ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം ദേശീയപാതയും പാലിയേക്കര ടോള്‍ പ്ലാസയും ഉപരോധിക്കുന്നു

കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഘു, തിക്രി, ഘാസിപ്പൂര്‍ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചും കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയും മുള്‍വേലികള്‍ സ്ഥാപിച്ചും ശത്രുരാജ്യത്തെ ജനങ്ങളോടെന്ന പോലെയാണ് മോദി സര്‍ക്കാര്‍ കര്‍ഷകരോട് പെരുമാറുന്നത്! എന്നാലതേ സമയം, ജന ജീവിതത്തിലെ കടുത്ത പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവും മുന്നോട്ട് വയ്ക്കാനില്ലാത്ത പുതിയ ബജറ്റ് ആത്മനിര്‍ഭര്‍ ഭാരത് എന്ന മന്ത്രത്തിന്റെ മറവില്‍ ആരോഗ്യ, വിദ്യാഭ്യാസ, ഇന്‍ഷുറന്‍സ്, ബാങ്ക് അടക്കം സര്‍വ്വ മേഖലകളുടെയും അതിവേഗ സ്വകാര്യവല്‍ക്കരണത്തിന്റെ പദ്ധതി പ്രഖ്യാപിച്ചതില്‍ നിന്നും ആരാണ് സര്‍ക്കാരിന്റെ മിത്രങ്ങള്‍ എന്ന് വ്യക്തമാണ്. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്തും, സമരത്തെ ശരിയായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യസുരക്ഷാ നിയമം അടക്കമുള്ള കഠോര വകുപ്പുകള്‍ ചാര്‍ത്തിയും സമരത്തെ തളര്‍ത്താമെന്നാണ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഞ്ഞൂറോളം കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് നടത്തിവരുന്ന കര്‍ഷക പ്രക്ഷോഭം ദില്ലി അതിര്‍ത്തികളില്‍ 70 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. കാര്‍ഷിക മേഖലയെ സമ്പൂര്‍ണ്ണമായി കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അടിയറവു വെക്കുന്നതിനെതിരെയും വിളകള്‍ക്ക് മാന്യമായ പ്രതിഫലം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കര്‍ഷക സംഘടനകള്‍ ഒന്നടങ്കം പ്രക്ഷോഭ രംഗത്തെത്തിയിരിക്കുന്നത്.

ഈ പ്രക്ഷോഭ കാലയളവില്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് നിരന്തരമായ ഭീഷണികളും മര്‍ദ്ദനങ്ങളും അവമതിപ്പുകളും അടക്കമുള്ള നിരവധി പ്രതിസന്ധികളെ കര്‍ഷകര്‍ക്ക് അനുഭവിക്കേണ്ടിവന്നു. കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജനുവരി 26ന് ദില്ലിയില്‍ നടന്ന ഐതിഹാസികമായ ട്രാക്ടര്‍ മാര്‍ച്ചിന്റെ അവസാനഘട്ടത്തില്‍ സംഘര്‍ഷത്തിലേക്ക് വഴിതിരിച്ചുവിടാനും ചെങ്കോട്ടയിലേക്ക് കടന്നുകയറി സിഖ് പതാക കെട്ടാനും ഗവണ്‍മെന്റിന്റെ തന്നെ ഒത്താശയോടെ നടത്തിയ കള്ളക്കളികള്‍ ഒന്നൊന്നായി മാധ്യമങ്ങളിലൂടെ വെളിപ്പെടുകയുണ്ടായി. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അനുവാദമില്ലാതെ സമരഭൂമിയില്‍ നുഴഞ്ഞുകയറി, കര്‍ഷകരില്‍ ഒരു ന്യൂനപക്ഷത്തിന്റെ അതിവൈകാരികത മുതലെടുത്ത്, അവരെ അച്ചടക്കരാഹിത്യത്തിന് മനപ്പൂര്‍വ്വം പ്രേരിപ്പിച്ച ശക്തികളെ കര്‍ഷകര്‍ തന്നെ പിന്നീട് തിരിച്ചറിയുകയും ആട്ടിയകറ്റുകയും ചെയ്തത് നമ്മള്‍ കണ്ടു. ഇതിലൂടെ, കര്‍ഷകരുടെ സമരൈക്യം വര്‍ദ്ധിച്ചിരിക്കുകയാണ്. രാജ്യത്തിന് അന്നമൂട്ടുന്ന കര്‍ഷകരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച്, തങ്ങളുടെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘപരിവാര്‍ സര്‍ക്കാര്‍ ഏതറ്റം വരെ പോകുമെന്നതിന്റെ സൂചനകളാണ് ഇന്ന് ദില്ലി അതിര്‍ത്തികളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഘു, തിക്രി, ഘാസിപ്പൂര്‍ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചും കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയും മുള്‍വേലികള്‍ സ്ഥാപിച്ചും ശത്രുരാജ്യത്തെ ജനങ്ങളോടെന്ന പോലെയാണ് മോദി സര്‍ക്കാര്‍ കര്‍ഷകരോട് പെരുമാറുന്നത്! എന്നാലതേ സമയം, ജന ജീവിതത്തിലെ കടുത്ത പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവും മുന്നോട്ട് വയ്ക്കാനില്ലാത്ത പുതിയ ബജറ്റ് ആത്മനിര്‍ഭര്‍ ഭാരത് എന്ന മന്ത്രത്തിന്റെ മറവില്‍ ആരോഗ്യ, വിദ്യാഭ്യാസ, ഇന്‍ഷുറന്‍സ്, ബാങ്ക് അടക്കം സര്‍വ്വ മേഖലകളുടെയും അതിവേഗ സ്വകാര്യവല്‍ക്കരണത്തിന്റെ പദ്ധതി പ്രഖ്യാപിച്ചതില്‍ നിന്നും ആരാണ് സര്‍ക്കാരിന്റെ മിത്രങ്ങള്‍ എന്ന് വ്യക്തമാണ്. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്തും, സമരത്തെ ശരിയായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യസുരക്ഷാ നിയമം അടക്കമുള്ള കഠോര വകുപ്പുകള്‍ ചാര്‍ത്തിയും സമരത്തെ തളര്‍ത്താമെന്നാണ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം അങ്ങേയറ്റത്തെ സംയമനത്തിലൂടെയും അക്രമരഹിതമായ മാര്‍ഗ്ഗങ്ങളിലൂടെയും പ്രക്ഷോഭത്തെ മുന്നോട്ടുകൊണ്ടുപോകാനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാലല്ലാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന ദൃഢപ്രതിജ്ഞയില്‍, ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സവിനയ നിയമലംഘനവും ആത്മത്യാഗവും സമരത്തിന്റെ മുഖമുദ്രയാക്കി മാറ്റിയിരിക്കുകയാണ് അവര്‍. ഈ കാലയളവില്‍ 170ഓളം കര്‍ഷകര്‍ സമര ഭൂമിയില്‍ രക്തസാക്ഷികളായിരിക്കുന്നു. അപ്പോഴും അതികഠിനമായ കാലാവസ്ഥയിലും പ്രക്ഷോഭവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കര്‍ഷകര്‍ നിശ്ചയിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരായി കേന്ദ്ര സര്‍ക്കാരും യുപി, ഹരിയാന സര്‍ക്കാരുകളും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും എതിരായി ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളൊന്നായി പ്രതികരിക്കുന്നതും നാം കാണുന്നു. ഉത്തര്‍പ്രദേശിലെ കര്‍ഷക മഹാപഞ്ചായത്തുകള്‍ ചേര്‍ന്ന് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ദിനേനയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈയൊരവസരത്തില്‍, സര്‍ക്കാരിന്റെ ഭീഷണികളെ തൃണവല്‍ഗണിച്ചുകൊണ്ട്, സമാധാനപരമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷകര്‍ക്കെതിരായ അക്രമങ്ങളും ഭീഷണികളും അവസാനിപ്പിക്കാനും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ടുകൊണ്ട്, ഫെബ്രുവരി 6ാം തീയ്യതി, ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെ, രാജ്യവ്യാപകമായി റോഡ് ഉപരോധ സമരത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിരിക്കുകയാണ്. രാജ്യത്തെ കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി *ഫെബ്രുവരി 6ന് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ ദേശീയപാത 47 ഉപരോധിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു. ആമ്പല്ലൂര്‍ മുതല്‍ പാലിയേക്കര ടോള്‍പ്ലാസ വരെയുള്ള ദേശീയപാതയും ടോള്‍ പ്ലാസയും ഉപരോധിക്കുവാനാണ്* തൃശൂര്‍ ജില്ലയിലെ കര്‍ഷക പ്രക്ഷോഭ ഐക്യദാര്‍ഢ്യ സമിതി തീരുമാനം.

കര്‍ഷകര്‍ ആവശ്യപ്പെടുന്നത്

*കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ റദ്ദു ചെയ്യുക*

*വിളകള്‍ക്ക് താങ്ങുവില നിയമപരമായ അവകാശമായി പ്രഖ്യാപിക്കുക*

*കാര്‍ഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുക*

*പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്കെതിരായ കേസുകള്‍ അവസാനിപ്പിക്കുക*

*സര്‍ക്കാര്‍ പ്രതികാര നടപടികളില്‍ നിന്ന് പിന്തിരിയുക*

*മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസുകള്‍ ഉടന്‍ അവസാനിപ്പിക്കുക*

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply