കോളനി – ചേരി പ്രദേശങ്ങളില്‍ സവിശേഷ ഇടപെടല്‍ വേണം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സമിതി സമര്‍പ്പിക്കുന്ന നിവേദനം

സര്‍,

കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന് താങ്കളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ജനാധിപത്യ രാഷ്ടീയ പ്രസ്ഥാനത്തിന്റെ പിന്തുണ അറിയിക്കുന്നു. സര്‍ക്കാരും കേരള ജനതയും ഒറ്റക്കെട്ടായി ശ്രമിച്ചാല്‍ ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഉറപ്പാണ്.

കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നു.

1. കോവിഡ് കാല പ്രതിരോധ പ്രവര്‍ത്തനങ്ങളും സേവനങ്ങളും കൂടുതല്‍ ഫലപ്രദമാക്കാനും ജനങ്ങളില്‍ എത്തിക്കാനും പ്രാദേശിക തലത്തില്‍ കൂടുതല്‍ ഏകോപനം ആവശ്യമാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുറമെ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മെഡിക്കല്‍- നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ആശാവര്‍ക്കര്‍മാര്‍, ജന പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ വാര്‍ഡ് തല സമിതികള്‍ പഞ്ചായത്ത് തലത്തില്‍ ഏകോപിപ്പിക്കുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

2. വേണ്ടത്ര അകലം പാലിക്കാന്‍ കഴിയാതെ ആളുകള്‍ കൂട്ടമായി താമസിക്കുന്ന ദലിത്- ആദിവാസി കോളനികള്‍, ഊരുകള്‍, ചേരികള്‍, മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍, തോട്ടം തൊഴിലാളി ലയങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹിക വ്യാപനം നിയന്ത്രിക്കുന്നതിന് സവിശേഷമായ നടപടികള്‍ വേണം. ഇപ്പോള്‍ തുടങ്ങിവെച്ചിരിക്കുന്ന സ്‌പോട് ടെസ്റ്റുകള്‍ക്ക് ഈ മേഖലകളില്‍ മുന്‍ഗണന നല്‍കണം. ഇവിടങ്ങളില്‍ ഹോം ക്വാറന്റയിന്‍ എളുപ്പമല്ലാത്തതിനാല്‍ രോഗം കണ്ടെത്തുന്നവരെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കണം. അതിനായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണം.

3. കോവിഡിന്റെ രണ്ടാം തരംഗവും ലോക് ഡൗണും യാഥാര്‍ത്ഥ്യമായതോടെ അസംഘടിത തൊഴില്‍ മേഖലകളുടെയും ചെറുകിട സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്. ഇവയെ ആശ്രയിച്ച് കഴിയുന്നവരുടെ വരുമാനവും നിലച്ചു. അതിനാല്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടിയന്തരമായി 5000 രൂപയില്‍ കുറയാത്ത ധനസഹായം നല്‍കണം. കോവിഡിന്റെ രൂക്ഷത അവസാനിക്കുന്നത് വരെ ഇത് തുടരണം.

4. മത്സ്യമേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് സാമൂഹിക അകലം പാലിച്ച് തൊഴിലെടുക്കുക അസാധ്യമാണ്. അതിനാല്‍ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും 5000 രൂപ അടിയന്തര സഹായം നല്‍കണം.

5. സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ബിപിഎല്‍ ലിസ്റ്റില്‍ പെടുന്നവര്‍ക്കും മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും മാത്രമായി നിജപ്പെടുത്തുകയും മൂന്ന് മാസത്തേക്കെങ്കിലും നല്‍കുകയും വേണം. കാര്‍ഡില്ലെങ്കിലും അര്‍ഹരായവര്‍ക്ക് സൗജന്യ കിറ്റ് നല്‍കണം. ഇതര വിഭാഗങ്ങള്‍ക്ക് ന്യായ വിലയ്ക്ക് ഭക്ഷ്യ കിറ്റും റേഷന്‍ സാധനങ്ങളും നല്‍കണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

6. നിര്‍ദ്ധനരായ കോവിഡ് രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കണം. എല്ലാ സ്വകാര്യ ആശുപത്രികളിലും നിശ്ചിത ശതമാനം കോവിഡ് ചികിത്സക്കായി നീക്കിവെക്കണം. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് ഏകീകരിക്കാനും അമിത ചാര്‍ജ് ഈടാക്കുന്നത് തടയുകയും വേണം.

7. സ്വന്തം ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികളുമായി ആലോചിച്ച് പ്രത്യേക ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം.

8. എല്ലാ ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തണം. വിദൂര ഗ്രാമങ്ങളിലും ഊരുകളിലും കഴിയുന്നവര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന ചെറു പട്ടണങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രാഥമിക ചികിത്സക്കൊപ്പം ഓക്‌സിജനും ഉറപ്പാക്കണം.

9. കോവിഡ് മഹാമാരിയുടെ സാഹചര്യത്തെ കരിഞ്ചന്തക്കും കൊള്ളക്കുമുള്ള അവസരമാക്കി മാറ്റുന്ന സ്ഥാപനങ്ങളെയും കച്ചവടക്കാരെയും കരിമ്പട്ടികയില്‍ പെടുത്തി കര്‍ശന നടപടി സ്വീകരിക്കണം.

10. സര്‍ക്കാര്‍ നിര്‍ദേശങ്ങളും പദ്ധതികളും നിര്‍ദ്ദേശങ്ങളും ശരിയായ രീതിയില്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പഞ്ചായത്ത് തലത്തില്‍ സംവിധാനമുണ്ടാക്കണം. പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മോണിറ്ററിംഗ് സംവിധാനവും ഉണ്ടാകണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply