യൂണിവേഴ്‌സിറ്റി കോളേജില്‍ ഗുണ്ടായിസം തുടരുന്നു

കെ എസ് യു പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തതിന് കെഎസ് യു നേതാക്കളായ ആര്യ, അമല്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് നിതിനും ആക്രമിക്കപ്പെട്ടിരിക്കുന്നത്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന്റെ ഹോസ്റ്റലില്‍ എസ്എഫ്്ഐ നേതാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവാവ് കെ എസ് യു പ്രവര്‍ത്തകന് നേരെ വധഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നിയമനടപടിയുമായി മുമ്പോട്ട് പോകുമെന്ന് കെ എസ് യു  വ്യക്തമാക്കി. പൂര്‍വ്വകാല വിദ്യാര്‍ത്ഥിയായ എസ്്എഫ്ഐ നേതാവ് മഹേഷ് നിതിന്‍ രാജ് എന്ന യുവാവിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. പിന്നീട് ഹോസ്റ്റലില്‍ നടന്ന അക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ നിതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തേ കെ എസ് യു പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തതിന് കെഎസ് യു നേതാക്കളായ ആര്യ, അമല്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് നിതിനും ആക്രമിക്കപ്പെട്ടിരിക്കുന്നത്. ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍ ആകുന്നതിന് മുമ്പ് ഹോസ്റ്റലില്‍ നിന്നുള്ള ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. രണ്ടു പതിറ്റാണ്ടിന് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ നാലു മാസം മുമ്പാണ് കെ എസ് യു  യൂണിറ്റ് രൂപീകരിച്ചത്. താന്‍ ഇപ്പോഴും ഇവിടെ ഇന്‍മേറ്റാണെന്നും നിതിനെ ഇടിക്കുമെന്നും ഹോസ്റ്റലില്‍ നിന്നും നിതിനെ പറപ്പിക്കുകയാണ് തന്റെ ദൗത്യമെന്നും മഹേഷ് പറയുന്ന ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. നേരത്തേ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അര്‍ജുനെ എസ്എഫ്ഐ യുടെ നേതാക്കള്‍ തന്നെ കുത്തിയ സംഭവത്തില്‍ ആരോപണം ഉയര്‍ന്നയാളാണ് മഹേഷ്. കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന നേതാവെന്ന നിലയിലായിരുന്നു ആരോപണം. കുത്തുന്ന സംഭവം നടക്കുമ്പോള്‍ മഹേഷിന്റെ സാന്നിദ്ധ്യം ക്യാമ്പസില്‍ ഉണ്ടായിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply