ഭാഷാ സമരം : തിരുവോണത്തിന് ഉപവാസം

സര്‍ക്കാര്‍ നിയമനങ്ങള്‍ക്കായുള്ള പരീക്ഷകള്‍ മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും കൂടി നടത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പി.എസ്.സി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ നടക്കുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരം ഒത്തുതീര്‍ക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടും വിവിധ ശാസ്ത്ര – സാമൂഹിക -സാംസ്‌കാരിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ തിരുവോണനാളില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തുന്നു. ഐ.എ.എസ്. ഉള്‍പ്പെടെയുള്ള സിവില്‍ സര്‍വീസ് പരീക്ഷകള്‍ മലയാളത്തിലും ഇതര ഇന്ത്യന്‍ ഭാഷകളിലും എഴുതാമെന്നിരിക്കേ കേരളത്തിലെ ഭരണനിര്‍വഹണ മേഖലകളിലെ അതിന്റെ തൊട്ടുതാഴെ വരുന്ന തസ്തികകളിലേക്ക് ഇംഗ്ലീഷില്‍ തന്നെ […]

സര്‍ക്കാര്‍ നിയമനങ്ങള്‍ക്കായുള്ള പരീക്ഷകള്‍ മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും കൂടി നടത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പി.എസ്.സി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ നടക്കുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരം ഒത്തുതീര്‍ക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടും വിവിധ ശാസ്ത്ര – സാമൂഹിക -സാംസ്‌കാരിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ തിരുവോണനാളില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തുന്നു. ഐ.എ.എസ്. ഉള്‍പ്പെടെയുള്ള സിവില്‍ സര്‍വീസ് പരീക്ഷകള്‍ മലയാളത്തിലും ഇതര ഇന്ത്യന്‍ ഭാഷകളിലും എഴുതാമെന്നിരിക്കേ കേരളത്തിലെ ഭരണനിര്‍വഹണ മേഖലകളിലെ അതിന്റെ തൊട്ടുതാഴെ വരുന്ന തസ്തികകളിലേക്ക് ഇംഗ്ലീഷില്‍ തന്നെ പരീക്ഷ എഴുതണമെന്ന് ശഠിക്കുന്നതില്‍ ഒരു യുക്തിയുമില്ല. ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ ചോദ്യങ്ങളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്ന പി.എസ്.സി യുടെ വിശദീകരണം അപഹാസ്യവും ബാലിശവുമാണ് എന്നാണ് സമരക്കാര്‍ ചൂണ്ടികാട്ടുന്നത്.
ഭരണഭാഷ മലയാളമാക്കാനുള്ള തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ കാണിക്കുമ്പോഴും കേരള പി.എസ്.സിക്ക് അതു സ്വീകാര്യമല്ലായെന്നത് പ്രതിഷേധാര്‍ഹമാണ്. വിദ്യാഭ്യാസത്തിലും ഭരണനിര്‍വഹണത്തിലും മാതൃഭാഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന സമൂഹങ്ങളാണ് വിദ്യാഭ്യാസ – സാങ്കേതിക – സാമ്പത്തിക രംഗങ്ങളിലെ നേട്ടങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്‍നിരയില്‍ എന്നത് വസ്തുതയാണ്. ഭരണം സുതാര്യവും ജനങ്ങള്‍ക്കു കൂടുതല്‍ പ്രയോജനപ്രദവുമാകുന്നതിന് ഭരണനിര്‍വഹണം ജനങ്ങളുടെ ഭാഷയിലാവണമെന്നത് കേരള സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള എല്ലാ ഭരണപരിഷ്‌കാരക്കമ്മീഷനുകളും ഒരേ സ്വരത്തില്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശമാണ്.
ബിരുദതലംവരെ മാതൃഭാഷയില്‍ പഠിക്കാനും പരീക്ഷ എഴുതാനുമുള്ള അവസരം കേരളത്തിലുണ്ട്. ബിരുദം അടിസ്ഥാന യോഗ്യതയായ ഉദ്യോഗ നിയമനങ്ങള്‍ക്കുള്ള എഴുത്തു പരീക്ഷകളില്‍ ആ അവസരം നല്‍കാതിരിക്കുന്നത് സ്വാഭാവിക നീതിയ്ക്ക് എതിരും മനുഷ്യാവകാശ ലംഘനവുമാണ്. പൊതു വിദ്യാലയങ്ങളില്‍ പോലും ഇംഗ്ലീഷ് മാധ്യമ ഡിവിഷനുകള്‍ വര്‍ധിക്കുന്ന പ്രവണത നിലനില്‍ക്കുമ്പോള്‍ അതിനാക്കം കൂട്ടാന്‍ മാത്രമേ പി.എസ്.സി. യുടെ ഈ നിലപാട് സഹായിക്കുകയുള്ളു എന്നും ചൂണ്ടികാട്ടപ്പെടുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply