കൊവിഡും കേരളവും – ഒരു അവിദഗ്ധനു പറയാനുള്ളത്

ചരിത്രപരമായ കാരണങ്ങളാല്‍ പ്രാഥമിക ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗഹത്തും ഏറെക്കുറെ രാജ്യത്തുതന്നെ ഒന്നാം സ്ഥാനത്താണ് കേരളം എന്നതില്‍ കാര്യമായ തര്‍ക്കമൊന്നും ഉണ്ടാകില്ല. ദേശീയപ്രസ്ഥാനവും കമ്യൂണിസ്‌റ്് പ്രസ്ഥാനവും മിഷണറിമാരുമൊക്കെ ഈ നേട്ടത്തില്‍ തങ്ങളുടെ പങ്കുവഹിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യമേഖലയിലെ ഈ നേട്ടങ്ങളാണ് ആദ്യകാലത്തെ കൊവിഡ് വ്യാപന നിയന്ത്രണത്തിനും മരണനിരക്കു കുറയുന്നതിനും അടിസ്ഥാന കാരണം. എന്നാല്‍ പ്രാഥമിക തലത്തില്‍ നിന്ന് നമ്മുടെ ആരോഗ്യമേഖല കാര്യമായൊന്നും മുന്നോട്ടുപോയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതാണ് നാം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രതിസന്ധി. ആരോഗ്യമുള്ള ഒരു ജനതക്ക് ഏറ്റവും ആവശ്യമായ പ്രതിരോധശക്തിയില്‍ നാം ഏറെ പുറകിലാണ്.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് വ്യാപനം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണല്ലോ. കൊവിഡിന്റെ ആരംഭകാലത്ത് അതിനെ നിയന്ത്രിക്കുന്നതില്‍ കേരളം നേടിയ നേട്ടങ്ങള്‍ ലോകം മുഴുവന്‍ കൊട്ടിഘോഷിച്ചിരുന്നു. തികച്ചും അനൗചിത്യമായി കൊവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലെ കണക്കുകള്‍ പറഞ്ഞും അതിനെ കേരളവുമായി താരതമ്യം ചെയ്തുമായിരുന്നു മുഖ്യമന്ത്രി എന്നും പത്രസമ്മേളനങ്ങള്‍ നടത്തിയിരുന്നത്. വിദഗ്ധരെന്ന് സ്വയം അവകാശപ്പെടുന്ന കുറെ പേരായിരുന്നു അതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്തിനേറെ, നാലുവര്‍ഷം തികഞ്ഞ ഈ മന്ത്രിസഭയുടെ നേട്ടമായിപോലും ഇത് വ്യാഖ്യാനിക്കപ്പെട്ടു. എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ കാലം കേരളം ഭരിച്ചത് യുഡിഎഫായിട്ടും ഇതിനെ സിപിഎമ്മിന്റെ നേട്ടമായും ആഘോഷിച്ചു. രാജ്യത്തുതന്നെ കേരളത്തേക്കാള്‍ കുറഞ്ഞ തോതില്‍ രോഗവ്യാപനമുള്ള സംസ്ഥാനങ്ങളുണ്ടെന്ന വസ്തുത മറച്ചുവെക്കുകയായിരുന്നു. ഇത്തരം അവകാശവാദങ്ങള്‍ക്കായി ലോകത്തൊരിടത്തും ഇല്ലാത്ത പോലെ എല്ലാ ദിവസവും മുഖ്യമന്ത്രി പത്രസമ്മേളനങ്ങള്‍ നടത്തി. അതുകണ്ട് ആരാധകര്‍ രോമാഞ്ചമണിഞ്ഞു. അതേസമയത്തു തന്നെ ഇത്തരം താരതമ്യങ്ങള്‍ അര്‍ത്ഥരഹിതവും നൈതികതയില്ലാത്തതുമാണെന്ന് ചൂണ്ടികാട്ടിയവരുണ്ടായിരുന്നു. കേരളത്തില്‍ രോഗവ്യാപനത്തിന്റെ കുറവിനും ചില സംസ്ഥാനങ്ങളുടെ കൂടുതലിനും പല കാരണങ്ങളുമുണ്ടെന്നും അതെല്ലാം മാറാവുന്നതെന്നും വിദഗ്ധരല്ലാത്ത പലരും ചൂണ്ടികാട്ടി. അതിനവര്‍ കേട്ട ആക്ഷേപങ്ങള്‍ക്ക് കണക്കില്ല. എന്നാല്‍ സംഭവിച്ചത് അതു തന്നെയാണ്. എന്നിട്ടുംപോലും യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി അംഗീകരിക്കാതെ, ഉരുണ്ടു കളിക്കുന്ന വിദഗ്ധരെയാണ് കാണുന്നത്. എന്നിട്ടും ഇതരസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നവരേയും കണ്ടു. മരണനിരക്കു കുറവാണെന്നതിന്റെ പേരിലാണ് ഇപ്പോഴത്തെ താരതമ്യം. കേരളത്തേക്കാള്‍ മരണനിരക്കു കുറഞ്ഞ സംസ്ഥാനങ്ങളെയാകട്ടെ പരാമര്‍ശിക്കുന്നുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ വിദഗ്ധനല്ലാത്ത, ഒരു സാധാരണക്കാരന്റെ തോന്നലുകളും സംശയങ്ങളുമാണ് കുറിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ചരിത്രപരമായ കാരണങ്ങളാല്‍ പ്രാഥമിക ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗഹത്തും ഏറെക്കുറെ രാജ്യത്തുതന്നെ ഒന്നാം സ്ഥാനത്താണ് കേരളം എന്നതില്‍ കാര്യമായ തര്‍ക്കമൊന്നും ഉണ്ടാകില്ല. ദേശീയപ്രസ്ഥാനവും കമ്യൂണിസ്‌റ്് പ്രസ്ഥാനവും മിഷണറിമാരുമൊക്കെ ഈ നേട്ടത്തില്‍ തങ്ങളുടെ പങ്കുവഹിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യമേഖലയിലെ ഈ നേട്ടങ്ങളാണ് ആദ്യകാലത്തെ കൊവിഡ് വ്യാപന നിയന്ത്രണത്തിനും മരണനിരക്കു കുറയുന്നതിനും അടിസ്ഥാന കാരണം. എന്നാല്‍ പ്രാഥമിക തലത്തില്‍ നിന്ന് നമ്മുടെ ആരോഗ്യമേഖല കാര്യമായൊന്നും മുന്നോട്ടുപോയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതാണ് നാം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രതിസന്ധി. ആരോഗ്യമുള്ള ഒരു ജനതക്ക് ഏറ്റവും ആവശ്യമായ പ്രതിരോധശക്തിയില്‍ നാം ഏറെ പുറകിലാണ്. ഇന്ത്യയില്‍ ഏറ്റവുമധികം മരുന്നുകള്‍ വാങ്ങികഴിക്കുന്നത് മലയാളികളാണെന്ന് ആര്‍ക്കുമറിയാം. അവയില്‍ ഭൂരിഭാഗവും അനാവശ്യവും നമ്മുടെ സ്വാഭാവിക പ്രതിരോധത്തെ തകര്‍ക്കുന്നതുമാണ്. ആരോഗ്യകച്ചവടക്കാരുടെ ഏറ്റവും കഴുത്തറപ്പന്‍ കച്ചവടം നടക്കുന്നത് കേരളത്തിലാണല്ലോ. ഡോക്ടര്‍മാരടക്കമുള്ളവര്‍ ആ തട്ടിപ്പിന്റെ കണ്ണികളാണ്. ഇതിനൊപ്പമാണ് ആധുനികമെന്നു നമ്മള്‍ ധരിച്ചുവെച്ചിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതികളും. ഇതിന്റെയെല്ലാം അനന്തരഫലമായി ജീവിതശൈലീരോഗങ്ങളില്‍ ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ് നമ്മളാണ്. ആദ്യകാല നോട്ടങ്ങളിലൂടെ പരമ്പരാഗത രോഗങ്ങളെ ഒരു പരിധിവരെ നാം അതിജീവിച്ചു എന്നത് ശരി. എന്നാല്‍ കാന്‍സര്‍, പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, വൃക്ക, കരള്‍ തുടങ്ങിയ രോഗങ്ങളിലൊക്കെ നാം എത്രയോ മുന്നിലാണ്. കഴിഞ്ഞില്ല. വൈവിധ്യമാര്‍ന്ന പനികളിലൂടെയുള്ള മരണത്തിലും നാം മുന്‍നിരയില്‍ തന്നെ. ചികിത്സക്കായി ഏറ്റവുമധികം പണം ചിലവഴിക്കുന്ന ഒരു പ്രദേശത്താണ് ഇതെല്ലാം നടക്കുന്നത് എന്നതാണ് കൗതുകകരം.

മലയാളികളുടെ ആരോഗ്യത്തിന്റെ സൂചകമായി ഉയകര്‍ത്തിപിടിക്കുന്ന ഒന്നാണല്ലോ ശരാശരി ആയുസ്സിലെ വര്‍ദ്ധനവ്. എന്നാല്‍ അതിനു പുറകിലെ മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. വയോജനങ്ങളിലെ രോഗാവസ്ഥയിലും നാം വളരെ മുന്നിലാണ് എന്നതാണത്. വലിയൊരു വിഭാഗം വയോജനങ്ങളും കിടപ്പിലാണ്. ആയുസ്സ് കൂടാന്‌ലലസ എത്രയും വേഗം മരിക്കാനാണ് അവരില്‍ ഭൂരിഭാഗവും അവരുടെ മക്കളും ആഗ്രഹിക്കുന്നത്. അല്‍ഷിമേഴ്‌സിലും നാം മുന്നില്‍ തന്നെ. ആരോഗ്യമേഖലയുടെ വികാസത്തെ കുറിച്ച് പറയുമ്പോള്‍ പാലിയേറ്റീവ് കെയറില്‍ നാം എത്ര പുറകിലാണ്. വയോധികരില്‍ ഭൂരിഭാഗവും സ്വന്തമായി വരുമാനമില്ലാത്തവരും. ഇക്കാരണങ്ങളാല്‍ ഈ വയോധികരുടെ വാര്‍ദ്ധക്യവും മരണവും എത്രയോ അന്തസ്സി്ല്ലാത്തതാണ്. ആരോഗ്യത്തോടും മരണത്തോടുമുള്ള തെറ്റായ നിലപാടുമൂലം അവരുടെ മരണം പലപ്പോഴും ഐസിയുവിലെ ഏകാന്തതയിലാകുന്നു. പഞ്ചാബില്‍ നിന്നുള്ള വയോധികരായ കര്‍ഷകര്‍ ഡെല്‍ഹിയിലെ കൊടുംതണുപ്പില്‍ നടത്തുന്ന സമരം നോക്കുക. നമുക്കത് സങ്കല്‍പ്പിക്കാന്‍ പോലുമാകുമോ? വൃദ്ധര്‍ മാത്രമല്ല, വാഹനാപകടങ്ങളിലൂടേയും മറ്റും നിരവധി ചെറുപ്പക്കാരും കിടപ്പിലാണ്. ശാരീരികാരോഗ്യത്തില്‍ മാത്രമല്ല, സാമൂഹ്യ ആരോഗ്യത്തിലും മാനസികാരോഗ്യത്തിലും നാം പുറകില്‍ തന്നെ. മാനസിക രോഗങ്ങളുടെ വര്‍ദ്ധനവും വര്‍ദ്ധിട്ടുകൊണ്ടിരിക്കുന്ന ആത്മഹത്യകളും വാഹനാപകടങ്ങളും സ്ത്രീ – ബാലികാ പീഡനങ്ങളുമെല്ലാം അതിന്റെ സൂചനകളാണ്. ഇക്കാര്യങ്ങളിലും നമ്മുടെ സ്ഥാനം രാജ്യത്ത് മുന്‍നിരയില്‍ തന്നെ. പരിസരശുചീകരണത്തില്‍ പുറകിലായതിനാല്‍ കൊതുകുകളടക്കമുള്ള ജീവികള്‍ കൊണ്ടുവരുന്ന പനികളെടുക്കുന്ന ജീവനുകള്‍ വേറെ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡിലേക്കു തിരിച്ചുവരാം. ഒരു സാധാരണക്കാരന്‍ എന്ന നിലയിലുള്ള സംശയം ഇതാണ്. ഈ പ്രതിരോധമില്ലായ്മ തന്നെയല്ലേ നമ്മുടെ കൊവിഡ് വ്യാപനത്തിനും കാരണം? സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹ്യ അകലം ഇവയൊക്കെ ഏറ്റവുമധികം പാലിക്കുന്നത് കേരളത്തിലാണ്. കൊവിഡിനെ പ്രതി ഏറ്റവുമധികം ആശങ്കകള്‍ പരത്തുന്നതും ഇവിടെതന്നെ. എന്നിട്ടും കൊവിഡ് വ്യാപനത്തില്‍ നമ്മള്‍ ഒന്നാമതാണ്. അതിനും ന്യായീകരണം കണ്ടെത്തുന്ന വിദഗ്ധരുണ്ട്. വ്യാപനം വൈകിപ്പിക്കാന്‍ കഴിഞ്ഞത് നമ്മുടെ നേട്ടമാണത്രെ. അതായത് മറ്റു സംസ്ഥാനങ്ങള്‍ സാധാരണനിലയിലേക്കു മടങ്ങുമ്പോഴും നമ്മുടെ അവസ്ഥ രൂക്ഷമാകുന്നത് നേട്ടമാണെന്ന്. കൊവിഡ് മൂലം ജീവിതത്തില്‍ ഒരു നഷ്ടവുമില്ലാത്ത വിദഗ്ധര്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമായിരിക്കും. എന്നാല്‍ അങ്ങനെയല്ലാത്ത ലക്ഷകണക്കിനുപേര്‍ക്ക് അതിനു കഴിയില്ല. ഇത്തരത്തിലുള്ള ന്യായീകരണം കണ്ടെത്തുമ്പോള്‍ വ്യാപനത്തിലും മരണത്തിലും നമ്മളേക്കാള്‍ പുറകിലുള്ള സംസ്ഥാനങ്ങളെ കുറിച്ച് എന്താണാവോ ഈ വിദഗ്ധര്‍ മിണ്ടാത്തത്? വാക്‌സിന്‍ കൊണ്ട് പൂര്‍ണ്ണമായും പരിഹരിക്കാവുന്ന വിഷയമാണ് ഇതെന്ന പ്രചാരണവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതായി തോന്നുന്നില്ല.

ചുരുക്കത്തില്‍ നമ്മുടെ ആരോഗ്യമേഖലയെ ബാധിച്ചിട്ടുള്ള എന്തൊക്കെയോ മാരകരോഗങ്ങളുടെ പ്രതിഫലനമാണ് കൊവിഡ് വിഷയത്തില്‍ നാമിപ്പോള്‍ അനുഭവിക്കുന്നത്. അതിനാണ് ഉടന്‍ ചികിത്സ വേണ്ടത്. ഇല്ലാത്ത അവകാശവാദങ്ങള്‍ അവസാനിപ്പിച്ച് നമ്മുടെ ശാരീരിക – മാനസിക – സാമൂഹ്യ ആരോഗ്യരംഗങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്നു സത്യസന്ധമായി പരിശോധിക്കണം. ഈ മേഖലകളിലെയെല്ലാം പ്രതിരോധശേഷി നശിച്ചതെങ്ങിനെയെന്നും പരിശോധിക്കണം. എന്നിട്ടവക്ക് പ്രതിവിധി കണ്ടെത്തണം. അതിനാദ്യം വേണ്ടത് ഇപ്പോഴത്തെ കാപട്യങ്ങള്‍ അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യങ്ങളായി കാണാന്‍ തയ്യാറാകുക എന്നതാണ്. ഒരുപക്ഷെ ഒരു അവിദഗ്ധനായതിനാലാകാം ഇത്തരത്തില്‍ പറയുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply