ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ പിന്‍വലിക്കണം

ശക്തമായ നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന ദ്വീപില്‍ ഒരുവര്‍ഷത്തോളം കൊവിഡ് എത്തിയിരുന്നില്ല. എന്നാല്‍ ദ്വീപിലെത്തുന്നവരിലെ കൊവിഡ് പരിശോധനകളില്‍ ഇളവുനല്‍കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ രോഗവ്യാപനം അതിരൂക്ഷമായിരിക്കുകയാമ്

ലക്ഷദ്വീപിലെ ജനജീവിതത്തെ തകര്‍ക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍ കേന്ദ്രത്തിന് കത്തയച്ചു. ദ്വീപിലെ വിദ്യാര്‍ത്ഥികള്‍ കൊവിഡ് മാനദണ്ഡമനുസരിച്ച് സമരവുമാരംഭിച്ചിട്ടുണ്ട്. മാനം മുസ്ലിംജനസംഖ്യയുള്ള ലക്ഷദ്വീപിലെ സമാധാനജീവിതം തകര്‍ക്കാനാണ് ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേല്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണ് സംഘ് പരിവാര്‍ നീക്കം എന്നും ആരോപണമുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അധീകാരമേറ്റയുടന്‍ ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറ് അവയെല്ലാം അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലാക്കുകയാണ് പട്ടേല്‍ ചെയ്തത്.,. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലായി. കുറ്റകൃത്യങ്ങളില്‍ ഏത്രയോ പുറകില്‍ നില്‍ക്കുന്ന ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കി. സംഘപരിവാറിന്റെ മുഖ്യ അജണ്ടയായ ബീഫ് നിരോധനവും നടപ്പാക്കി. രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് കല്‍പ്പിച്ചു. സര്‍ക്കാര്‍ സര്‍വ്വീസിലും ടൂറിസം മേഖലയിലും മറ്റും താല്‍ക്കാലക ജോലി ചെയ്യുന്ന ദ്വീപ് നിവാസികളെയെല്ലാം പിരിച്ചുവിടുകയും മത്സ്യത്തൊഴിലാളികളുടെ കുടിലുകള്‍ തകര്‍ക്കുകയും ചെയ്തു. ടൂറിസവും മത്സ്യബന്ധനവും കുത്തകകള ഏല്‍പ്പിക്കാനാണ് നീക്കമെന്ന ആരോപണം ശക്തമാണ്. ദ്വീപ് നിവാസികളുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ പാല്‍ ഉത്പാദനം പൂര്‍ണ്ണമായും ഇല്ലാതാക്കി ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമൂലിന്റെ ഉത്പന്നങ്ങള്‍ ദ്വീപില്‍ വിറ്റഴിക്കാനും നീക്കം നടക്കുന്നു. ദ്വീപിലെ മദ്യനിരോധനത്തില്‍ ഇളവുനല്‍കി. കേരളവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ദ്വീപ് നിവാസികളുടെ ജീവിതം മംഗലാപുരവുമായി ബന്ധപ്പെടുത്താനുള്ള നീക്കങ്ങളും ശക്തമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനെല്ലാം പുറമെയാണ് ദ്വീപിലെ കൊവിഡ് വ്യാപനം. ശക്തമായ നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന ദ്വീപില്‍ ഒരുവര്‍ഷത്തോളം കൊവിഡ് എത്തിയിരുന്നില്ല. എന്നാല്‍ ദ്വീപിലെത്തുന്നവരിലെ കൊവിഡ് പരിശോധനകളില്‍ ഇളവുനല്‍കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ രോഗവ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. മുസ്ലിം ജനവിഭാഗങ്ങളെ അന്യവല്‍ക്കരിക്കാനും ഇല്ലാതാക്കാനുമുള്ള ദാര്‍ഘകാല അജണ്ടയുടെ ഭാഗമാണ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെന്ന് ദ്വീപ് നിവാസികള്‍ ഒന്നടങ്കം ചൂണ്ടികാട്ടുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply