നാം രൂപപ്പെടുത്തിയ കേരളം  നായര്‍ കേരളം

കേരളത്തില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന നായര്‍ ഡീപ് സ്റ്റേറ്റിനെക്കുറിച്ചും അതെങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുമാണ് ഈ കുറിപ്പ്. ഏതാനും നാളുകള്‍ക്കു മുമ്പ് സച്ചിദാനന്ദനെ നായര്‍ എന്ന രീതിയില്‍ ചിലര്‍ പരിഹസിക്കുന്നു എന്നും അത് വല്ലാത്ത ക്രൂരതയാണെന്നും ഒരു ഗ്രൂപ്പില്‍ പലരും അഭിപ്രായപ്പെടുന്നതു കണ്ടു. അതിനെക്കുറിച്ചുള്ള ചിന്തകളാണ് ഇത്തരമാലോചനകളിലേക്ക് നയിച്ചത്.