യുപിയില്‍ വംശഹത്യക്കുള്ള മുന്നൊരുക്കമെന്ന് വസ്തുതാന്വേഷണസംഘം

സാമൂഹിക പ്രവര്‍ത്തകനായ ഹര്‍ഷ് മന്തറിന്റെ നേതൃത്വത്തില്‍ യു.പി സന്ദര്‍ശിച്ച് മടങ്ങിയെത്തിയ വസ്തുതാന്വേഷണ സംഘമാണ് യു.പിയിലെ ഞെട്ടിക്കുന്ന പോലിസ് ക്രൂരതകള്‍ പുറത്തുവിട്ടത്. നിയമവിരുദ്ധവും ക്രൂരവുമായ നടപടികളിലൂടെയാണ് പോലിസ് മുസ്ലിംകളെ നേരിടുന്നത്. 1984ല്‍ ഡല്‍ഹിയിലും 2002ല്‍ ഗുജറാത്തിലും നടത്തയി മാതൃകയാണ് ഉത്തര്‍പ്രദേശിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

യുപിയില്‍ മുസ്ലിംജനതയുടെ വംശഹത്യക്കാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്ന് വസ്തുതാന്വേഷണ സംഘം. സാമൂഹിക പ്രവര്‍ത്തകനായ ഹര്‍ഷ് മന്തറിന്റെ നേതൃത്വത്തില്‍ യു.പി സന്ദര്‍ശിച്ച് മടങ്ങിയെത്തിയ വസ്തുതാന്വേഷണ സംഘമാണ് യു.പിയിലെ ഞെട്ടിക്കുന്ന പോലിസ് ക്രൂരതകള്‍ പുറത്തുവിട്ടത്. നിയമവിരുദ്ധവും ക്രൂരവുമായ നടപടികളിലൂടെയാണ് പോലിസ് മുസ്ലിംകളെ നേരിടുന്നത്. 1984ല്‍ ഡല്‍ഹിയിലും 2002ല്‍ ഗുജറാത്തിലും നടത്തയി മാതൃകയാണ് ഉത്തര്‍പ്രദേശിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവാണ് ഒരാഴ്ചയായി സംസ്ഥാനത്ത് അരങ്ങേറിയ ഭീകരവാഴ്ചയുടെ വിശദമായ റിപ്പോര്‍ട്ട് ന്യൂഡല്‍ഹി പ്രസ്‌ക്ലബില്‍ വെച്ച് പുറത്തുവിട്ടത്. യു.പി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളുമായി പോലിസ് രംഗത്തുള്ളത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെയും അവരുടെ കുടുംബത്തിനെതിരെയും എഫ്.ഐ.ആറുകള്‍ തയാറാക്കി നിശബ്ദരാക്കുകയാണ്.
രണ്ടു ഡസനോളം പേര്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഇതിനകം കൊല്ലപ്പെട്ടതായാണ് പോലിസ് തന്നെ പുറത്തുവിട്ട കണക്കുകള്‍. യഥാര്‍ഥ മരണ സംഖ്യ ഇപ്പോഴും വ്യക്തമല്ല. ഇവരില്‍ മിക്കവര്‍ക്കും നെഞ്ചിലും മുഖത്തുമൊക്കെയാണ് വെടിയേറ്റത്. മൃതദേഹങ്ങള്‍ വീട്ടിലേക്കു കൊണ്ടുപോകാനോ ബന്ധുക്കള്‍ക്ക് പരിശോധിക്കാനോ പോലിസ് അവസരം നല്‍കിയിട്ടില്ല. സ്വന്തം ഗ്രാമങ്ങള്‍ക്കു പുറത്തുള്ള കബര്‍സ്ഥാനുകളിലാണ് അവരെ നിര്‍ബന്ധമായി അടക്കം ചെയ്യിച്ചത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ കലാപത്തിന് നേതൃത്വം കൊടുത്തവരായും പൊതുമുതല്‍ നശിപ്പിച്ചവരായും ചിത്രീകരിക്കുകയാണ്. അവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയും ചെയ്യുന്നു. 3500 ലേറെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയ ചരിത്രമുള്ള യു.പി പോലിസ് അവരുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ നിയമരാഹിത്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം അടിച്ചമര്‍ത്തുക മാത്രമല്ല ബി.ജെ.പി സര്‍ക്കാറിനെതിരെ ആരും രംഗത്തിറങ്ങരുതെന്ന ജനാധിപത്യവിരുദ്ധമായ സന്ദേശമാണ് യു.പി പോലിസ് നല്‍കുന്നത്. വെടിയേറ്റ പരിക്കുമായെത്തുന്ന ആരെയും പ്രവേശിപ്പിക്കരുതെന്നും അവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് തിരിച്ചയക്കണമെന്നുമാണ് സ്വകാര്യ ആശുപത്രികള്‍ക്കുള്ള നിര്‍ദേശം. പൊലീസ് നിയന്ത്രണത്തിലാക്കിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്ല. ബന്ധുക്കള്‍ക്ക് പ്രവേശനവുമില്ല. പ്രകടനവും സമരവും യു.പിയില്‍ നടത്താതിരിക്കാനാണ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. ദേശീയ മനുഷ്യാവശകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനുമൊക്കെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി ഇടപെടണമെന്ന് സംഘം ആവശ്യപ്പെട്ടു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply