മരട് : കേരളത്തിനൊരു ഷോക് ട്രീറ്റ്‌മെന്റ്

2006 ല്‍ CPM ന്റെ നേതൃത്വത്തില്‍ LDF മരട് പശ്ചായത്ത് ഭരിക്കുമ്പോഴാണ് ഹോളിഡേ ഹെറിറ്റേജ് , ജയിന്‍ ഹൗസിംഗ് , കായലോരം അപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ അഞ്ചു ഫ്‌ളാറ്റുകള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയത്. തുടര്‍ന്ന് UDF ഭരണത്തില്‍ വന്നപ്പോള്‍ കുടിപ്പാര്‍പ്പവകാശവും നല്‍കി. എന്നാല്‍ ആ സമയത്തുതന്നെ കോസ്റ്റല്‍ സോണ്‍ മാനേജമെന്റ് അതോറിറ്റി (CZMA) യുടെ അനുമതിയില്ലാതെയാണ് തീരദേശത്ത് ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്ന് പഞ്ചായത്ത് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

സുപ്രിം കോതി വിധിപ്രകാരം, തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള നോട്ടീസ് കാലാവധി അവസാനിക്കുകയാണ്. ഫ്‌ളാറ്റ് ഉടമകള്‍ നഗരസഭാ ഓഫീസിനു മുന്നില്‍ അനശ്ചിതകാല സമവുരം തുടങ്ങകയാണ്. സമരത്തെ പിന്തുണച്ച് സിപിഎമ്മും കോണ്‍ഗ്രസ്സുമടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തുണ്ട്. കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയുമടക്കമുള്ളവര്‍ സമരത്തെ പിന്തുണച്ച് സ്ഥലത്തെത്തിയിട്ടുമുണ്ട്. ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഉടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. കൂടാതെ ഹൈക്കോടതിയെയയും സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഫ്‌ളാറ്റുടമകള്‍. വിഷയത്തിലിടപെടാനാവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ എംപിമാരും പ്രധാനമന്ത്രിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കെട്ടിടം പൊളിക്കാന്‍ വിദഗ്ധരായ ഏജന്‍സികളെ കണ്ടെത്തുന്നതിനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് പോകുകയാണ്.
2006 ല്‍ CPM ന്റെ നേതൃത്വത്തില്‍ LDF മരട് പശ്ചായത്ത് ഭരിക്കുമ്പോഴാണ് ഹോളിഡേ ഹെറിറ്റേജ് , ജയിന്‍ ഹൗസിംഗ് , കായലോരം അപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ അഞ്ചു ഫ്‌ളാറ്റുകള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയത്. തുടര്‍ന്ന് UDF ഭരണത്തില്‍ വന്നപ്പോള്‍ കുടിപ്പാര്‍പ്പവകാശവും നല്‍കി. എന്നാല്‍ ആ സമയത്തുതന്നെ കോസ്റ്റല്‍ സോണ്‍ മാനേജമെന്റ് അതോറിറ്റി (CZMA) യുടെ അനുമതിയില്ലാതെയാണ് തീരദേശത്ത് ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്ന് പഞ്ചായത്ത് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോസ്റ്റല്‍ സോണ്‍ മാനേജമെന്റ് അതോറിറ്റി (CZMA), ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ഉടമകള്‍ക്ക് നോട്ട്‌സ് നല്‍കി. എന്നാല്‍ മറുപടി നല്‍കാതെ ഫ്‌ളാറ്റ് ഉടമകള്‍ ഹൈക്കോടതിയില്‍ റിട്ട് പെറ്റിഷന്‍ നല്‍കി അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. പന്നീട് കോസ്റ്റല്‍ സോണ്‍ മാനേജമെന്റ് അതോറിറ്റി ഹൈക്കോടതിവരെ പോരാടിയെങ്കിലും വിജയം ഫ്‌ളാറ്റുടമകള്‍ക്കായിരുന്നു. എന്നാല്‍ സുപ്രിംകോടതിയിലെ അപ്പീലില്‍ വിധി തിരിച്ചാകുകയായിരുന്നു. ശദമായ വാദം കേട്ട ശേഷം മെയ് 8 , 2019 നു മരടില്‍ നിര്‍മ്മിച്ച അഞ്ച് പാര്‍പ്പിട സമുച്ചയങ്ങളും ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു. കൂടുതല്‍ ഹര്‍ജികള്‍ എത്തിയതോടെ വിധി നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
തീര്‍ച്ചയായും ഈ വിഷയത്തിലെ ഒന്നും രണ്ടും പ്രതികള്‍ അനധികൃത നിര്‍മ്മാണത്തിനു അനുമതി നല്‍കിയ നഗരസഭയും (അന്നു പഞ്ചായത്ത്) കേസില്‍ തീരുമാനമുണ്ടാകാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയ നിര്‍മ്മാണ കമ്പനിയും തന്നെ. കോസ്റ്റല്‍ സോണ്‍ മാനേജമെന്റ് അതോറിറ്റിയുടെ അനുമതി വാങ്ങാതെയായിരുന്നു നിര്‍മ്മാണമാരംഭിച്ചത്. അപ്പോഴും അന്നുമുതലെ കോടതിയില്‍ കിടക്കുന്ന വിഷയമാണെന്ന് ഉടമകള്‍ക്കും അരിയാമായിരുന്നു. എന്നിട്ടും അവരും മുന്നോട്ടുപോകുകയായിരുന്നു. ഒരു വസ്തുവോ സേവനമോ മേടിക്കുമ്പോള്‍ അതിന്റെ എല്ലാവിധ റിസ്‌ക്കുകളെക്കുറിച്ചും മേടിക്കുന്ന ഉപഭോക്താവ് അറിഞ്ഞിരിക്കണമെന്നാണ് നിയമം പറയുന്നത്. തെറ്റായതോ, മിസ് ലീഡ് ചെയ്യുന്നതോ ആയ വിവരങ്ങള്‍ തന്ന് വില്‍പനക്കാര്‍ വഞ്ചിച്ചാല്‍ മാത്രമേ ആ ഉത്തരവാദിത്വം വില്പന നടത്തുന്ന ആള്‍ക്ക് ഉണ്ടാകുകയുള്ളു. അതിനാല്‍ തന്നെ ഉടമകള്‍ക്കും ഉത്തരവാദിത്തമുണ്ട്. അവര്‍ നഗരസഭക്കെതിരേയോ നിര്‍മ്മാണ കമ്പനിക്കെതിരേയോ ഒന്നും പറയുന്നുമില്ല. അപ്പോഴും അവരുടെ ഭാഗം കോടതി കേട്ടിട്ടില്ല എന്ന വാദം ശരിയാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല ഇപ്പോഴത്തെ നിയമമനുസരിച്ച് അവിടെതന്നെ കെട്ടിടപണിക്ക് തടസ്സമില്ലെഹ്കില്‍ എന്തിനിത് പൊളിക്കുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.
വികസനത്തിന്റെ പേരില്‍ പാരിസ്ഥിതിക നിയമങ്ങള്‍ നിരന്തരമായി ലംഘിക്കുകയും അതിനെല്ലാം നിയമസംരക്ഷണം ലഭിക്കുകയും ചെയ്യുമ്പോള്‍ ഇത്തരമൊരു വിധി ഒരു ഷോക് ട്രീറ്റ്‌മെന്റ് തന്നെയാണ്. ആ അര്‍ത്ഥത്തില്‍ അതു നടപ്പാക്കപ്പെടുക തന്നെയാണ് വേണ്ടത്. ഭാവിയിലെങ്കിലും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ അതു സഹായകരമായേക്കാം. അപ്പോഴും ഈ പൊളിക്കല്‍ പ്രക്രിയ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരികക്ുമെന്ന ചോദ്യം ഉയരുന്നുണ്ട്. ഈ വിഷയം പഠിക്കുന്ന ചെന്നൈ ഐ ഐ ടിയില്‍ നിന്ന് മറുപടി ലഭിച്ചിട്ടുമില്ല.
അവസാനമായി ഇതുമായി ബന്ധപ്പട്ട് മലയാളികളുടെ ചില ഇരട്ടത്താപ്പുകളും തെറ്റായ നിലപാടുകളും ചൂണ്ടാകാട്ടാതിരിക്കാനാവില്ല. ഒന്ന് പലരും ചൂണ്ടികാട്ടിയ പോലെ അതിക്രൂരമായ രീതിയില്‍ കുടിയിറക്കപ്പെടുകയും ഇനിയും നീതി ലഭിക്കാതിരിക്കുകയും ചെയ്യുന്ന മൂലമ്പിള്ളി നിവാസികളോടുള്ള നിലപാടല്ല മുഖ്യധാരാപ്രസ്ഥാനങ്ങള്‍ക്കും പൊതുസമൂഹത്തിനും പൊതുവില്‍ മരട്ഫ്‌ളാറ്റിടമകളോടുള്ളതാണ് എന്നതാണ്. ആ വിമര്‍ശനം ശരിയാണ്. ആ കുടിയിറക്കല്‍ വികസനത്തിനും ഇത് പരിസ്ഥിതിക്കും വേണ്ടിയാണല്ലോ. അതേസമയം ചില പുരോഗമനക്കാര്‍ മൂലംമ്പിള്ളിക്കാര്‍ക്ക് ലഭിക്കാത്ത നീതി ഇവര്‍ക്കും വേണ്ട എന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്|? മൂലമ്പിള്ളിക്കാരാണോ ഇവരുടെ ശത്രു? നീതി ലഭിക്കാനുള്ള അവകാശമുണ്ടെങ്കില്‍ ഇവര്‍ക്കുമത് ലഭിക്കണം. അതുപോലെതന്നെയാണ് ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ ജനശത്രുക്കളാണെന്ന മനോഭാവവും. പല ഫ്‌ളാറ്റ് സമുച്ചയങ്ങളേക്കാല്‍ വലിയ കൊട്ടാരസ സദൃശമായ വീടുകള്‍ നിര്‍മ്മിട്ടവര്‍ പോലും ഇത്തരത്തില്‍ പറയുന്നതു കേട്ടു. കേരളത്തിലെ പ്രകൃതിക്കും കാലാവസ്ഥക്കും ഇന്ന് ഏറ്റവും അനുയോജ്യം ഫ്‌ളാറ്റുകള്‍ തന്നെയാണ്. ഭൂമിക്ക് ഏറെ ക്ഷാമമുള്ള കേരളത്തില്‍ തിരശ്ചീമനായ കെട്ടിട നിര്‍മ്മാണത്തേക്കാള്‍ ഗുണകരം ലംബമായുള്ള കെട്ടിട നിര്‍മ്മാണം തന്നെയാണ്. രണ്ടായാലും നിയമങ്ങള്‍ പാലിക്കണമെന്നതില്‍ സംശയമില്ല. അതേസമയം വീടുകളായും ഫ്‌ളാറ്റുകളായും പ്ത്തുലക്ഷത്തില്‍ പരം കെട്ടിടങ്ങള്‍ പൂട്ടിക്കിടക്കുന്നുമുണ്ട്. അതെല്ലാ്ം തടയേണ്ടുതന്നെയാണ്. കേരളത്തില്‍ അടിയന്തിരമായി നിയന്ത്രണം കൊണ്ടുവരേണ്ട രണ്ടു മേഖലകളാണ് വാഹനങ്ങളും കെട്ടിടങ്ങളും. അത്തരം ചിന്തക്കും ആ ദിശയിലുള്ള നിയമനടപടികള്‍ക്കും ഈ സംഭവം സഹയകരമാകുകയാണ് വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മരട് : കേരളത്തിനൊരു ഷോക് ട്രീറ്റ്‌മെന്റ്

  1. ഇത് ഒരു പാഠമാകണം. നിരവധി ഫ്ലാറ്റുകള്‍ പണി നടക്കുന്നു. എല്ലാം കഴിഞ്ഞിട്ട് പൊളിച്ച് കളയണമെന്ന് പറയുന്നതിനേക്കാള്‍ നല്ലത് ഇപ്പോഴേ പൊളിക്കുന്നതാണ്. പാവം മനുഷ്യരെ പീഡിപ്പിക്കരുത്. . .

Leave a Reply