മുഴങ്ങുന്നത് ജനാധിപത്യത്തിന്റെ മരണമണിയോ ? – ജിജില്‍ അകലാണത്ത്‌

പാര്‍ലിമെന്റിലൂടെ ഇതെല്ലാം ചെയ്യുമ്പോള്‍ പുറത്തു നടക്കുന്നതും ജനാധിപത്യത്തെ ഇലയ്മ ചെയ്യുന്ന നടപടികളാണ്. കോടികള്‍ കൊടുത്ത് എം എല്‍ എമാരെ വിലക്കുവാങ്ങി ജനാധിപത്യത്തെ അട്ടിമറിക്കുന്നതുമുതല്‍ ജയ് ശ്രീറാം വിളിക്കാത്തതിന്റേയും ബീഫ് കൈയ്യില്‍ വെക്കുന്നതിന്റെ പേരില്‍ പോലും നടക്കുന്ന ആള്‍ക്കൂട്ടകൊലപാതാകങ്ങളും, ഞങ്ങളെ അനുസരിക്കാത്തവരെ പാക്കിസ്ഥാനിലേക്കും ചന്ദ്രനിലേക്കുമയക്കുമെന്ന അഹ്വാനങ്ങള്‍ വരെ അതിലുള്‍പ്പെടുന്നു. ആളികത്തിയ തീയില്‍ എരിഞ്ഞടങ്ങിയ ആ ബാലനും മരണത്തോട് മല്ലടിക്കുന്ന ആ പെണ്‍കുട്ടിയും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തോടും മതേതരത്വത്തോടുമാണ്.

‘നമ്മുടെ സാമൂഹിക, സാമ്പത്തിക ജീവതത്തില്‍ തുല്യത നിഷേധിക്കുന്നത് എത്രത്തോളം തുടരും ? ദീര്‍ഘകാലമായി അതു തുടരുകയാണെങ്കില്‍ ജനാധിപത്യത്തെ അപകടത്തിലാക്കുക മാത്രമെ ചെയ്യുകയുള്ളു. ഈ വൈരുദ്ധ്യം നാം എത്രയും വേഗം നീക്കം ചെയ്യണം. അസമത്വം ഈ ജനാധിപത്യ ഘടന തകര്‍ക്കും’ ഇത് ഡോ ബി ആര്‍ അംബേദ്കര്‍ ജനാധിപത്യത്തിനെ കുറിച്ചു പറഞ്ഞ വാക്കുകളാണ്. ഇതിനൊപ്പം അദ്ദേഹം . ‘ജനാധിപത്യം എന്നത് ഭൂരിപക്ഷത്തിന്റെ സ്വേഛാധിപത്യം, ന്യൂനപക്ഷത്തിന്റെ മുകളില്‍ അടിച്ചേലിപ്പിക്കാനുള്ളതല്ല’ എന്നുകൂടി ചേര്‍ക്കുന്നു.

ഇന്ന് ജനാധിപത്യത്തിന്റെ മറയില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത്? സംഘപരിവാര്‍ വലിയ ഭൂരിപക്ഷത്തത്തില്‍ വീണ്ടും അധികാരത്തില്‍ വന്നതിന്നു ശേഷം നടപ്പാക്കുന്നതെല്ലാം ജനാധിപത്യ വിരുദ്ധമാണെന്ന് മാത്രമല്ല, ഹിന്ദു രാഷ്ട്ര നിര്‍മ്മതിക്കു വേണ്ടിയുള്ളതു കൂടിയാണെന്നത് വ്യക്തമാണ്. ആ രാഷ്ട്രനിര്‍മ്മിതിയില്‍ തങ്ങള്‍ക്കു ശല്യമാവുന്നവരെ ഭീകരരാക്കി, രാജ്യദ്രോഹികളാക്കി മാറ്റുന്നു. അവരെ വിഭാവധികാരത്തില്‍ നിന്നും, പ്രാതിനിധ്യത്തില്‍ നിന്നും മാത്രമല്ല, സാന്നിധ്യത്തില്‍ നിന്നുപോലും ഇല്ലായ്മ ചെയ്യുക എന്നതാണ് അതുവഴി ലക്ഷ്യം വെക്കുന്നത്.

ഈ നടപടികളില്‍ ആദ്യത്തേത് ജാതി സംവരണം എന്ന ഭരണഘടനയില്‍ അടിസ്ഥാനത്തിലുള്ള സാമൂഹിക നീതിയെ ഇല്ലാത്താക്കാന്‍ തുടക്കം കുറിക്കുക എന്നതായിരുന്നു. അതിന് വേണ്ടിയായിരുന്നു മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് സംവരണം എന്ന നിലയില്‍ സംഘപരിവാറിന്റെ ബ്രാഹ്മണിക്കല്‍ അജണ്ടയുടെ ഭാഗമായുള്ള സാമ്പത്തിക സംവരണത്തിന് തുടക്കം കുറിച്ചത്. സാമുദായിക സംവരണം നിലനില്‍ക്കാത്ത ഒരിടത്തും സംവരീണയര്‍ക്കു ഒരു പ്രാതിനിധ്യവുമില്ല എന്നതു മാത്രമല്ല, സംവരണത്തിന്റെ ലക്ഷ്യം സാമൂഹികനീതിയാണ്, സാമ്പത്തിക നീതിയല്ല എന്നതും മറച്ചുവെച്ചാണ് മുന്നോക്ക ജാതി സംവരണം പ്രഖ്യാപിച്ചത്. ഗവര്‍ണ്‍മെന്റ് തന്നെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് 80% വരുന്ന സംവരീണീയരായവര്‍ക്ക് 40% മാത്രമെ പ്രാതിനിധ്യമുള്ളു എന്നാണ്. വെറും 20% വരുന്ന സവര്‍ണ്ണര്‍ക്ക് 60% സംവരണം ലഭിക്കുന്നു. എന്നിട്ടും ഇതിനെ വെല്ലുവിളിച്ച് എസ്.സി./എസ്.ടി.വിഭാഗങ്ങളില്‍ നിന്നു തന്നെ അഡിമിനിസേട്രേറ്റിവ് കേഡറിലേക്ക് വരുന്നുണ്ട.് അതിനെ ഇല്ലായ്മ ചെയ്യുക എന്നതു കൂടിയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ഇതിനൊപ്പമാണ് ആസാം പൗരത്വ പ്രശ്നവും കടന്നു വന്നത്. 1955ല്‍ പാസാക്കിയ പൗരത്വ നിയമo [ സിറ്റിസണ്‍ ഷിപ്പ് ആക്ട് ] അനുസരിച്ച് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്നവരെ മുഴവന്‍ നിയമവിരുദ്ധ കടിയേറ്റക്കാരായി പ്രഖ്യാപിക്കും. 2016ല്‍ പൗരത്വ ഭേദഗതി ബില്‍ പ്രകാരം സിഖ്, പാര്‍സി, ബുദ്ധിസ്റ്റ്, ജൈന്‍, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ കുടിയേറ്റക്കാര്‍ക്കു പൗരത്വം നല്‍കാനുള്ള ദേദഗതിയാണ്. എന്നാല്‍ ശിയാ, അഹമ്മദിയ വിഭാഗങ്ങളടക്കമുള്ള ഏല്ലാ മുസ്ലികളെയും പഴയതു പോലെ നിയമവിരുദ്ധ കുടിയേറ്റക്കരായി കണക്കാക്കും. ഈ പ്രകടമായ വിവേചനം ഹിന്ദുത്വ അജണ്ടയുടെ ഭാഗവും തുല്ല്യനീതി നിഷേധവുമല്ലാതെ എന്താണ്? ആസാം ഒഴിച്ചുള്ള ഭാഗങ്ങളില്‍ പൗരത്വ റജിസ്റ്റര്‍ നടപടികള്‍ പിന്തുടരുന്നത് പൗരത്വ ചട്ടത്തിലെ നാലാം റൂള്‍ അനുസരിച്ചാണ്. സംശയമുള്ളവരുടെ അടുത്തത് അധികാരികള്‍ തന്നെ വരികയും കാര്യങ്ങള്‍ ബോധ്യപ്പെടുകയുമാണ്. എന്നാല്‍ ആസാമില്‍ അത് നേരെ തിരിച്ചാണ്. പൗരത്വം തെളിക്കേണ്ടത് പൗരന്റെ ഉത്തരവാദിത്തമാണ്. നിയമം ഇതുവരെ പാസായില്ലെങ്കിലും ഇനി പാസാക്കും എന്നു തന്നെയാണ് കരുത്തേണ്ടത്.

വനത്തില്‍ ഉപജീവനം നടത്തിയിരുന്ന ആദിവാസികള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്ന നിയമമായിരുന്നു 2006 ല്‍ വന്ന വനവകാശ നിയമം. എന്നാല്‍ അതിനെതിരെ ഖനി മാഫിയക്കു വേണ്ടി ആറോളം എന്‍ജിഒകള്‍ കോടതിയില്‍ പോകുകയും സര്‍ക്കാര്‍ അഭിഭാഷകര്‍ എതിര്‍ക്കാത്തിരിക്കുകയും ആദിവാസികളെ വനത്തില്‍ നിന്ന് കുടിയിറക്കണമെന്ന വിധി വരികയുമാണ് ഉണ്ടായത്. എന്നാല്‍ വനാവകാശം സംരക്ഷിക്കാന്‍ വേണ്ടിയുള്ള ഒരു നിയമം ഗവര്‍ണ്‍മെന്റ് കൊണ്ടുവരുന്നില്ല. ഇത് നേരിട്ട് 11 ലക്ഷം ആദിവാസി കുടുംബങ്ങളെയാണ് ബാധിച്ചത്. അതിന്റെ പേരില്‍ യു.പിയിലെ സോനഭദ്രയിലടക്കം വംശഹത്യയാണ് നടന്നുകൊണ്ടിരിക്കുന്നത്.

അടുത്തതായി എന്‍.ഐ.എയുടേയും, യു.എ.പി.എയുടേയും നിയമ ഭേദഗതികള്‍ ആയിരുന്നു. യു.എ.പി.എ നിയമത്തിലൂടെ ഉണ്ടാവുന്നത്. വ്യക്തികളെ പോലും ഭീകരായി പ്രഖ്യാപിക്കാം എന്നതാണ്. നിയമ വിരുദ്ധമായി ഒന്നും ചെയ്തില്ലെങ്കില്‍ പോലും നിരോധിത സംഘടനയുടെ രേഖകള്‍ കൈയ്യിലുണ്ടായാല്‍ പോലും ഭീകരരായി പ്രഖ്യാപിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ അവകാശം മറികടക്കാനും ഇതിലൂടെ കഴിയും. ആരേയും എന്നന്നേക്കുമായി ജയിലിലടക്കാനും ഇഷ്ടമില്ലാത്തവരെ രാജ്യദ്രോഹികളാക്കാനും ഈ നിയമങ്ങള്‍ വഴി കഴിയുന്നു.

ജനാധിപത്യത്തിന്റെ കരുത്ത് ചോദ്യങ്ങള്‍ ചോദിക്കുകയെന്നതും അതിന് ഉത്തരം ലഭിക്കുകയെന്നതും സാധാരണക്കാര്‍ക്കു കിട്ടിയ അവകാശമായിരുന്നു 2005 ല്‍ പാസാക്കിയ വിവരവകാശ നിയമം. ആ വിവരാവകാശ നിയമത്തെ ഇല്ലായ്മ ചെയ്യുന്ന ഭേദഗതിയാണ് അടുത്ത ദിവസം ലോകസഭ പാസാക്കിയത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മിഷനുകളുടെ പദവിയും സേവന വ്യവസ്ഥകളും കാലാവധിയുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവവരുന്നതാണ് ഭേദഗതി. അതുവഴി് കമ്മീഷന്റെ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും തകര്‍ക്കാനും പതുക്കെ വിവരാവകാശ നിയമത്തെതന്നെ ഇല്ലാതാക്കാനുമാണ് നീക്കമെന്ന് തീര്‍ച്ച. ഇലക്ഷന്‍ കമ്മീഷനെ ഏറെക്കുറെ കൈപിടിയിലൊതുക്കിയ ശേഷമാണ് കേന്ദ്രം വിവരാവകാശ കമ്മീഷനെ ലക്ഷ്യം വെക്കുന്നതെന്ന് വെക്കും. അതുവഴി ദുര്‍ബ്ബലപ്പെടുത്തുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെയാണ്. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിലെ ഇലക്ഷന്‍ ബി.ജെ.പിക്കൊപ്പം സ്വതന്ത്രമായ പ്രവൃത്തിക്കേണ്ട ഇലക്ഷന്‍ കമ്മീഷനെയും സംശയത്തിലാക്കി. വോട്ടിംഗ് യന്ത്രത്തിന്റെ അട്ടിമറി, വോട്ടിംഗ്
യന്ത്രത്തിന്റ കൈമാറ്റം ഒക്കെ ആരോപണത്തിനും, പ്രതിഷേധത്തിനും കാരണമായി. അത് ഇലക്ഷന്‍ കമ്മീഷനെയും സംശയത്തിനിടയാക്കി.

ഇതിനുപുറകെ പാസ്സാക്കപ്പെട്ട മുത്ലാഖ് നിരോധനനിയമം പ്രത്യക്ഷമായി പുരോഗമനപരമായി തോന്നാം. എന്നാല്‍ ഭാര്യയുടെ സമ്മതമില്ലാതെയുള്ള വിവാഹമോചനത്തിന് മുസ്ലിംസമുദായത്തില്‍ പെട്ടവരെമാത്രം ക്രിമിനല്‍ കുറ്റവാളികളാക്കുന്നതാണ് ഈ നിയമം. വളരെ പ്രകടമായ വിവേചനം. ഇതിലൂടെ മുസ്ലിങ്ങളെ പ്രതിയാക്കാനും, അപരനാക്കും കഴിയും എന്നതാണ് ഇതിലൂടെ ഉണ്ടാവുന്നത്.ഏകികൃത സിവില്‍ കോഡ് ആണ് ലക്ഷ്യം സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നത് . കൂടാതെ ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ ജമ്മുകാശ്മീരിനു നല്‍കിയിരുന്ന സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിാക്കാനുള്ള നീക്കവുമുണ്ട്.

പാര്‍ലിമെന്റിലൂടെ ഇതെല്ലാം ചെയ്യുമ്പോള്‍ പുറത്തു നടക്കുന്നതും ജനാധിപത്യത്തെ ഇലയ്മ ചെയ്യുന്ന നടപടികളാണ്. കോടികള്‍ കൊടുത്ത് എം എല്‍ എമാരെ വിലക്കുവാങ്ങി ജനാധിപത്യത്തെ അട്ടിമറിക്കുന്നതുമുതല്‍ ജയ് ശ്രീറാം വിളിക്കാത്തതിന്റേയും ബീഫ് കൈയ്യില്‍ വെക്കുന്നതിന്റെ പേരില്‍ പോലും നടക്കുന്ന ആള്‍ക്കൂട്ടകൊലപാതാകങ്ങളും, ഞങ്ങളെ അനുസരിക്കാത്തവരെ പാക്കിസ്ഥാനിലേക്കും ചന്ദ്രനിലേക്കുമയക്കുമെന്ന അഹ്വാനങ്ങള്‍ വരെ അതിലുള്‍പ്പെടുന്നു. ആളികത്തിയ തീയില്‍ എരിഞ്ഞടങ്ങിയ ആ ബാലനും മരണത്തോട് മല്ലടിക്കുന്ന ആ പെണ്‍കുട്ടിയും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തോടും മതേതരത്വത്തോടുമാണ്. അതിനെതിരെ പ്രതികരിക്കാന്‍ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല എന്നതാണ് ഏറ്റവും വിഷമകരം .

ഡോ ബി ആര്‍ അംബേദ്കറെ തന്നെ ഉദ്ധരിച്ച് ഈ കുറിപ്പവസാനിപ്പിക്കാം. ് രാഷ്ട്രീയ ഭൂരിപക്ഷം എന്നത് എന്നും നിലനില്‍ക്കുന്നതല്ലെന്നും എന്നാല്‍ വര്‍ഗ്ഗീയ ഭൂരിപക്ഷം ശാശ്വതമായിരിക്കും എന്നതാണത്. അതു കൊണ്ടുതന്നെ ഇന്ത്യയില്‍ മുഴങ്ങി കൊണ്ടിരിക്കുന്നത് ജനാധിപത്യത്തിന്റെ മരണമണി തന്നെയാണെന്നു പറയേണ്ടിവരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “മുഴങ്ങുന്നത് ജനാധിപത്യത്തിന്റെ മരണമണിയോ ? – ജിജില്‍ അകലാണത്ത്‌

  1. Avatar for Critic Editor

    ശ്രീജിത്ത്‌

    മുൻപെങ്ങും ഇല്ലാത്ത വിധം ജനാധിപത്യം വെല്ലുവിളികൾ നേരിടുമ്പോൾ ഉറച്ച ശബ്‌ദത്തോടെ പ്രതികരിക്കാൻ ഒരു പ്രതിപക്ഷം ഇല്ല എന്നതാണ് ഭയപ്പെടുത്തുന്നത്

Leave a Reply