റമീസിന് അഗ്നിശുദ്ധി വരുത്തേണ്ടി വരുന്ന കേരളം

കുറ്റവാളിത്തം മുസ്ലീമായ ഒരു തിരക്കഥാകൃത്തിന്റെ മോളില്‍ അടിച്ചേല്‍പ്പിച്ചു വരിയം കുന്നത്തിനേ കുറിച്ചു സിനിമയെടുക്കുന്ന ആഷിക് അബുവും വാരിയം കുന്നനെ ആഘോഷിക്കുന്ന കേരളത്തിന്റെ ചരിത്രം ഈ കുറ്റവാളി സമൂഹങ്ങളിലെ പുതിയ പിള്ളേര്‍ക്ക് ഒരു സ്ലാപ്സ്റ്റിക് കോമഡി പടത്തിന് റെഫെറെന്‍സും സ്‌ക്രിപ്റ്റും ആകും . തീര്‍ച്ച. ആ പടത്തിന്റെ പേര് ‘നന്മ നിറഞ്ഞ കേരളം’ എന്നുമായിരിക്കും

അവ ഡുവേര്‍നെ സംവിധാനം ചെയ്ത അമേരിക്കന്‍ ഡോക്യുമെന്ററി 13th ല്‍ പറയുന്നതു അമേരിക്കയില്‍ മൂന്നില്‍ ഒരു കറുത്ത വര്‍ഗക്കാരനായ മനുഷ്യന്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരു കുറ്റത്തിനു ജയിലില്‍ പോകേണ്ടി വരും എന്നാണു. അമേരിക്കയില്‍ ആയിരത്തി എണ്ണൂറ്റി അമ്പത്തി ആറില്‍ അടിമത്തം ഭരണ ഘടനാപരമായി നിരോധിച്ചെങ്കിലും കറുത്തവര്‍ക്കെതിരെയുള്ള വംശീയത പല തരത്തിലും നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. പരസ്യമായി അടിച്ചു കൊന്നു കെട്ടി തൂക്കുക, അതിന്റെ മേല്‍ ആള്‍കൂട്ടങ്ങള്‍ ആര്‍ത്തു വിളിക്കുക, നല്ല വസ്ത്രം ധരിച്ചാല്‍ പരസ്യമായി അധിക്ഷേപിക്കുക, യാത്ര സൌകര്യങ്ങള്‍ നിഷേധിക്കുക, സ്‌കൂളിങ് നിഷേധിക്കുക മുതല്‍ രണ്ടായിരത്തി ഇരുപതില്‍ ജോര്‍ജ് ഫ്‌ലോയ്ഡിന്റ്‌റെ കൊലപാതകം വരെ വംശീയതയുടെ രക്തം ചൊരിഞ്ഞ ഉദാഹരണങ്ങള്‍ ആണ്. ഇതിന്റെ ചരിത്ര വഴിയില്‍ അടിമത്തത്തിന് ശേഷം വെള്ളക്കാര്‍ ഓപ്പറേറ്റ് ചെയ്ത വളരെ വിദഗ്ദ്ധമായ ഒരു സോഷ്യല്‍ ടൂള്‍ ആണ് കറുത്ത വര്‍ഗക്കാരെ കുറ്റവാളികളാക്കി ജയിലില്‍ അടക്കുക എന്നത്. പുതിയ നൂറ്റാണ്ടില്‍ അമേരിക്കയില്‍ നാല്പതു ശതമാനത്തിലധികം ജയില്‍ ജനസംഖ്യയില്‍ കറുത്ത വര്‍ഗക്കാരാണ്. ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണത്തിന് ശേഷമുള്ള കറുത്ത വര്‍ഗക്കാരുടെ തിരിച്ചടികളും കുറ്റവാളിവല്‍കരിച്ചാണ് അവിടത്തു വൈറ്റ് മന്‍സ് മീഡിയ റിപ്പോര്ട്ട് ചെയ്തതും.

ഇതേ തരത്തില്‍ നിരന്തരമായി ഹോളിവുഡ് സിനിമകളിലൂടെയും പോസ്റ്റ് 9/11 മീഡിയയും മുസ്ലീം സമുദായങ്ങളെയും കുറ്റവാളിവല്‍കരിച്ചു കൊണ്ടുള്ള സെമിയോട്ടിക് ഇമേജുകളാണ് ലോകത്ത് പറന്നു നടന്നത്. ബിന്‍ ലാദന്‍ കുറ്റവാളിത്വത്തിന്റെ നമ്പര്‍ വണ്‍ ഇമേജറി ആയി. അതിനെ പ്രതിരോധിച്ചു ഞങ്ങള്‍ കുറ്റവാളികള്‍ അല്ല എന്നു നിരന്തരം മുസ്ലീം സമുദായത്തിന് വിളിച്ച് പറയേണ്ടതായി വന്നു. തലയിലെ തൊപ്പിയും നിസ്‌കാരവും തീവ്രവാദമല്ല എന്നു തെളിയിക്കേണ്ട ബാധ്യതയിലേക്കും നീണ്ടു. മലപ്പുറം തീവ്രവാദത്തിന്റെ ഇടമല്ല എന്നു നിരന്തരം സോഷ്യല്‍ മീഡിയകളില്‍ തെളിവ് നിരത്തേണ്ടതായി വന്നു. കോഴിക്കോട് നിന്നു ലേഫ്റ്റുകള്‍ അല്ലാത്ത മുസ്ലീം സിനിമാക്കാര്‍ തീവ്രവാദികളല്ല എന്നു നിരന്തരം വിളിച്ച് പറയേണ്ടതായും വന്നു.

കുറ്റവാളിത്തം എന്നത് നിരന്തരം ഇന്ത്യയിലെ കീഴാള/മുസ്ലീം സമുദായങ്ങള്‍ക്ക് മേല്‍ അടിച്ചു തറപ്പിക്കുന്ന വംശീയതയുടെ ചരിത്രത്തിലെ ക്രോണോളജിയിലെ ടൂള്‍ ആണ്. നിരന്തരം അതിനു മറുപടി പറഞ്ഞു പ്രോഗ്രസ് കാര്‍ഡ് ഒപ്പിട്ടു കൊടുത്തല്‍ മാത്രമേ ഈ സമൂഹത്തില്‍ നില നില്‍കാന്‍ പറ്റുള്ളൂ എന്നതാണു വാസ്തവം. അത് കൊണ്ട് തന്നെയാണ് ഇന്നലെ മീഡിയ വണ്ണില്‍ രമീസിന്റെ അഭിമുഖം ചെയ്തത് ആരായാലും ഒരുമാതിരി പോലീസിങ്ങിന്റെ ശൈലിയില്‍ രമീസിനെ വിചാരണ ചെയ്യുകയും രമീസിനെ കൊണ്ട് വീണ്ടും വീണ്ടും മാപ്പ് പറയിക്കുകയും ചെയ്യുന്നത്.. താന്‍ അഗ്‌നി ശുദ്ധി ചെയ്തു തിരിച്ചു വരും എന്ന രീതിയില്‍ രമീസിന് സംസാരിക്കേണ്ടി വരുന്നത് അയാളുടെ ഗതികേട് കൂടിയാണ്. കേരളത്തില്‍ നായാടിയായ കുറ്റവാളിയെ പിന്തുണക്കുമെന്ന് ജയമോഹന്റെ നോവല്‍ ഒക്കെ വലിയ വായില്‍ വെച്ചു പോസ്റ്റ് ഇട്ടു കേരളം സപ്പോര്‍ട്ട് ചെയ്യുമെങ്കിലും മ അദനിയും സക്കറിയയും ഇപ്പൊഴും ജയിലില്‍ ആണ്. വിനായകനെയും മധുവിനെയും അടിച്ചു കൊന്നതാണ്.

അങ്ങനെ കുറ്റവാളിത്തം മുസ്ലീമായ ഒരു തിരക്കഥാകൃത്തിന്റെ മോളില്‍ അടിച്ചേല്‍പ്പിച്ചു വരിയം കുന്നത്തിനേ കുറിച്ചു സിനിമയെടുക്കുന്ന ആഷിക് അബുവും വാരിയം കുന്നനെ ആഘോഷിക്കുന്ന കേരളത്തിന്റെ ചരിത്രം ഈ കുറ്റവാളി സമൂഹങ്ങളിലെ പുതിയ പിള്ളേര്‍ക്ക് ഒരു സ്ലാപ്സ്റ്റിക് കോമഡി പടത്തിന് റെഫെറെന്‍സും സ്‌ക്രിപ്റ്റും ആകും . തീര്‍ച്ച. ആ പടത്തിന്റെ പേര് ‘നന്മ നിറഞ്ഞ കേരളം’ എന്നുമായിരിക്കും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply