കര്‍ഷകപ്രക്ഷോഭത്തെ പിന്തുണച്ച് കേരള ഫാര്‍മേഴ്സ് അസംബ്ലി

2021 ജൂണ്‍ 05-06, 02PM- 05PM I @ ZOOM ഓണ്‍ലൈന്‍ മീറ്റിംഗ് പ്ലാറ്റ്ഫോമില്‍.. കര്‍ഷകര്‍ കേരള സമൂഹത്തോട് സംവദിക്കുന്നു. കര്‍ഷക കൂട്ടായ്മ | കര്‍ഷകരുടെ/ കര്‍ഷക സംഘടനകളുടെ അനുഭവ സാക്ഷ്യങ്ങള്‍ | ദേശീയ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം | പോസ്റ്റര്‍ പ്രചരണം | പരിസ്ഥിതി ദിനാചരണം | കലാ സാംസ്‌കാരിക പരിപാടികള്‍.

ഐതിഹാസികമായ ദേശീയ കര്‍ഷക പ്രക്ഷോഭം ആറു മാസം പിന്നിട്ടിരിക്കുകയാണല്ലോ. കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യസ്‌നേഹികളും ജനാധിപത്യ വിശ്വാസികളുമായ ജനങ്ങളുടെ പിന്തുണയോടെ സമരം ശക്തമായി തന്നെ തുടരുന്നു . പക്ഷേ സമരത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുകയാണ് സര്‍ക്കാര്‍ . സമരത്തെ പിന്തുണച്ചുകൊണ്ട് കേരളത്തിലും ഇതിനകം നിരവധി പരിപാടികള്‍ നടന്നിട്ടുണ്ട്. സമരം ചെയ്യുന്ന കര്‍ഷകരോട് ആത്മാര്‍ഥമായാണ് നമ്മള്‍ ഐക്യപ്പെടുന്നതെങ്കില്‍ കേരളത്തിലെ കര്‍ഷകരുടെ സവിശേഷമായ പ്രശ്‌നങ്ങള്‍ കൂടെ പഠിച്ച് അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കേണ്ടതുണ്ടെന്ന് NAPM കരുതുന്നു.

കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കേരളത്തിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം അവരുടെ ഭാവി തികഞ്ഞ അനിശ്ചിതത്വത്തിലാണ് . അടിക്കടിയുണ്ടാവുന്ന വിളനാശം, ഉല്‍പ്പാദനച്ചെലവിലെ വര്‍ദ്ധനവ്, വിളകളുടെ വിലയിലെ സ്ഥിരതയില്ലായ്മ, കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍, വന്യ ജീവികള്‍ വരുത്തുന്ന വിളനാശം, കോവിഡ് പോലെയുള്ള മഹാമാരികള്‍ തുടങ്ങി ഒട്ടനവധി പ്രതിസന്ധികളിലൂടെയാണ് അവരുടെ ജീവിതം കടന്നു പോകുന്നത് . കര്‍ഷകരെ ഉദ്ധരിക്കാനെന്ന പേരില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ഗവേഷണ ശാലകളും പദ്ധതികളും പ്രഖ്യാപനങ്ങളുമായി വന്നിട്ടും കര്‍ഷക സമൂഹത്തിന്റെ ദുസ്ഥിതി തുടരുന്നു . ചിങ്ങം ഒന്നിന് കര്‍ഷകരെ പൊന്നാട അണിയിക്കുന്നതു പോലുള്ള പ്രകടന പരമായ അനുഷ്ഠാനങ്ങള്‍ കുറെ വര്‍ഷങ്ങളായി നടക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ അവരുടെ അടുത്ത തലമുറയെ കൃഷിക്കാരായി കാണാനോ , കൃഷി കൊണ്ട് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നവരാകാനോ ആഗ്രഹിക്കുന്നില്ല എന്നത് എന്തുകൊണ്ടാണെന്ന് നാം അന്വേഷിക്കണം. അത് തീര്‍ച്ചയായും മണ്ണിനോടും കൃഷിയോടുമുള്ള സ്‌നേഹക്കുറവു കൊണ്ടല്ല. ഒരു സമൂഹം എന്ന നിലയ്ക്കു് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയുടെ സൂചനയാണത് .

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കര്‍ഷകരുടെ സങ്കടങ്ങളെക്കുറിച്ച്, അവരനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് അവരുടെ വാക്കുകളില്‍ നിന്നു തന്നെ പൊതുസമൂഹം അറിയേണ്ടതുണ്ട്. അതിനായുള്ള ഒരു പരിശ്രമമാണ് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM) കേരള ഘടകം സംഘടിപ്പിക്കുന്ന കേരള ഫാര്‍മേഴ്‌സ് അസംബ്‌ളി . 2021 ജൂണ്‍ 05- 06 തിയ്യതികളില്‍ ഉച്ചതിരിഞ്ഞു 02 PM മുതല്‍ 05PM വരെ zoom ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് കേരള ഫാര്‍മേഴ്‌സ് അസംബ്‌ളി സംഘടിപ്പിക്കപ്പെടുന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും വിവിധ വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകരും , കര്‍ഷക സംഘടനാ പ്രതിനിധികളും , വിവിധ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നവരും , ഗവേഷകരും , പരിസ്ഥിതി പ്രവര്‍ത്തകരും , മാധ്യമ സുഹൃത്തുക്കളും , കലാ സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും ഈ ജനകീയ കാര്‍ഷിക കൂട്ടായ്മയില്‍ പങ്കെടുക്കുന്നു . കൂടാതെ ബഹു. സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്, ദേശീയ കര്‍ഷക സമരത്തില്‍ നിന്നുള്ള പ്രതിനിധികള്‍, ദേശീയ തലത്തില്‍ നിന്നുള്ള NAPM നേതാക്കള്‍ എന്നിവരും കേരളത്തിലെ കര്‍ഷകരെ കേള്‍ക്കാന്‍ വേണ്ടി എത്തുന്നുണ്ട് .

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍ക്കാരുകളുടെയും പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ എത്തിക്കാനുള്ള ശ്രമമാണ് ഈ അസംബ്ലി . കര്‍ഷകരുടെ ജീവത്തായ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അതിനു പരിഹാരം കാണുന്നതിന് മുന്‍കയ്യെടുക്കുകയും തന്നെയാണ് ദേശീയ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക ജനതയോട് ഐക്യപ്പെടാനുള്ള മാര്‍ഗ്ഗം .കേരള ഫാര്‍മേഴ്‌സ് അസംബ്‌ളിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് നിങ്ങളെ പ്രത്യേകം ക്ഷണിക്കുന്നതിനോടൊപ്പം പ്രസ്തുത പരിപാടിയുടെ സമ്പൂര്‍ണ്ണ വിജയത്തിനായി നിങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങളും സജീവ പങ്കാളിത്തവും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. കര്‍ഷക സുഹൃത്തുക്കളെയും സംഘടനകളെയും, കൃഷിയില്‍ തല്പരരായ മുഴുവന്‍ ആളുകളെയും ഈ പരിപാടിയുടെ വിവരങ്ങള്‍ അറിയിക്കണമെന്നും അവരെ ഈ പരിപാടിയിലേക്കു ക്ഷണിക്കണമെന്നും ഞങ്ങള്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.

ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM)- കേരള സംസ്ഥാന ഘടകത്തിനുവേണ്ടി…

കുസുമം ജോസഫ് | സണ്ണി പൈകട | ശരത് ചേലൂര്‍ | വിജയരാഘവന്‍ ചേലിയ I സി ആര്‍ നീലകണ്ഠന്‍ | ജിയോ ജോസ് | വിളയോടി വേണുഗോപാല്‍ | വിനോദ് കോശി | ലൈല റഷീദ് | വി ഡി മജീന്ദ്രന്‍ | ജോര്‍ജ്ജ് ജേക്കബ് | എസ് പി രവി | ജോണ്‍ പെരുവന്താനം I വി എം കെ രാമന്‍ | അനീഷ് ലൂക്കോസ് I ഹാഷിം ചെന്നാമ്പിള്ളി | ജോര്‍ജ്ജ്കുട്ടി കടപ്ലാക്കല്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9207604997 | 9495567276 | 9809477058.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply