ഇസ്ലാമോഫോബിക്ക് ആഖ്യാനത്തിലൂടെ ബീമാപള്ളി വെടിവെപ്പിനെ അപനിര്‍മ്മിക്കുന്നു മാലിക്ക്

അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് മാന്വല്‍ ഒന്നും നടപ്പിലാക്കാതെ ബീമാപ്പള്ളിക്കാരുടെ മേല്‍ പോലീസ് നടത്തിയ നരനായാട്ടും പോലീസാണ് അതിന് ഉത്തരവാദിയെന്ന ഉദ്യോഗസ്ഥന്റെ തുറന്ന് പറച്ചിലും കാട്ടികൊണ്ടാണ് സിനിമ അവസാനിപ്പിക്കുന്നത് എന്നത് മാത്രമാണ് ആകെപ്പാടെ അതില്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞത്..കൂടാതെ അന്‍വര്‍ അലിയുടെ വരികളും സുശീല്‍ ശ്യാമിന്റെ ഈണവും ചിത്രയുടെ ശബ്ദവും മിനിക്കോയി ദ്വീപിന്റെ സൗന്ദര്യം കൂട്ടിയിണക്കിയുള്ള ഗാനവും മികച്ച അനുഭവം സമ്മാനിക്കുന്നുണ്ട്..

ഹിന്ദുത്വ പൊതുബോധത്തിലൂന്നിയുള്ള ഇസ്ലാമോഫോബിക് കാലഘട്ടത്തില്‍
മേക്കിങ്ങും അഭിനയമികവും മാത്രമല്ല സിനിമ പറയുന്ന രാഷ്ട്രീയം കൂടി നീതിക്കൊപ്പം നില്‍ക്കേണ്ടതുണ്ട്.. ഇന്നലെ ആമസോണ്‍ പ്രൈം ഇല്‍ ഇറങ്ങിയ ‘മാലിക്’ എന്ന സിനിമയെക്കുറിച്ച് തന്നെ..ട്രാഫിക് സിനിമയിലെ ഈ ഒരു ഡയലോഗ് ഓര്‍മ്മയുണ്ടോ ‘ബിലാല്‍ കോളനി… ന്യൂനപക്ഷ സമുദായം തിങ്ങി പാര്‍ക്കുന്ന പള്ളിയോട് ചേര്‍ന്നുകിടക്കുന്ന കോളനി..പോലിസിന് പെട്ടെന്നങ്ങോട്ടു കടന്നുചെല്ലാന്‍ പറ്റില്ല.. ഒന്നുരണ്ടു തവണ ശ്രമിച്ചിട്ട് വെടിവയ്പും മറ്റും ഉണ്ടായ സ്ഥലമാണ്.” ഈ ഇസ്ലാമോഫോബിക് ബോധത്തിന്റെ എക്സ്റ്റന്‍ഷന്‍ ആയിട്ടാണ് മാലിക് അനുഭവപ്പെട്ടത്..

ഹിന്ദുത്വ പൊതുബോധത്തില്‍ അധിഷ്ഠിതമായ ഇസ്ലാമോഫോബിക്ക് ആഖ്യാനത്തിലൂടെ ഭരണകൂട ഒത്താശയോടെ പോലീസ് നടത്തിയ വെടിവെപ്പിനെ അപനിര്‍മ്മിക്കുകയാണ് ‘മാലിക് ‘ചെയ്യുന്നത്..

2009 ല്‍ വി എസ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയും ആയിരിക്കുമ്പോള്‍ നടന്ന വെടിവെപ്പില്‍ 8 പേര്‍ മരണപ്പെടുകയും 27 ഓളം പേര്‍ക്ക് ബുള്ളറ്റ് ഇഞ്ചുറി ഉണ്ടാവുകയും ചെയ്ത ഭരണകൂട ഭീകരതയെയോ അതിനു നേതൃത്വം നല്‍കിയ ഭരണനേതൃത്വത്തെയോ, പാര്‍ട്ടിയെയോ പേരിന് പോലും സൂചിപ്പിക്കാതെ ആ വെടിവെപ്പില്‍ ഇരകളായവരെ തന്നെ വേട്ടക്കാരാക്കി അപനിര്‍മ്മിക്കുമ്പോള്‍ എത്രത്തോളം വംശവെറി ഉളളില്‍ സൂക്ഷിക്കുന്ന ആളാവും സംവിധായകന്‍..!! പ്രളയസമയത്ത് ജാതിയും, മതവും നോക്കാതെ എല്ലാവര്‍ക്കും അഭയം നല്‍കിയ മുസ്ലിം പള്ളികളെ കുറിച്ചുള്ള വാര്‍ത്തകള്‍ എത്രയോ നമ്മള്‍ വായിച്ചിരിക്കുന്നു..ഈ സിനിമയിലോട്ട് വരുമ്പോള്‍ അതെല്ലാം പാടെ തകിടം മറിയുകയാണ്..കടല്‍ക്ഷോഭ സമയത്ത് നിരാലംബരയാ ജനതയ്ക്ക് അഭയം നല്‍കാന്‍ മടിച്ചു നില്‍ക്കുന്ന പള്ളിക്കമ്മിറ്റിയെയൊക്കെ കാട്ടികൊണ്ട് മേജര്‍ രവിയൊക്കെ ചെയ്യും കൂട്ട് ഗുഡ് മുസ്ലിം ബാഡ് മുസ്ലിം ബൈനറിയില്‍ തന്നെ കഥ പറയുന്ന രീതിതന്നെയാണ് ഇതിലും അവലംബിച്ചിരിക്കുന്നത്.. ഇതൊക്കെ ആരെയാണ് തൃപ്തിപെടുത്തുക എന്ന് എടുത്ത് പറയേണ്ടത്തില്ലല്ലോ..!

