മണ്ണാര്‍ക്കാട് ഡി എഫ് ഒ ആദിവാസി വനാവകാശം അട്ടിമറിക്കുന്നു

ആദിവാസികള്‍ക്ക് അംഗീകരിച്ചു കൊടുക്കേണ്ടുന്ന വനാവകാശവും, സ്വയംഭരണ അവകാശവും ( പെസ ) നല്‍കാതെ കേവലം അഞ്ചും പത്തും സെന്റ് നല്‍കുന്ന പട്ടയ പ്രശ്‌നമായാണ് പലപ്പോഴും സര്‍ക്കാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കാണുന്നത്. ഇത് ഭരണഘടനാ 244 ഷെഡ്യൂള്‍ (5) ന്റെ ലംഘനവും വനാവകാശ നിയമം 2006 ന്റെ ആട്ടിമറിയുമാണ്. വനാവകാശം അട്ടിമറിക്കുന്ന മണ്ണാര്‍ക്കാട് ഡി എഫ് ഓ യുടെ നടപടിക്കെതിരെ സമരരംഗത്തിറങ്ങുമെന്ന് അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍.

അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍  നല്‍കിയ പ്രസ്സ് റിലീസ്

വനാവകാശ നിയമം 2006 പ്രകാരം വനാവകാശ ഗ്രാമസഭകള്‍ (FRC ) വഴി വ്യക്തിഗത വനാവകാശം ലഭിക്കാന്‍ നിയമപ്രകാരം അവകാശമുള്ളവരുടെ അപേക്ഷ ലഭിച്ചത് എല്ലാവിധ നടപടിക്രമങ്ങള്‍ ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി (SDLC) സൂക്ഷ്മപരിശോധന നടത്തി അംഗീകരിച്ചതും (17 – 2 – 2020 ) , പട്ടികവര്‍ഗ വകുപ്പ് മന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്കിയതും, 27/1/21 ന് പാലക്കാട് കളക്ടറേറ്റില്‍ വെച്ച് കൂടിയ യോഗത്തില്‍ വനാവകാശ അപേക്ഷകള്‍ക്ക് SDLC അംഗീകാരം ലഭിച്ചവയ്ക്ക് പട്ടയം നല്കാന്‍ പറഞ്ഞിട്ടും മുന്‍ മണ്ണാര്‍ക്കാട് DFO യും അതിന് ശേഷം വന്ന DFO യും ആക്ടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് പ്രതിഷേധാര്‍ഹമാണ്

പുതൂര്‍ പഞ്ചായത്തിലെ മേലെ ചൂട്ടറ, താഴെ ചൂട്ടറ ,വെന്തവെട്ടി ഭാഗങ്ങള്‍ ബഹു: ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം 23 /9/21 ന് സന്ദര്‍ശനം നടത്തി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ എതിര്‍പ്പിന്റെ നിജ:സ്ഥിതി എന്തെന്ന് അന്വേഷിച്ചപ്പോള്‍ കാലങ്ങളായി കൃഷി ചെയ്യ്തിരുന്നതും പാരമ്പര്യ കൃഷി ഭൂമിയില്‍ ഏറികെട്ടി (സോയില്‍ കണ്‍സര്‍വേഷന്‍) കൃഷിഭൂമിയിലെ മണ്ണൊലിപ്പ് തടയാനുള്ള നടപ്പടിക്രമങ്ങള്‍ 50 വര്‍ഷം മുമ്പ് പൂര്‍ത്തികരിച്ച സ്ഥലങ്ങള്‍ ഉള്‍പ്പെട്ട പാരമ്പര്യ അവകാശമുള്ളതും കമ്യൂണല്‍ ലാന്‍ഡില്‍ ഉള്‍പ്പെട്ടവയാണ് അന്യായമായി മണ്ണാര്‍ക്കാട് DFO തടസവാദം ഉന്നയിച്ചത് എന്ന് ബോധ്യപ്പെട്ടു

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പുതൂര്‍ പഞ്ചായത്തിലെ മേലെ, താഴെ ചുട്ടറയില്‍ FRC ഗ്രാമസഭകള്‍ വഴി ലഭിച്ച മൊത്തം അപേക്ഷ 33 എണ്ണമാണ് അതില്‍ സ്‌ക്രൂട്ടണിങ്ങ് കഴിഞ്ഞ് 29 എണ്ണം പട്ടയം അനുവദിക്കുവാനുള്ള അപേക്ഷ അംഗീകാരത്തിന് മണ്ണാര്‍ക്കാട് DFO യ്ക്ക് SDLC വിടുകയും ബഹു: പാലക്കാട് ജില്ലാ കളക്ടര്‍ നടപടി ക്രമങ്ങള്‍ വേഗത്തില്‍ ആക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ടിയാന്‍ ഫയല്‍ ഒപ്പിടാതെ സാങ്കേതികത പറഞ്ഞ് വനാവകാശ വ്യക്തഗതവകാശം ആദിവാസികള്‍ക്ക് നിഷേധിക്കുകയാണ് ചെയ്തത് .

വനാവകാശ നിയമപ്രകാരമുള്ള സര്‍വ്വേ നടപ്പടിക്രമങ്ങളും സ്ഥലപരിശോധനയും തുടക്കത്തില്‍ ഫോറസ്റ്റ് വകുപ്പും,വനാവകാശ നോഡല്‍ സ്ഥാപനം പട്ടികവര്‍ഗ വകുപ്പും ,വനാവകാശ ഗ്രാമസഭയും സംയുക്തമായി നടപ്പാക്കി വ്യക്തിഗത അവകാശത്തിനുള്ള രേഖകള്‍ എല്ലാം പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റിക്ക് വിട്ടത് എന്നിട്ടും സങ്കുചിത താല്പര്യത്തോടെ വനാവകാശ നിയമം അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണ് മണ്ണാര്‍ക്കാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ കാലങ്ങളായി നടത്തുന്നത്

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വനാവകാശ നിയമം 2006 അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വനാവകാശ നിയമം സെക്ഷന്‍ 6 (7) പ്രകാരം സംസ്ഥാന തല മോണിറ്ററിങ്ങ് കമ്മിറ്റിക്ക് (SLMC) Sec: 7 പ്രകാരം നടപ്പടിയെടുക്കാം അല്ലാത്തപക്ഷം ഏതൊരു കോടതിക്കും വനാവകാശ നിയമം 2006 നിയമം വകുപ്പ് 8 പ്രകാരം കേസെടുക്കാം യു.എന്‍ പാസാക്കിയതും 2006ല്‍ രാജ്യം നിയമം നടപ്പാക്കിയതുമായ വനാവകാശ നിയമം അട്ടിമറിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപ്പടി സ്വീകരിക്കണം. അട്ടപ്പാടിയിലെ മുഴവന്‍ FRC കമ്മിറ്റികളും വനാവകാശ നിയമം അട്ടിമറിക്കുന്നതിന് എതിരെ ശക്തമായ പ്രതിഷേധം ഉയരണം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply