അനധികൃത വിദേശ തോട്ടം കമ്പനികളെ നിലക്കുനിര്‍ത്തണം

രാജമലയിലെ ദുരിത ബാധിതര്‍ക്ക് മതിയായ നഷ്ട പരിഹാരവും സമഗ്രമായ പുനരധിവാസ പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണം. ദുരന്തമുഖങ്ങളിലെ താല്‍ക്കാലിക ആശ്വാസത്തിനപ്പുറം ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ള ശക്തവും, ഫലപ്രദവുമായ നടപടികളാണ് നമുക്കാവശ്യം

രാജമല ദുരന്തം-വിവേചനപരമായ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ പി എം ജനറല്‍ സെക്രെട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. പെട്ടിമുടിയിലെ ദുരന്ത ഭൂമി സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിപ്പൂരിലെ വിമാന ദുരന്ത സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി, രാജമലയിലേക്കുള്ള തന്റെ യാത്ര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാനിടയുള്ളതിനാലാണ് ഒഴിവാക്കിയതെന്നും, പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ അടിയന്തിര സഹായമാണെന്നും, നഷ്ടം കണക്കാക്കി റിപ്പോര്‍ട്ടു ലഭിച്ചാലുടന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദുരന്തമേഖലയിലേക്ക് വൈകിയെത്തിയ മുഖ്യമന്ത്രി കൂടുതലൊന്നും നല്‍കില്ലെന്നു പ്രഖ്യാപിക്കാനാണ് ശ്രമിച്ചത്. കവളപ്പാറ പ്രളയ ദുരിതാശ്വാസ നിധിയെക്കാള്‍ ഒരു ലക്ഷം രൂപ കൂടുതലാണെന്ന വാദം പാവപ്പെട്ടവന്റെ ജീവന് സര്‍ക്കാര്‍ കല്‍പ്പിക്കുന്ന വിലയാണ് വെളിപ്പെടുത്തുന്നത്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ സഹായവും പ്രതീക്ഷിക്കുന്നതായി വിലയിരുത്തിയ മുഖ്യമന്ത്രി, കരിപ്പൂര്‍ വിമാനാപകടത്തില്‍ എയര്‍ ഇന്ത്യയുടെയും, ഇന്‍ഷ്വറന്‍സ് കമ്പിനികളുടെയും സഹായം വിസ്മരിച്ചതെന്താണെന്നു കൂടി വ്യക്തമാക്കണം.

പ്രഖ്യാപിക്കപ്പെട്ട ഭവന നിര്‍മ്മാണ പദ്ധതിയിലുള്‍പ്പെടെ സന്നദ്ധ സംഘടനകളുടെ സഹായം തേടിയ സര്‍ക്കാര്‍, ദുരന്തത്തിലകപ്പെട്ട മനുഷ്യരോടുള്ള പ്രതിബദ്ധതയും പിന്തുണയും എന്താണെന്ന് ബോദ്ധ്യപ്പെടുത്തണം. തോട്ടം മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കുമെതിരെ സമീപകാലത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. അനധികൃതമായി തുടരുന്ന വിദേശ കമ്പനികളെ നിലക്കുനിര്‍ത്തി പാവപ്പെട്ടവരെ രക്ഷിക്കാന്‍ കഴിയണം. ആവശ്യമായ നിയമ നിര്‍മ്മാണവും ഇതിലേക്കായി പരിഗണിക്കേണ്ടതാണ്.

രാജമലയിലെ ദുരിത ബാധിതര്‍ക്ക് മതിയായ നഷ്ട പരിഹാരവും സമഗ്രമായ പുനരധിവാസ പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണം. ദുരന്തമുഖങ്ങളിലെ താല്‍ക്കാലിക ആശ്വാസത്തിനപ്പുറം ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ള ശക്തവും, ഫലപ്രദവുമായ നടപടികളാണ് നമുക്കാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ പി എം എസ് നേതാക്കളായ
അഡ്വ. എ സനീഷ് കുമാര്‍, കെ കെ രാജന്‍, ശിവന്‍ കോഴിക്കമാലി, സാബു കൃഷ്ണന്‍, പി രാജേഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply