പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ -പ്രതിപക്ഷങ്ങളുടെ സംയുക്ത സത്യാഗ്രഹം

സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന ജനാധിപത്യ മൂല്യങ്ങളെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും സാമൂഹ്യ നീതിക്കായുള്ള കാഴ്ചപ്പാടുകളെയും സ്വീകരിച്ചുകൊണ്ട് നിര്‍മിച്ച ഭരണഘടനയെ തകര്‍ക്കാന്‍ ഒരുശക്തിയെയും അനുവദിക്കില്ലെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണരായി വിജയന്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ -പ്രതിപക്ഷങ്ങളുടെ സംയുക്ത സത്യാഗ്രഹം തിരുവനന്തപുരത്ത് ആരംഭിച്ചു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന ജനാധിപത്യ മൂല്യങ്ങളെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും സാമൂഹ്യ നീതിക്കായുള്ള കാഴ്ചപ്പാടുകളെയും സ്വീകരിച്ചുകൊണ്ട് നിര്‍മിച്ച ഭരണഘടനയെ തകര്‍ക്കാന്‍ ഒരുശക്തിയെയും അനുവദിക്കില്ലെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണരായി വിജയന്‍ പറഞ്ഞു. വൈദേശിക ശക്തികള്‍ക്കെതിരായി കൈ മൈയ് മറന്ന് പോരാടിയ നാടാണിത്. കുഞ്ഞാലിമരയ്ക്കാറും പഴശി രാജാവും പൊരുതിയ ചരിത്രം കേരളത്തിന് അവകാശപ്പെട്ടതാണ്. ഈ കേരളത്തില്‍ ന്യൂനപക്ഷ വിഭാഗത്തെ പൗരന്‍മാരായി കണക്കാക്കാന്‍ പറ്റില്ലെന്ന് ആര് പറഞ്ഞാലും അത് നടപ്പാക്കാന്‍ സൗകര്യപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലുമൊരു മതാധിഷ്ഠിത രാജ്യമായിരിക്കില്ല ഇന്ത്യ. മത നിരപേക്ഷ രാജ്യമാകും.എല്ലാ മതത്തില്‍ പെട്ടവര്‍ക്കും ഒരുമതത്തിലും വിശ്വസിക്കാത്തവര്‍ക്കും ജീവിക്കാനുള്ള ഇടമാണ് മതനിരപേക്ഷ ഇന്ത്യ. അത്തരമൊരു രാജ്യത്താണ് ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് ലോക്സഭയും 11ന് രാജ്യസഭയും പൗരത്വനിയമം പാസാക്കിയത്. ഇതിനെതിരെയാണ് രാജ്യത്താകമാനം പ്രതിഷേധത്തിന്റ അലമാലകള്‍ ശക്തമായി ഉയരുന്നത്. ഇതിന്റെ ഭാഗമായാണ് കേരളം ഒറ്റക്കെട്ടായി അണിനിരക്കുന്നതെന്ന സന്ദേശം ലോകത്തിന് നല്‍കുന്നത്. ഇത്തരം ഘട്ടങ്ങളില്‍ നമ്മള്‍ എല്ലായിപ്പോഴും ഒന്നിച്ചുനിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, വിവിധ ഭരണ – പ്രതിപക്ഷ നേതാക്കള്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍ എന്നിവരെല്ലാം സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply