സുനില്‍ പി ഇളയിടത്തെ പോലെ ഹിന്ദുത്വത്തെ ഗ്‌ളോറിഫൈ ചെയ്യുകയാണ് പി രാജീവ്

ഈ കേസില്‍ കേശവാനന്ദ ഭാരതിയെ ഗ്‌ളോറിഫൈ ചെയ്യാനുള്ള യാതൊരു എലമെന്റുമില്ല. മാത്രമല്ല പി രാജീവിനെപ്പോലെ ഒരാള്‍ അതു ചെയ്യുമ്പോള്‍ സ്വന്തം പാര്‍ട്ടി നടത്തിയ ,വിപ്‌ളവകരം എന്നവര്‍ വിശേഷിപ്പിക്കുന്ന ഒരു നിയമ നിര്‍മ്മാണത്തെ അട്ടിമറിക്കാന്‍ സുപ്രീം കോടതിയില്‍ പോയ ആള്‍ക്കു വേണ്ടിയാണ് പി രാജീവ് ഇപ്പോള്‍ വാദിക്കുന്നത് എന്നു വരുന്നു. ജന്മിത്തം നിറുത്തലാക്കിയതും ഭൂപരിഷ്‌ക്കരണം നടപ്പാക്കിയതും അച്യുതമേനോന്‍ സര്‍ക്കാരാണെങ്കിലും എന്നും അതിന്റെ ക്‌ളെയിം എടുക്കാറുള്ളത് സി പി എം ആണല്ലോ. മാത്രമല്ല ഇടതു പക്ഷ ബുദ്ധിജീവികള്‍ എപ്പോഴും അവകാശപ്പെടുന്ന ചെയ്യുന്ന കാര്യം ആധുനിക കേരളത്തെ സൃഷ്ടിച്ചത് ഭൂപരിഷ്‌ക്കരണമാണെന്നാണ്.

കേശവാനന്ദ ഭാരതി വലിയ ഒരു ഭരണഘടനാപ്രതിസന്ധിയെ പരിഹരിച്ച ഒരു മഹാനായിരുന്നു എന്നാണല്ലോ ഇപ്പോള്‍ സി പി ഐ എം നേതാക്കളുടെ വാദം.കേശവാനന്ദ ഭാരതി എന്തിനായിരുന്നു കേസ് കൊടുത്തത്. അതാണ് ഈ വിഷയത്തില്‍ നമ്മള്‍ പരിശോധിക്കേണ്ടത്. കേസ് സുപ്രീം കോടതിയുടെ മുന്‍പില്‍ വരുമ്പോള്‍ അതിന്റെ നിയമസങ്കീര്‍ണ്ണതകളും ഭരണഘടനാപ്രതിസന്ധികളുമൊക്കെ സുപ്രീം കോടതിക്ക് ഫീല്‍ ചെയ്യുന്ന കാര്യം മാത്രമാണ്. അവര്‍ക്കത് പരിഹരിച്ചേ തീരൂ. അവരെ സംബന്ധിച്ചിടത്തോളം ആ കേസ് കേശവാനന്ദ ഭാരതിയുടെ മാത്രം കേസല്ല. അത് നമ്മുടെ നിയമവുമായി ഒത്തു പോകുന്നുണ്ടോ, ഭരണഘടനയുടെ ഫ്രെയിമുമായി ഒത്തു പോകുന്നുണ്ടോ എന്നെല്ലാം പരിശോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്. അത്തരത്തില്‍ കോടതി പരിശോധിച്ചതിന്റെ ഭാഗമായാണ് ഭരണഘടനയുടെ ബേസിക്ക് സ്ട്രക്ച്ചര്‍ എന്ന സങ്കല്‍പ്പം തന്നെ ഉണ്ടായി വരുന്നത്. അടിസ്ഥാന ഘടനയെ തകര്‍ക്കുന്ന നിയമങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നു വരുന്നത്. അത് കേശവാനന്ദ ഭാരതിയുടെ താല്‍പ്പര്യമായിരുന്നേയില്ല. അദ്ദേഹത്തിന് ഒരേയൊരു താല്‍പ്പര്യമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മഠത്തിന്റെ ഭൂമി തിരിച്ചു കിട്ടണം. തന്റെ ഭൂമി ഏറ്റെടുത്ത് പട്ടിണിപ്പാവങ്ങളായ ദളിതര്‍ക്കോ ആദിവാസികള്‍ക്കോ ഒന്നും കൊടുക്കാന്‍ പാടില്ല. ഇതാണ് അയാളുടെ കേസിന്റെ രത്‌നചുരുക്കം.

ഈ കേസില്‍ കേശവാനന്ദ ഭാരതിയെ ഗ്‌ളോറിഫൈ ചെയ്യാനുള്ള യാതൊരു എലമെന്റുമില്ല. മാത്രമല്ല പി രാജീവിനെപ്പോലെ ഒരാള്‍ അതു ചെയ്യുമ്പോള്‍ സ്വന്തം പാര്‍ട്ടി നടത്തിയ ,വിപ്‌ളവകരം എന്നവര്‍ വിശേഷിപ്പിക്കുന്ന ഒരു നിയമ നിര്‍മ്മാണത്തെ അട്ടിമറിക്കാന്‍ സുപ്രീം കോടതിയില്‍ പോയ ആള്‍ക്കു വേണ്ടിയാണ് പി രാജീവ് ഇപ്പോള്‍ വാദിക്കുന്നത് എന്നു വരുന്നു. ജന്മിത്തം നിറുത്തലാക്കിയതും ഭൂപരിഷ്‌ക്കരണം നടപ്പാക്കിയതും അച്യുതമേനോന്‍ സര്‍ക്കാരാണെങ്കിലും എന്നും അതിന്റെ ക്‌ളെയിം എടുക്കാറുള്ളത് സി പി എം ആണല്ലോ. മാത്രമല്ല ഇടതു പക്ഷ ബുദ്ധിജീവികള്‍ എപ്പോഴും അവകാശപ്പെടുന്ന ചെയ്യുന്ന കാര്യം ആധുനിക കേരളത്തെ സൃഷ്ട്ടിച്ചത് ഭൂപരിഷ്‌ക്കരണമാണെന്നാണ്.

മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഹിന്ദുത്വവല്‍ക്കരിപ്പെടുന്നതിന്റെ തെളിവായി വേണം പി രാജീവിന്റെ പ്രസ്തവനയെ കാണാന്‍. സി പി ഐ എം ന് ഇപ്പോള്‍ സവര്‍ണ്ണഹിന്ദുക്കളെ മതി.കേശവാനന്ദ ഭാരതിയായാലും ഏതു മഠാധിപതിയായാലും അവരെയെല്ലാം ന്യായികരിക്കേണ്ടുന്ന ഗതികേടിലാണ് അവര്‍ ഇപ്പോള്‍ ചെന്നെത്തിനില്‍ക്കുന്നത്. ഒരു നിലക്ക് നോക്കിയാല്‍ സുനില്‍ പി ഇളയിടം ചെയ്യുന്നതിന്റെ വിപുലീകരണമാണ് പി രാജീവ് ചെയ്യുന്നതും. അത് ഹിന്ദുത്വത്തെ ഗ്‌ളോറിഫൈ ചെയ്‌തെടുക്കുക എന്നതാണ്.

ഭരണഘടനാപ്രശ്‌നമായി കേശവാനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള എന്ന കേസ് മാറുന്നത് ഭരണഘടനയുടെ ഏതെങ്കിലും ഒരു മൂല്യത്തെ സംരക്ഷിക്കാന്‍ വേണ്ടി കൊടുത്ത കേസായതുകൊണ്ടല്ല. ഇതൊരു പൊതുതാല്‍പ്പര്യ ഹര്‍ജി പോലുമായിരുന്നില്ല. തികച്ചും വ്യക്തിപരമായി ഒരു കേസായിരുന്നു. തന്റെ ഭൂമി പിടിച്ചെടുത്തു അതു തിരിച്ചു കിട്ടണം എന്നു മാത്രമായിരുന്നു ലക്ഷ്യം. ഉദാഹരണത്തിന് ഒരാള്‍ തനിക്ക് മറ്റൊരാളെ കൊല്ലാന്‍ അനുമതി തരണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നു എന്നു കരുതുക. കേസ് കോടതിയുടെ മുന്‍പിലെത്തുമ്പോള്‍ ‘ഒരു വ്യക്തിക്ക് മറ്റൊരാളെ കൊല്ലാന്‍ അവകാശമുണ്ടോ, ഈ ആവശ്യം ഭരണഘടനാപരമായി നില നില്‍ക്കുമോ എന്നൊക്കെയാവും കോടതി പരിശോധിക്കുക. അത് കോടതിയുടെ രീതിയാണ്. ഹര്‍ജിക്കാരന്റെ താല്‍പ്പര്യമല്ല, ഹര്‍ജിക്കാരന്റ താല്‍പ്പര്യം ശത്രുവിനെ കൊല്ലണം എന്നതു മാത്രമാണ്. ഈ കേസ് ഭരണഘടനാ ബഞ്ചിലെത്തി വാദപ്രതിവാദങ്ങള്‍ക്കു ശേഷം കോടതി ‘കൊല്ലാതിരിക്കുക എന്നത് വലിയൊരു മൂല്യമാണ് ‘എന്ന വിധി പ്രഖ്യാപിച്ചാല്‍, ഈ മഹത്തായ വിധി എന്റെ കേസിന്റെ ഫലമാണ് എന്നു ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നത് അത് എത്രമാത്രം വിചിത്രവും പരിഹാസ്യവുമായ വാദമായിരിക്കും. അത്തരത്തിലൊരു വാദമാണ് കേശവാനന്ദ ഭാരതിയെ മഹത്വപ്പെടുത്തുന്നവരും നടത്തുന്നത്.

ഏറ്റവും ഭീതിതമായ അവസ്ഥ സി പി എം അതിതീവ്രമായി ഹിന്ദുത്വവല്‍ക്കരിക്കപ്പെടുന്നു എന്നതാണ്. ഭൂപരിഷ്‌ക്കരണത്തെ എതിര്‍ത്ത ഏതെങ്കിലും ഒരു മൗലവി മരിച്ചാല്‍ ഇങ്ങനെ ഇങ്ങനെയാവുമോ ഇവരുടെ പ്രതികരണം. ഭൂപരിഷ്‌ക്കരണത്തെ എതിര്‍ത്ത വ്യക്തിയാണ് എന്നതു മറച്ചുവച്ച് കേശവാനന്ദ ഭാരതിയെ മഹത്വപ്പെടുന്ന കുറിപ്പ് രാജീവിന്റെ വിവരക്കേടോ കയ്യബദ്ധമോ അല്ല, തികച്ചും ആസൂത്രിതമായ ഹിന്ദുത്വ പ്രീണനവും ബ്രാഹ്മണ്യ ദാസ്യവുമാണത്. കേശവാനന്ദഭാരതിയെ വാഴ്ത്തുക മാത്രമല്ല, ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ സംവരണാവകാശം സംരക്ഷിക്കാന്‍ വേണ്ടി പാര്‍ലമെന്റ് കൊണ്ടുവന്ന ഒന്നാം ഭരണഘടനാ ഭേദഗതിയെ മൗലികാവകാശങ്ങളുടെ പരിമിതപ്പെടുത്തല്‍ എന്നാണ് പി രാജീവ് വിശേഷിപ്പിച്ചിരിക്കുകന്നത്. പി രാജീവ് എഴുതി ദേശാഭിമാനി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ കേശവാനന്ദ ഭാരതി സ്തുതിയും ഒന്നാം ഭരണഘടനാ ഭേദഗതിയെ പറ്റിയുള്ള വിലയിരുത്തലും സി പി എമ്മിന്റ നിലപാടു തന്നെയാണ് എന്നു വേണം മനസിലാക്കാന്‍. അങ്ങനെയല്ലാത്ത പക്ഷം സിപിഐ എം നേതൃത്വം അത് പറയട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

4 thoughts on “സുനില്‍ പി ഇളയിടത്തെ പോലെ ഹിന്ദുത്വത്തെ ഗ്‌ളോറിഫൈ ചെയ്യുകയാണ് പി രാജീവ്

  1. Great Analysis.

  2. Avatar for സണ്ണി എം കപിക്കാട്

    അനീഷ് കെ.

    ശരിയായ നിരീക്ഷണം.

  3. യഥാർത്ഥത്തിൽ ഈ കേസിൽ കേശവാനന്ദ ഭാരതിക്ക് അനുകൂലമായി ഒന്നും തെന്നെ വിധി ഉണ്ടായില്ല. അദ്ദേഹത്തിന്റെ കേസ് 1963 – ലെ കേരള നിയമസഭ പാസ്സാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിര ആയിരുന്നു. ഈ കേസിന്റെ അന്തിമ വിധിയുടെ ഉള്ളടക്കത്തിൽ താത്പര്യമുള്ള ആളായിരുന്നില്ല കേശവാനന്ദ ഭാരതി. കാരണം, അദ്ദേഹം കേസ് കൊടുത്തത്
    ഭരണണഘടനാ തത്വങ്ങൾ സംരക്ഷിക്കാൻ വേണ്ടിയായിരുന്നില്ല, മഠത്തിന്റ ഭൂസ്വത്ത് പരിധിയില്ലാതെ നിലനിർത്താൻ വേണ്ടി യായിരുന്നു. അതുകൊണ്ട് ഈ കേസിന്റെ വിധിയിൽ പ്രകീർത്തിക്കേണ്ടത് കേശവാനന്ദ ഭാരതിയെയല്ല, ഇങ്ങനെ ഒരു വിധിക്കു വേണ്ടി നിശ്ചയ ദാർഢ്യേത്തോെടെ പ്രവർത്തിച്ച നാനി പാൽക്കിവാല എന്ന വക്കീലിനെയാണ് , CPM പ്രത്യേകിച്ചും , കാരണം ഭൂപരിഷ്കരണനിയമം പാസാക്കിയത് അവരുടെ നേതൃത്വത്തിലായിരുന്നതു കൊണ്ട് , അതിന്റെ പോരായ്മകൾ പെട്ടിമുടിയിലെ ജനങ്ങൾ അടക്കം പലരും അനുഭവിക്കുന്നുണ്ടെങ്കിലും …

  4. Avatar for സണ്ണി എം കപിക്കാട്

    ജനാർദ്ദനൻ ചാവക്കാട്

    പി. രാജീവിനെ ഒരുപാടൊരുപാട് അഭിനന്ദിക്കുമായിരുന്നു, യശശരീരനായ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന അരുൺ ജയ്റ്റ്ലി .രാജീവിനെ പാർലിമെന്റിലേക്ക് വീണ്ടും അയക്കണമെന്ന് അദ്ദേഹം സി.പി.ഐ (എം) നെ ഉപദേശിക്കുക കൂടി ചെയ്തു.ഇപ്പോൾ രാജീവിന്റെ നിലപാടുകളും എഴുത്തുകളും അദ്ദേഹം പാർലിമെന്റിലെടുത്ത നിലപാടുകളും എന്തെന്ന് തിരിഞ്ഞു നോക്കുമ്പോഴും, പുതിയകേശവാനന്ദ ഭാരതി ലേഖനവും സണ്ണിയുടെ വിലയിരുത്തൽ ശരി വെക്കുന്നതാണ്.മാർക്സിസ്റ്റ് പാർട്ടി ഇപ്പോൾ ഒരു അർദ്ധ ഹിന്ദുത്വ പാർട്ടിയായി പരിണമിച്ചു കഴിഞ്ഞു. അത് ഹിന്ദുത്യത്തിന്റെ വിജയവും നവോത്ഥാനത്തിന്റെ പരാജയവുമാണ്. പുരോഗമന – നവോത്ഥാന ആശയങ്ങൾ പിൻപറ്റുന്ന മലയാളികളെ ഇത് ഭയപ്പെടുത്തുന്ന ഒരു സന്ദർഭം തന്നെയാണ. അതീവ ജാഗ്രത ആവശ്യപ്പെടുന്ന സന്ദർഭം’

Leave a Reply