നായര്‍ ഡീപ്പ് സ്റ്റേറ്റിലെ ലിറ്ററേച്ചര്‍

സാഹിത്യചരിത്രവും ഒരുതരം നിര്‍മ്മിതി കേന്ദ്രമാണ്. അക്ഷരമെഴുത്തിലേക്ക് ആദ്യം കടന്നുവരാന്‍ ജാതിനീതി അനുവാദം കൊടുത്ത സവര്‍ണ്ണരിലാണ് ആ നിര്‍മ്മിതികേന്ദ്രത്തിലെ അധികാരം എക്കാലത്തും നിലനില്‍ക്കുന്നത് – കേരളത്തില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന നായര്‍ ഡീപ് സ്റ്റേറ്റിനെ കുറിച്ച് ഉമ്മര്‍ ടി കെ എഴുതിയ കുറിപ്പിനോടുള്ള പ്രതികരണം.

നായര്‍ മേധാവിത്വം മലയാള സാഹിത്യത്തില്‍ ശക്തമായി നിലനില്‍ക്കുന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. ബ്രഹ്മാവ് വിഷ്ണു മഹേശ്വരന്‍ ,പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ്, തുടങ്ങിയ ത്രിത്വങ്ങളെ അനുകരിക്കുന്നതാണ് മലയാളത്തിലെ കവിത്രയ സങ്കല്പം . സാഹിത്യത്തിന് അത്തരം മുക്കൂട്ടുകളൊന്നും ആവശ്യമില്ല. എങ്കിലും സാഹിത്യചരിത്രകര്‍ത്താക്കള്‍ അങ്ങനെയൊരു ‘മുച്ചവാരല്‍ ‘ നടത്തിയതില്‍ സ്വജന പക്ഷപാതം എന്ന ലക്ഷ്യമാണുള്ളത്.

ചെറുശ്ശേരി, എഴുത്തച്ഛന്‍, ,കുഞ്ചന്‍ നമ്പ്യാര്‍ എന്ന പ്രാചീന കവിത്രയത്തില്‍ രണ്ടുപേര്‍ നായന്മാരടക്കം മൂന്നുപേരും സവര്‍ണ്ണര്‍. ആശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍,എന്ന ആധുനിക കവിത്രയത്തില്‍ , തമിഴ് ബ്രാഹ്മണന്‍ ഒന്ന് നായര്‍ ഒന്ന് കൂടെ ഒരു അവര്‍ണ്ണപ്രാതിനിധ്യവുണ്ട്. കാര്യമായി സ്ഥാപിക്കപ്പെട്ടിട്ടില്ലെങ്കിലും അധുനാധുനകവിത്രയം എന്നൊക്കെ നായര്‍ അധ്യാപകര്‍ ക്ലാസില്‍ പറയുന്ന, വയലാര്‍, പി ഭാസ്‌കരന്‍ ,ഒ.എന്‍.വി ,എന്ന പുതു കവിത്രയത്തില്‍ പ്രാചീന കവിത്രയത്തിന്റെ അനുകരണമായി രണ്ടുനായര്‍ ഒരു നമ്പൂതിരിയെന്ന മുക്കൂട്ടാണുള്ളത്.

മലയാള സാഹിത്യ ചരിത്ര നിര്‍മിതിയില്‍ ഉമര്‍ മാഷ് സൂചിപ്പിച്ച നായര്‍ ഡീപ്പ് സ്റ്റേറ്റ് എല്ലാ ഘട്ടങ്ങളിലും വ്യക്തമാണ് .മണിപ്രവാള കാലഘട്ടത്തിലെ നമ്പൂതിരി മേധാവിത്വത്തെ പിന്നീട് നായര്‍ മേധാവിത്വമാണ് കയ്യടക്കുന്നത് രാമായണവും മഹാഭാരതവും പല ആകൃതിയില്‍ തിരുത്തിയും വെട്ടിയും കൂട്ടിയും കുഴച്ചും എഴുതുന്നതായിരുന്നു അക്കലത്തെ മുഖ്യ സാഹിത്യ പ്രവര്‍ത്തനം . മഹാഭാരതം കിളിപ്പാട്ട് ,രാമായണം കിളിപ്പാട്ട് തുള്ളല്‍ കൃതികള്‍ കുചേലവൃത്തം തുടങ്ങിയ കൃതികള്‍ ഉദാഹരണം. നമ്പൂതിരിമാര്‍ എഴുതിയ ആട്ടക്കഥകളെക്കാള്‍ ഉണ്ണായി വാര്യര്‍ എഴുതിയ നളചരിതത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നതിനും ഈ ജാതീയ വടംവലി വ്യക്തമാണ്. ക്ഷേത്രത്തിലാണെങ്കില്‍ നമ്പൂതിരി വിഭാഗങ്ങള്‍ക്കാണ് ആധികാരികത

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കലാമണ്ഡലത്തിന്റെ സ്ഥാപനത്തിലും ക്ഷേത്ര ബന്ധങ്ങളില്‍ ഡീപ്പ് സ്റ്റേറ്റായ നമ്പൂതിരിചുറ്റുപാടില്‍ നിന്നും നായര്‍ അധികാരത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യം ഉണ്ടായിരുന്നു. വള്ളത്തോളിന്റെ ശ്രമത്തില്‍ അത് വ്യക്തമാണ്. ഇന്നും കലാമണ്ഡലത്തില്‍ സവര്‍ണര്‍ മാത്രം ജോലി ചെയ്യുന്നു .കലാമണ്ഡലം ഹൈദരാലി എന്ന ഒരു മുസ്ലിം അവിടെ പഠിക്കാന്‍ എത്തിയത് ലോകാത്ഭുതങ്ങളില്‍ ഒന്നായി സാഹിത്യ ചരിത്രം അത്ഭുതം കൂറുന്നതില്‍ കലാമണ്ഡലം എന്ന നായര്‍ ഡീപ്പ് സ്റ്റേറ്റ് വ്യക്തമാണ്..

നിയോ ക്ലാസിക് കാലഘട്ടത്തിലാണ് നമ്പൂതിരി ഡീപ്പ് ലിറ്ററേച്ചര്‍ നായര്‍ ഡീപ്പ് ലിറ്ററേച്ചറായി പരിവര്‍ത്തനപ്പെടുന്നത്.ഉള്ളൂരെഴുതിയ കേരള സാഹിത്യ ചരിത്രത്തിന്റെ വോളിയങ്ങള്‍ പരിശോധിച്ചാല്‍ ഈ നായര്‍ ഡീപ് സ്റ്റേറ്റും നായര്‍ ഡീപ്പ് ലിറ്ററേച്ചറും കൂടുതല്‍ വ്യക്തമാവും .ചങ്ങമ്പുഴ കൃഷ്ണപിള്ള ,വള്ളത്തോള്‍ നാരായണമേനോന്‍, ഇടപ്പള്ളി രാഘവന്‍പിള്ള ,, പി കുഞ്ഞിരാമന്‍ നായര്‍ , വൈലോപ്പിള്ളി ശ്രീധരമേനോന്‍ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, കുറ്റിപ്പുറത്ത് കേശവന്‍ നായര്‍, ജി ശങ്കരക്കുറുപ്പ്, എന്‍ വി കൃഷ്ണവാര്യര്‍ എന്നിങ്ങനെ,വണ്ടി ഓടിക്കാന്‍ ലൈസന്‍സ് വേണം എന്നപോലെ കവിയാവാന്‍ പേരിനൊപ്പം ഏതെങ്കിലും നായര്‍ വിഭാഗ സര്‍നെയിം പേരിലടങ്ങണം എന്ന അലിഖിത നിയമംതന്നെ സാഹിത്യ ചരിത്രത്തില്‍ ഉണ്ടായിവന്നു. ഉത്തരകടലാസില്‍ കവി വീരാന്‍കുട്ടിയെ വീരാന്‍കുട്ടി നായര്‍ എന്ന് ഒരു വിദ്യാര്‍ത്ഥി എഴുതിയത് വീരാന്‍കുട്ടി പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട് .

അത്തരത്തില്‍ കവി എന്നാല്‍ നായര്‍ എന്നതായിരിക്കുന്നു പൊതുബോധം .അത് ഡോക്ടര്‍ എം. ലീലാവതി സൂചിപ്പിക്കുന്നതുപോലെ , ‘അവര്‍ണ്ണരായ അമ്മമാര്‍ നല്ല എഴുത്തുകാരെ പ്രസവിക്കാത്തതു കൊണ്ടു ‘ സംഭവിച്ചതല്ല. എഴുത്തിലേക്ക് വരാന്‍ കഴിയാതിരുന്ന ദളിതരുടെയും ആദിവാസികളുടെയും സാഹിത്യം വാമൊഴിയില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു പൊയ്കയില്‍ അച്ഛന്റെ പാട്ടുകളും ഓര്‍ക്കുക.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാതൃഭൂമി പോലുള്ള സവര്‍ണ്ണ കേന്ദ്രീകൃത പ്രസിദ്ധീകരണ സ്ഥാപനങ്ങളാണ് അന്നും സാഹിത്യ സാഹിത്യകാരന്മാരെ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത് അവര്‍ണ്ണരിലും ക്രിസ്ത്യാനികളിലും മുസ്ലീങ്ങളിലും അക്കാലത്തും നല്ല എഴുത്തുകാര്‍ ഉണ്ടായിരുന്നു. മലയാള സിനിമയുടെ തുടക്കവും മലയാള നോവലിന്റെ തുടക്കവും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. പോത്തേരി കുഞ്ഞമ്പു എന്ന അവര്‍ണ്ണനാണ് ഇന്ദുലേഖക്കു മുമ്പ് സരസ്വതി വിജയം എന്ന ജാതിവിരുദ്ധ നോവല്‍ എഴുതിയത്. അതോടൊപ്പം മൂന്ന് നോവലുകള്‍ എഴുതിയത് ക്രിസ്ത്യാനികളായിരുന്നു അതുകൊണ്ടുതന്നെ ‘ധര്‍മസംസ്ഥാപന നിരൂപകര്‍ മുമ്പുണ്ടായ നാലു നോവലുകളെയും ലക്ഷണംകെട്ട നോവലുകളായി ‘തലവെട്ടി മോക്ഷം കൊടുത്തിട്ട് ‘ലക്ഷണമൊത്ത നോവലായി ചന്തുമേനോന്‍ എഴുതിയ ഇന്ദുലേഖയെ സ്ഥാപിക്കുണ്ട്. അതായത് സാഹിത്യമെഴുത്തുകാരെയും കൃതികളെയും സ്ഥാപിക്കുന്നതില്‍ നായര്‍ ഡീപ്പ് സ്റ്റേറ്റിനും നായര്‍ ഡീപ്പ് ലിറ്ററേച്ചറിനും എക്കാലത്തും മേല്‍ക്കൈ ഉണ്ടെന്നര്‍ത്ഥം……..

ALSO READ

നാം രൂപപ്പെടുത്തിയ കേരളം  നായര്‍ കേരളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “നായര്‍ ഡീപ്പ് സ്റ്റേറ്റിലെ ലിറ്ററേച്ചര്‍

  1. ഹോം പേജ് കണ്ടു എന്തുകൊണ്ടാണ് നിങ്ങൾ ഫൈൻ ആർട്ടിന് ( painting, sculpture and etc…..) എന്നിവക്ക് സ്പേസ് കൊടുക്കാത്തത്? സ്പോർട്സ്, സിനിമ, സാഹിത്യം ചിത്രകലയുടെയും, ശിൽപകലയുടെയും, വലിയൊരു സംസ്ക്കാരം കേരളത്തിനുണ്ട്എ, അത്തിനു പൊളിറ്റിക്കൽ ആയി മേല്പറഞ്ഞ സവർണ അവർണ കാഴ്ചപാടുകൾ മുൻതൂക്കമുണ്ട്., editorial bord members ഒന്ന്ചിന്തിക്കുന്നത് നല്ലതാകും.

  2. ബ്രഹ്മണിക്കൽ / ഹിന്ദുത്വ/ Manuite/ ഫാസിസ്റ്റ്/ അർദ്ധ ഫാസിസ്റ്റ് / ക്രോണിയിസ്റ്റ് / Anti Constitutional/ rogue state ആയ യഥാർത്ഥ “ഡീപ് സ്റ്റേറ്റ്”നെ പരികൽപ്പനാപരമായി വെറും “നായർ ഡീപ് സ്റ്റേറ്റ്” ആക്കി ചുരുക്കുന്നതിന്നുള്ള ബോധപൂർവ്വമോ അല്ലാതെയോ ഉള്ള അഭ്യാസങ്ങൾ സ്വത്വ രാഷ്ട്രീയത്തിന്റെ വേറൊരു ലെവലിൽ ഉള്ള ഓപ്പറേഷൻ ആയിട്ടേ കലാശിക്കുകയുള്ളൂ.

Leave a Reply