ഇനി സ്‌കൂളുകളും അധ്യാപകരും ആവശ്യമുണ്ടോ?

കുട്ടികള്‍ ഒരു സെമസ്റ്റര്‍ പഠനം പൂര്‍ത്തീകരിക്കുമ്പോഴേയ്ക്കും അവര്‍ പഠിച്ചതിന്റെ പകുതിയും കലഹരണപ്പെട്ടിട്ടുണ്ടാവും.ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വരുത്തുന്ന വിപ്ലവങ്ങള്‍ അതിവേഗത്തിലാണ്. സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ രംഗത്ത് ദുദ്രഗതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. കാലഘട്ടത്തിനനസരിച്ചു മാറാന്‍ തയ്യാറുള്ള വഴക്ക സ്വഭാവമുള്ള വിദ്യാഭ്യാസ സമീപനമാണ് ആധുനിക സമൂഹം ആവശ്യപ്പെടുന്നത്.

തെറ്റായി നിര്‍വ്വചിക്കുകയും അശാസ്ത്രയമായി നടപ്പിലാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ രീതിയാണ് നാം ഇന്നും തുടരുന്നത് .കുട്ടികളെ മനുഷ്യ പ്രകൃതിയ്ക്ക് വിരുദ്ധമായ രീതികളിലൂടെയാണ് നേരിടുന്നത്. അധ്യാപകര്‍ പാഠപുസ്തകത്തിലെ വിവരങ്ങള്‍ കുട്ടികളില്‍ കുത്തിനിറയ്ക്കാന്‍ ശ്രമിക്കുന്നു. മൂല്യങ്ങള്‍ സദാചാരശാസനകള്‍, ശിക്ഷകള്‍ എന്നിവയെല്ലാം നാട്ടുനടപ്പനുസരിച്ചു ഉദ്ബോധിക്കുന്ന രീതികള്‍ തുടരുന്നു . കാലഹരണപ്പെട്ട മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാലയങ്ങള്‍ ചിട്ടപ്പെടുത്തിയ പരിശീലങ്ങളിലൂടെയും പരീക്ഷകളില്‍ വിജയിക്കുന്നതിലൂടെയും ഒരാള്‍ വിദ്യാ സമ്പന്നനാവുമെന്ന തെറ്റിദ്ധാരണ പരത്തുന്ന പഴയ സമ്പ്രദായം തുടരുകയാണ്. ലിംഗപദവിബോധം പാരിസ്ഥിതബോധം എന്നിവ കൃത്രിമമായി സൃഷ്ടിക്കുന്നു. മതജാതിബോധം കേവലമായി അടിച്ചേല്‍പ്പിക്കുന്നു.പിഞ്ചുകുഞ്ഞായിരിക്കുമ്പോള്‍ തന്നെ അടിച്ചേല്‍പ്പിക്കാന്‍ പഠനരീതി തുടരുന്നു.അതിന്റെ അനന്തരഫലമാണ് വിദ്യാഭ്യാസത്തിന് ശേഷവും സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത ഇന്നത്തെ യുവജനങ്ങള്‍. ശാസ്ത്രം പഠിച്ചവര്‍ പേലും ശാസ്ത്രബോധമില്ലാത്തവരായി തീരുന്നത്.

മോറല്‍ പൊലീസുകാരെ സൃഷ്ടിക്കുന്നു.

ലൈംഗിക വികാരം മനുഷ്യന്റെ വികാരങ്ങളില്‍ ദുഷിച്ചതാണെന്നും വൃത്തിഹീനമാണെന്നുള്ള വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരകാഴ്ചപ്പാടുകള്‍-പള്ളികൂടങ്ങളിലൂടെ മിഷണറിമാര്‍ പ്രചരിപ്പിച്ചു. ഇന്നും ആ ലൈംഗിക വികാരനിയന്ത്രണങ്ങള്‍ സ്വന്തം ബോധത്തില്‍ രൂപപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് വിദ്യാലയാന്തരീക്ഷത്തിലൂടെ പകര്‍ന്നുകൊണ്ടിരുന്നത് .ഒന്നാം ക്ലാസ് മുതല്‍ തന്നെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും രണ്ടുഭാഗത്തു ഇരുത്തി പഠിപ്പിക്കുന്നു. രണ്ട് വ്യത്യസ്ത ലിംഗ വിഭാഗങ്ങളെ എത്രത്തോളം അകറ്റി നിര്‍ത്താമോ അത്രത്തോളം അകറ്റി നിര്‍ത്തുന്ന സദാചാരമാണ് സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നുന്നത്. സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് പലതരത്തില്‍പ്പെട്ട അടിച്ചമര്‍ത്തല്‍ ഉണ്ടാവുകയും അതേ സമയം അതിന്റെ ദുഷിച്ച കച്ചവടം മറ്റൊരു സാഹചര്യത്തിലൂടെ അനുവദിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇത് കുട്ടികളില്‍ വലിയ ആശയകുഴപ്പം ഉണ്ടാക്കും. ആണും പെണ്ണും പരസ്പരം ഇടപഴകി സ്വതന്ത്രരായി ജീവിക്കുന്ന പരിസരം ഇല്ലാതാക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്ന മോറല്‍ പൊലീസിങ് സമ്പ്രദായം നടപ്പിലാക്കുന്ന സ്‌കൂളുകളാണ് ഭാവിയിലെ മോറല്‍ പോലീസുകാരായ യുവജനങ്ങളെ രൂപപ്പെടുത്തുന്നത്.

കൂട്ടിയുടെ മഷ്തിഷ്‌കത്തെ പരിഗണിക്കുന്നുണ്ടോ?

മനുഷ്യകുട്ടികള്‍ ദുര്‍ബലരും നിസ്സഹായരുമാണ്. ജീവിക്കണമെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് വളരെയധികം പഠിക്കേണ്ടതുണ്ട്.മനുഷ്യ സമൂഹത്തിന്റെ സഞ്ചിതാനുഭവത്തിന്റെ മുന്‍പാഠങ്ങള്‍ പഠിക്കാന്‍ വേണ്ട നീണ്ട കാലയളവാണ് ശൈശവം. കുഞ്ഞിന്റെ മഷ്തിഷ്‌കം വളര്‍ന്നുകൊണ്ടിരിക്കുകയാണ് അതിന്റെ അസ്ഥിയുടെ ഘടന ലോലമാണ്.സന്ധികള്‍ ദുര്‍ബലമാണ്.വിവിധ നാഡീ കേന്ദ്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മഷ്തിഷ്‌കത്തില്‍ വളര്‍ന്നുവരുന്ന ജൈവപ്രവര്‍ത്തനങ്ങള്‍ ദീര്‍ഘമായ കാലയളവുകളിലൂടെ മാത്രം സംഭവിക്കുന്നവയാണ്. കുട്ടികളുടെ മസ്തിഷ്‌ക വികാസഘട്ടങ്ങളില്‍ പാരിസ്ഥിതിക ഘടകങ്ങള്‍ക്ക് അതിന്റെ പ്രവര്‍ത്തനക്ഷമതയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. മസ്തിഷ്‌ക വികാസം ജീവജാലങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്. മനുഷ്യരില്‍ അത് മൃഗങ്ങളിലേതുപോലെ ഉത്തേജന പ്രതികരണ രീതികളെയോ, ശീലങ്ങളുടെ വളര്‍ച്ചയെയോ അടിസ്ഥാനപ്പെടുത്തിയല്ല സംഭവിക്കുന്നത്.

കുട്ടികളുടെ മസ്തിഷ്‌കത്തിന് നല്ല വഴക്ക സ്വഭാവമുണ്ട്. ബൗദ്ധിക ശേഷിയുടെ ഇരിപ്പിടമായ ഫ്രോണ്ടല്‍ ലോബും അതിലെ ഗ്രേമാറ്ററും കുട്ടിക്കാലം മുതലേ ഘനം വെച്ചുകൊണ്ടിരിക്കും. ഗ്രേമാറ്റര്‍ ഘനം വെയ്ക്കുന്നതോടുകൂടി ഉണ്ടാകുന്ന മസ്തിഷ്‌കമാറ്റമാണ് മെച്ചപ്പെട്ട മാനസിക വളര്‍ച്ച സൃഷ്ടിക്കുന്നത്. അതിന്റെ പ്രവര്‍ത്തനത്തെ സമ്പന്നമാക്കുന്നതിന് കോശ ബന്ധങ്ങള്‍ നിശ്ചയിക്കുന്ന അനുഭവങ്ങള്‍ ശൈശവകാലം മുതലേ ലഭിക്കേണ്ടതുണ്ട്. കുട്ടികളുടെ സെന്‍സറി കോര്‌ട്ടെക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമാണ്. ബാഹ്യലോകവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി അത് ഇന്ദ്രിയങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. ന്യൂറോണുകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന സിനാപ്‌സ് കണ്ണികള്‍ രൂപപ്പെടുത്താന്‍ അവസരങ്ങള്‍ ലഭ്യമാക്കണം . അതിന് കുട്ടികള്‍ക്ക് വേണ്ടത് സമൃദ്ധമായ വൈവിധ്യമായ പരിസരങ്ങളാണ്.

ബാഹ്യലോകത്തുനിന്ന് സംവേദനേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന സന്ദേശങ്ങളാണ് അറിവിന്റെ തുടക്കം.ബാഹ്യലോകവുമായി ഇടപെടുന്നതിലൂടെ -അതിനെ രൂപാന്തരപ്പെടുത്തുന്ന വിവിധതരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന അറിവുകളാണ് അറിവിന്റെ അടിസ്ഥാനം. ബാഹ്യലോകത്തോട് വളരെ തല്പരരാണ് കുട്ടികള്‍. എല്ലാകാര്യങ്ങളിലും ജിജ്ഞാസയും കൗതുകവും ഭാവനയും ഉള്ളവരാണ് അവര്‍. പരിസരവുമായുള്ള സവിശേഷ താല്പര്യം അവരുടെ ജന്മസിദ്ധ സവിശേഷതയാണ്. അവരുടെ ഇന്ദ്രിയങ്ങള്‍ സ്വാംശീകരണത്തിനായി തുറന്നിട്ടിരിക്കുകയാണ്. അതിനാല്‍ കുട്ടികളുടെ ആന്തരിക വികാസത്തിന് സമൃദ്ധമായ ബാഹ്യലോക പരിസരം അവര്‍ അനുഭവിക്കേണ്ടതുണ്ട്. ജീവശാസ്ത്രപരമായി ചിട്ടപെട്ട അവരുടെ സവിശേഷതകള്‍ വികസിക്കാന്‍ അത് അത്യാവശ്യമാണ്.കുട്ടികളെ അവരുടെ വളര്‍ച്ചാഘട്ടത്തില്‍ നിശ്ചിതമായ അനുഭവ പരിസരത്തില്‍ വൈവിധ്യമായ പ്രകൃതിയില്‍ വളരാന്‍ അനുവദിച്ചു് അങ്ങനെ കുട്ടി എന്ന ജീവിയ്ക്ക് അതിന്റെ സ്വാഭാവികമായ പ്രവൃത്തികള്‍ നിര്‍വ്വഹിക്കാന്‍, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ പരുവപ്പെടുത്തിയെടുക്കാന്‍ പാകപ്പെടുത്തുക. ഗാഢ ഹരിതമായ വൃക്ഷ പ്രകൃതി ,പ്രഭാത രശ്മികള്‍, സുവര്‍ണ്ണ സായാഹ്നങ്ങള്‍ , അസാധ്യമായ മഹാമേരുക്കള്‍, വിശാലമായ സമതലങ്ങള്‍, ചലനാത്മകമായ ജലഗാത്രങ്ങള്‍ എല്ലാം അവരുടെ ഇന്ദ്രിയങ്ങള്‍ക്ക് വളരെ പഥ്യമാണ്. ജീവന്റെ തുടിപ്പുകളുള്ള സുഖശീതളമായ കാഴ്ച്ചകള്‍ അവരുടെ ആന്തരിക ലോകത്തെ സമ്പന്നമാക്കുന്നു.

ആവശ്യമില്ലാത്ത സ്‌കൂളുകളും അധ്യാപകരും.

കുട്ടികള്‍ ഒരു സെമസ്റ്റര്‍ പഠനം പൂര്‍ത്തീകരിക്കുമ്പോഴേയ്ക്കും അവര്‍ പഠിച്ചതിന്റെ പകുതിയും കലഹരണപ്പെട്ടിട്ടുണ്ടാവും.ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വരുത്തുന്ന വിപ്ലവങ്ങള്‍ അതിവേഗത്തിലാണ്.സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ രംഗത്ത് ദുദ്രഗതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. കാലഘട്ടത്തിനനസരിച്ചു മാറാന്‍ തയ്യാറുള്ള വഴക്ക സ്വഭാവമുള്ള വിദ്യാഭ്യാസ സമീപനമാണ് ആധുനിക സമൂഹം ആവശ്യപ്പെടുന്നത്.എല്ലാ വിഷയത്തിലും എ പ്ലസ് ലഭിക്കാന്‍ പ്രാപ്തമാക്കുന്ന- മറ്റു കുട്ടികളുമായി മത്സരിക്കുന്ന വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുന്ന സ്‌കൂളുകളും അധ്യാപകരും ആധുനിക സമൂഹത്തിന്റെ ബാധ്യതകളാണ് .അവര്‍ കാലഹരണപ്പെട്ട പല ആശയങ്ങളും ഇന്നും പ്രസക്തമാണെന്ന് കരുതി നിലനിര്‍ത്തുകയെന്ന മണ്ടത്തരം കാണിക്കുകയാണ്. ഓരോ കുട്ടിയ്ക്കും ലഭ്യമായ ശേഷികള്‍ വികസിപ്പിച്ചെടുക്കുന്ന വിദ്യാഭ്യാസമാണ് വേണ്ടത്. വിദ്യാലയങ്ങള്‍ സമപ്രായക്കാരുമായി കൂട്ടുകൂടാനും അനുഭവത്തിലൂടെ അറിവുകള്‍ സ്വായത്തമാക്കുന്നതിനുമുള്ള ഇടങ്ങള്‍ മാത്രമായിരിക്കണം. കുട്ടികളുടെ വൈകാരികവളര്‍ച്ചയും വ്യക്തിത്വവും തമ്മിലുള്ള പാരസ്പര്യവും വികാസവും സംഭവിക്കുന്നത് സമപ്രായക്കാരുമായുള്ള പരസ്പരപ്രവര്‍ത്തനത്തിലൂടെയാണ്, അധ്യാപകരിലൂടെയല്ല. അധ്യാപകര്‍ സഹായികള്‍ മാത്രമായിരിക്കണം. അവര്‍ കുട്ടികളെ അച്ചടക്കം പഠിപ്പിക്കേണ്ടവരല്ല .അച്ചടക്കം എന്നത് കുട്ടിയുടെ ഉള്ളില്‍ നിന്ന് സ്വയം രൂപപ്പെട്ടുവരുകയും സ്വയം നിയന്ത്രിക്കുകയും ചെയ്യുന്ന നിയമങ്ങളും ചിട്ടകളുമാണ്. സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ മേഖലയുമാണിത്. തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന പെരുമാറ്റമാണത്. അത് രൂപപ്പെടാനുള്ള അവസരങ്ങളാണ് ആവശ്യം.കുട്ടികള്‍ ഭാവിയിലെ ജനങ്ങളല്ല അവര്‍ ഇപ്പോള്‍ തന്നെ ജനങ്ങളാണ് .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply