മഹാരാഷ്ട്ര മന്ത്രിസഭ : ഇന്ത്യന്‍ ജനാധിപത്യത്തിലെ അനിവാര്യമായ ദുരന്തം

ശിവസേനയുടെ വര്‍ഗ്ഗീയ – പ്രാദേശിക നിലപാടുകള്‍ക്ക് ഇപ്പോള്‍ കുറവുണ്ട് എന്ന വാദം നിലവിലുണ്ട്. അതു ശരിയാണുതാനും.മോദി – അമിത്ഷാ നേതൃത്വത്തിന്റെ വരവോടേയും ബാല്‍താക്കറെയുടെ മരണത്തോടെയും വര്‍ഗ്ഗീയതയില്‍ ബിജെപി ശിവസേനയെ മറികടന്നു എന്നത് ശരിയാണ്. ശിവസേനയുടെ മറാത്താവാദത്തിനും ഇപ്പോള്‍ പഴയ ശൗരമില്ല. അപ്പോഴും അടുത്ത കാലത്തൊന്നും ക്ഷമിക്കാനാവാത്ത വിധത്തിലുള്ള പാതകങ്ങള്‍ ശിവസേന ചെയ്തിട്ടുണ്ട്. അതിന്റെ പാപക്കറ മായാനുള്ള സമയമൊന്നും ആയിട്ടില്ല.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ അനിവാര്യമായ ദുരന്തം നടന്ന ദിനം എന്നായിരിക്കും 2019 നവംബര്‍ 28 ചരിത്രത്തില്‍ രേഖപ്പെടുത്തുക. കോണ്‍ഗ്രസ്സിന്റേയും എന്‍സിപിയുടേയും പങ്കാളിത്തത്തോടെ ശിവസേനയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ അധികാരത്തിലെത്തുക എന്നത് രാജ്യം അടുത്തുകണ്ട വലിയ രാഷ്ട്രീയ ദുരന്തങ്ങളില്‍ ഒന്നാണ്. എന്നാലിത് അനിവാര്യമായ ഒന്നാണ് എന്നതാണ് ദുരന്തത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നത്. ഇതൊഴിവാക്കുകയും നിയമസഭ പിരിച്ചുവിട്ട് പുതിയൊരു തെരഞ്ഞെടുപ്പു വരുകയും ചെയ്താല്‍ ബിജെപി ഒറ്റക്കുതന്നെ അധികാരത്തിലെത്താനാന്‍ കൂടുതല്‍ സാധ്യത. മാത്രമല്ല, എന്തൊക്കെയാണെങ്കിലും വര്‍ഗ്ഗീയശക്തികള്‍ക്കിടയിലെ ഭിന്നത രൂക്ഷമാക്കാന്‍ ഇത്തരമൊരു മന്ത്രിസഭ വരുന്നത് നന്നായിരിക്കും. മാത്രമല്ല, ഇതോടെ രാജ്യത്ത് പകുതിയേക്കാള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ബിജെപിയുടെ ഭരണം ഇല്ലാതാകുകയാണ്. അതിനാല്‍തന്നെ മറ്റൊരു സാധ്യത ജനാധിപത്യ – മതേതര ശക്തികള്‍ക്ക് ഇപ്പോളില്ല.

ശിവസേനയുടെ വര്‍ഗ്ഗീയ – പ്രാദേശിക നിലപാടുകള്‍ക്ക് ഇപ്പോള്‍ കുറവുണ്ട് എന്ന വാദം നിലവിലുണ്ട്. അതു ശരിയാണുതാനും.മോദി – അമിത്ഷാ നേതൃത്വത്തിന്റെ വരവോടേയും ബാല്‍താക്കറെയുടെ മരണത്തോടെയും വര്‍ഗ്ഗീയതയില്‍ ബിജെപി ശിവസേനയെ മറികടന്നു എന്നത് ശരിയാണ്. ശിവസേനയുടെ മറാത്താവാദത്തിനും ഇപ്പോള്‍ പഴയ ശൗരമില്ല. അപ്പോഴും അടുത്ത കാലത്തൊന്നും ക്ഷമിക്കാനാവാത്ത വിധത്തിലുള്ള പാതകങ്ങള്‍ ശിവസേന ചെയ്തിട്ടുണ്ട്. അതിന്റെ പാപക്കറ മായാനുള്ള സമയമൊന്നും ആയിട്ടില്ല.

മറാത്തികളുടെ ഉന്നമനത്തിനായി എന്നവകാശപ്പെട്ടായിരുന്നു ബാല്‍താക്കറെയുടെ നേതൃത്വത്തില്‍ 19 ജൂണ്‍ 1966 ന് ശിവസേന രൂപം കൊണ്ടത്. ഛത്രപതി ശിവാജിയുടെ സേന എന്ന അര്‍ഥത്തില്‍ ബാല്‍താക്കറെയുടെ പിതാവ് കേശവ്‌റാമാണ് ശിവസേന എന്ന പേരിട്ടത്. മഹാരാഷ്ട്ര മറാഠികളുടെതാണ് മുംബൈ കുടിയേറ്റക്കാരുടെതല്ല എന്നതായിരുന്നു അന്നവരുടെ പ്രധാന മുദ്രാവാക്യം. ഇന്ത്യയില്‍ അതിവേഗം വളര്‍ന്നിരുന്ന നഗരം അന്ന് മുംബൈയായിരുന്നു. അതിനാല്‍ തന്നെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും തൊഴിലന്വേഷകരുടെ പ്രവാഹമായിരുന്നു മുംബൈക്ക്. ഏറ്റവും നല്ല ഉദാഹരണം മലയാളികള്‍തന്നെ. കേരളമടക്കം തെക്കെ ഇന്ത്യയില്‍ നിന്നു കൂടുതല്‍ വിദ്യാഭ്യാസമുള്ളവരായിരുന്നു മുംബൈയിലേക്ക് എത്തിയിരുന്നത്. അതിനാല്‍ അവര്‍ക്ക് പെട്ടെന്ന് തൊഴിലും ലഭിച്ചിരുന്നു. മറാഠികള്‍ പലപ്പോഴും തൊഴില്‍ വിപണിയില്‍ പുറകിലായി. സ്വാഭാവികമായും ശിവസേനയുടെ പ്രധാന ശത്രുക്കളായി തെക്കെ ഇന്ത്യക്കാരായി. അങ്ങനെയാണ് സാലാ മദ്രാസി എന്ന വിളിയൊക്കെ വ്യാപകമായത്. മറാഠാവാദം ഉയര്‍ത്തിപിടിച്ചായിരുന്നു ശിവസേനയുടെ വളര്‍ച്ച. എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ അതിന്റെ തിക്താനുഭവങ്ങള്‍ നേരിടാത്ത ഇതരസംസ്ഥാനക്കാര്‍, പ്രത്യകിച്ച് മദ്രാസികള്‍ മുംബൈയില്‍ കുറവായിരിക്കും.

പിന്നീട് രാജ്യമെങ്ങും ഹിന്ദുത്വം ശക്തിയാര്‍ജ്ജിച്ചപ്പോഴാണ് ശിവസേന, മറാഠാവാദത്തേക്കാള്‍ പ്രാധാന്യം ഹിന്ദുത്വത്തിനും മദ്രാസി വിരുദ്ധതയേക്കാള്‍ പ്രാധാന്യം മുസ്ലിംവിരുദ്ധതക്കും നല്‍കാനായത്. അതുവഴി പുതിയ രാഷ്ട്രീയസാഹചര്യത്തിന്റഎ ഗുണഫലം ഏറ്റെടുക്കലായിരുന്നു അവരുടെ ലക്ഷ്യം. അക്രമോത്സുക വര്‍ഗ്ഗീയതയില്‍ ബിജെപിയെ മറികടക്കുകയായിരുന്നു ശിവസേന. അതിനാല്‍ തന്നെ സ്വാഭാവികമായും ബിജെപിയേക്കാള്‍ ശക്തി ശിവസേനക്കായി. ഇരുകൂട്ടരും പിന്നീട് സഖ്യശക്തികളായെങ്കിലും ആരാണഅ കൂടുതല്‍ ഹിന്ദുത്വവാദികള്‍ എന്ന മത്സരമുണ്ടായിരുന്നു. ശിവസേനതന്നെയായിരുന്നു അക്കാര്യത്തില്‍ മുന്നില്‍. അതിന്റെ ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു ബാബറി മസ്ജിദ് തകര്‍ത്തശേഷം 1992 അവസാനവും 1993 ആരംഭത്തിലും നടന്ന മുംബൈയിലെ മുസ്ലിം കൂട്ടക്കൊല. ആയിരത്തിനടുത്ത് പേരെ കൊന്നൊടുക്കിയ ആ കൂട്ടക്കൊലയുടെ ആസൂത്രകര്‍ ബാല്‍ താക്കറെയും ശിവസേനയുമായിരുന്നു. 1993 ജനുവരി 25 വരെ കലാപകാരികള്‍ മുംബൈയെ ചുടലക്കളമാക്കി. കൊള്ളയും കൊലയും ബലാല്‍സംഗവും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്തെ നിത്യസംഭവമായി. ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ചു ശിവസേനക്കാര്‍ വേട്ടയാടുമ്പോള്‍ പോലിസ് സംവിധാനം നോക്കുകുത്തിയായി. കലാപത്തെ കുറിച്ചന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷന്‍ കുറ്റവാളികളെ ചൂണ്ടികാണിച്ചു എങ്കിരു നടപടിയുമുണ്ടായില്ല. മരണം വരേയും ബാല്‍താക്കറെയെ തൊടാന്‍പോലും ഇന്ത്യന്‍ നീതി ന്യായ സംവിധാനം തയ്യാറായില്ല. പില്‍ക്കാലത്ത് ഗുജറാത്തിലും യു.പിയിലെ മുസഫര്‍നഗറിലും ന്യൂനപക്ഷ വേട്ടയ്ക്ക് ഹിന്ദുത്വര്‍ക്കു പ്രചോദനമായത് മുബൈകലാപമായിരുന്നു. തീര്‍ച്ചയായും കൂട്ടക്കൊലക്ക് തിരിച്ചടിയുണ്ടായി. അതായിരുന്നു ലോകത്തെ തന്നെ ഞെട്ടിച്ച മൂംബൈ സ്‌ഫോടന പരമ്പര. സ്റ്റോക് എക്‌സ്‌ചേഞ്ചുമുതല്‍ ബാല്‍താക്കറെയുടെ വീടിനു മുന്‍വശംവരെ സ്‌ഫോടനമുണഅടായി. മുന്നൂറോളം പേരാണ് ഒറ്റദിവസം നടന്ന പത്തില്‍പരം സ്‌ഫോടനങ്ങളില്‍ മരിച്ചത്. പിന്നീടും നിരവധി സ്‌ഫോടനങ്ങള്‍ മുംബൈയില്‍ നടന്നു. അവസാനം ഛത്രപതി സ്റ്റേഷനിലും ടാജ് ഹോട്ടലിലുമടക്കം ഭീകരാക്രമണങ്ങളും.

തീര്‍ച്ചയായും കുറച്ചുകാലമായി മുംബൈ ശാന്തമാണ്. ബാല്‍താക്കറെയുടെ മരണവും മഹാരാഷ്ട്രിയിലും മുംബൈയിലുമൊക്കെ ഭരണത്തിലുള്ള പങ്കാളിത്തവുമൊക്കെ ശിവസേനയുടെ ശൗര്യത്തെ അല്‍പ്പം കുറച്ചു എന്നതു ശരിയാണ്. മറുവശത്ത് ബിജെപി കൂടുതല്‍ അക്രമാസക്തവുമായി. ഇരുകൂട്ടരും സഖ്യശക്തികളുമായി. എന്നാല്‍ ആ സഖ്യമാണ് മുഖ്യമന്ത്രിപദത്തെ ചൊല്ലി തകര്‍ന്നതിനും പുതിയ സംഭവവികാസങ്ങളിലെത്തിയതിനും കോണ്‍ഗ്രസ്സിനും എന്‍സിപിക്കും ശിവസേനയുമായി സഖ്യമല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലെത്തിയതിനും കാരണമായത്. അതേസമയം തങ്ങളുടെ പല്ലുകൊഴിഞ്ഞട്ടില്ലെന്നും ശിവസേന തെളിയിച്ചു. ശിവസേനയുടെ കരുത്താണ് മൂന്നു പാര്‍ട്ടികളില്‍ നിന്നും എംഎല്‍എമാരെ ചാക്കിടാനുള്ള ബിജെപി ശ്രമത്തെ തകര്‍ത്തതെന്നാണ് മുംബൈയിലെ സംസാരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

2 thoughts on “മഹാരാഷ്ട്ര മന്ത്രിസഭ : ഇന്ത്യന്‍ ജനാധിപത്യത്തിലെ അനിവാര്യമായ ദുരന്തം

  1. പുതിയ സർക്കാർ രൂപീകരണത്തിന്റെ പേരിൽ ഫണ്ടാവിസിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചതും, സ്ഥാനമേറ്റ മുഖ്യമന്ത്രി നന്ദി പറഞ്ഞതും ട്വിറ്ററിൽക്കൂടി ആയിരുന്നു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചതായി ഔദ്യോഗികമായി ജനങ്ങൾക്ക് ലഭിക്കുന്ന ആദ്യത്തെ അറിയിപ്പും മോദിയുടെ ഈ ട്വിറ്റർ സന്ദേശം തന്നെയായിരുന്നു !

    ഇത്രയും ഗുരുതരമായ ഭരണഘടനാ ലംഘനങ്ങളും ക്രമക്കേടുകളും മഹാരാഷ്ട്രയിലെ ‘സർക്കാർ രൂപീകരണം’ സംബന്ധിച്ചു നടന്നിട്ടും പ്രമുഖ മാദ്ധ്യമങ്ങൾ അമിത് ഷായുടെ ബുദ്ധികൗശലത്തേയും രാജ്യതന്ത്രജ്ഞതയേയും വാനോളം പുകഴ്ത്തുകയായിരുന്നു ! എന്നാൽ സുപ്രീം കോടതി ഉത്തരവിന് ശേഷം പദ്ധതിയാകെ പാളിയപ്പോൾ അമിത് ഷായെ ചാണക്യനോട് ഉപമിച്ച ഇതേ മാധ്യമങ്ങൾ മോദിയെയും അമിത് ഷായെയും വിട്ട് ദേവേന്ദ്ര ഫണ്ടാവിസിനെ പഴിക്കാനും തുടങ്ങിയിരിക്കുന്നു.

    മോദി ഭരണകൂടത്തിന്റെ അധികാരക്കൊതി മൂത്ത നിർലജ്ജമായ നീക്കങ്ങളിലൊന്ന് തൽക്കാലത്തേക്കെങ്കിലും തടയപ്പെട്ടത് സംഘപരിവാർ ഫാസിസത്തോട് മുഖാമുഖം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ജനാധിപത്യ ശക്തികൾക്ക് എന്തായാലും ആശ്വാസം പകരുന്ന ഒന്നാണ്. മഹാരാഷ്ട്രയിൽ മർദ്ദനവാഴ്ച \അഴിച്ചു വിട്ട പേഷ്വാ ഭരണത്തിന്റെ അസ്വാസ്ഥ്യജനകമായ \ഓർമ്മകൾ ആണ് ഫണ്ടാവിന്റെ മുൻ സർക്കാർ ഉണർത്തിയിരുന്നത് . മഹർ സമുദായത്തിൽപ്പെട്ട ദലിത് സേനാംഗങ്ങൾ ഉൾപ്പെട്ട ബ്രിട്ടീഷ് സേനയുടെ ഒരു റെജിമെൻറ് പേഷ്വാ സൈന്യത്തെ ഇരുനൂറു വർഷം മുൻപ് തുരത്തിയോടിച്ച ഭീമാ -കോറിഗാവ് യുദ്ധത്തിന്റെ വാർഷികം ആചരിച്ചതിന്റെ പേരിൽ നിരവധി ദളിത് ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവർത്തകരെയും ഫണ്ടാവിസ്‌ ഭരണകൂടം കള്ളക്കേസുകളിൽ കുടുക്കി ദ്രോഹിച്ചിരുന്നു. നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്നുവരേയുള്ള വ്യാജമായ കേസ്സുകൾ അക്കൂട്ടത്തിൽപ്പെടുന്നു. തികഞ്ഞ ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ഇത്തരം പോലീസ് നടപടികൾക്ക് പുറമേ , കാർഷികമേഖലയിലെ വൻ പ്രതിസന്ധിമൂലം മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലെമ്പാടും കർഷകരുടെ പ്രതിഷേധങ്ങൾ ശക്തിപ്പെട്ടിട്ടും അവ കണ്ടതായി ഭവിക്കാത്ത സർക്കാർ നയവും തെരഞ്ഞെടുപ്പിന് മുൻപത്തെ ബി ജെ പി- ശിവസേന സഖ്യത്തിന്റെ ജനപിന്തുണ ഗണ്യമായി കുറയാൻ ഇടയാക്കി. ഫണ്ടാവിസ്‌ ഭരണത്തിനെതിരായി രൂപപ്പെട്ടിരുന്ന ഈ വൻ ജനരോഷമാണ് മോദി -ഷാ പദ്ധതിയെ അക്ഷരാർത്ഥത്തിൽ പൊളിച്ചടുക്കാൻ സഹായകമായ പ്രധാന ഘടകം.

  2. മഹാരാഷ്ട്ര എന്ന വാക്ക് ഹെഡ്ഡിംഗില്‍ വേണമായിരുന്നോ. . . എന്ന് പ്രസാധകര്‍ ഒന്ന് കൂടി ചിന്തിക്കുക. .. . ഇന്നത്തെ ഒരു സാഹചര്യത്തില്‍ ഈ വാക്ക് ആവശ്യമുണ്ടോ. . .???

Leave a Reply