ഹലാല്‍ ഭക്ഷണവും ‘ആദര്‍ശ ഹിന്ദു ഹോട്ട’ലും.

ഹോട്ടല്‍ മാത്രമല്ല നമ്മുടെ നാട്ടില്‍ നമ്പൂതിരി ചൂര്‍ണ്ണങ്ങളും പപ്പടവും കറി പൗഡറുകളും അതുപോലെ നൂറുകണക്കിന് ഉല്‍പ്പന്നങ്ങളും വിപണിയില്‍ ഓര്‍മ്മ വെച്ചകാലം മുതല്‍ കാണാന്‍ തുടങ്ങിയതാണ്. അപ്പോഴൊന്നും അത് ഹിന്ദുവിന്റെ ഉല്‍പന്നമാണെന്നും മറ്റേത് മുസ്ലിംകളുടേയോ കൃസ്ത്യാനികളുടേയോ ഉല്‍പ്പന്നമാണെന്നും ഓര്‍മ്മയില്‍ പോലും ഒരു മുന്‍ധാരണ ഉണ്ടായിട്ടില്ല. ഹിന്ദുവായാലും മുസല്‍മാനായാലും മനുഷ്യനെ തരം തിരിക്കുന്ന ഒരവസ്ഥയിലേക്ക് ഇന്ന് നാട് പോകുന്നു എന്നത് എത്രമാത്രം ഭയാനകമാണ്.

പഥേര്‍ പാഞ്ചാലിയാ’ല്‍ പ്രശസ്തനായ ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ’ആദര്‍ശ് ഹിന്ദു ഹോട്ടല്‍ ‘ എന്ന ബംഗാളി നോവല്‍ ചിലരെങ്കിലും വായിച്ചിട്ടുണ്ടാകും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല പരിസരങ്ങളിലൂടെയാണ് ഇതിന്റെ കഥ നീങ്ങുന്നത്. നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ ഈ കൃതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ചാണ് മലയാളത്തില്‍ വെളിച്ചം കാണുന്നത്.

ഹലാല്‍ ഭക്ഷണങ്ങളുടെ പേരില്‍ വലിയ കോലാഹലങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ഈ നോവല്‍ ഓര്‍ത്തത്. ബേച്ചു ചക്കത്തിയുടെ ആദര്‍ശ ഹിന്ദു ഹോട്ടലില്‍ ഹജാരിഠാക്കൂര്‍ എന്ന ദേഹണ്ണക്കാരന്‍ ജോലി തേടിയെത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. വളരെ ഹൃദയസ്പര്‍ശിയായ നോവലാണിത്. ഉത്തരേന്ത്യന്‍ ഭാഗങ്ങളില്‍ നേരം കിട്ടുമ്പോള്‍ കറങ്ങാറുള്ള ഒരാളെന്ന നിലക്ക് ഇന്നും പലയിടങ്ങളിലും അത്തരം ഹോട്ടലുകള്‍ കാണാറുണ്ട്. ഹിന്ദു ഹോട്ടല്‍ എന്ന് ബോര്‍ഡില്‍ എഴുതി വെച്ചത് കൊണ്ട് അത്തരം ഹോട്ടലുകളില്‍ ഇതുവരെ കയറാതിരുന്നിട്ടില്ല. നല്ല ഭക്ഷണം എവിടെയാണോ കിട്ടുക അവിടെ നിന്ന് ഭക്ഷിക്കുക എന്നതാണ് എന്റെ പോളിസി. കാശ് കൊടുക്കാതെ നമുക്കാരും സൗജന്യമായി ഭക്ഷണം തരില്ലല്ലോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തിലാണെങ്കില്‍ ഇമ്മട്ടില്‍ നമ്പൂതിരി ഹോട്ടലുകളും ബ്രാഹ്മണ ഭോജനശാലകളും യഥേഷ്ടം മുന്‍പേയുണ്ട്. നല്ലൊരു വെജിറ്റേറിയന്‍ ശാപ്പാട് കഴിക്കാന്‍ തോന്നുമ്പോള്‍ ഉടുപ്പി ബ്രാഹ്മണ ഹോട്ടലും കാമത്ത് ഹോട്ടലും തേടി നടക്കാറുമുണ്ട്. നല്ല ബിരിയാണി കിട്ടണമെങ്കില്‍ തലശേരി ഹോട്ടലാണ് തിരയുക. ചിലപ്പോള്‍ ബിരിയാണി ഹോട്ടല്‍ നടത്തുന്നത് ഹിന്ദുക്കളായിരിക്കും. അതുപോലെ മുസ്ലിംകള്‍ നടത്തുന്ന ഒന്നാം കിട സസ്യഭോജന ശാലകളുമുണ്ട്. എങ്കിലും അതൊന്നും നമ്മള്‍ ശ്രദ്ധിക്കില്ല. ബിരിയാണി നന്നായോ എന്ന്, അല്ലെങ്കില്‍ സദ്യകേമമായോ ഇത് മാത്രമാണ് നോക്കുക.

എന്റെ മച്ചുനന്റെ ഒരു അനുഭവകഥ ഓര്‍മ്മ വരുന്നു. നാസറെന്നാണ് അവന്റെ നാമം .അവന്‍ ആന്ധ്രയില്‍ പോയി ഒരു നോണ്‍ വെജ് ഹോട്ടല്‍ തുറന്നു. അതിന് മോഡേണ്‍ മട്ടില്‍ നല്ലൊരു പേരുമിട്ടു. പക്ഷെ കച്ചവടം തീരെയില്ല. മുടക്കിയ പണം മുഴുവന്‍ വെള്ളത്തിലാകുമല്ലോ എന്നോര്‍ത്ത് വിരുതനായ അവന്‍ ഹോട്ടല്‍ വെജിറ്റേറിയനാക്കി മാറ്റി. കൂടെ മോഡേണ്‍ എന്നത് മാറ്റി തമിഴ്‌നാട്ടിലെ നല്ല ബ്രാന്റ് നെയിമായ ശരവണ ഭവന്‍ എന്ന് പേരും നല്‍കി. കച്ചവടം പൊടിപൊടിച്ചു.അവന്‍ നിവര്‍ന്നുനിന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹോട്ടല്‍ മാത്രമല്ല നമ്മുടെ നാട്ടില്‍ നമ്പൂതിരി ചൂര്‍ണ്ണങ്ങളും പപ്പടവും കറി പൗഡറുകളും അതുപോലെ നൂറുകണക്കിന് ഉല്‍പ്പന്നങ്ങളും വിപണിയില്‍ ഓര്‍മ്മ വെച്ചകാലം മുതല്‍ കാണാന്‍ തുടങ്ങിയതാണ്. അപ്പോഴൊന്നും അത് ഹിന്ദുവിന്റെ ഉല്‍പന്നമാണെന്നും മറ്റേത് മുസ്ലിംകളുടേയോ കൃസ്ത്യാനികളുടേയോ ഉല്‍പ്പന്നമാണെന്നും ഓര്‍മ്മയില്‍ പോലും ഒരു മുന്‍ധാരണ ഉണ്ടായിട്ടില്ല. ഹിന്ദുവായാലും മുസല്‍മാനായാലും മനുഷ്യനെ തരം തിരിക്കുന്ന ഒരവസ്ഥയിലേക്ക് ഇന്ന് നാട് പോകുന്നു എന്നത് എത്രമാത്രം ഭയാനകമാണ്.

ബിസ്മില്ല എന്ന് ചൊല്ലിയാണ് മുസ്ലിംകള്‍ പലരും ഭക്ഷണം കഴിച്ചു തുടങ്ങുന്നത്. അതുപോലെ ഭക്ഷണത്തെ പൂജിച്ചും നമിച്ചുമാണ് ഹിന്ദുക്കളില്‍ ചിലര്‍ ഉണ്ണുന്നത്. ഇനിയിപ്പോള്‍ അതിന് കൂടി വിലക്ക് ഏര്‍പ്പെടുത്തുമോ? കണ്ടറിയണം. കാലം അങ്ങോട്ട് തന്നെയാണ് പോകുന്നത്. നമ്മള്‍ ഉപയോഗിക്കുന്ന വസ്ത്രം ആര് നിര്‍മ്മിച്ചതാണ്? ഭക്ഷണം ആര് കൃഷി ചെയ്തുണ്ടാക്കിയതാണ്? വീട് ആര് പണിയിച്ചതാണ്? എന്ന് ആരും അന്വേഷിക്കാറില്ല. കൂട്ടരേ ആദ്യം നമ്മള്‍ മനുഷ്യരാകുവീന്‍ . ഹിന്ദുവും മുസല്‍മാനും കൃസ്ത്യാനിയും പിന്നീടാകാം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply