ഹലാല്‍ ഫുഡും വെറുപ്പിന്റെ രാഷ്ട്രീയവും

മതവിശ്വാസികള്‍ക്ക് ഇത്തരം വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താനും അവ ഉപയോഗിക്കാനും പ്രചരിപ്പിക്കാനും ഹലാല്‍ ഭക്ഷണം വില്പന നടത്താനും എന്തെങ്കിലും ഒരും നിയമ തടസ്സമില്ല. മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണിത്. സമൂഹത്തിനും ഉപയോഗിക്കുന്ന വ്യക്തികള്‍ക്കും ഹാനികരമല്ലാത്തതുകൊണ്ട് ഇത് നിരോധിക്കേണ്ട കാര്യമല്ല. ഹലാല്‍ ഭക്ഷണം അന്യമതസ്ഥര്‍ക്ക് കഴിക്കുന്നതിന് വിലക്കുമില്ല. പ്രാര്‍ത്ഥനയോടെ പല പ്രവര്‍ത്തികള്‍ക്കും തുടക്കം കുറിക്കുന്നത് വിവിധ മതവിശ്വാസികള്‍ സ്വീകരിച്ചിട്ടുളള ഒരു ആചാരമാണ്. മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് ഇതൊരു തെററായി കണ്ടു കൊണ്ട് മുസ്ലീം മതത്തിനെതിരായി കെട്ടഴിച്ചു വിട്ടിരിക്കുന്ന ഈ പ്രചരണം വര്‍ഗീയതയാണ്. മതനിരപേക്ഷത തകര്‍ക്കാനാണ്.

ഹലാലും അതിലെ രാഷ്ട്രീയവും സജീവമായി ചര്‍ച്ചക്ക് അവതരിപ്പിച്ചത് കേരളത്തിലെ RSS/BJP നേതൃത്വമാണ്. ഇതിനു മുന്‍പ് ലൗജി ഹാദ്,നര്‍ക്കോട്ടിക്ക് ജിഹാദ് എന്നീ വിഷയങ്ങള്‍ ഇക്കൂട്ടര്‍ ഇതുപോലെ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു. (ഇതാണ് പാല ബിഷപ്പ് ഏററുപിടിച്ചത്.)

ലൗജിഹാദ്, നര്‍ക്കോട്ടിക്ക് ജിഹാദ് വിവാദം കേന്ദ്ര-സംസ്ഥാന ഗവര്‍മെന്റുകളുടെ വെളിപ്പെടുത്തലുകളും സ്ഥിതിവിവരകണക്കുകളും പുറത്തു വന്നതോടുകൂടി പൊളിഞ്ഞു പോകുകയും കെട്ടടങ്ങുകയും ചെയ്തു. ഈ കപടപ്രശ്‌നം സൃഷ്ടിച്ച് RSS/BJP നേതാക്കള്‍ ചര്‍ച്ചക്ക് കൊണ്ടു വന്നത് തക്കതായ തെളിവുകള്‍ ഇല്ലാതെയും ഏതെല്ലാം സംഘടനകളാണ് ആസൂത്രിതമായി ഈ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും ചൂണ്ടിക്കാണിക്കാതെയുമായിരുന്നു.വളരെ ബോധപൂര്‍വ്വം മുസ്ലീം സമൂഹത്തിനാകെ എതിരായ നിലയിലാണ് ഈ പ്രചരണം നടന്നത്.മുസ്ലീം വിരോധം ഉയര്‍ത്തി വിട്ട് കേരള സമൂഹ ത്തില്‍ മതപരമായ ചേരിതിരിവ് സൃഷ്ടിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.ഇത് തുറന്നുകാട്ടപ്പെട്ടതോടു കൂടിയാണ് ഈ പ്രചരണം അവസാനിച്ചത്.

RSS ന് 95 വര്‍ഷമായി അവര്‍ കൊണ്ടു നടക്കുന്നഹിന്ദുത്വ വീക്ഷണത്തിന്റെയും പ്രവര്‍ത്തന പരിപാടിയുടെയും ഭാഗമായ മുസ്ലീം വിരോധം ആളി കത്തിക്കുകയെന്ന ദുഷ്ടലാക്ക് ഉപേക്ഷിക്കാന്‍ കഴിയുന്നതല്ല. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്. ഈ ആദ്യ ശ്രമം പരാജയപ്പെട്ടതോടു കൂടിയാണ് RSS/BJP നേതൃത്വം ഹലാല്‍ ചര്‍ച്ച തുടങ്ങിയത്.അതോടൊപ്പം മുസ്ലീം വിശ്വാസികളില്‍ പ്രാകൃതരായ ഒരു കൂട്ടര്‍ നടത്തി വരുന്ന ‘ഭക്ഷണത്തില്‍ തുപ്പുന്ന’ അനാചാരവും ചര്‍ച്ചക്ക് അവതരിപ്പിക്കുകയുണ്ടായി.

അന്ധവിശ്വാസങ്ങളുംഅനാചരങ്ങളും സമൂഹത്തില്‍ നിന്ന് ആകെ തുട ച്ചുനീക്കാന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് RSSവും BJP യുമെന്ന് ആര്‍ക്കും യാതൊരു തെററിദ്ധാരണയും ഉണ്ടാകില്ലല്ലോ.നഗ്‌നമായ രാഷ്ട്രീയ ദുഷ്ടലാക്കാണ് ഈ വിവാദത്തിനുളളതെന്ന് പകല്‍ പോലെ വ്യക്തമാണ്. ഈ പ്രചരണമാകട്ടെ മുമ്പത്തെ പോലെ മുസ്ലീം തീവ്രവാദികളെ ചൂണ്ടിക്കാണിച്ച് നടത്തുന്നതല്ല. അങ്ങനെ മുദ്രകുത്താന്‍ കഴിയാത്തതും മുസ്ലീം മത വിശ്വാസികള്‍ക്ക് ആകെ എതിരായിട്ടുളളതുമാണ്. മുമ്പത്തെ മറയില്ലാതെ നഗ്‌നമായി രംഗത്തു വന്നിരിക്കുന്നു. മതവിരുദ്ധ നിലപാടുളളവര്‍, മുസ്ലീം തീവ്രവാദ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍, യുക്തിവാദികളും സ്വതന്ത്ര ചിന്തകരിലും ഒരു കൂട്ടര്‍ എന്നിങ്ങനെ പല വിഭാഗങ്ങളും ഈ RSS പ്രചരണം ഏററുപിടിച്ചതായി കാണുന്നു. താഴെ കൊടുക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചകളില്‍ നിന്ന് വ്യക്തമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1) ഹലാല്‍ ഭക്ഷണമെന്നത് മുസ്ലീം മതവിശ്വാസികള്‍ നൂററാണ്ടുകളായി തുടരുന്ന ഒരു വിശ്വാസമാ ണ്.മൃഗങ്ങളെ ഭക്ഷണത്തിനുവേണ്ടി കൊല്ലുന്നത് പ്രാര്‍ത്ഥനയോടെ വേണമെന്നും അങ്ങനെയുളള മാംസം മാത്രമെ ഭക്ഷണമായി ഉപയോഗിക്കാവു എന്നതു മാണ് ഈ വിശ്വാസം. ഇത് മൃഗമാംസഭക്ഷണത്തിനു മാത്രം ബാധകമാണ്. ഇതിനാണ് ഹലാല്‍ ഭക്ഷണമെന്നു പറയുന്നത്. ഇതിനെ നല്ല ഭക്ഷണമെന്ന അര്‍ത്ഥത്തില്‍ മാത്രം കാണുന്നത് ശരിയല്ല. ഭക്ഷണ സാധനത്തിന്റെ കാര്യത്തില്‍ മുസ്ലീം മതവിശ്വാസികള്‍ പുലര്‍ത്തുന്ന വിശ്വാസം കൂടിയാണ്. (ഹലാല്‍ ഭക്ഷണത്തെ ശാസ്ത്രീയമായി നല്ല ഭക്ഷണമെന്ന് തീര്‍ച്ചപ്പെടുത്താവുന്നതല്ല. പരിശോധിച്ച് ഉറപ്പു വരുത്തേണ്ട കാര്യമാണിത്.)

2) മതവിശ്വാസികള്‍ക്ക് ഇത്തരം വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താനും അവ ഉപയോഗിക്കാനും പ്രചരിപ്പിക്കാനും ഹലാല്‍ ഭക്ഷണം വില്പന നടത്താനും എന്തെങ്കിലും ഒരും നിയമ തടസ്സമില്ല. മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണിത്. സമൂഹത്തിനും ഉപയോഗിക്കുന്ന വ്യക്തികള്‍ക്കും ഹാനികരമല്ലാത്തതുകൊണ്ട് ഇത് നിരോധിക്കേണ്ട കാര്യമല്ല. ഹലാല്‍ ഭക്ഷണം അന്യമതസ്ഥര്‍ക്ക് കഴിക്കുന്നതിന് വിലക്കുമില്ല. പ്രാര്‍ത്ഥനയോടെ പല പ്രവര്‍ത്തികള്‍ക്കും തുടക്കം കുറിക്കുന്നത് വിവിധ മതവിശ്വാസികള്‍ സ്വീകരിച്ചിട്ടുളള ഒരു ആചാരമാണ്. മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് ഇതൊരു തെററായി കണ്ടു കൊണ്ട് മുസ്ലീം മതത്തിനെതിരായി കെട്ടഴിച്ചു വിട്ടിരിക്കുന്ന ഈ പ്രചരണം വര്‍ഗീയതയാണ്. മതനിരപേക്ഷത തകര്‍ക്കാനാണ്. ഒരു രാഷ്ട്രീയപാര്‍ട്ടി ഇതു ചെയ്യുന്നുവെന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നത് കാണാം.

3) ഹലാല്‍ ഭക്ഷണം വില്പന നടത്തുന്നത് തെറ്റാണെന്നുവാദിക്കുന്നു. നിയമപരമായോ ആരോഗ്യപരമായോ ഇത് തെറ്റല്ല. സാമൂഹ്യമായ ഒരു തെറ്റായി ഒരു മതനിരപേക്ഷ സമൂഹത്തിന് കാണാന്‍ കഴിയില്ല. മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ തകര്‍ത്തെ മതിയാകു എന്നു നിര്‍ബന്ധമുളളവരാണ് ഇതിനെ തെറ്റായി കണ്ട് പ്രചരണം നടത്തുന്നവര്‍. മതരഹിത സമൂഹം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരും ഹിന്ദുമതരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരും ഈ വിയത്തില്‍ ഒരു ലൈനില്‍ അണിനിരക്കുന്നതാണ് കാണുന്നത്. വളരെ വിചിത്രമായ അവസ്ഥയാണിത്.

4) ഭക്ഷണത്തിലും മതം കലര്‍ത്തുന്നുവെന്നു പറഞ്ഞു കൊണ്ട് രംഗത്തു ളളത് രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുന്നവരാണ്.ഇത് രാഷ്ട്രീയ മുതലെടുപ്പും മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ തകര്‍ക്കലുമാണ്. ഇതോടൊപ്പം ചേര്‍ന്നിട്ടുളളവര്‍ കാര്യം മനസ്സിലാക്കാതെ ഇതില്‍ പങ്കാളികള്‍ ആയിരിക്കുകയാണ്.

5) മുസ്ലീം തീവ്രവാദത്തെ ഹിന്ദു തീവ്രവാദം (ഹിന്ദുത്വം) കൊണ്ട് നേരിടുന്നത് തീക്കൊളളി കൊണ്ട് തല ചൊറിയലാണ്. ഈ രണ്ടു തീവ്രവാദവും ഫാസിസമാണ്. ഒരു ഫാസിസത്തെ അതു മാതപരമാണെങ്കിലും കമ്മ്യൂണിസം പോലെ രാഷ്ട്രീയമാണെങ്കിലും അതിനെ നേരിടേണ്ടത് മെറ്റാരു ഫാസിസം കൊണ്ടല്ല. മത നിരപേക്ഷ ജനാധിപത്യമാണ് എല്ലാ ഫാസിസത്തിനും യഥാര്‍ത്ഥത്തിലുളള എതിര്‍ ശക്തി.

6) ഹലാല്‍ എന്ന വിശേഷണം ചേര്‍ത്ത് പലതും കച്ചവടം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും മുസ്ലീം മത വിശ്വാസത്തെ ദുരുപയോഗപ്പെടുത്തലാണ്. അത് മുസ്ലീം മതത്തിനു തന്നെ ചേര്‍ന്ന പ്രവര്‍ത്തിയല്ല. ഇ ത് വിശ്വാസികളില്‍ ഒരു വിഭാഗവും അല്ലാത്തവരും ചെയ്യുന്നുണ്ടാകാം.ഇത് സമൂഹത്തില്‍ ദോഷഫലമാണ് ഉണ്ടാക്കുന്നത്. നിയമം മൂലം ഇതിനെ തടയുന്നതിനെ മുസ്ലീം മതവിശ്വാസികള്‍ തന്നെ എതിര്‍ക്കുമെന്ന് തോന്നുന്നില്ല. മതവിശ്വാസത്തെ ദുരുപയോഗം ചെയ്യുന്നതാണല്ലോ ഇത്. ഈ വി ഷയം മതത്തിന്റെ പേരില്‍ ആക്ഷേപമായി കൊണ്ടുവരുന്നത് തെറ്റാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

7) മുസ്ലീം മതവിശ്വാസികളില്‍ ഒരു ചെറിയ വിഭാഗം ഭക്ഷണത്തില്‍ തുപ്പുന്നത് അന്ധവിശ്വാസവും അനാചാരവുമാണ്. ഇതു പോലുളള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വെച്ചു പുലര്‍ത്തുന്ന പല വിഭാഗങ്ങളും സമൂഹത്തിലുണ്ട്. അവ തടയുന്നതിന് ജനാധിപത്യ സര്‍ക്കാരുകള്‍ നിയമം കൊണ്ടു വരേണ്ടതാണ്.

8) അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാന്‍ നിയമം കൊണ്ടു വരണമെന്ന വിഷയത്തിലാണെങ്കില്‍ ഇങ്ങനെ ഒരു ചര്‍ച്ചക്ക് താല്‍പര്യം കാണുന്നില്ല. മതരാഷ്ട്രീയം കൊണ്ടു നടക്കുന്ന ഫാസിസ്റ്റുകള്‍ അതിനെ എതിര്‍ക്കാന്‍ രംഗത്തിറങ്ങുമെന്ന് ചരിത്രം തെളിയിക്കുന്നുണ്ട്.

9) രാജ്യം നന്നാക്കാനല്ല, മുടിക്കാനാണ് RSS/BJP നീക്കമെന്നും ഒരു ആധുനിക സമൂഹത്തിലേക്കല്ല ഇക്കൂട്ടര്‍ ഇന്ത്യയെ നയിക്കുന്നതെന്നും തിരിച്ചറിയാന്‍ കഴിയണം. ഫാസിസ്റ്റ് ഹിന്ദുരാഷ്ടം കെട്ടിപ്പെടുത്തു കൊണ്ടിരിക്കുന്ന പ്രക്രിയയാണ് നടക്കുന്നതെന്നു കണ്ട് അതിനെ ചെറുക്കാന്‍ രംഗത്തു വരുകയാണ് ചെയ്യേണ്ടത്.

10) മതവിമര്‍ശനങ്ങള്‍, അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ച മതവിവേചനപരമായോ കക്ഷി രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയോ നടത്തുന്നത് സാധാരണ നിലയില്‍ ഉചിതമല്ലെന്നു കാണാം.

11) മുസ്ലീം തീവ്രവാദത്തെ നിയമപരവും ആശയപരവും രാഷ്ട്രീയവുമായിട്ടാണ് നേരിടേണ്ടത്.ഇക്കൂട്ടരും RSS/BJPയും തമ്മിലുളള ഏററുമുട്ടല്‍ ഈ ആശയഗതികള്‍ സ്വീകരിക്കാത്തവരെയും ഈ ശക്തികളുടെ പിന്നില്‍ അണിനിരത്താന്‍ ഇടയാക്കുന്നവിധത്തിലാണ് നടക്കുന്നത്. ഇത് തടയാന്‍ ഫലപ്രദമായ ഇടപെടലാണ് മതനിരപേക്ഷ ജനാധിപത്യ ചിന്താഗതികാരില്‍ നിന്നും ഉണ്ടാകേണ്ടത്. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തടയേണ്ടതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply