ഇസ്ലാമും ജാതിയും സംഘ് പരിവാറും.

ഹിന്ദുത്വ അവരുടെ സ്വപ്ന സാക്ഷാല്‍ക്കാരമായി വിശേഷിപ്പിക്കാറുള്ള ‘രാമരാജ്യ’ത്തിലേക്ക് ഒരു വര്‍ഷമാണ് ഇനി അവശേഷിച്ചിരിക്കുന്നത്. മോഡി വ്യംഗ്യമായി അത് പല വേദികളിലും സൂചിപ്പിക്കുക യും ചെയ്തു. അഥവാ സവര്‍ക്കര്‍ തന്റെ ഹിന്ദുത്വ തിയറി എഴുതി പൂര്‍ത്തീകരിച്ച തൊള്ളായിരത്തി ഇരുപത്തിരണ്ടില്‍ നിന്ന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന വരുന്ന വര്‍ഷം (2022) ഹിന്ദു രാഷട്ര നിര്‍മ്മിതി പൂര്‍ത്തീകരിക്കാന്‍ നോറ്റിരിക്കുകയാണവര്‍.


ഇന്നത്തെ അവസ്ഥയില്‍ തങ്ങളുടെ സവര്‍ണ്ണരാജ്യ നിര്‍മ്മിതിക്ക്, മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളും കീഴാളരും കമ്മ്യൂണസ്റ്റുകാരുമാണ് ഏറ്റവും വലിയ വെല്ലുവിളി എന്നതവര്‍ മനസിലാക്കിയിട്ടു ണ്ട്. എങ്കിലും തങ്ങളുടെ വെറുപ്പിന്റെ രാഷ്ട്രീയ ത്തിലേക്കുള്ള വഴിയിലെ ഒന്നാം തടസ്സമായി മുസ്ലിം കളെയാണവര്‍ കാണുന്നത്. അതുകൊണ്ടു തന്നേയാണ് എങ്ങും ഇസ്ലാം ഫോബിയ പരത്താന്‍ അവര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് പൗരത്വബില്‍ പാര്‍ലമെന്റില്‍ ചുട്ടെടുത്തത്. കൂടാതെ ഉത്തരേന്ത്യയിലെ മുസ്ലിം ഉന്മൂലനങ്ങളും കാശ്മീരിന്റെ സ്വയംഭരണം എടുത്തു കളഞ്ഞതും ലൗജിഹാദും ഇന്നിപ്പോള്‍ ഹലാല്‍ ഭക്ഷണപുകിലുകളും ഇതിന്റെ തന്നെ ഭാഗമായി കാണണം.

എങ്കിലും ഈ മുസ്ലിം വിരുദ്ധതക്ക് അടിസ്ഥാനപരമായി മറ്റൊരു പശ്ചാത്തലമുണ്ടെന്ന് തോന്നുന്നു. എന്ന് വെച്ചാല്‍ ഫാസിസം ഇത്രമാത്രം മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതിന്റെ ഉള്ളിലൊളിഞ്ഞു കിടപ്പുള്ള മറ്റൊരു കാരണമാണ് ഇവിടെ അന്വേഷിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്നത്തെ അവസ്ഥയില്‍ അല്‍പ്പമെങ്കിലും സംഘ് പരിവാര്‍ സ്വപ്നങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്നത് മുസ്ലിംകളാണ് എന്ന് തോന്നുന്നു. ഇതിന് കാര ണം ജാതി വിഭജനങ്ങളാല്‍ വിഘടിക്കപ്പെട്ട ഹൈന്ദവ വര്‍ഗീയതക്ക് മുന്നില്‍ മുഖ്യശത്രുവായി നില കൊള്ളുന്നത് ഇസ്ലാം മതമാണ് എന്നതാവാം. ഒരു ഹിന്ദുവിന് ഒരു പക്ഷെ മതം ഉപേക്ഷിക്കാം. പക്ഷെ, ജാതി ഉപേക്ഷിക്കുക എന്നത് ക്ഷിപ്രസാധ്യമല്ല. മതം ഉപേക്ഷിച്ചാലും ഈ ജാതിവാലും അതുയര്‍ത്തുന്ന അസ്പൃശ്യതയും അവനെ പിന്തുടരുക തന്നെ ചെയ്യും. ഒരു പിന്നോക്കക്കാരന്‍ കൃസ്തുമതം സ്വീകരിച്ചാല്‍ അധകൃത കൃസ്ത്യാനിയായി മാറും എന്നല്ലാതെ ജാതി വിവേചനത്തില്‍ നിന്ന് അവന്‍ മുക്തനാകുന്നില്ല. മറ്റു മതങ്ങളില്‍ ചേര്‍ന്നാലും ഏറെക്കുറെ അവന്റെ പൂര്‍വ്വാശ്രമ ജാതി അവനെ പിന്തുടരും. എന്നാല്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഒരു അധകൃതന്റെ ജാതി വിലാസം പാടേ മാഞ്ഞ് പോകുന്നതായി നമുക്ക് കാണാം.

കേരളത്തില്‍ ജന്മിത്വത്തിനെതിരെ പൊരുതിയ പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളില്‍ മുസ്ലിം മാപ്പിളയോട് കൈകോര്‍ത്തിരുന്ന പറയനും പുലയനും ഈഴവനുമെല്ലാമാണ് മാര്‍ക്കം കൂടി ഇസ്ലാമിലേക്ക് ചേക്കേറിയത്. മലബാറില്‍ ഇന്നുള്ള മുസ്ലിംകളില്‍ ഗണ്യമായൊരു വിഭാഗം ഇങ്ങിനെ മതം മാറി വന്നവരാണ്. എന്നാല്‍ അവര്‍ക്കിടയില്‍ ഒരു ജാതീയ വിവേചനവും ഇന്നില്ല. അവര്‍ ഗതകാലത്ത് ഏത് ജാതിയായിരുന്നു എന്ന് പോലും ആര്‍ക്കുമറിയില്ല. ആരും അത് അന്വേഷിക്കാറുമില്ല. എന്ന് മാത്രമല്ല, ഈ കാലഘട്ടത്തില്‍ തന്നെ എത്രയോ നായന്മാരും നമ്പൂതിരിമാരും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. അവരും ഏതെല്ലാം ജാതിയില്‍ നിന്നാണ് വന്നത് എന്ന് ഒരു മുസ്ലിം വിഭാഗവും അന്വേഷിക്കാറില്ല. അതൊട്ട് ആര്‍ക്കും അറിയുകയുമില്ല. അനുഷ്ഠാനങ്ങളിലുള്ള വ്യതിരിക്ത കാഴ്ചപ്പാടുകളുള്ള സുന്നീ മുജാഹിദ് വിഭാഗങ്ങളില്‍ പോലും അവരവരുടെ മത അനുഷ്ടാന ബോധ്യത്തിനനുസരിച്ച് മാറി മാറി നിലപാട് സ്വീകരിക്കാം. ഇവര്‍ തമ്മില്‍ വിവാഹ ബന്ധങ്ങളിലോ തീന്‍മേശകളിലോ വിവേചനമില്ല എന്നതും കാണേണ്ടതാണ്

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

മനുഷ്യനെ കള്ളിതിരിക്കുന്ന ജാതിയാല്‍ കെട്ടിപ്പടുത്ത സവര്‍ണ്ണ പ്രത്യയശാസത്രത്തിന് മുസ്ലിംകളിലെ ഈ ജാതി വിവേചനമില്ലായ്മ വല്ലാതെ അലട്ടുന്നതില്‍ അല്‍ഭുതമില്ല. വിശിഷ്യാ ഇന്നും താഴ്ന്ന ജാതിക്കാരനെ തീണ്ടാപ്പാടകലെ മാറ്റി നിര്‍ത്തുന്ന പ്രവണതക്ക് ഇന്ത്യയില്‍ ഒരു മാറ്റവും വരാത്ത സാഹചര്യത്തില്‍ ഇസ്ലാമിലെ ഈ സമത്വ ബോധത്തെ വൈദിക ബ്രഹ്മണ്യം വല്ലാതെ ഭയപ്പെടുന്നു എന്നാണ് കരുതേണ്ടത്.

സവര്‍ണ്ണന്റെ അസ്പൃശ്യ സമീപനങ്ങള്‍ കീഴാളരില്‍ പതിച്ചാല്‍ അവര്‍ ഇസ്ലാമില്‍ അഭയം തേടുമോ എന്ന ഭയം സവര്‍ണ്ണ സംഘ് പരിവാറിനെ ഭയപ്പെടുത്തുന്നുണ്ടാവണം. ഈ ഭയപ്പാടിലാണ് ഇന്നത്തെ മുസ്ലിം ഉന്മൂലന രാഷട്രീയത്തിന്റെ വേരുകള്‍ ചികയേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ഇസ്ലാമും ജാതിയും സംഘ് പരിവാറും.

  1. I Agree that Islam doesn’t support caste infact it discourages it. Equality is the norm. But it is wrong to say that Muslims are free of caste. Wonder why mainstream Muslims are silent about casteism among North Indian Muslims. Sayyedism is the norm there. This is the reason why pasmanda movement started in the first place. In South India,it’s not that much there but it is again wrong to say caste does not exist.
    Why are the thangals of Kerala and Tamil Nadu revered? Isn’t it the same as sayyedism?
    I am well aware of the urdu-tamil speaking muslim divide among Muslims of Tamil Nadu. The Urdu speaking ones consider themselves superior! Isn’t this caste?
    I would suggest Muslims to self evaluate before jumping into the conclusion that Muslims are perfect.

Leave a Reply