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് മാന്വല്‍ ഒന്നും നടപ്പിലാക്കാതെ ബീമാപ്പള്ളിക്കാരുടെ മേല്‍ പോലീസ് നടത്തിയ നരനായാട്ടും പോലീസാണ് അതിന് ഉത്തരവാദിയെന്ന ഉദ്യോഗസ്ഥന്റെ തുറന്ന് പറച്ചിലും കാട്ടികൊണ്ടാണ് സിനിമ അവസാനിപ്പിക്കുന്നത് എന്നത് മാത്രമാണ് ആകെപ്പാടെ അതില്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞത്..കൂടാതെ അന്‍വര്‍ അലിയുടെ വരികളും സുശീല്‍ ശ്യാമിന്റെ ഈണവും ചിത്രയുടെ ശബ്ദവും മിനിക്കോയി ദ്വീപിന്റെ സൗന്ദര്യം കൂട്ടിയിണക്കിയുള്ള ഗാനവും മികച്ച അനുഭവം സമ്മാനിക്കുന്നുണ്ട്..

1987യില്‍ മണിരത്‌നം സംവിധാനം ചെയ്ത് കമല്‍ഹാസന്‍ നായകന്‍ ആയ മുംബൈയിലെ അധോലോകനായകനായിരുന്ന വരദരാജ മുദലിയാരുടെ ജീവിതത്തെ ആസ്പദമാക്കി സിനിമയാണ് ‘നായകന്‍.’ ആ സിനിമയിലെ കമല്‍ഹാസന്റെ കഥാപാത്രത്തോട് സാദൃശ്യം തോന്നുന്നതാണ് ഫഗത് ഫാസിലിന്റെ മാലിക്.. അഹമ്മദലി സുലൈമാന്‍ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടത്തിലൂടെയുള്ള ഫഹദ് ഫാസിലിന്റെ പകര്‍ന്നാട്ടം മികച്ചതായിരുന്നെങ്കിലും പ്രായം കൂടിയ റോള്‍ കുറച്ചു കൂടി നൈസര്‍ഗികമായി അഭിനയിക്കാമായിരുന്നു…നിമിഷ സഞ്ജയ് ഉള്‍പ്പെടെ പല കഥാപാത്രങ്ങളുടെ ഡെപ്ത് അധികം ഫീല്‍ ചെയ്തിരുന്നില്ല എങ്കിലും ഇന്ദ്രന്‍സും വിനയ് ഫോര്‍ട്ടും അദ്ദേഹത്തിന്റെ മകനായി അഭിനയിച്ച പയ്യനും കൊള്ളാര്‍ന്നു..

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആഭ്യന്തര മന്ത്രി കൊടിയേരിയായിരുന്ന സമയത്ത് ‘നന്ദി കൊടിയേരി ബാലകൃഷ്ണന്‍ ‘എന്ന ടൈറ്റില്‍ എഴുതി കാണിച്ചായിരുന്നു സിനിമയുടെ തുടക്കം.. ആ ടൈറ്റിലില്‍ വന്നോണ്ടിരുന്ന മിക്ക പടങ്ങളിലും ബിനീഷ് കോടിയേരിയും ഏതേലും റോളില്‍ ഉണ്ടാവും.. ഇന്നലെ മാലിക് കണ്ടപ്പോഴും പിണറായി വിജയനു നന്ദി പറഞ്ഞാണ് ചിത്രം തുടങ്ങുന്നത്..സിനിമ തീര്‍ന്ന് കഴിഞ്ഞപ്പോള്‍ പിണറായി ആയിരുന്നു ശരിക്കും മഹേഷ് നാരായണാനോട് നന്ദി പറയേണ്ടിയിരുന്നത് എന്ന് തോന്നി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply