പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍, പിടിഎ പിരിച്ചുവിട്ടു

സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും നേരത്തെ കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചുവന്ന് ജില്ലാ ജഡ്ജി എ ഹാരിസ് പറഞ്ഞു.

ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബത്തേരി സര്‍വജന സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഡിഡിഇയുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്‌കൂളിലെ പിടിഐ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. ആരോപണവിധേയനായ അധ്യാപകനം കഴിഞ്ഞ ദിവസം തന്നെ സസ്‌പെന്റ് ചെയ്തിരുന്നു.
അതിനിടെ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും നേരത്തെ കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചുവന്ന് ജില്ലാ ജഡ്ജി എ ഹാരിസ് പറഞ്ഞു. സ്‌കൂളിന്റെ അവസ്ഥ ശോചനീയമാണെന്നും ജഡ്ജി പറഞ്ഞു. സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിടിഎ പ്രസിഡന്റും പ്രധാനാധ്യാപകനും ഉച്ചക്ക് ഹാജരാകണമെന്നും ജഡ്ജി നിര്‍ദേശിച്ചു. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും പരിസരവും ശുചീകരിക്കാന്‍ ജില്ലാ കളക്ടറും പൊതു വിദ്യാഭ്യാസ ഉപഡയറക്ടറും നിര്‍ദേശം നല്‍കി. സംഭവത്തില്‍ ആശുപത്രികളുടെ വീഴ്ച ആരോഗ്യ വകുപ്പ് അന്വേഷിക്കും. ആരോഗ്യ വകുപ്പ് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയായി മന്ത്രി കെകെ ശൈലജ അറിയിച്ചു.
വിവിധ വിദ്യാര്‍ത്ഥി സംഘടകള്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ലാത്തിവിശി. കെഎസ്യു, എഫ്എഫ്ഐ, എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ച് പ്രകടനം നടത്തി. അധ്യാപകര്‍ക്കെതിരെ മുദ്രാവാക്യം വിളികളുമായാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് എത്തിയത്. ജില്ലയില്‍ ഒരു സ്‌കൂളും പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ യൂണിഫോം അണിഞ്ഞ് സ്‌കൂളുകളിലേക്ക് വന്നിട്ടുണ്ട്. പ്രതിഷേധമായാണ് കുട്ടികള്‍ സ്‌കൂളുകളിലേക്ക് എത്തിയത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍, പിടിഎ പിരിച്ചുവിട്ടു

  1. ഒരു കുട്ടി മരിച്ചു എന്ന് കരുതി ഒരു പ്രധാന അധ്യാപകനെ സസ്പെന്റ് ചെയ്യുക എന്നൊക്കെ വെച്ചാല്‍. . . . ഈ നാട്ടില്‍ എന്താ നടക്കാന്‍ പാടില്ലാത്തത് ???

Leave a Reply