കേരളത്തെ നോളജ് എക്കോണമിയാക്കും – തോമസ് ഐസക്

ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ നീക്കിവെക്കു. റബറിന്റെ തറവില 170 രൂപയാക്കി. നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നീല, വെള്ളക്കാര്‍ഡുകാരായിട്ടുള്ള അമ്പത് ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി പത്തു കിലോ വീതം അരി പതിനഞ്ചു രൂപ വിലയ്ക്ക് ലഭ്യമാക്കും. ഭക്ഷ്യസബ്സിഡിക്ക് 1060 കോടി രൂപയാണ് അനുവദിക്കും.

കേരളത്തെ നോളജ് എക്കോണമിയാക്കുമെന്ന് ധനവന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. നിയമസഭയില്‍ പുതിയ വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വീട്ടിലും ലാപ്ടോപ്പ് നല്‍കും. വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമാകും. കെ ഫോണ്‍ പൂര്‍ത്തീകരിക്കും. ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ഇന്‍ര്‍നെറ്റ് ഹൈവേയില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം ലഭിക്കും. ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം ഉയരുകയും ചെറിയ വിലയില്‍ സേവനം ലഭ്യമാക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കമ്പ്യൂട്ടര്‍ വായ്പ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ബഡ്ജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്. മുഴുവന്‍ ക്ഷേമ പെന്‍ഷനുകളും 1600 രൂപയായി ഉയര്‍ത്തും. ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 1000 കോടി രൂപ വിസന ഫണ്ടും , മെയിന്റനന്‍സ് ഫണ്ടും ഉയര്‍ത്തും. 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കും 2021-2022 വര്‍ഷത്തില്‍ എട്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മൂന്ന് ലക്ഷം അഭ്യസ്ഥവിദ്യര്‍ക്കും അഞ്ച് ലക്ഷം മറ്റുള്ളവര്‍ക്കുമാണ് സര്‍ക്കാര്‍ തൊഴിലൊരുക്കുക. 4000 തസ്തികകള്‍ ആരോഗ്യ വകുപ്പില്‍ സൃഷ്ടിക്കും. പതിനഞ്ചു ലക്ഷം അര്‍ഹരായ കുടുംബങ്ങളെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തും. ആയിരം പുതിയ അധ്യാപക തസ്തികകള്‍ രൂപീകരിച്ച് ഒഴിവുകള്‍ നികത്തും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കും. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ക്ക് അവസരമൊരുക്കും. സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 2000 കോടി രൂപ അനുവദിക്കും. സര്‍ക്കാര്‍ കോളജുകളുടെ പശ്ചാത്തല വികസനത്തിന് 56 കോടി രൂപ നല്‍കും. സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യവികസന പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീക്ക് 5 കോടി രൂപയും വീടിനടുത്ത് തൊഴില്‍ പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തി. സര്‍വകലാശാലകളില്‍ മുപ്പത് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനസൗകര്യം ലഭ്യമാക്കും. പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി. മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി രൂപയും പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തി. പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തും.

ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ നീക്കിവെക്കു. റബറിന്റെ തറവില 170 രൂപയാക്കി. നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നീല, വെള്ളക്കാര്‍ഡുകാരായിട്ടുള്ള അമ്പത് ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി പത്തു കിലോ വീതം അരി പതിനഞ്ചു രൂപ വിലയ്ക്ക് ലഭ്യമാക്കും. ഭക്ഷ്യസബ്സിഡിക്ക് 1060 കോടി രൂപയാണ് അനുവദിക്കും. പരമദരിദ്രരുടെ പുതിയ പട്ടിക തയാറാക്കും. ആശ്രയ ഗുണഭോക്താക്കളേയും തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നവരേയും പട്ടികയില്‍ ഉള്‍പ്പെടുത്തും. മൂന്നു മുതല്‍ നാലുലക്ഷം പേര്‍ വരെ ഉള്‍പ്പെടുത്തു. ജോലിയില്ലാത്തവരും വരുമാനമില്ലാത്തവര്‍ക്കും നേരിട്ട് സഹായം നല്‍കും. വിവിധ പദ്ധതികള്‍ വഴി അഞ്ചുവര്‍ഷംകൊണ്ട് 6000-7000 കോടി രൂപ ചിലവഴിക്കും. 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കുമടക്കം 52,000 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയില്‍ വീട് നല്‍കും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊച്ചി-പാലക്കാട് ഐടി ഇന്‍ഡസ്ട്രിയല്‍ ഇടനാഴി, കൊച്ചി-മംഗലാപുരം ഇടനാഴി എന്നിവ യാഥാര്‍ത്ഥ്യമാക്കും. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാതയും ഇരുവശങ്ങളിലുമായി നോളജ് ഹബ്ബുകളും സ്ഥാപിക്കും.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് യാനങ്ങള്‍ വാങ്ങാന്‍ വായ്പയും മണ്ണെണ്ണ സബ്സീഡിയും നല്‍കും. ആഴക്കടല്‍ മത്സ്യ ബന്ധനത്തിനായി 25 ശതമാനം സബ്സീഡിയില്‍ 100 യാനങ്ങള്‍ക്ക് വായ്പ നല്‍കും. മണ്ണെണ്ണ എഞ്ചിനുകള്‍ പെട്രോള്‍ എഞ്ചിനായി മാറ്റാന്‍ പ്രത്യേക സാമ്പത്തീക സഹായം നല്‍കും. ലിറ്ററിന് 25 രൂപയ്ക്ക് മണ്ണെണ്ണ നല്‍കും. ഓണ്‍ലൈന്‍ വ്യാപാരത്തിനായി ഇ ഓട്ടോ വാങ്ങാന്‍ മത്സ്യ ഫെഡിന് 10 കോടി വകയിരുത്തി. മത്സ്യമേഖലയില്‍ 2021 – 22 ല്‍ 1500 കോടി ചെലവഴിക്കും. 250 കോടി വാര്‍ഷിക പദ്ധതിയില്‍ നിന്നായി വിലയിരുത്തും. കടല്‍ഭിത്തി സ്ഥാപിക്കാന്‍ 150 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കുമായി 150 കോടി എന്നിങ്ങനെ 686 കോടി ചെലവഴിക്കും.

കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്കിന് ഈ വര്‍ഷം തറക്കല്ലിടും. ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കെഎസ്ഐഡിസിയും ചേര്‍ന്ന് ലൈഫ് സയന്‍സ് പാര്‍ക്കില്‍ 230 കോടിയുടെ മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് സ്ഥാപിക്കും. നീതി ആയോഗിന്റെ അംഗീകാരം ലഭിച്ച പദ്ധതിക്കായി 24 കോടി വകയിരുത്തി. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ആഫ്രിക്കന്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് മരുന്നുകള്‍ കയറ്റിയയ്ക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിനെ ക്യാംപസ് മെഡിക്കല്‍ കോളേജായി രൂപാന്തരപ്പെടുത്തും.

20,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന 2500 സ്റ്റാര്‍ട്ട അപ്പുകള്‍ ഉണ്ടാക്കും. സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നടപ്പാക്കുന്ന കേരള ഫണ്ട് സ്‌കീമിലേക്ക് 20 കോടി നല്‍കും. കേരളത്തിലെ ഏതെങ്കിലും സ്റ്റാര്‍ട്ട്് അപ്പിന് നിക്ഷേപം ആകര്‍ഷിച്ചാല്‍ അതിലേക്ക് പ്രത്യേകഫണ്ടില്‍ നിന്നും പരമാവധി ഗ്രാന്റ് അനുവദിക്കും. കേരളാബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്സി, കെഎസ്ഐഡിസി എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഫണ്ടിന് രൂപം നല്‍കും. സീഡ് ഫണ്ടിംഗ് ഓഹരി പങ്കാളിത്തമായി മാറ്റും. സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നടപ്പാക്കുന്ന കേരളാ ഫണ്ട് സ്‌കീമിലേക്ക് 20 കോടി നല്‍കും. കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അവര്‍ സര്‍ക്കാര്‍ ടെന്‍ഡറില്‍ പങ്കെടുത്താല്‍ മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പ നഷ്ടമായി മാറിയാല്‍ അതിന് സര്‍ക്കാര്‍ 50 ശതമാനം താങ്ങായി നല്‍കും. വിദേശ സര്‍വകലാശാലകളും കമ്പനികളുമായി സഹകരിച്ച് 10 അന്താരാഷ്ട്ര ലോഞ്ചിംഗ് ഡെസ്റ്റിനേഷന്‍ സജ്ജമാക്കും.

സോഷ്യലിസ്റ്റ് നേതാവായിരുന്ന എംപി വീരേന്ദ്രകുമാറിന് കോഴിക്കോട്ട് സമുചിതമായ സ്മാരകം നിര്‍മിക്കുന്നതിന് അഞ്ചു കോടി രൂപ വകയിരുത്തി. ആറന്മുളയിലെ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കും. അവിടെ മലയാള കവിതയുടെ ദൃശ്യ-ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിക്കും. തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലെ പിന്നാക്ക വിഭാഗ നേതാക്കള്‍ക്ക് അവരുടെ നാടുകളില്‍ സ്മാരകം പണിയാന്‍ 25 ലക്ഷം രൂപ വീതം അനുവദിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply