ഗോപാല്‍ മേനോന്റെ ഡോക്യുമെന്ററി ഏറ്റവും വലിയ അന്താരാഷ്ട്രമേളയില്‍

മലയാളി ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്റെ (Gopal Menon) ‘ദി ബ്രോക്കണ്‍ ക്യാമറ” (The Broken Camera) എന്ന മൂന്നുമിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹ്രസ്വചിത്ര മല്‍സരമായ മൈ റോഡ് റീല്‍ (My RØDE Reel) അന്താരാഷ്ട്ര മത്സരത്തിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 2016-ല്‍ കശ്മീരില്‍ നടന്ന ഭരണകൂടത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട സുഹൈബ് മഖ്ബൂല്‍ ഹംസയുടെ (Xuhaib Maqbool Hamza) കഥയാണ് ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

സുഹൈബ് മക്ബൂല്‍ ഹംസ മികച്ച ഫോട്ടോ ജേര്‍ണലിസ്റ്റ് ആയിരുന്നു. നേച്ചര്‍ ഫോട്ടോഗ്രാഫറായും ഫാഷന്‍ ഫോട്ടോഗ്രാഫറായും റേഡിയോ ജോക്കിയായും ജോലിചെയ്തിട്ടുള്ള അദ്ദേഹം രണ്ട് ഫീച്ചര്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2016ല്‍ ഒരു ദിവസം സമാധാനപരമായി നടന്നിരുന്ന ഒരു പ്രതിഷേധസമരത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നതിനിടെ സൈന്യം സമരക്കാര്‍ക്കെതിരെ നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ അദ്ദേഹത്തിന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു. കാമറയുയര്‍ത്തിക്കാട്ടി സുഹൈബ് തന്റെ പ്രൊഫഷന്‍ പോലിസുകാരനെ ബോധിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. പെല്ലറ്റുകള്‍ സുഹൈബിന്റെ കണ്ണിലും നെഞ്ചിലും കാലിലുമെല്ലാം തുളച്ചുകയറി. സുഹൈബിന്റെ കാമറയും പെല്ലറ്റുകളേറ്റ് തകര്‍ന്നു. നിരവധി ചികില്‍സ നടത്തിയെങ്കിലും കാഴ്ച നഷ്ടപ്പെട്ടു.

കാഴ്ച നഷ്ടമായ വിഷമത്തില് ആത്മഹത്യക്കുറിച്ചു പോലും ചിന്തിച്ചെങ്കിലും ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുകയും ഒപ്പം നില്‍ക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ കാമുകിയായിരുന്നു. ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സുഹൈബ് മഖ്ബൂല്‍ ഹംസയുടെ സ്ഥൈര്യവും ഇച്ഛാശക്തിയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇതൊരു മൂന്നു മിനിറ്റ് മാത്രം നീളമുള്ള ഹ്രസ്വചിത്രമാണ്. പീപ്പിള്‍സ് ചോയിസ് അവാര്‍ഡും ഉള്ളതിനാല്‍ പ്രേക്ഷകര്‍ക്ക് വോട്ടുചെയ്യാനുള്ള സൗകര്യമുണ്ട്.

ചിത്രം കാണുവാന്‍:

വോട്ട് ചെയ്യാനുള്ള ലിങ്ക്:

https://myrodereel.com/watch/10266

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply