എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസം ഉറപ്പാക്കണം : മേധാ പട്കര്‍

മാഗ്‌സസേ അവാര്‍ഡ് ജേതാവും പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനുമായ സന്ദീപ് പാണ്ഡെയും പങ്കെടുത്തു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അവര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും NAPM ദേശീയ ഉപദേഷ്ടാവുമായ മേധാ പട്കര്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രഖ്യാപിച്ച അവകാശ ദിനത്തില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM) കേരള ഘടകം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വളരെ സുപ്രധാനമായ സുപ്രീം കോടതി വിധി ഉടന്‍ നടപ്പിലാക്കണമെന്നും അവര്‍ക്കാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉടന്‍ ജില്ലയില്‍ നടപ്പിലാക്കണമെന്നും അവര്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തോട് ഐക്യപ്പെടുന്നുവെന്നും വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് അവര്‍ക്കാവശ്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പു വരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കു കത്ത് നല്‍കുമെന്നും ചടങ്ങില്‍ ഐക്യദാര്‍ഢ്യ സന്ദേശം നല്‍കിക്കൊണ്ട് മാഗ്‌സസേ അവാര്‍ഡ് ജേതാവും പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനുമായ സന്ദീപ് പാണ്ഡെ പറഞ്ഞു. കോവിഡ് മഹാമാരിയുടെയും മറ്റു ദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വിശദീകരിച്ചു. ഇരകള്‍ക്ക് നീതി ലഭ്യമാവുന്നതുവരെ സമരത്തില്‍ നിന്നും പുറകോട്ടില്ലെന്നും കേരളത്തിലെ മനസ്സാക്ഷിയുള്ള മുഴുവന്‍ മനുഷ്യരും സമരത്തോടൊപ്പം നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ ആമുഖം പറഞ്ഞു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ചടങ്ങില്‍ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ് അദ്ധ്യക്ഷയായിരുന്നു. എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരുമായ ബി ആര്‍ പി ഭാസ്‌കര്‍, അന്‍വര്‍ അലി, പി എന്‍ ഗോപീകൃഷ്ണന്‍, ചലച്ചിത്ര സംവിധായകന്‍ കെ പി ശശി, മത്സ്യ തൊഴിലാളി നേതാവ് പി പി ജോണ്‍, കര്‍ഷക സമര നേതാവ് പി ടി ജോണ്‍, ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകരായ എം സുല്‍ഫത്ത്, എന്‍ സുബ്രമണ്യന്‍, ഡോ കെ പി ഷീജ, ഗംഗാദേവി, സുനില്‍ കാസര്‍കോട് തുടങ്ങി വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ സംസാരിച്ചു. NAPM ദേശീയ കണ്‍വീനര്‍ പ്രൊഫ. കുസുമം ജോസഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന കണ്‍വീനര്‍ വിജയരാഘവന്‍ ചേലിയ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും കണ്‍വീനറുമായ സണ്ണി പൈകട നന്ദി പ്രകാശിപ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ചര്‍ച്ചകള്‍ ഏകോപിപ്പിച്ചു. NAPM സംസ്ഥാന കണ്‍വീനര്‍മാരായ ശരത് ചേലൂര്‍, ജോര്‍ജ്ജ്കുട്ടി കടപ്ലാക്കല്‍, ജോണ്‍ പെരുവന്താനം, ജിയോ ജോസ്, വിനോദ് കോശി, ലൈല റഷീദ്, അനീഷ് ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply