ഭാഷാ സമരം : മുഖ്യമന്ത്രിക്ക് പി ഗീതയുടെ തുറന്ന കത്ത്

കെ എ എസ് പരീക്ഷകള്‍ ഇംഗ്ലീഷില്‍ മാത്രമെഴുതിയാല്‍ മതി എന്ന് ഏകപക്ഷീയമായി ആജ്ഞാപിക്കുന്ന അധികാരികളോട് മാതൃഭാഷയിലും കൂടി എഴുതിക്കോട്ടെ എന്നപേക്ഷിക്കേണ്ടി വരുന്ന മലയാളിയെയും ഭാഷാന്യൂനപക്ഷങ്ങളെയും അവഗണിക്കുമ്പോള്‍ കാലിനു ചുവട്ടിലെ മണ്ണാണ് ഒഴുകിപ്പോകുന്നതെന്ന് ജനാധിപത്യ സര്‍ക്കാരുകള്‍ തിരിച്ചറിയേണ്ടതാണ്.

ബഹു.മുഖ്യമന്ത്രിക്ക് ,

ഇന്നത്തമാണെന്നു താങ്കള്‍ അറിഞ്ഞിരിക്കും. പ്രളയാനന്തര ഓണാഘോഷങ്ങള്‍ തുടങ്ങുകയാണല്ലോ.
താങ്കള്‍ അറിഞ്ഞുവോ? താങ്കളുടെ മൂക്കിനു താഴെ പട്ടം കെപിഎസ്സി ആപ്പീസിനു മുമ്പില്‍ ഒരു ബഹുജന സമരം നടക്കുന്നുണ്ട്. പെരുമഴയത്ത് ആ തെരുവോര സമരപ്പന്തലില്‍ രണ്ടു പേര്‍ നിരാഹാരം കിടക്കുന്നുണ്ട്. എന്തിനെന്നോ ? ബഹു കേരളാ മുഖ്യമന്ത്രിക്കും കേരളാ പി എസ് സി ക്കും സമര സംബന്ധമായ കത്ത് അവര്‍ നല്കിയിരുന്നു.
ഭാഷാടിസ്ഥാനത്തില്‍ രുപം കൊണ്ട കേരള സംസ്ഥാനത്തില്‍ മലയാളത്തില്‍ക്കൂടി തൊഴില്‍ പരീക്ഷ എഴുതാനുള്ള അവസരം മലയാളികള്‍ക്കു ലഭിക്കുന്നതിനു വേണ്ടിയാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ മുന്‍ കൈയില്‍ അവര്‍ പട്ടിണിസമരം നടത്തുന്നത്. പിരപ്പന്‍കോടു മുരളിയും വി എന്‍ മുരളിയും ബിനോയ് വിശ്വവും ബി രാജീവനും കല്പറ്റ നാരായണനും ടി ടി ശ്രീകുമാറും രാമഭദ്രനും സണ്ണി എം കപിക്കാടും ശീതള്‍ ശ്യാമും ആ സമരപ്പന്തലില്‍ എത്തി അഭിവാദ്യമര്‍പ്പിച്ചു. കളക്ടര്‍ പരീക്ഷ മലയാളത്തില്‍ എഴുതാം , എന്നാല്‍ കളക്ടറുടെ സഹജീവനക്കാരായ പ്യൂണും ക്ലാര്‍ക്കുമൊക്കെ ആകാനുള്ള പരീക്ഷ ഇംഗ്ലീഷില്‍ മാത്രം എഴുതണം എന്ന വൈരുധ്യം നിലനില്ക്കുന്ന ലോകത്തിലെ അദ്ഭുത നാടാണിപ്പോള്‍ കേരളം . കേരളത്തിന്റെ സര്‍ക്കാര്‍ നയത്തെ പരസ്യമായി വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ സംരംഭമാണ് കേരളത്തിലെ പിഎസ് സി എന്ന തമാശയും ഇതോടൊപ്പമുണ്ട്. സര്‍ക്കാരിന്റെ ഭാഷാ നയത്തെ ഇത്ര ധിക്കാരപൂര്‍വം നിരാകരിക്കുന്ന കേരളാ പി എസ് സിയോടു കേരളത്തിന്റെ മുഖ്യ മന്ത്രി എന്ന നിലയില്‍ താങ്കളുടെ നിലപാടെന്താണ് എന്ന് കേരളം ഉറ്റുനോക്കുന്നുണ്ട്

 

 

 

 

 

തൊഴില്‍വിഭവം ഇംഗ്ലീഷിനു തീറെഴുതിക്കൊടുക്കുന്ന ഈ സമീപനത്തോടുള്ള ധാര്‍മ്മികമായ ചെറുത്തു നില്പ് ഉളളിലുള്ളതുകൊണ്ടുതന്നെയാണ് ദളിത്-ട്രാന്‍സ്‌ജെണ്ടര്‍ – സ്ത്രീ വിഭാഗങ്ങളുടെ പ്രതിനിധികള്‍ പലരും ഈ സമരവുമായി ഐക്യപ്പെട്ടിരിക്കുന്നത്. സുനില്‍ പി ഇളയിടവും വത്സലന്‍ വാതുശ്ശേരിയും പങ്കെടുക്കുന്ന ഐക്യദാര്‍ഢ്യസദസ് എറണാകുളത്തും എം എന്‍ കാരശ്ശേരി പങ്കെടുക്കുന്ന സദസ് കോഴിക്കോടും നടക്കാന്‍ പോകുന്നു. എന്താണിതു വ്യക്തമാക്കുന്നത്? ഭാഷ വെറും ഭാഷ മാത്രമല്ല എന്ന്.

അധികാരമേറ്റെടുത്തപ്പോള്‍ കേരള മുഖ്യമന്ത്രി സെക്രട്ടറിയേറ്റു ജീവനക്കാരെ അഭിസംബോധന ചെയ്തു കൊണ്ടു പറഞ്ഞത് ഞങ്ങള്‍ മറന്നിട്ടില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന്. അല്ലാതെ അവ മള്‍ട്ടിനാഷനല്‍ പ്രൊജക്റ്റുകള്‍ മാത്രമല്ലെന്നു കൂടിയാണല്ലോ അതിലൂടെ വ്യംഗ്യമായി ഓര്‍മ്മിപ്പിക്കപ്പെട്ടത്.

കെ എ എസ് പരീക്ഷകള്‍ ഇംഗ്ലീഷില്‍ മാത്രമെഴുതിയാല്‍ മതി എന്ന് ഏകപക്ഷീയമായി ആജ്ഞാപിക്കുന്ന അധികാരികളോട് മാതൃഭാഷയിലും കൂടി എഴുതിക്കോട്ടെ എന്നപേക്ഷിക്കേണ്ടി വരുന്ന മലയാളിയെയും ഭാഷാന്യൂനപക്ഷങ്ങളെയും അവഗണിക്കുമ്പോള്‍ കാലിനു ചുവട്ടിലെ മണ്ണാണ് ഒഴുകിപ്പോകുന്നതെന്ന് ജനാധിപത്യ സര്‍ക്കാരുകള്‍ തിരിച്ചറിയേണ്ടതാണ്.
ആയതിനാല്‍ കേരളസര്‍ക്കാരിന്റെ ഭാഷാ നയം നടപ്പിലാക്കാന്‍ കേരളാ പി എസ് സി ക്കു നിര്‍ദേശം കൊടുക്കണമെന്നഭ്യര്‍ഥിക്കുന്നു. മാതൃഭാഷ കൈമോശം വരുന്ന ഏതു ജനതയും അപകടകാരികളാണ് . മലയാളമില്ലാത്ത കേരളത്തിന് മഹാപ്രളയങ്ങളേക്കാള്‍ ആഘാതശേഷിയുണ്ടെന്ന് വിനീതമായി ഓര്‍മ്മിപ്പിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply