അയ്യപ്പനു ശേഷം ഗണപതി : ലക്ഷ്യം രാഷ്ട്രീയമല്ലാതെ മറ്റെന്ത്?

രൂപം കൊണ്ട ആദ്യകാലത്ത് സമുദായത്തിനക്തതെ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കെതിരെ നിലപാടെടുത്ത ചരിത്രമൊക്കെ എന്‍ എസ് എസിനുണ്ട്. മാത്രമല്ല വൈക്കം സത്യാഗ്രഹത്തിന്റെയൊക്കെ ഭാഗഭാഗാക്കാന്‍ സംഘടനയും അതിന്റെ അനിഷേധ്യ നേതാവായിരുന്ന മന്നത്ത് പത്മനാഭനും തയ്യാറായത്. എന്നാല്‍ അധികം താമസിയാതെ തന്നെ അതിന്റെ പുരോഗമന മുഖമൊക്കെ നഷ്ടപ്പെട്ടതും കേരളം കണ്ടു. അതിന്റെ ഏറ്റവും വലിയ ജീര്‍ണ്ണതയായിരുന്നു ശബരിമല കാലത്തു കണ്ടത്.

ശബരിമലയിലെ സ്ത്രീപ്രവേശന വിവാദ കാലത്തിനു സമാനമായ രീതിയില്‍ ഒരു കലാപം ഒരിക്കല്‍ കൂടി കേരളത്തില്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ആസൂത്രിതമായി നടക്കുന്നുണ്ടോ എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകാത്ത രീതിയിലാണ് കാര്യങ്ങളുടേ പോക്ക്. സ്പീക്കര്‍ ഷംസീറിന്റെ വിവാദ പ്രസംഗത്തെ അതിനായി ആളിക്കത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പതിവുപോലെ സംഘപരിവാര്‍ ശക്തികളാണ് അത്തരമൊരു നീക്കം ആരംഭിച്ചത്. അവരുടെ ലക്ഷ്യം വ്യക്തമായതിനാല്‍ കാര്യമായ ജനപിന്തുണയൊന്നും ലഭിച്ചില്ല. എന്നാല്‍ ശബരിമല കാലത്തെ പോലെ എന്‍ എസ് എസ് തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. അന്നത്തെ മാതൃകയില്‍ നാമജപഘോഷയാത്ര തന്നെയാണ് അവരുടെ സമരായുധം.

ഇത്തരമൊരു സാഹചര്യത്തില്‍ ഷംസിറിന്റെ പ്രസംഗം കേള്‍ക്കാത്തവര്‍ എന്താണ് അദ്ദേഹം പറഞ്ഞതെന്നു മനസ്സിലാക്കുന്നത് നല്ലതാണ്. പ്രസംഗത്തിലെ വിവാദഭാഗം ഇങ്ങനെയാണ്. ‘നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. എന്താ കാരണം? ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ മാത്രമാണ്. ഇപ്പോള്‍ എന്തൊക്കെയാ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്? വിമാനം കണ്ടു പിടിച്ചത് ആരാണ്? എന്റെ കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോള്‍ അവരല്ല, അതു തെറ്റാണ്. വിമാനം ഹിന്ദുത്വ കാലത്തേയുണ്ട്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്. ശാസ്ത്രത്തിനു പകരം മിത്തുകളെ വയ്ക്കുന്നു. പാഠപുസ്തകങ്ങള്‍ക്കകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മിത്തുകളെ മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരങ്ങളെന്ന ഉത്തരം തെറ്റാകുന്നതും ഹിന്ദുത്വകാലം എന്നെഴുതിയത് ശരിയാകുന്നതും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ചിലര്‍ കല്യാണം കഴിച്ചാല്‍ കുട്ടികളുണ്ടാകില്ല. ഐ. വി .എ ഫ് ട്രീറ്റ്‌മെന്റിന് പോകാറുണ്ട്. വന്ധ്യതാ ചികിത്സയുടെ പ്രത്യേകത ചിലപ്പോള്‍ ഇരട്ടകളുണ്ടാകും, ചിലപ്പോള്‍ മൂന്നുപേരുണ്ടാണ്ടാകും. അത് അതിന്റെ പ്രത്യേകതയാണ്. അപ്പോള്‍ ചിലര്‍ പറയുന്നു, അത് നേരത്തെയുള്ളതാണ്. ഇതൊന്നും ഇപ്പോഴുണ്ടായതല്ല. അതാണ് കൗരവപ്പട. കൗരവപ്പടയുണ്ടായത് ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. വൈദ്യശാസ്ത്രം തന്നെ കൂടുതല്‍ കൂടുതല്‍ മൈക്രോ ആയി. സര്‍ജറി പ്ലാസ്റ്റിക് സര്‍ജറി ആയി. പ്ലാസ്റ്റിക് സര്‍ജറി എന്നു പറയുന്നത്, ചിലപ്പോള്‍ പരിക്കുപറ്റി കൊണ്ടുവരുമ്പോള്‍ ചില പെണ്‍കുട്ടികളുടെ മുഖത്ത് കല വന്നാല്‍ ഡോക്ടര്‍മാര്‍ ചോദിക്കും അല്ലാ.. നോര്‍മല്‍ സ്റ്റിച്ചിങ് വേണോ, അതോ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സ്റ്റിച്ച് ചെയ്യണോയെന്ന്. കാരണം, മുഖത്ത് കല വന്നാല്‍ അവിടെത്തന്നെ നില്‍ക്കുമല്ലോ..! പ്രത്യേകിച്ചും സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന തലമുറയോട് സ്വാഭാവികമായും പ്ലാസ്റ്റിക് സര്‍ജറി നടത്തണോയെന്നു സ്വാഭാവികമായും ചോദിക്കും. പ്ലാസ്റ്റിക് സര്‍ജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാല്‍, പ്ലാസ്റ്റിക് സര്‍ജറി ഹിന്ദുത്വ കാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്ത പ്രോത്സാഹിപ്പിക്കാന്‍ സാധിക്കണം.’

ഈ പ്രസംഗത്തില്‍ എവിടെയാണ് മതനിന്ദയോ ദൈവങ്ങളെ അപമാനിക്കലോ ഉള്ളത്? ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താനുള്ള ഒന്നും പരാമര്‍ശിച്ചിട്ടില്ലെന്നും ഷംസീര്‍. ആവര്‍ത്തിക്കുന്നു. ഭരണഘടനാസ്ഥാ3പനത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ഷംസീര്‍. ശാസ്ത്രീയ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരോ പൗരനും ഉത്തരവാദിത്തമുണ്ടെന്ന് ഇന്ത്യന്‍ ഭരണഘടന പറയുന്നുണ്ട്. അതുമാത്രമാണ് ഷംസീര്‍ ചെയ്തത്. താന്‍ ഒരു മതവിശ്വാസിയേയും വേദനിപ്പിക്കുന്ന വ്യക്തിയല്ല. മതവികാരങ്ങളെ വ്രണപ്പെടുത്തിയില്ല. പലരും മുമ്പ് പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് താനും പറഞ്ഞത്. എന്നാല്‍ പറഞ്ഞത് വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ്. ഇന്ത്യയില്‍ പലയിടങ്ങളിലും ഹേറ്റ് ക്യാമ്പയിന്‍ നടക്കുന്നുണ്ട്. അത് കേരളത്തിലും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം ചര്‍ച്ചകള്‍ തന്നെ അനാവശ്യമാണെന്നും വിശ്വാസിസമൂഹം ഇത്തരം കുപ്രചരണങ്ങള്‍ തള്ളിക്കളയുമെന്നും ശാസ്ത്രത്തെയും വിശ്വാസത്തെയും കൂട്ടിക്കലര്‍ത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശ്വാസം വിശ്വാസവും ശാസ്ത്രം ശാസ്ത്രവുമാണ്. വാസ്തവത്തില്‍ രണ്ടുംകൂടി കൂട്ടി്ക്കുഴക്കേണ്ടതില്ല. ഏതാണ് വലുതെന്ന തര്‍ക്കവും ്അനാവശ്യമാണ്. തങ്ങള്‍ വിശ്വസിക്കുന്നവയില്‍ ഭൂരിഭാഗവും വസ്തുനിഷ്ഠമല്ല എന്നറിയുന്നവര്‍ തന്നെയാണ് മഹാഭൂരിപക്ഷവും. മിത്തുകളും വിശ്വാസവുമൊക്കെ ഒരു സമൂഹത്തിന്റെ ഭാഗമാണ്. അവയില്ലെങ്കില്‍ ആ സമൂഹം വരണ്ടതായിരിക്കും. എത്രയോ വലിയ ശാസ്ത്രജ്ഞന്മാര്‍ വിശ്വാസികളാണ്. നമ്മുടെ ശാസ്ത്ര അധ്യാപകര്‍ ഭൂരിഭാഗവും അങ്ങനെയല്ലേ? റോക്കറ്റ് അയക്കുന്നതുപോലും നാളികേരമുടച്ചല്ലേ? വിശ്വാസത്തെ ശാസ്ത്രീയമായും യുക്തിപരമായും വിശകലനം ചെയ്ത് ശരിയല്ല എന്നു സ്ഥാപിക്കേണ്ട ആവശ്യം സത്യത്തിലില്ല. എന്നാല്‍ ഷംസീര്‍ അത്തരത്തില്‍ ചെയ്തതിനു കൃത്യമായ കാരണമുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്നതിനു കടകവിരുദ്ധമായി മിത്തുകളെ ചരിത്രമായും വിശ്വാസത്തെ ശാസ്ത്രമായും ചിത്രീകരിക്കാനുള്ള നീക്കം ഔദ്യോഗിക തലത്തില്‍ തന്നെ വ്യാപകമായി നടക്കുന്നു എന്നതാണത്. അതിനായി സിലബസുകള്‍ മാറ്റിയെഴുതുന്നു. ചരിത്രത്തെ തിരുത്തുന്നു. പ്രധാനമന്ത്രിതന്നെയാണ് അത്തരമൊരു നീക്കത്തിനു നേതൃത്വം നല്‍കുന്നത്. ശാസ്ത്രസമ്മേളനങ്ങളില്‍ പോലും അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ പ്രസിദ്ധമാണല്ലോ. പുഷ്പകവിമാനം ചൂണ്ടികാട്ടി റൈറ്റ് സഹോദരന്മാരേക്കാള്‍ മുമ്പ് ഇവിടെയതുണ്ടായിരുന്നെന്നും ഗണപതിയുടെ മുഖം പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തിയതാണെന്നും പറഞ്ഞത് മറ്റാരുമല്ലല്ലോ. ഇത്തരമൊരു സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളോട് ഷംസീര്‍ ഇത്തരത്തില്‍ സംസാരിച്ചത്. അതിലെന്താണ് തെറ്റ്?

ലക്ഷ്യം വളരെ വ്യക്തമാണ്. അത് രാഷ്ട്രീയം തന്നെ. രാജ്യത്തെ പല സംസ്ഥാനങ്ങളിലും വിജയിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിനു കേരളത്തില്‍ കാര്യമായ വേരോട്ടം ലഭിച്ചിട്ടില്ല. തീര്‍ച്ചയായും കേരളത്തിലെ സാംസ്‌കാരികമേഖലയില്‍ ഹിന്ദുത്വ ആശയങ്ങള്‍ക്കും ഇസ്ലാമോഫോബിയക്കും വളരെ സ്വാധീനമുണ്ട്. ആര്‍ എസ് എസിനു ശക്തമായ അടിത്തറയുമുണ്ട്. എന്നാല്‍ ഇവിടെ കാലങ്ങളായി നിലനില്‍ക്കുന്ന ഇരുമുന്നണി സംവിധാനം മൂലം അവര്‍ക്ക് അധികാര രാഷ്ട്രീയത്തിലെത്താന്‍ കഴിയുന്നില്ല. അതിനുള്ള ശ്രമം തുടരുന്നതിനിടയിലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ വീണുകിട്ടുന്നത്. അവരാഗ്രഹിച്ചപോലെ എന്‍ എസ് എസ് അതില്‍ കയറിപിടിച്ചിരിക്കുന്നു. തനിക്കു വേണ്ടപ്പെട്ട ആരും താക്കോല്‍ ്സ്ഥാനത്തില്ലാതിരിക്കുന്നതിനാലും എന്‍ എസ് എസില്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലെത്തിയതിനാലും ഖി്ന്നനായിരുന്ന ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇതിനെ ഒരവസരമായി ഉപയോഗിക്കുകയാണെന്നു വ്യക്തം. ഒരിക്കല്‍ കൂടി ഒരു ശൂദ്രലഹളക്കാണ് അദ്ദേഹം കോപ്പുകൂട്ടുന്നതെന്നു കരുതാം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രൂപം കൊണ്ട ആദ്യകാലത്ത് സമുദായത്തിനക്തതെ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കെതിരെ നിലപാടെടുത്ത ചരിത്രമൊക്കെ എന്‍ എസ് എസിനുണ്ട്. മാത്രമല്ല വൈക്കം സത്യാഗ്രഹത്തിന്റെയൊക്കെ ഭാഗഭാഗാക്കാന്‍ സംഘടനയും അതിന്റെ അനിഷേധ്യ നേതാവായിരുന്ന മന്നത്ത് പത്മനാഭനും തയ്യാറായത്. എന്നാല്‍ അധികം താമസിയാതെ തന്നെ അതിന്റെ പുരോഗമന മുഖമൊക്കെ നഷ്ടപ്പെട്ടതും കേരളം കണ്ടു. അതിന്റെ ഏറ്റവും വലിയ ജീര്‍ണ്ണതയായിരുന്നു ശബരിമല കാലത്തു കണ്ടത്. സുപ്രിം കോടതി വിധിയെ പോലും വെല്ലുവിളിച്ചായിരുന്നല്ലോ കേരളത്തിലെ തെരുവുകളില്‍ നാമജപഘോഷയാത്രയും കലാപവുമൊക്കെ അരങ്ങേറിയത്. ഏറ്റക്കുറച്ചിലുകളോടെ മൂന്നുമുന്നണികളും അതിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്‍ ഡി എ ശക്തമായി രംഗത്തിറങ്ങിയപ്പോള്‍ യുഡിഎഫ് അക്രമത്തിനൊന്നും പോകാതെ സമരത്തെ പിന്തണച്ചു. അധികാരത്തിലിരുന്ന എല്‍ ഡി എഫ് കോടതി വിധി നടപ്പാക്കി എന്നു വരുത്താന്‍ മാത്രം രണ്ടു സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കാനനുവദിക്കുകയും മറ്റുള്ളവരെയെല്ലാം തടയുകയും ചെയ്തു. മല കയറാന്‍ വരുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്നതിന്റെ മുന്‍നിരയില്‍ മന്ത്രി കടകംപള്ളിയായിരുന്നല്ലോ.

അന്നു കണ്ട രീതിയില്‍ തന്നെ കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാനാണ് നീക്കം. അന്നത്തെപോലെ ബിജെപിയും കൂട്ടരും രംഗത്തിറങ്ങിയിട്ടുണ്ട്. യുഡിഎഫും അന്നെടുത്ത നിലപാടിലേക്കുതന്നെയാണ് നീങ്ങുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറെയൊക്കെ സമന്വയത്തോടെ കാര്യങ്ങള്‍ പറഞ്ഞെങ്കിലും കെ പി സി സി പ്രസിഡന്‍ര് കെ സുധാകരന്‍ എന്‍ എസ് എസിനു പരസ്യമായ പിന്തുണ പ്രഖ്യാപിച്ചു. തീര്‍ച്ചയായും ഇതുവരേയും എല്‍ഡിഎഫ് അത്തരം നിലപാടിലേക്കു നീങ്ങിയിട്ടില്ല. ഞങ്ങളല്ലേ മുന്നോക്കസംവരണം നടപ്പാക്കിയത് എന്നു എ കെ ബാലന്‍ ചോദിച്ചുനോക്കിയെങ്കിലും അദ്ദേഹത്തിന്റെ ജാതിയെ അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു സുകുമാരന്‍ നായരുടെ മറുപടി. പതിവില്‍ നിന്നു വ്യത്യസ്ഥമായി എം വി ഗോവിന്ദന്‍ ഭംഗിയായി നിലപാട് വിശദീകരിച്ചു. ശബരിമലകാലത്തെ പോലെ ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിലാണ് ഈ സംഭവവികാസങ്ങളും നടക്കുന്നത്. അന്നു വലിയ നേട്ടമൊന്നും ഉണ്ടായി്‌ല്ലെങ്കിലും ഇക്കുറി ഷംസീരിന്റെ മതത്തില്‍ കയറിപിടിച്ച് നേട്ടമുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമം. അതിനാണ് എന്‍ എസ് എസ് കൂട്ടുനില്‍ക്കുന്നത്. വിശ്വാസത്തെ വിശ്വാസമായും ശാസ്ത്രത്തെ ശാസ്ത്രമായും അംഗീകരിച്ച്, രാഷ്ട്രീയ – വര്‍ഗ്ഗീയ നേട്ടങ്ങള്‍ക്കായി ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള തീരുമാനമാണ് ഇത്തരം സാഹചര്യത്തില്‍ ജനാധിപത്യ – മതേതര വിശ്വാസികള്‍ സ്വീകരിക്കേണ്ടത്. As during the Sabarimala controversy, the controversies centered around Ganesha also take place when the Lok Sabha elections are approaching. Even though there was no big gain that day, the Sangh Parivar is trying to make gains by getting into Shamseer’s religion.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply