കേരളം എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന്റെ അവകാശങ്ങളോട് ഐക്യപ്പെടണം

സാമൂഹിക – സാംസ്‌കാരിക – സാഹിത്യ – സിനിമ – മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംയുക്ത പ്രസ്താവന .

പാര്‍ശ്വവത്കരിക്കപ്പെട്ട ലിംഗ – ലൈംഗിക ന്യൂനപക്ഷ സമൂഹം തുല്യാവകാശങ്ങള്‍ തേടി വീണ്ടും സുപ്രീം കോടതി ഭരണഘടന ബഞ്ചിന് മുന്‍പാകെ എത്തിയിരിക്കുന്ന വിവരം കേരള സര്‍ക്കാരിന് അറിവുള്ളതാണല്ലോ. നിലനില്പ്, സ്വന്തം പങ്കാളിയെ തെരെഞ്ഞെടുക്കുന്നത് സംബന്ധിച്ച്, വിവേചനം തുടങ്ങിയ നിരവധി വിഷയങ്ങള്‍ക്ക് നീതിപീഠത്തെ സമീപിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാത്ത സാഹചര്യമാണ് ക്വിയര്‍ സമൂഹത്തിനുള്ളത്.

ഹെട്രോസെക്ഷ്വല്‍ വ്യക്തികള്‍ പങ്കാളിയെ തെരെഞ്ഞെടുത്ത് വിവാഹം ചെയ്ത് ദാമ്പത്യാവകാശങ്ങള്‍ നേടുമ്പോള്‍ ക്വിയര്‍ സമൂഹത്തിന് ഇവ നിഷേധിക്കപ്പെടുന്നു. മതനിരപേക്ഷമായ വിവാഹ നിയമമായ സ്‌പെഷ്യല്‍ വിവാഹ നിയമത്തെ ജെന്‍ഡര്‍ ന്യൂട്രല്‍ ആയി നിര്‍വ്വചിച്ച് സ്വവര്‍ഗ വിവാഹങ്ങള്‍ക്കും നിയമസാധുത നല്‍കാനാണ് ക്വിയര്‍ വ്യക്തികള്‍ പരമോന്നത നീതിപീഠത്തെ സമീപിച്ചിരിക്കുന്നത്.

സ്‌പെഷ്യല്‍ വിവാഹ നിയമത്തില്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹം എന്നാണ് പറയുന്നത്. ‘രണ്ട് വ്യക്തികള്‍’ ഏതൊരു ജെന്‍ഡറില്‍ പെടുന്നവരും ആവാം എന്ന് നിര്‍വ്വചിക്കാന്‍ കോടതിക്ക് സാധിച്ചാല്‍ ക്വിയര്‍ വിവാഹത്തിന് അംഗീകാരം നല്‍കുവാന്‍ ഇന്ത്യന്‍ ഭരണഘടന പ്രാപ്തമാകും. വിവാഹം എന്ന മൗലികാവകാശം ക്വിയര്‍ സമൂഹത്തിന് നിഷേധിക്കുന്ന നിലപാടാണ് ബി ജെ പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സമസ്ത മേഖലയിലും ന്യൂനപക്ഷാവകാശങ്ങള്‍ അടിച്ചമര്‍ത്തുകയും രാജ്യത്തിന്റെ ആത്മാവായ ബഹുസ്വരതയ്ക്ക് പകരം ഏകശിലാ രൂപത്തിലുള്ള സാംസ്‌കാരിക സ്വത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു ഫാഷിസ്റ്റ് സര്‍ക്കാരാണ് നിര്‍ഭാഗ്യവശാല്‍ ഇന്ന് രാജ്യം ഭരിക്കുന്നത്. ഇവരില്‍ നിന്ന് മറിച്ചൊന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട്, ക്വിയര്‍ വിവാഹത്തിന് നിയമ സാധുത നല്‍കുന്നതില്‍ അഭിപ്രായം അറിയിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് മനസിലാക്കുന്നു. ക്വിയര്‍ സമൂഹത്തിന് വിവാഹ അവകാശങ്ങള്‍ നല്‍കുന്നത് ഏതൊരു വിധേനയും എതിര്‍ക്കുക, നിയമ നടപടികള്‍ പരമാവധി നീട്ടിക്കൊണ്ട് പോകുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇതിനു പിന്നിലുള്ള ചേതോവികാരം.

ഇതില്‍ നിന്ന് വ്യത്യസ്തമായി ക്വിയര്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ക്വിയര്‍ വ്യക്തികളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കേരളത്തിലേയും ഇന്ത്യയിലേയും സിവില്‍ സമൂഹ പ്രസ്ഥാനങ്ങള്‍ എല്ലാ കാലത്തും ശക്തമായി ഉയര്‍ത്തിയിട്ടുള്ളതാണ്. കോടതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ വിവേചനപരമായ നിലപാടിനെ അപലപിച്ച് കൊണ്ട് ഇടതുപക്ഷ സംഘടനകള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്.

നവലോകത്തെ നല്ല നാളേയ്ക്കായി ഏവരുടേയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ ഭരിച്ച നാടാണ് കേരളം. കേരളത്തില്‍ പുരോഗമനോന്മുഖമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇടതുപക്ഷം നല്‍കിയ സംഭാവനകളാണെങ്കില്‍ വളരേ വിലപ്പെട്ടതാണ്. ആഗോള തലത്തില്‍ ക്വിയര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തില്‍ നിര്‍ണായക ഘടകമാണ് ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തില്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ന്യൂനപക്ഷമായ ക്വിയര്‍ സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിന് ഉചിതമായ നിലപാട് സ്വീകരിക്കണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. നവകേരളം കെട്ടിപ്പടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളില്‍ കൊടിയ നീതി നിഷേധം നേരിട്ട് കൊണ്ടിരിക്കുന്ന ക്വിയര്‍ ജനതയ്ക്ക് അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പ് വരുത്താനുള്ള ശ്രമം കൂടി ഉണ്ടാവേണ്ടതുണ്ട്.
പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ശബ്ദമാകുവാന്‍ കേരള സര്‍ക്കാരിന് കഴിയും എന്ന പ്രതീക്ഷയോടെ ….

സംയുക്ത പ്രസ്താവനയില്‍ ഒപ്പ് വച്ചവര്‍

1. ബി ആര്‍ പി ഭാസ്‌കര്‍
2. കെ സച്ചിദാനന്ദന്‍
3. കെ അജിത
4. കെ ഇ എന്‍
5. റിമ കല്ലിങ്കല്‍
6. കെ കെ കൊച്ച്
7. ഡോ ടി ടി ശ്രീകുമാര്‍
8. സുനില്‍ പി ഇളയിടം
9. മേഴ്‌സി അലക്‌സാണ്ടര്‍
10. ഡോ സി എസ് ചന്ദ്രിക
11. കെ എസ് മാധവന്‍
12. ഡോ പി കെ പോക്കര്‍
13. ഡോ രേഖ രാജ്
14. മഹേഷ് നാരായണന്‍
15. അശോകന്‍ ചരുവില്‍
16. കനി കുസൃതി
17. ആഷിഖ് അബു
18. ഡോ എസ് പി ഉദയകുമാര്‍
19. ഭാസുരേന്ദ്ര ബാബു
20. സനു ജോണ്‍ വര്‍ഗീസ്
21. കെ കെ ബാബുരാജ്
22. ജിയോ ബേബി
23. ഡോ സോണിയ ജോര്‍ജ്ജ്
24. ഷിഹാബുദ്ദീന്‍ പൊയ്ത്തും കടവ്
25. ജി പി രാമചന്ദ്രന്‍
26. ഡോ കെ ജി താര
27. രഞ്ജു രഞ്ജിമാര്‍
28. കെ ജി ജഗദീശന്‍
29. വി കെ ജോസഫ്
30. സജിത മഠത്തില്‍
31. പ്രമോദ് രാമന്‍
32. അമ്മിണി കെ വയനാട്
33. ഡോ ജയശ്രി എ കെ
34. ഡോ ആരതി പി എം
35. ജോളി ചിറയത്ത്
36. സി ആര്‍ നീലകണ്ഠന്‍
37. ദിവ്യ ഗോപിനാഥ്
38. ശീതള്‍ ശ്യാം
39. പുഷ്പവതി പൊയ്പ്പാടത്ത്
40. എം സുല്‍ഫത്ത്
41. ശ്രീജ നെയ്യാറ്റിന്‍കര
42. ആദം ഹാരി
43. അഡ്വ മായ കൃഷ്ണന്‍
44. സരിത മോഹനന്‍ ഭാമ
45. ലിജോമോള്‍
46. ഗാര്‍ഗി
47. വിനീത വിജയന്‍
48. കെ എ ഷാജി
49. ഗോമതി ഇടുക്കി
50. ശ്യാമ എസ് പ്രഭ
51. ഡോ രാജേഷ് കോമത്ത്
52. എന്‍ സുബ്രമഹ്ണ്യന്‍
53. കിഷോര്‍ കുമാര്‍
54. ഒ പി രവീന്ദ്രന്‍
55. എച്ച്മു കുട്ടി
56. ദുര്‍ഗ മാലതി
57. ലിസ പുല്‍പ്പറമ്പില്‍
58. കെ സുനില്‍ കുമാര്‍
59. ലാലി പി എം
60. അഡ്വ ജെ സന്ധ്യ
61. ഡോ നാരായണന്‍ എം ശങ്കരന്‍
62. ആര്‍ അജയന്‍
63. അലന്‍ ശുഹൈബ്
64. താഹ ഫസല്‍
65. വ്യാസ് ദീപ്
66. തുളസീധരന്‍ പള്ളിക്കല്‍
67. അഡ്വ സജി ചേരമന്‍
68. സുദേഷ് എം രഘു
69. അഡ്വ കുക്കു ദേവകി
70. സി എസ് രാജേഷ്
71. അഡ്വ സപ്ന
72. ശ്രീജിത്ത് ദിവാകരന്‍
73. അഡ്വ ഭദ്രകുമാരി
74. മുഹമ്മദ് ഉനൈസ്
75. ബി അരുന്ധതി
76. അഡ്വ കെ നന്ദിനി
77. ഐ ഗോപിനാഥ്
78. ജോണ്‍ പെരുവന്താനം
79. മുരളി തോന്നയ്ക്കല്‍
80. നിലീന അത്തോളി
81. ഡിംപിള്‍ റോസ്
82. ഗോപാല്‍ മേനോന്‍
83. അമ്പിളി ഓമനക്കുട്ടന്‍
84. ഡോ സോയ ജോസഫ്
85. തനുജ ഭട്ടതിരി
86. സീറ്റ ദാസന്‍
87. രതി ദേവി
88. ഗീഥ
89. കവിത എസ്
90. സുനിത ഓതറ
91. അനഘ്
92. സുധീഷ് കോട്ടേമ്പ്രം
93. ഷഫീഖ് സുബൈദ ഹക്കിം
94. ഡോ അമല അനി ജോണ്‍
95. ആദില നൂറ
96. നൂറ ആദില
97. തൊമ്മിക്കുഞ്ഞ് രമ്യ
98. പുരുഷന്‍ ഏലൂര്‍
99. എം കെ ദാസന്‍
100. ശ്രീജിത പി വി
101. റീന ഫിലിപ്പ്
102. ദിയ സന
103. റെനി ഐലിന്‍
104. ഡോ ധന്യ മാധവ്
105. പ്രിജിത്ത് പി കെ
106. സി എ അജിതന്‍
107. വി കെ ഷാഹിന
108. ശാന്തി രാജശേഖരന്‍

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply