ഭരണത്തുടര്‍ച്ചയല്ല, ഭരണ ഇടര്‍ച്ചയാണ് അഭികാമ്യം

ഭരണത്തുടര്‍ച്ചയുടെ ആലസ്യത്തിലമര്‍ന്ന ഒരുപാര്‍ട്ടിയും ഭരണസംവിധാനവുമാണ് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുന്നതിന്, ജനാധിപത്യ – ഭരണഘടനാ നിഷേധങ്ങളുടെ ദുരന്ത അധ്യായത്തിന് നിമിത്തമായത്. പശ്ചിമബംഗാളിലും മൂന്നു ദശാബ്ദത്തിലേറെകാലം നീണ്ടുനിന്ന ഏകപാര്‍ട്ടി തുടര്‍ഭരണമാണ് അതിന്റെ തന്നെ വിനാശത്തിന് കാരണമായത്. ത്രിപുരയിലുണ്ടായതും അങ്ങനെതന്നെ. കെട്ടികിടക്കുന്ന ജലം അഴുകും. ഒഴുക്കാണ് പ്രധാനം. ജനാധിപത്യത്തിന് വേണ്ട അടിസ്ഥാനതാളം ഈ ഒഴുക്കാണ്. അത് തടയുന്നത് ആശാവഹമല്ല.

ഒരു നാനോ സെക്കന്റ് പോലും ഏത് സമൂഹത്തിലും ഭരണകൂടമോ ഭരണമോ ഇല്ലാതിരിക്കുന്ന അവസ്ഥ ഇല്ലെന്നിരിക്കെ, ഭരണത്തുടര്‍ച്ച എന്ന മുദ്രാവാക്യം ആര് ഉയര്‍ത്തിയാലും അതവരുടെ പാര്‍ട്ടിക്ക് തുടര്‍ ഭരണം കയ്യാളണം എന്ന സങ്കുചിത താല്‍പ്പര്യത്തിന്റെ പ്രതിഫലനം മാത്രമാണ്. സ്വകാര്യമായ അധികാരമോഹത്തിനപ്പുറം അതിന് യാതൊരുവിധ നൈതിക – ധാര്‍മ്മിക പിന്‍ബലവുമില്ല. ഈ തത്വം മനസ്സിലാക്കിയ ഒരു ജനതയാണ് ഏറ്റവും അവസാനത്തെ ഉദാഹരണമായി ഡോണാള്‍ഡ് ട്രംപിന് തുടര്‍ന്ന് ഭരിക്കാനുളള മാന്‍ഡേറ്റ് നിഷേധിച്ചത്. യുപിഎ ഭരണത്തിന്റെ രണ്ടാംഘട്ടം എത്രത്തോളം ആപത്ക്കരവും അഴിമതി നിറഞ്ഞതുമായിരുന്നു എന്ന സമകാലീന അനുഭവവും നമ്മുടെ മുന്നിലുണ്ട്. കയ്‌പേറിയ ആ അനുഭവവും സ്വാതന്ത്ര്യനന്തര ഇന്ത്യയില്‍ അരനൂറ്റാണ്ടിലേറെയായി ഇടതു – ലിബറല്‍ ഒത്താശയില്‍ (Left – Liberal Consensus) മേധാവിത്വം പുലര്‍ത്തിയിരുന്ന രാഷ്ട്രീയ ബ്രഹദ് ആഖ്യാനത്തോടുള്ള നീരസവും ആ ഒത്താശയെ പിന്‍പറ്റി രാഷ്ട്രനിര്‍മ്മാണത്തിന്റെ പ്രായോഗികതലങ്ങളില്‍ പ്രകടമായിരുന്ന വഞ്ചനയോടും കാപട്യത്തോടുമുള്ള പ്രതികരണവും ആയിട്ടാണ് ചെറുതും വലുതുമായ മറ്റുപല രാഷ്ട്രീയ ബദല്‍ പരക്ഷണങ്ങളുടെയും പരാജയങ്ങള്‍ക്കുശേഷം ഒരു വലതുപക്ഷ പരീക്ഷണത്തിലേക്ക് ഇന്ത്യന്‍ ജനതയെ നിര്‍ബന്ധിതമാക്കിയത്. വാജ്‌പേയ് കാലഘട്ടത്തിനും ഒന്നാം എന്‍ഡിഎക്കും ശേഷം മോദിയുടെ രണ്ടാം ഘട്ടത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാക്കാവുന്ന അപകടകരമായ പ്രവണതകള്‍ പലതും തീവ്രസ്വഭാവം സ്വീകരിക്കുന്നതു കാണാം. മോദി എന്ന ഒരു നേതാവിന്റെ അപ്രമാദിത്വത്തോടടുക്കുന്ന നിര്‍മ്ിത വ്യക്തിത്വത്തെ ബിജെപി ഇന്ന് വര്‍ദ്ധിച്ച തോതില്‍ ആശ്രയിക്കുന്നു. പിണറായിയുടെ നിര്‍മ്മിത വ്യക്തി പ്രഭാവത്തെ സിപിഎം ഇന്ന് ആശ്രയിക്കുന്നതിന് സമാനമായി. കാശ്മീര്‍, കാര്‍ഷിക ഭേദഗതി ബില്‍, സിഎഎ തുടങ്ങി വലുതും ചെറുതുമായ ഒട്ടനവധി വിഷയങ്ങലില്‍ വണ്ടത്ര അവധാവനതയും ജനാധിപത്യപരമായ ചര്‍ച്ചകളും അനുവദിക്കപ്പെടാതെ പോകുന്നത്‌, , അടിച്ചമര്‍ത്തലിന്റെ ശൈലി ഭരണകൂടം സ്വീകരിക്കുന്നത്, വരാനിടയുള്ള അമിതാധികാര വാഴ്ചയുടെ സൂചനകളാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭരണത്തുടര്‍ച്ചയുടെ ആലസ്യത്തിലമര്‍ന്ന ഒരുപാര്‍ട്ടിയും ഭരണസംവിധാനവുമാണ് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുന്നതിന്, ജനാധിപത്യ – ഭരണഘടനാ നിഷേധങ്ങളുടെ ദുരന്ത അധ്യായത്തിന് നിമിത്തമായത്. പശ്ചിമബംഗാളിലും മൂന്നു ദശാബ്ദത്തിലേറെകാലം നീണ്ടുനിന്ന ഏകപാര്‍ട്ടി തുടര്‍ഭരണമാണ് അതിന്റെ തന്നെ വിനാശത്തിന് കാരണമായത്. ത്രിപുരയിലുണ്ടായതും അങ്ങനെതന്നെ. കെട്ടികിടക്കുന്ന ജലം അഴുകും. ഒഴുക്കാണ് പ്രധാനം. ജനാധിപത്യത്തിന് വേണ്ട അടിസ്ഥാനതാളം ഈ ഒഴുക്കാണ്. അത് തടയുന്നത് ആശാവഹമല്ല. ഭരണത്തുടര്‍ച്ചയാണ് അഭിലഷണീയമെങ്കില്‍ അതിന്റെ ഏറ്റവും വികൃതമായ രൂപങ്ങളാണ് സൗദിയിലെ രാജഭരണവും ചൈന – കൊറിയ എന്നിവിടങ്ങളിലെ പാര്‍ട്ടി / കുടുംബ സേച്ഛാധിപത്യങ്ങളും. ലോകരാഷ്ട്രങ്ങളുടെ, സാമൂഹ്യസാമൂഹ്യവികാസങ്ങളടെ ചരിത്രം പരിശോധിച്ചാലും ഭരണത്തുടര്‍ച്ച എത്രമാത്രം അപകടകരമായ ആശയമാണ് എന്നു ബോധ്യപ്പെടും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഭരണത്തുടര്‍ച്ചക്കുപുറകില്‍ സേച്ഛാധിപത്യ, ഏകാധിപത്യ, ഏകപാര്‍ട്ടി ഭരണവാസനകളാണ് ഉള്ളത്. ജനാധിപത്യനിഷേധങ്ങളിലേക്കുള്ള കുറുക്കുവഴിയാണത്. ഒരു ജനത എന്ന നിലയില്‍, പ്രത്യേകിച്ചും സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍, രാഷ്ട്രീയ / സാമൂഹ്യ സങ്കീര്‍ണ്ണതകളില്‍ നമുക്കത് അഭികാമ്യമല്ല. കേരളം അതിന്റെ പിറവി തൊട്ട് തുടര്‍ന്നുപോരുന്ന ”ഭരണ ഇടര്‍ച്ച”യാണ് തുടര്‍ന്നും നിലനിര്‍ത്തേണ്ടത്. പ്രത്യേകിച്ച് പ്രധാന മുന്നണികളില്‍ കൊടികളുടെ നിറഭേദങ്ങളല്ലാതെ അടിസ്ഥാനപരമായ വൈജാത്യങ്ങള്‍ ഇല്ല എന്നിരിക്കെ. അഴിമതിയും കള്ളങ്ങളും അമിതാധികാരവും വ്യക്തി കേന്ദ്രീകൃതരീതികളും ധാര്‍ഷ്ഠ്യവും നയിക്കുന്ന ഒരു ഭരണസംവിധാനം വീണ്ടും അധികാരത്തിലേക്ക് മടങ്ങിക്കൂടാ. പ്രത്യേകിച്ച് അവരുടെ തുടര്‍ഭരണം, മറ്റ് പല പുതിയ, പതിന്മടങ്ങ് അപകടകരമായ കാര്യങ്ങളിലേക്ക് കേരളരാഷ്ട്രീയത്തെ നയിക്കുമെന്നതുകൊണ്ട്. ഒരാളുടെ കണ്ണുരുട്ടലില്‍ എല്ലാ അഭിപ്രായങ്ങളുടേയും വ്യത്യസ്ഥതകളുടേയും മുനയൊടിയുന്ന സംവിധാനത്തേക്കാള്‍, അല്‍പ്പം കോലാഹലസ്വഭാവമുള്ള, സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ സാധിക്കുന്ന സംവിധാനമാണ് ജനാധിപത്യത്തിന് ഗുണകരം. നമ്മുടെ മധ്യവര്‍ഗ്ഗനാട്യങ്ങള്‍ക്ക് അത് അരോചകമാണെങ്കില്‍ പോലും. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നു പറയുമ്പോഴും ആ പ്രയോഗങ്ങള്‍ ഉള്‍വഹിക്കുന്ന മൂല്യങ്ങളില്‍ തരിമ്പും പ്രതിബദ്ധതയില്ലാത്ത ഒരു ഭരണമാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. അത് തുടരാന്‍ അനുവദിച്ചുകൂട. അതുകൊണ്ട് ഭരണത്തുടര്‍ച്ചക്കുപകരം ഭരണ ഇടര്‍ച്ച എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിപിടക്കേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ഭരണത്തുടര്‍ച്ചയല്ല, ഭരണ ഇടര്‍ച്ചയാണ് അഭികാമ്യം

  1. ഗോപിയുടെ അഭിപ്രായങ്ങൾ തികച്ചും ആർജ്ജവമുള്ളതും ചിന്തനീയവുമാണ് . കൂടാതെ പ്രവാചനാത്മകമായ ചില കാര്യങ്ങൾ അതിലുണ്ട് . ആളാരവങ്ങളിൽ അഭിരമിക്കാത്ത മലയാളി ഇത് സൂക്ഷ്മമായി മനസ്സിലാക്കേണ്ടത് ആവശ്യമാണ് . 

Leave a Reply