ഭീമ കൊറെഗാവ് – പൊതുപ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും പോലീസ്

സംഭവവുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചു ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപകനായ ഹാനി ബാബുവിനെതിരെയാണ് പോലീസ് നീങ്ങുന്നത്. ഇന്ന് രാവിലെ ആറുമണിയോടെ അദ്ദേഹത്തിന്റെ വീട്ടില്‍ സെര്‍ച്ച് വാറണ്ടോ രേഖകളോ ഒന്നും തന്നെ ഇല്ലാതെ പൂനെ പോലീസ് അതിക്രമിച്ചു കടക്കുകയും മൂന്ന് പുസ്തകങ്ങള്‍, ലാപ് ടോപ്, ഫോണ്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, പെന്‍ ഡ്രൈവുകള്‍ എന്നിവ എടുത്തുകൊണ്ടുപോകുകയും ചെയ്തു.

ഭീമ കൊറെഗാവ് സംഭവത്തില്‍ കള്ളക്കേസ് ചാര്‍ത്തി പൊതുപ്രവര്‍ത്തകരെ ഭയപ്പെടുത്താന്‍ വീണ്ടും പുണെ പോലീസ് നീക്കം നടത്തുന്നു. സംഭവവുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചു ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപകനായ ഹാനി ബാബുവിനെതിരെയാണ് പോലീസ് നീങ്ങുന്നത്. ഇന്ന് രാവിലെ ആറുമണിയോടെ അദ്ദേഹത്തിന്റെ വീട്ടില്‍ സെര്‍ച്ച് വാറണ്ടോ രേഖകളോ ഒന്നും തന്നെ ഇല്ലാതെ പൂനെ പോലീസ് അതിക്രമിച്ചു കടക്കുകയും മൂന്ന് പുസ്തകങ്ങള്‍, ലാപ് ടോപ്, ഫോണ്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, പെന്‍ ഡ്രൈവുകള്‍ എന്നിവ എടുത്തുകൊണ്ടുപോകുകയും ചെയ്തു. ഹാനി ബാബുവിന്റെ ഭാര്യയും എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജെനി രോവീനയാണ് സംഭവം അവരുടെ ഫേസ്ബുക്, ട്വിറ്റര്‍ അകൗണ്ടുകളിലൂടെ പുറത്തറിയിച്ചത്.. ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സാമൂഹിക-രാഷ്ട്രീയ-മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധീര്‍ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗട്ട്, റോണാ വില്‍സണ്‍, അരുണ്‍ ഫെരെയ്ര, വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, വരവര റാവു, സുധാ ഭരദ്വാജ്, ഷോമാസെന്‍ എന്നിവരെ നേരത്തേ പൂനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. 2018 ജനുവരിയില്‍ ഭീമാ കൊറേഗാവ് ഓര്‍മപുതുക്കലുമായി ബന്ധപ്പെട്ട സമരത്തില്‍ സംഘര്‍ഷത്തിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹപ്രവര്‍ത്തനം, രാജ്യവിരുദ്ധ ഗൂഢാലോചന തുടങ്ങിയ കടുത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചാര്‍ത്തിയിരുന്നു.

അതെ സമയം സൈന്യത്തിനെതിരെ പ്രസ്താവന നടത്തി എന്നാരോപിച്ചു രാജ്യദ്രോഹക്കുറ്റം അടിച്ചേല്‍പ്പിച്ച ജെ.എന്‍.യു മുന്‍ നേതാവ് ഷെഹ്ല റഷീദിന്റെ അറസ്‌റ് കോടതി തടഞ്ഞൂ. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ചാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിന്‍ ഇടക്കാല ഉത്തരവ് ഇറക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തു സൈന്യം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കശ്മീര്‍ സ്വദേശിയായ ഷെഹ്ല ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് സുപ്രീംകോടതി അഭിഭാഷകന്‍ അലോക് ശ്രീവാസ്തവ നല്‍കിയ പരാതിയില്‍ ഡല്‍ഹി സൈബര്‍ സെല്‍ ഷെഹ്ലക്കെതിരെ രാജ്യദ്രോഹകുറ്റം ചാര്‍ത്തിയത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply