പൗരത്വ നിയമ ഭേദഗതി യൂറോപ്യന്‍ സമൂഹം മുമ്പ് നടത്തിയ മതവിവേചനമല്ലെന്ന് ഇന്ത്യ

യുറോപ്യന്‍ യൂണിയന്‍ ഇക്കാര്യം ബുധനാഴ്ച ചര്‍ച്ച ചെയ്യാനുംവ്യാഴാഴ്ച വോട്ടിനിടാനും തീരുമാനം എടുത്തിരിക്കുകയാണ്. 751 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ 625 പേരും പൗരത്വ നിയമത്തിനും കശ്മീര്‍ വിഷയത്തിലും ഇന്ത്യയ്ക്കെതിരേയാണ്.

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള  യൂറോപ്യന്‍ യൂണിയന്റെ നീക്കത്തിനെതിരെ ഇന്ത്യ രംഗത്ത്. പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പായി വസ്തുതകളും കാര്യങ്ങളും വേണ്ടവണ്ണം പഠിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതി യൂറോപ്യന്‍ സമൂഹം മുമ്പ് നടത്തിയ രീതിയില്‍ ഏതെങ്കിലും മതത്തിനെതിരേയുള്ള വിവേചനം അല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്്. പൂര്‍ണ്ണമായും ജനാധിപത്യ രീതിക്ക് അനുസരിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലും സജീവമായി ചര്‍ച്ച ചെയ്ത ശേഷമാണ് നിയമമാക്കിയത്. അതിനാല്‍തന്നെ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം യുറോപ്യന്‍ യൂണിയന്‍ ഇക്കാര്യം ബുധനാഴ്ച ചര്‍ച്ച ചെയ്യാനുംവ്യാഴാഴ്ച വോട്ടിനിടാനും തീരുമാനം എടുത്തിരിക്കുകയാണ്. 751 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ 625 പേരും പൗരത്വ നിയമത്തിനും കശ്മീര്‍ വിഷയത്തിലും ഇന്ത്യയ്ക്കെതിരേയാണ്. ഇന്ത്യന്‍ ഭരണകൂടം മതന്യൂനപക്ഷങ്ങളോട് വിവേചനം കാട്ടുന്നു, പ്രതിപക്ഷത്തെയും മനുഷ്യാവകാശ ഗ്രൂപ്പുകളെയും സര്‍ക്കാര്‍ വിമര്‍ശനം നടത്തുന്ന മാധ്യമങ്ങളെയും നിശബ്ദരാക്കുന്നു എന്നാണ് അവരുടെ പ്രധാന ആരോപണങ്ങള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply