എന്‍ഡോസള്‍ഫാന്‍ : ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം വീണ്ടും കാസര്‍ഗോട്ടേക്ക്

സംസ്ഥാന തല ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ | 2022 മാര്‍ച്ച് 1, ചൊവ്വാഴ്ച | @ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍, കാസര്‍ഗോഡ്.

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിത ജീവിതത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണ്. നിരന്തരമായ സമരങ്ങളിലൂടെ നേടിയെടുത്ത തുഛമായ അവകാശങ്ങള്‍ പോലും പ്രായോഗികമായി ലഭ്യമല്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് അവരിപ്പോള്‍ കടന്നുപോകുന്നത്. ദുരിത ബാധിതര്‍ക്ക് കടലാസില്‍ എല്ലാ ചികിത്സാ സൗകര്യങ്ങളുമുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 16 ആശുപത്രികളില്‍ സൗജന്യ ചികിത്സ, മാസം തോറും ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും വീടുകളില്‍ ചെന്ന് നടത്തുന്ന പരിശോധന എല്ലാമുണ്ട്. ഇപ്പോള്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

എന്നാല്‍ ആവശ്യമായ ചികിത്സക്ക് സര്‍ക്കാര്‍ ആഫീസുകളും ആശുപത്രികളും കയറിയിറങ്ങി അപമാനിതരാകുന്ന അവസ്ഥയിലാണ് ഇന്ന് ദുരിത ബാധിതര്‍. ഉക്കിനടുക്ക എന്ന വിദൂര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ഒരു സൗകര്യവുമൊരുക്കാതെ ന്യൂറോളജിസ്റ്റിനെ നിയമിച്ചിട്ടുണ്ട്. പരിശോധന നടത്തണമെങ്കില്‍ 100 കി.മീറ്ററില്‍ അധികം ദൂരമുള്ള പരിയാരം മെഡിക്കല്‍ കോളേജിലേക്കയക്കും. അവിടെ ആവശ്യത്തിന് സൗകര്യമില്ലാത്തതിനാല്‍ പലപ്പോഴും ആഴ്ചകള്‍ കഴിഞ്ഞാണ് Scan പോലുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്. മംഗലാപുരത്തുള്ള ആശുപത്രികളിലേക്ക് പോകാനുള്ള അനുമതികള്‍ ലഭ്യമാകുന്നില്ല. ശ്രീ ചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്റര്‍ പോലുള്ള വിദഗ്ധ സ്ഥാപനങ്ങളിലേക്കു പോലും ചികിത്സാ അനുമതി ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ .

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഉദ്യോഗസ്ഥ തലത്തിലുണ്ടാക്കുന്ന സാങ്കേതിക കുരുക്കുകള്‍ മൂലം വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാകണമെങ്കില്‍ പല ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് രോഗികളും ബന്ധുക്കളും. ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ വിക്ടിം റെമഡിയേഷന്‍ സെല്‍ ഏറെകാലമായി പ്രവര്‍ത്തന രഹിതമായിരുന്നു. ശക്തമായ ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് സെല്‍ പുനസംഘടിപ്പിച്ചത്. അതാകട്ടെ വിവാദത്തിലുമാണ്. പരാതികളും പരിഭവങ്ങളും പറയാനിടമില്ലാതെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഇരകള്‍ കൂടിയായി മാറിയിരിക്കുകയാണ് ദുരിത ബാധിതര്‍.

വീടില്ലാത്ത ദുരിത ബാധിതര്‍ വീട്ടുവാടക പോലും കൊടുക്കാന്‍ ഗതിയില്ലാതെ അലയുമ്പോഴും സായി ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 40 ഓളം വീടുകള്‍ കഴിഞ്ഞ 3 വര്‍ഷമായി കാടുമൂടിക്കിടക്കുകയാണ്. അത് പാവപ്പെട്ട രോഗികള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ മെഡിക്കല്‍ കേമ്പുകളില്‍ ദുരിത ബാധിതരായി കണ്ടത്തിയവരെ (2011 ല്‍ പട്ടികയില്‍ പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയ 1318 പേരില്‍ 610 പേരെ ഉള്‍പ്പെടുത്തിന്‍ തീരുമാനമെടുത്തെങ്കിലും ചികിത്സ പോലും നല്‍കുന്നില്ല. 2017 ല്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയ 1031 ദുരിത ബാധിതരും ലിസ്റ്റില്‍ നിന്ന് ഇപ്പോഴും പുറത്ത് തന്നെ.) ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നില്ല. സര്‍ക്കാര്‍ തീരുമാനമെടുത്ത മെഡിക്കല്‍ കേമ്പ് ആവശ്യമായ ചികിത്സ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചു തീരുമ്പോഴും നടത്താന്‍ തയ്യാറാകുന്നില്ല. ദുരിത ബാധിതര്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി പിന്നീട് കോടതിയലക്ഷ്യ നടപടികള്‍ നേരിട്ടിട്ടും പൂര്‍ണമായും നടപ്പിലാക്കാനും തയ്യാറാകുന്നില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തിലാണ് *എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സാപ്രശ്‌നങ്ങള്‍ പരിഹരിക്കുക. വിക്ടിം റെമഡിയേഷന്‍ സെല്‍ പ്രവര്‍ത്തനം സജീവമാക്കുക, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ അര്‍ഹതപെട്ടവര്‍ക്ക് വിതരണം ചെയ്യുക. മെഡിക്കല്‍ കേമ്പുകളില്‍ പങ്കെടുത്ത അര്‍ഹരായവരെ ഉള്‍പ്പെടുത്തി ലിസ്റ്റ് പരിഷ്‌കരിക്കുക. തീരുമാനിച്ച മെഡിക്കല്‍ കേമ്പ് ഉടന്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമരരംഗത്തേക്കിറങ്ങാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നത്. 2022 മാര്‍ച്ച് 1 ന് ചൊവ്വാഴ്ച കാസര്‍ഗോഡ് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന സംസ്ഥാന തല കണ്‍വെന്‍ഷനില്‍ അടുത്ത ഘട്ട സമരത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ സമര ഐക്യദാര്‍ഢ്യ സമിതി ഭാരവാഹികള്‍ അരിയിച്ചു

ബന്ധങ്ങള്‍ക്ക് 94963 27949 | 89211 01128 |94465 51484

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply