എല്ലാ വൈദ്യശാഖകളും ഒന്നിച്ചുനില്‍ക്കേണ്ട മഹാമാരി കാലം

സംസ്ഥാനം മുഴുവന്‍ കോവിഡിന്റേയും അടച്ചിരിപ്പിന്റേയും അകലത്തിന്റെയും വിഷമതകള്‍ അനുഭവിക്കുമ്പോള്‍ ആരോഗ്യപരമായ ചര്‍ച്ചയാണ് ആഗ്രഹിക്കുന്നതെങ്കില്‍, വസ്തുതകളറിയാന്‍ ആത്മാര്‍ത്ഥമായി ഒരു വേള കാംക്ഷിക്കുന്നതെങ്കില്‍ ആയുര്‍വേദപ്രയോക്താക്കളായ പ്രമുഖരോട് ചോദിക്കാവുന്നതേയുള്ളൂ, അന്വേഷിക്കാവുന്നതേയുള്ളൂ. ശാസ്ത്രീയകുതുകികള്‍ക്കായി ഗവേഷണപകര്‍പ്പുകളും അനുഭവകുറിപ്പുകളും അവര്‍ കരുതിവച്ചിട്ടുണ്ട്. ഈ വൈദ്യശാസ്ത്രത്തിന്റെ പ്രതിരോധസങ്കല്‍പ്പങ്ങളെപറ്റിയും പ്രസ്തുതചികിത്സാരീതികളെകുറിച്ചും കൂടുതല്‍ മിഴിവോടെ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നതല്ലേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുമുമ്പ് സാമൂഹികാരോഗ്യവിഷയത്തില്‍ അതീവതാത്പര്യമുള്ളവര്‍ ചെയ്യേണ്ടത്?

ദൈനംദിനജീവിതം തന്നെ ദുരിതത്തിലാഴ്ത്തിയ മഹാമാരിയെ വേഗത്തില്‍ തളച്ചിടാനുള്ള പോംവഴികള്‍ കൂട്ടായി ആലോചിക്കേണ്ട സമയമാണിത്. ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങളുടെ സന്ദര്‍ഭമല്ലിതെന്ന് ഓര്‍ക്കുക. അയുക്തികമായ അപായസന്ദേഹങ്ങളും, ബാലിശമായവാദങ്ങളും, ഏതുവിധേനയും ആശയങ്ങളെ താഴ്ത്തികെട്ടാനുള്ള ലേശം കൂടുതലായുള്ള കൗതുകവും കാരണം കെട്ടടങ്ങാത്ത പുക മാധ്യമങ്ങളില്‍ കാണുന്നുണ്ട്.

അവനവന്റെ ആരോഗ്യം അവനവന്റെ അവകാശവും ഉത്തരവാദിത്വവുമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. പ്രാദേശികമായ എല്ലാ അംഗീകൃതവൈദ്യശാസ്ത്രങ്ങളും ആരോഗ്യോന്മുഖമായ ആശയങ്ങള്‍ പൊതുജനനന്മക്കായി ഉയര്‍ത്തികാട്ടുന്നത് അത്തരം വൈദ്യസമ്പ്രദായങ്ങളുടെ കടമയുമാണ്. ആരോഗ്യവിജ്ഞാനമേഖലയില്‍ പ്രവൃത്തിപരിചയമുള്ള വൈദ്യസമൂഹം മുന്നോട്ടുവയ്ക്കുന്ന പ്രതിരോധചികിത്സാസാധ്യതകളെ പ്രയോജനപ്പെടുത്തുക എന്നത് അടച്ചിരിപ്പുകാലം കൊണ്ടുവരുന്ന അനിവാര്യതയാണ്.

ഏത് വിഷയസംവാദത്തിലും രാഷ്ട്രീയ -മത പരിവേഷം ചാര്‍ത്തി ആരോപിക്കാനുള്ള വ്യഗ്രതയും അത്യപൂര്‍വ്വമായ കാഴ്ചയൊന്നുമല്ല. ആരോഗ്യശാസ്ത്രവിഷയത്തിലും അത് കടന്നുകയറിയിട്ടുണ്ട് എന്നുള്ളത് തികച്ചും പരിതാപകരമാണ്. കൊറോണയും പ്രളയവും ടോട്ടേയും കൊണ്ട് വഴിമുട്ടിനില്‍ക്കുമ്പോഴും വകതിരിവില്ലാതെ നടക്കുന്ന ഈ മനുഷ്യനിലാണോ ജീവിവര്‍ഗ്ഗത്തില്‍ വിശേഷബുദ്ധിയുള്ളത് എന്ന് സംശയം തോന്നും. ആയുര്‍വേദം, ജാതി-മത-രാഷ്ട്രീയചിന്താഗതികള്‍ക്ക് അതീതമായ ആരോഗ്യശാസ്ത്രമാണ്. അത് മനസ്സിലാക്കുന്ന പക്ഷപാതമില്ലാത്ത, പക്വതയുള്ള സാമാന്യബുദ്ധിയുള്ള മനുഷ്യര്‍ ഇന്നും കേരളത്തിലുണ്ട്. അവര്‍ക്ക് നിങ്ങളീ നീട്ടിവയ്ക്കുന്ന വിശദീകരണങ്ങളും പഴിചാരലുകളും വെറും പ്രഹസനങ്ങള്‍ മാത്രമാണെന്ന് ഓര്‍ക്കുക!

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സംസ്ഥാനം മുഴുവന്‍ കോവിഡിന്റേയും അടച്ചിരിപ്പിന്റേയും അകലത്തിന്റെയും വിഷമതകള്‍ അനുഭവിക്കുമ്പോള്‍ ആരോഗ്യപരമായ ചര്‍ച്ചയാണ് ആഗ്രഹിക്കുന്നതെങ്കില്‍, വസ്തുതകളറിയാന്‍ ആത്മാര്‍ത്ഥമായി ഒരു വേള കാംക്ഷിക്കുന്നതെങ്കില്‍ ആയുര്‍വേദപ്രയോക്താക്കളായ പ്രമുഖരോട് ചോദിക്കാവുന്നതേയുള്ളൂ, അന്വേഷിക്കാവുന്നതേയുള്ളൂ. ശാസ്ത്രീയകുതുകികള്‍ക്കായി ഗവേഷണപകര്‍പ്പുകളും അനുഭവകുറിപ്പുകളും അവര്‍ കരുതിവച്ചിട്ടുണ്ട്. ഈ വൈദ്യശാസ്ത്രത്തിന്റെ പ്രതിരോധസങ്കല്‍പ്പങ്ങളെപറ്റിയും പ്രസ്തുതചികിത്സാരീതികളെകുറിച്ചും കൂടുതല്‍ മിഴിവോടെ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നതല്ലേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുമുമ്പ് സാമൂഹികാരോഗ്യവിഷയത്തില്‍ അതീവതാത്പര്യമുള്ളവര്‍ ചെയ്യേണ്ടത്?

പ്രകൃതിക്കും അതിലുള്ള സര്‍വജീവജാലങ്ങള്‍ക്കും അനുകൂലമായ വ്യവസ്ഥയില്‍ ജീവിച്ച് എല്ലാവരും ആരോഗ്യാനുഭവമുള്ളവരാകുക എന്നതിന് ശബ്ദവും വെളിച്ചവും നല്‍കുന്ന ശാസ്ത്രം കൂടിയാണ് ആയുര്‍വേദം. അത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ആയുര്‍വേദം മുന്നോട്ടുവയ്ക്കുന്നതും. പ്രകൃതിക്കും അവനവന്റെ സ്വാഭാവികതയ്ക്കും അനുകൂലമായി മുന്നിട്ടിറങ്ങുകവഴി ആരോഗ്യോന്മുഖമായ ജീവിതസാഹചര്യങ്ങള്‍ കൈവന്നുചേരുന്നു. നാഗരികതയിലും സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ വഴിയിലും പരിസ്ഥിതിയുമായുള്ള ബന്ധം മനുഷ്യന്‍ എവിടെയോ മറന്നുവച്ചു. അവനവന്റെ ദഹനവ്യവസ്ഥ മറന്ന് ദേശവും കാലാവസ്ഥയും നോക്കാതെ പ്രകൃതിക്ക് വിരുദ്ധമായി യാത്രചെയ്യുമ്പോള്‍ അവനെത്തിച്ചേരുന്ന ലക്ഷ്യസ്ഥാനമാണ് അടച്ചിരിപ്പിന്റെ ലോകം എന്നത് വിസ്മരിച്ചുകൂടാ.

ജീവവ്യവസ്ഥകള്‍ക്ക് മാറ്റമില്ല. അത് താളം തെറ്റുന്ന സാഹചര്യങ്ങളില്‍ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളിലും മാറ്റമില്ല. അവ ഗ്രന്ഥങ്ങളില്‍ വ്യക്തമായി ക്രോഡീകരിച്ചിട്ടുണ്ട്. ഓരോ വ്യക്തിയിലും ലക്ഷണങ്ങള്‍ നോക്കി അതിന്റെ പിന്നാമ്പുറവും അന്വേഷിച്ച് അതിനനുസൃതമായി ചികിത്സ നടത്തണം. ജീവവ്യവസ്ഥകള്‍ സ്വത്വത്തിലേക്ക് മടങ്ങിവരാനും അതുപോലെ ലക്ഷണങ്ങള്‍ക്കും മറ്റും ഉതകുന്നതും ആയ ഔഷധകൂട്ടുകള്‍ പ്രതിപാദിച്ചിട്ടുമുണ്ട്. വൈദ്യശാസ്ത്രത്തിന്റെ മികവുകൊണ്ടുതന്നെയാണ് ഇക്കാലമത്രയും രാഷ്ട്രീയപരമായും മറ്റും പല സന്ദര്‍ഭങ്ങളിലും പിന്തുണ ലഭിക്കാതിരുന്നിട്ടും മണ്ണടിഞ്ഞുപോകാത്തതും പൊതുസമൂഹത്തില്‍ തിളക്കത്തോടെ ഇന്നും നിലനില്‍ക്കുന്നതും. അശാസ്ത്രീയം എന്ന് മുദ്രകുത്തുന്ന അതേ ആയുര്‍വേദം കൊണ്ട് ആരോഗ്യാനുഭവമുള്ളവരായ അനുഭവസാക്ഷ്യങ്ങള്‍ക്ക് പുറംതിരിഞ്ഞുനില്‍ക്കുന്ന കാഴ്ച ബാലിശമാണെന്നേ പറയാന്‍ കഴിയൂ. മനസ്സും ബുദ്ധിയും ചുറ്റും നടക്കുന്ന കാര്യങ്ങളിലേക്ക് പക്ഷപാതമില്ലാതെ തുറന്നുവയ്ക്കണം. ആദ്യകാലങ്ങളില്‍ വിലക്കപ്പെട്ട അതേ ആയുര്‍വേദചികിത്സ നിരവധി കൊറോണ ബാധിതരില്‍ ഫലപ്രദമായി കണ്ടതും ഓര്‍ക്കാവുന്നതാണ്. വിഷയങ്ങളോട് പുറം തിരിഞ്ഞ് നിന്ന് തീവ്രനിലപാടുകള്‍ പുറപ്പെടുവിക്കുന്നത് വിമര്‍ശനാര്‍ഹമാണ്. ഒരര്‍ത്ഥത്തില്‍ അത്തരം തീവ്രവാദികളെ കൊണ്ട് നിറയുകയാണ് ലോകം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പഴിചാരലില്ലാതെ പരസ്പരസഹകരണത്തോടെ മനുഷ്യരാശിയുടെ ആരോഗ്യമെന്ന ഒറ്റ ലക്ഷ്യത്തിനായി എല്ലാ വൈദ്യശാസ്ത്രങ്ങളും ഒരുമിച്ച് ആരോഗ്യസംരക്ഷണമേഖലയില്‍ കറ പുരളാത്ത ഉദ്ദേശശുദ്ധിയോടുകൂടി പരിശ്രമിക്കുമെന്ന് വിചാരിക്കാം. അടച്ചിരിപ്പുകാലം വഴിവെട്ടി തന്ന ആകുലതയില്‍ അന്ധാളിച്ചുനില്‍ക്കുന്ന സാധാരണ മനുഷ്യനെ ഓര്‍ത്ത്, വര്‍ഷമുടനീളം കൂട്ടുകാരെ കാണാതെ കളിസ്ഥലം വിട്ടുനിന്ന കുഞ്ഞുങ്ങളെ ഓര്‍ത്ത്, വര്‍ദ്ധിച്ചുവരുന്ന മരണനിരക്ക് ഓര്‍ത്ത് പരസ്പരം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു മുന്നോട്ടുള്ള യാത്രയ്ക്കായി പ്രത്യാശിയ്ക്കാം!

(ലേഖിക അഷ്ടാംഗം ആയുര്‍വേദ കോളേജ് അസോസിയേറ്റ് പ്രൊഫസറാണ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply