ഫാസിസത്തെ ചെറുക്കാന്‍ ഇടതുഭരണം തുടരണം

ഫാസിസത്തിനു ബദലെന്ത് എന്ന ചോദ്യത്തിനുള്ള മറുപടി കേരളത്തിലെ ഇടതുപക്ഷമെന്നാണ്. ഇവിടെ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരമെന്നു തോന്നാമെങ്കിലും രാഷ്ട്രീയമായി നവഫാസസവും ഇടതുപക്ഷവും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഇടതുപക്ഷത്തിനായുളള ഓരോവോട്ടും സംഘപരിവാറിനെതിരായ വോട്ടാണ്. ശക്തിയുള്ളിടത്ത് ഇടതുപക്ഷം ഒറ്റക്കുതന്നെ ഫാസിസത്തെ നേരിടും. ശക്തി കുറഞ്ഞിടത്ത് ലിബറല്‍ ശക്തികളുമായി ഐക്യപ്പെടും. ശക്തി വളരെ കുറവാണെങ്കില്‍ സംഘപരിവാറിനെതിരെ നിലപാടെടുക്കുന്നവരാരാണോ അവരെ പിന്തുണക്കും. ഫാസിസത്തിനെതിരായ നിലപാടില്‍ ഒരിക്കലും വെള്ളം ചേര്‍ക്കില്ല. അങ്ങനെയാണ് കേരളം ബദലും ഇന്ത്യക്ക് മാതൃകയുമാകുന്നത്.

സാധാരണഗതിയില്‍ ഏതൊരു സാമൂഹ്യക്രമവും അതിനു പാകപ്പെട്ട കര്‍തൃത്വങ്ങളെ പരിശീലിപ്പിച്ചെടുക്കാന്‍ നിരന്തരമായി ശ്രമിക്കും. ഓരോ സാമൂഹ്യവ്യവസ്ഥയും മാറിവരുമ്പോള്‍ ആ വ്യവസ്ഥയില്‍ ജീവിക്കാന്‍ പ്രാപ്തരായ കര്‍തൃത്വങ്ങളെ ഉല്‍പ്പാദിപ്പിക്കുമെന്ന് ഈഗിള്‍ടണ്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇന്ത്യയിലിന്ന് നവഫാസിസ്റ്റ് രാഷ്ട്രീയക്രമത്തിന് ആവശ്യമായ കര്‍തൃത്വനിര്‍മ്മിതി സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. അവര്‍ക്കാവശ്യമായ ചെറിയ മനുഷ്യരുടെ നിര്‍മ്മിതിയാണ് നടക്കുന്നത്. വില്‍ഹം റീഹ് ഇതെ കുറിച്ച് പറയുന്നത് ചെറിയ മനുഷ്യരും വലിയ മനുഷ്യരും നമ്മുടെ ഉള്ളില്‍ തന്നെയുണ്ടെന്നും വലിയ മനുഷ്യര്‍ തന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞ് മറികടക്കാന്‍ ശ്രമിക്കുമെന്നും ചെറിയ മനുഷ്യര്‍ തിരിച്ചറിയില്ല എന്നും അഥവാ തിരിച്ചറിഞ്ഞാല്‍ തന്നെ മറികടക്കാന്‍ ഭയക്കുന്നു എന്നുമാണ്. ഓരോ മനുഷ്യരിലുമുള്ള സാധ്യതകളെ തടയുകയും പരിമിതികളെ കൊഴുപ്പിക്കുകയുമാണ് ഫാസിസത്തിന്റെ ശൈലി. അങ്ങനെയാണ് നടക്കാന്‍ പാടില്ലാത്തതാണെന്നറിഞ്ഞിട്ടും കണ്‍മുന്നില്‍ നടക്കുന്ന അനീതികള്‍്കകെതിരെ നാം കണ്ണടക്കുന്നത്. അവസാന ഉദാഹരണം തീവണ്ടിയില്‍ കന്യാസ്ത്രീകളെ അക്രമിച്ച സംഭവം തന്നെ. ഇതേവിഷയമാണ് വില്‍ഹം റീഹിനു മുമ്പെ അധോമുഖമനുഷ്യരെന്ന സംജ്ഞയിലൂടെ നാരായണഗുരുവും ഉന്നയിക്കുന്നത്. വലിയ മനുഷ്യരുടെ എണ്ണം കുറയുകയും ചെറിയ മനുഷ്യരുടെ എണ്ണം കൂടുകയുമാണ്. അതിലൂടെ വിജയിക്കുന്നത് ഫാസിസമാണ്, സംഘപരിവാറാണ്.

ഇന്ത്യയില്‍ പരിമിതികളോടെയാണെങ്കിലും രൂപമെടുത്ത മതനിരപേക്ഷ കര്‍തൃത്വം വിവിധപാര്‍ട്ടികളില്‍ ഏറ്റകുറച്ചിലുകളോടെയാണെങ്കിലും നിലനിന്നിരുന്നു. എന്നാല്‍ 2014നു ശേഷം ആ അവസ്ഥ മാറി. മതനിരപേക്ഷത എന്നത് ആക്ഷേപിക്കപ്പെടുന്ന വാക്കായി മാറി. മധുരിച്ചിരുന്ന ആ വാക്ക് കയ്പായിമാറി. പരിമിതികളോടെ നിലനിന്നിരുന്ന മതനിരപേക്ഷ കര്‍തൃത്വത്തെ പൊളിച്ച് അധോമുഖ മനുഷ്യരുടെ പുതിയ കര്‍തൃത്വത്തിനു രൂപം കൊടുക്കുന്നതില്‍ സംഘപരിവാര്‍ വിജയിച്ചുകൊണ്ടിരിക്കുന്നു. ഈ അധോമുഖ കര്‍തൃത്വ രൂപീകരണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയിലെ ഇടതുപക്ഷം മാത്രമാണ്. ലിബറലുകള്‍ക്ക് അതില്‍ വിയോജിപ്പുണ്ടെങ്കിലും അവരുടെ പ്രതിരോധം ദുര്‍ബ്ബലമാണ്. ജനാധിപത്യവും മതേതരത്വവും മാനവികതയും ഉയര്‍ത്തിപിടിക്കുന്ന കര്‍തൃത്വത്തിനു രൂപം നല്‍കാന്‍ പ്രധാനമായും മുന്നിലുള്ളത് കേരളത്തിലെ ഇടതുപക്ഷം തന്നെയാണ്. ബഹിഷ്‌കൃത ഇന്ത്യയുടെ പോരാട്ടമുഖമായി ഇന്നു കേരളം മാറിയിരിക്കുന്നു. ഒരു സംസ്ഥാനമെന്നതില്‍ നിന്നുമാറി ഇന്ത്യയുടെ പ്രതീക്ഷയാണത്. അതിനാല്‍തന്നെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയം കേരളത്തിന്റെ മാത്രം വിജയമല്ല, ഇന്ത്യന്‍ മതേതരത്വത്തിന്റെ വിജയമാണ്, ആധുനികതയുടെ വിജയമാണ്. പരാജയമാകട്ടെ രാജ്യമാകെ ഇരുള്‍ പരത്തും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഫാസിസത്തിനു ബദലെന്ത് എന്ന ചോദ്യത്തിനുള്ള മറുപടി കേരളത്തിലെ ഇടതുപക്ഷമെന്നാണ്. ഇവിടെ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരമെന്നു തോന്നാമെങ്കിലും രാഷ്ട്രീയമായി നവഫാസസവും ഇടതുപക്ഷവും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഇടതുപക്ഷത്തിനായുളള ഓരോവോട്ടും സംഘപരിവാറിനെതിരായ വോട്ടാണ്. ശക്തിയുള്ളിടത്ത് ഇടതുപക്ഷം ഒറ്റക്കുതന്നെ ഫാസിസത്തെ നേരിടും. ശക്തി കുറഞ്ഞിടത്ത് ലിബറല്‍ ശക്തികളുമായി ഐക്യപ്പെടും. ശക്തി വളരെ കുറവാണെങ്കില്‍ സംഘപരിവാറിനെതിരെ നിലപാടെടുക്കുന്നവരാരാണോ അവരെ പിന്തുണക്കും. ഫാസിസത്തിനെതിരായ നിലപാടില്‍ ഒരിക്കലും വെള്ളം ചേര്‍ക്കില്ല. അങ്ങനെയാണ് കേരളം ബദലും ഇന്ത്യക്ക് മാതൃകയുമാകുന്നത്.

ഇന്ത്യയിലേത് നവഫാസിസവും കോര്‍പ്പറേറ്റ്‌വല്‍ക്കരണവും കൈകോര്‍ത്തിരിക്കുന്ന രാഷ്ട്രീ.സന്ദര്‍ഭമാണിത്. കോര്‍പ്പറേറ്റ്‌വല്‍ക്കരണം പുതിയ കാര്യമല്ല. പക്ഷെ അദാനിയും മറ്റും ഇന്ന് വെറും കോര്‍പ്പറേറ്റുകളല്ല. യഥാര്‍ത്ഥ ഭരണാധികാരികളാണ്. അവര്‍ക്കാര്‍ക്കും പ്രത്യക്ഷത്തില്‍ മന്ത്രിസ്ഥാനം ഇല്ലായിരിക്കാം. എന്നാല്‍ ആരാണ് നമ്മെ ഭരിക്കേണ്ടത് എന്നു തീരുമാനിക്കുന്നത് പൂര്‍ണ്ണമായും മൂലധനശക്തികളാണ്. അവരുടെ കണ്ണിലെ കരടാണ് ഇന്നു കേരളം. കാരണം സ്വകാര്യവല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാടെടുത്തിരിക്കുന്നത് പ്രധാനമായും കേരളമാണ്. കേന്ദ്രം സമ്പത്തും അധികാരവും കുത്തകകള്‍ക്ക് കൈമാറുമ്പോള്‍ കേരളമത് ജനങ്ങള്‍ക്കാണ് കൈമാറുന്നത്. കേന്ദ്രം പൊതുമേഖലകള്‍ വിറ്റുതുലക്കുമ്പോള്‍ കേരളം അവ സംരക്ഷിക്കുകയാണ്. കേരളത്തിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേറ്റ് നയങ്ങള്‍ക്ക് വെല്ലുവിളിയാണ്. കോര്‍പ്പറേറ്റുകള്‍ ജനാധിപത്യസംഘടനകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. മൂലധനത്തിനാവശ്യം സംഘടനകളില്ലാത്ത ലോകമാണ്. കേരളമാകട്ടെ ജനാധിപത്യസംഘടനകളെ വളര്‍ത്തുന്നു. അങ്ങനെ കോര്‍പ്പറേറ്റുകള്‍ക്കും ബദല്‍ ഇടതാണ്.

ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് സൗഹൃദവും സ്‌നേഹവും സുരക്ഷിതത്വവുമാണ്. രാജ്യത്ത് മിക്കയിടത്തും മറിച്ചാണ് അവസ്ഥ. എന്നാല്‍ അവിടേയും കേരളം വ്യത്യസ്ഥമാണ്. സുരക്ഷിതത്വത്തിന്റേയും സമൃദ്ധിയുടേയും അപരനാമമാണ് ഇന്നു കേരളം. പ്രതിസന്ധികളുടെ കാലത്താണല്ലോ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയുമൊക്കെ കരുത്ത് പരീക്ഷിക്കപ്പെടുക. പ്രകൃതിദുരന്തങ്ങളുടേയും മഹാമാരികളുടേയും കാലത്തിലൂടെ കടന്നുപോയിട്ടും കേരളം പതറിയില്ല. ഫെഡറലിസത്തെ തകര്‍ക്കാനുള്ള കേന്ദ്രശ്രമങ്ങളേയും ഇന്ന് ചെറുക്കുന്നത് കേരളമാണ്. പൗരത്വഭേദഗതിനിയമത്തിനെതിരെ പ്രമേയം പാസാക്കി മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായത് നമ്മളാണ്. കര്‍ഷകസമരത്തിനും മികച്ച പിന്തുണയാണ് കേരളം നല്‍കുന്നത്. മോദിയേയും അമിത്ഷായേയും തളരാതെ നേരിടുന്നതും കേരളം തന്നെ. ഇന്ത്യയിലെ നവഫാസിസ്റ്റ് ആശയലോകത്തെ വെല്ലുവിളിക്കാനുള്ള ശേഷിയുള്ളത് കേരളത്തിനും ഇടതുപക്ഷത്തിനുമാണ് എന്നതാണ് അവരെ പരിഭ്രാന്തരാക്കുന്നത്. അതിന്റെ പ്രതിഫലനമാണ് പല സമീപകാല പ്രതികാര നടപടികളും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മതനിരപേക്ഷചരിത്രം അട്ടിമറിച്ച് ബദല്‍ചരിത്രമെഴുതാനുള്ള നീക്കങ്ങളും കേന്ദ്രവും സംഘപരിവാറും ശക്തമായിരിക്കുകയാണ്. അതിനായി പതിനാലംഗ സമിതിതന്നെ നിലവിലുണ്ട്. ഈ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്വാതന്ത്ര്യസമര രക്തസാക്ഷികളെ കുറിച്ചുള്ളതടക്കം പല ചരിത്രപുസ്തകങ്ങളും പിന്‍വലിച്ചതും പലതും തിരുത്തുന്നതും. ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പുകള്‍ക്ക് ചരിത്രത്തില്‍ നിന്ന് ഊര്‍ജ്ജം ലഭിക്കുമെന്ന തിരിച്ചറിവാണ് ഈ നീക്കത്തിനു കാരണം. ഈ നടപടികളിലൂടെ വര്‍ത്തമാനത്തെ മാത്രമല്ല, ഭാവിയേയും ഇവര്‍ വെല്ലുവിളിക്കുകയാണ്. ഇത്തരമൊരു രാഷ്ട്രീയസന്ദര്‍ഭത്തിലാണ് കേരളത്തില്‍ ഭരണത്തുടര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. എന്താണ് തുടരേണ്ടത്, എന്താണ് മാറേണ്ടത് എന്നതാണ് ചോദ്യം. ഉത്തരം വ്യക്തമാണ്. ഫാസിസമല്ല തുടരേണ്ടത്, അതിനെ ചെറുക്കുന്നവരാണ്, ജനാധിപത്യമാണ്. അതിനാല്‍ തന്നെ കേരളത്തില്‍ തുടരേണ്ടത് ഇടതുപക്ഷമാണ്. ദരിദ്രര്‍, മുതിര്‍ന്നവര്‍. ട്രാന്‍സ്‌ജെന്ററുകള്‍, സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി മുഴുവന്‍ ജനവിഭാഗങ്ങളുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവര്‍ക്ക് പ്രതീക്ഷ നല്‍കാനും മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാനും ശ്രമിക്കുന്ന കേരളത്തിലെ ഇടതുപക്ഷഭരണം തുടരേണ്ടത് രാജ്യത്തിന്റെ മുഴുവന്‍ ആവശ്യമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply