പിതൃഹത്യ നടത്തിയ ശേഷം പിതൃസ്ഥാനം സ്വന്തമാക്കിയ ഈഡിപ്പസാണ് മോദി

ഒറിജിനല്‍ ഗാന്ധി ഇന്ന് കേവലം ഔപചാരികമായ സന്നിധാനമാണ്. ഈ സന്നിധാനത്തിന് മതേതര പാര്‍ട്ടികളുടെ രാഷ്ട്രീയ പരാജയത്തിന്റെ മണമുണ്ട്. അവര്‍ തന്ത്രപരമായി ചിഹ്നവല്‍ക്കരിച്ച ഗാന്ധിയാണ് ഇന്ന് മോദിയായി അവതരിച്ചത്. 2019ലെ തിരഞ്ഞെടുപ്പ് അതുകൊണ്ട് രണ്ട് ഗാന്ധിമാരുടെ ഏറ്റുമുട്ടലായിരുന്നു. ഗാന്ധിയുടെ പേരും പാരമ്പര്യവും അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധിയും, ഗാന്ധിയെ പുനരവതരിപ്പിച്ച, പുനര്‍സ്ഥാപിച്ച മോദിയും തമ്മില്‍ ഉള്ള ഏറ്റുമുട്ടല്‍. വിപ്ലവകരമായ പുതിയ ഗാന്ധിയാണ് അവര്‍ത്തനവിരസതക്ക് പകരം തിരഞ്ഞെടുക്കപ്പെട്ടത്.

ഒരു ഗാന്ധി ആയിരിക്കാന്‍ ഇത്ര മോശം സമയം ഇതുവരെ ഉണ്ടായിട്ടുണ്ടാകില്ല.

രാഹുല്‍ ഗാന്ധിയെ ഉത്തര്‍ പ്രദേശ് പൊലീസിലെ കേവലം കോണ്‍സ്റ്റബിള്‍മാര്‍ വന്നാണ് കയ്യേറ്റം നടത്തിയത്. അവര്‍ ബന്ധുക്കള്‍ക്കിടയിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും കയ്യടി നേടുന്നുണ്ടാകും. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരങ്ങളാണ് ഇവ. അതുണ്ടാക്കി കൊടുത്ത യോഗി സര്‍ക്കാരിന് അവര്‍ നന്ദി പറയുന്നുണ്ടാകും.

മുന്‍ഭരണകുടുംബാംഗത്തെ കയ്യേറ്റം ചെയ്തു കാണിക്കുക, അതും ഇത്ര നിസ്സാരമായി, ഒരു കൈയ്യൂക്ക് പ്രദര്‍ശനം തന്നെയാണ്. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്ഥാനഭ്രഷ്ട് പൂര്‍ണ്ണമായി. യുപിയില്‍ പ്രത്യേകിച്ചും, അവരുടെ കോട്ടകള്‍ എല്ലാം തകര്‍ന്നു. ദേശീയ കോണ്‍ഗ്രസ് ഇന്ന് ഏതാനും പ്രാദേശിക കോണ്‍ഗ്രെസ്സുകളുടെ ആകെത്തുകയാണ്.

മോഹന്‍ദാസ് ഗാന്ധിയുടെ പേരിന്റെ സമകാലിക വാഹകന് വന്നുപെട്ട ഗതി യാദൃഛികമല്ല. ഗാന്ധിയെന്ന പേരിന്റെ മൂലധനത്തിന് വന്ന ഇടിവിന്റെ ഫലവും കൂടിയാണ്. ഇടത് പക്ഷത്തില്‍ നിന്നും അംബേദ്കറൈറ്റ്കളില്‍ നിന്നും വലതുപക്ഷത്തില്‍ നിന്നും പതിറ്റാണ്ടുകളായി നേരിടുന്ന വിമര്‍ശനം ഗാന്ധിയുടെ ബിംബത്തിന് ചതവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഗാന്ധിയുടെ സങ്കല്‍പ്പങ്ങള്‍ ഒന്നും തന്നെ ഇന്ന് ഗാന്ധിയുടേതല്ല. ഗാന്ധി ആചരിച്ചിരുന്ന ജൈന-പ്രേരിത ഹിന്ദുമതം ബനിയരുടെ പ്രത്യയശാസ്ത്രമായി വീണ്ടെടുക്കപ്പെട്ടു കഴിഞ്ഞു. രാമരാജ്യം നവഹൈന്ദവത പുനര്‍വിചിന്തനം ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ഐക്യം ഹിന്ദു ഐക്യമായി പരിണമിച്ചു. അഹിംസ നിലംപതിച്ചു. ഇവയെല്ലാം സ്വാഭാവിക പരിണാമങ്ങള്‍ തന്നെ.

ഗാന്ധിയുടെ ആശയങ്ങളേക്കാള്‍ അദ്ദേഹത്തിന്റെ ചേഷ്ടകളാണ് ജീവന്‍. അവയുടെ ഇന്നത്തെ നിലനില്‍പ്പ് പ്രധാന മന്ത്രി മോദിയിലാണ്, ഗാന്ധിയുടെ ഘാതകരുടെ പാര്‍ട്ടിയുടെ ഏറ്റവും പ്രമുഖനായ നേതാവ്. പിതൃഹത്യ നടത്തിയ ശേഷം പിതൃസ്ഥാനം സ്വന്തമാക്കിയ ഈഡിപ്പസിനെ പോലെയാണ് രാമരാജ്യം സ്വപ്നം കാണാന്‍ പഠിപ്പിച്ച ഗാന്ധിയെ കൊന്ന സംഘ് പരിവാര്‍. അവര്‍ ഇന്ന് മോദിയെ സൃഷ്ടിച്ചു – ചര്‍ക്കക്ക് മുന്നില്‍ ഇരിക്കുന്ന, ഫകീര്‍ ആയി നടക്കുന്ന, സ്വച്ഛതയുടെ പ്രവാചകനായി സ്വയം നിര്‍മ്മിച്ചെടുത്ത മോദിയിലാണ് ഇന്ന് ഗാന്ധിയുടെ ആവര്‍ത്തനം. ഗാന്ധിയെ പോലെ മോഡിയും ഹൈന്ദവതയുടെ ഏകീകരണശക്തിയാണ്. സുപ്രധാനമായ ഈ ആവര്‍ത്തനമാണ് നവ-ഹൈന്ദവതയുടെ അവസാനത്തെ കണ്ണി.

അതുകൊണ്ട് ഒറിജിനല്‍ ഗാന്ധി ഇന്ന് കേവലം ഔപചാരികമായ സന്നിധാനമാണ്.

ഈ സന്നിധാനത്തിന് മതേതര പാര്‍ട്ടികളുടെ രാഷ്ട്രീയ പരാജയത്തിന്റെ മണമുണ്ട്. അവര്‍ തന്ത്രപരമായി ചിഹ്നവല്‍ക്കരിച്ച ഗാന്ധിയാണ് ഇന്ന് മോദിയായി അവതരിച്ചത്. 2019ലെ തിരഞ്ഞെടുപ്പ് അതുകൊണ്ട് രണ്ട് ഗാന്ധിമാരുടെ ഏറ്റുമുട്ടലായിരുന്നു. ഗാന്ധിയുടെ പേരും പാരമ്പര്യവും അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധിയും, ഗാന്ധിയെ പുനരവതരിപ്പിച്ച, പുനര്‍സ്ഥാപിച്ച മോദിയും തമ്മില്‍ ഉള്ള ഏറ്റുമുട്ടല്‍. വിപ്ലവകരമായ പുതിയ ഗാന്ധിയാണ് അവര്‍ത്തനവിരസതക്ക് പകരം തിരഞ്ഞെടുക്കപ്പെട്ടത്.

ജൂതരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട, ദളിതര്‍ക്ക് ദേശം നിഷേധിച്ച ഗാന്ധിയുടെ നൈതികബോധവും ധാര്‍മ്മികതയും ഉപേക്ഷിക്കപ്പെട്ടവയാണ്, കാലികമായ പ്രസക്തി കൈവരിക്കാന്‍ കഴിയാത്തവ. എന്നാല്‍ ഏകശിലാത്മകമായ രാഷ്ട്രീയ പ്രസക്തി ഗാന്ധിക്കുണ്ട്, സാമ്രാജത്തിന് ദേശീയ പ്രതിരോധ-സംഘട്ടനം നിറവേറ്റിയ പ്രതിരൂപം എന്ന നിലക്ക്. രാഷ്ട്രീയ നേതൃത്വത്തില്‍ ഗാന്ധിയന്‍ ചേഷ്ടകള്‍ ഒഴിവാക്കാന്‍ ആകാത്ത വിധം ആവര്‍ത്തിക്കുകയാണ്.

ഓരോ പ്രത്യയശാസ്ത്രത്തിന്റെയും ഒരു അളവുകോല്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നേതാവാണ്. ഗാന്ധിയുടെ അവശേഷിക്കുന്ന പ്രസക്തി ഇത് മാത്രമായിരിക്കും – നിരന്തരം ആവര്‍ത്തിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഔപചാരിക പിതൃസ്ഥാനം. മോദി തരംഗത്തിനെതിരെയും ഇത്തരമൊരു ഗാന്ധിയന്‍ ആവര്‍ത്തനത്തിനെ ശാന്തമായി വിജയിക്കാന്‍ സാധ്യതയുള്ളൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply