ക്വിയര്‍ പ്രൈഡില്‍ ഗീതുമോഹന്‍ ദാസും നിവീന്‍ പോളിയും പങ്കെടുക്കും

ആവേശകരമായ ഒരു വഴിത്തിരിവിലൂടെയാണ് ഈ വര്‍ഷം കേരളത്തിലെ ക്വിയര്‍ സമൂഹം കടന്നുപോയതെന്ന് പരേഡിന്റെ സംഘാടകര്‍ അവകാശപ്പെടുന്നു. ദൃശ്യതയുടെയും ആവിഷ്‌കാരത്തിന്റെയുമപ്പുറം സ്വതന്ത്രമായ നിലപാടുള്ള ഒരു രാഷ്ട്രീയ ശബ്ദമായി മാറാന്‍ 2019ല്‍ സാധിച്ചു.

16, 17 തിയതികളില്‍ എറണാകുളത്തു നടക്കുന്ന പത്താമത് ക്വിയര്‍ പരേഡില്‍ സംവിധായികയും നടിയുമായ ഗീതുമോഹന്‍ദാസും നടന്‍ നിവീന്‍ പോളിയും പങ്കെടുക്കും. ഗീതു സംവിധാനം ചെയ്ത്, നിവീന്‍ പോളി നായകനായ, സ്വവര്‍ഗ്ഗ ലൈംഗികത പ്രമേയമായ ”മൂത്തോന്‍” കേരളത്തിലെ തിയറ്ററുകളില്‍ പ്രജര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇരുവരും പരേഡിനെത്തുന്നത്

 

 

 

 

 

 

 

 

ആവേശകരമായ ഒരു വഴിത്തിരിവിലൂടെയാണ് ഈ വര്‍ഷം കേരളത്തിലെ ക്വിയര്‍ സമൂഹം കടന്നുപോയതെന്ന് പരേഡിന്റെ സംഘാടകര്‍ അവകാശപ്പെടുന്നു. ദൃശ്യതയുടെയും ആവിഷ്‌കാരത്തിന്റെയുമപ്പുറം സ്വതന്ത്രമായ നിലപാടുള്ള ഒരു രാഷ്ട്രീയ ശബ്ദമായി മാറാന്‍ 2019ല്‍ സാധിച്ചു. കേരളത്തിലെ ക്വിയര്‍ പ്രൈഡിന്റെ 10ാം വാര്‍ഷികം കൂടിയാണിത്. സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് 2009 ല്‍ 377ാം വകുപ്പിനു ഡല്‍ഹി ഹൈക്കോടതി നടത്തിയ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും പിന്തുണക്കുന്നവര്‍ക്കും ഒരുമിച്ചുവരാനും വേണ്ടി് 2010 ജൂലൈ 2ാം തീയ്യതി കേരള ത്തിലെ ആദ്യത്തെ ലൈംഗിക സ്വാഭിമാന ഘോഷയാത്ര നടന്നു. പിന്നീടത് ദൃശ്യതയുടെ ആഘോഷമായും അതിജീവനത്തിന്റെ അടയാളപ്പെടുത്തലായും വളര്‍ന്നു. എന്നാല്‍ സ്വതന്ത്രമായ രാഷ്ട്രീയസ്വത്വത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് എറണാകുളത്ത് നവംബര്‍ 16, 17 തീയ്യതികളില്‍ നടക്കാന്‍പോകുന്ന പത്താമത്തെ ക്വിയര്‍ പ്രൈഡ്.
ഈ വര്‍ഷത്തെ പ്രൈഡ് വേദിയില്‍ ‘വിവാഹവും ക്വിയര്‍ ജീവിതങ്ങളും’, ‘ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ പ്രൈഡിെന്റ പത്തു വര്‍ഷങ്ങള്‍’, ‘അപരവല്‍കൃത സമൂഹങ്ങളും ഇന്ത്യന്‍ ദേശീയതയും’ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച നടക്കുക. കൂടാതെ കമ്മ്യൂണിറ്റിയുടെ മുന്നേറ്റത്തിന് അവശ്യമായ മറ്റു കാര്യങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കും. സമുദായം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ തന്നെ പ്രശ്‌നങ്ങളായിരിക്കെ ജനപ്രതിനിധികളും മറ്റു വിഭാഗങ്ങളും ഉള്‍പ്പെടുന്ന ബഹുസ്വരമായ സംവാദത്തിന്റെ ഇടം കൂടിയായി ഇത് മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. പ്രൈഡിെന്റ ചര്‍ച്ചകളും അനുബന്ധ പരിപാടികളും 16 നു ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ നടക്ക ും. 17 ന് പ്രൈഡ് മാര്‍ച്ച് അവസാനിക്കുന്നതും പൊതുസേമ്മളനം നടക്കുന്നതും ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വച്ചാണ. സമ്മേളനം ഉല്‍ഘാടനം ചെയ്യുന്നത്

 

 

 

 

 

 

‘മിഥ്യകള്‍ക്കപ്പുറം സ്വവര്‍ഗ ലൈംഗികത കേരളത്തില്‍’ എന്ന പുസ്തകത്തിന്റെ രചയിതാവും  പ്രൈഡ് മൂവ്മെന്റിെന്റ  സഹചാരിയുമായ രേശ്മ ഭരദ്വാജാണ്. ദീപ വാസുദേവ് പ്രൈഡിന്റെ ഫ്‌ളാഗ് ഓഫ് നടത്തും. മുഖ്യാതിഥി അഭിനേ്രതിയും സംവിധായികയുമായ ഗീതു മോഹന്‍ദാസാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ക്വിയര്‍ പ്രൈഡില്‍ ഗീതുമോഹന്‍ ദാസും നിവീന്‍ പോളിയും പങ്കെടുക്കും

  1. good, i would like to be there .we need more artile and awareness programmes about LGBT IQ life

Leave a Reply