നിയമസഭയില്‍ കേട്ട വിലാപവും കേരളത്തിന്റെ വികസനവും

കാര്‍ഷികമേഖലയെ കുറിച്ചു പറഞ്ഞാല്‍ നമ്മളുപയോഗിക്കുന്ന അരിയുടെ പത്തിലൊരംശം പോലും നാം ഉല്‍പ്പാദിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. ഈ കാര്‍ഷികസമരത്തിന്റെ പശ്ചാത്തലത്തില്‍ പോലും അതെകുറിച്ച് കേരളം ഗൗരവമായി ചര്‍ച്ച ചെയ്യുന്നതേയില്ല. തലതിരിഞ്ഞ വികസന നയങ്ങളുടെ ഫലമായി നമ്മടെ നെല്‍വയലുകളെല്ലാം ഏറെക്കുറെ നികത്തപ്പെട്ടു കഴിഞ്ഞു. അതൊന്നും ഇനി തിരിച്ചു പിടിക്കുക അസാധ്യമാണെന്ന ബോധ്യത്തില്‍ നിന്നാകാം അതെകുറിച്ചാരും മിണ്ടാത്തത്. ആകട്ടെ. എന്നാല്‍ അവശേഷിക്കുന്ന നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനെ നാം ഗൗരവമായി കാണുന്നുണ്ടോ? ഇല്ല എന്നതാണ് വസ്തുത. ഒരു പദ്ധതിയുടെ പേരിലും ഇനിയൊരു തുണ്ടു നെല്‍വയല്‍ നശിപ്പിക്കാനനുവദിക്കില്ല എന്നു പ്രഖ്യാപിക്കാന്‍ ഇനിയും കേരളം തയ്യാറില്ല എന്നതല്ലേ സത്യം? അപ്പോള്‍ പിന്നെ ഈ പറയുന്നതിലെല്ലാം എന്ത് ആത്മാര്‍ത്ഥതയാണുള്ളത്?

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളനിയമസഭ ഒന്നടങ്കം പ്രമേയം പാസാക്കിയല്ലോ. പാസാക്കേണ്ടിയിരുന്നത് ബദല്‍ നിയമമായിരുന്നു. എന്നാലും അത്രയും നന്ന്. ഈ കുറിപ്പില്‍ പറയാനുദ്ദേശിക്കുന്നത് മറ്റൊന്നാണ്. ഏകകണ്ഠമായി പ്രമേയം പാസാക്കിയപോലെ, ഭരണപക്ഷവും പ്രതിപക്ഷവും അന്നത്തെ ചര്‍ച്ചകളില്‍ ഏകകണ്‌ഠേന പറഞ്ഞ മറ്റൊരു കാര്യമുണ്ട്. എങ്ങനെയാണ് ഈ നിയമങ്ങള്‍ കേരളത്തെ ബാധിക്കുക എന്നതു വിശദീകരിക്കുമ്പോഴായിരുന്നു അത്. മറ്റൊന്നുമല്ല, നമ്മുടേത് ഉപഭോഗസംസ്ഥാനമായതിനാല്‍ നിയമങ്ങള്‍ ഏറ്റവും വിപരീതമായി ബാധിക്കുന്നത് കേരളത്തെയായിരിക്കും, നമ്മള്‍ പട്ടിണി കിടക്കേണ്ടി വരുമെന്നായിരുന്നു അത്. മുഖ്യമന്ത്രി ഇക്കാര്യം വളരെ വ്യക്തമായി പറയുകയും ചെയ്തു.

നിര്‍ഭാഗ്യവശാല്‍ പല വിഷയങ്ങളുമായി ബന്ധപ്പെട്ടുനടക്കുന്ന ചര്‍ച്ചകളിലെല്ലാം ആവര്‍ത്തിക്കുന്ന വിഷയമാണിത്. എന്നാല്‍ എന്തുകൊണ്ട് നമ്മുടേത് ഒരു ഉപഭോഗ സംസ്ഥാനമായി പോയി, എന്താണതിനുള്ള പരിഹാരം എന്നാരും ചര്‍ച്ച ചെയ്യാറില്ല. ഇപ്പോഴും അങ്ങനെതന്നെ. കാര്‍ഷികമേഖലയെ കുറിച്ചു പറഞ്ഞാല്‍ നമ്മളുപയോഗിക്കുന്ന അരിയുടെ പത്തിലൊരംശം പോലും നാം ഉല്‍പ്പാദിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. ഈ കാര്‍ഷികസമരത്തിന്റെ പശ്ചാത്തലത്തില്‍ പോലും അതെകുറിച്ച് കേരളം ഗൗരവമായി ചര്‍ച്ച ചെയ്യുന്നതേയില്ല. തലതിരിഞ്ഞ വികസന നയങ്ങളുടെ ഫലമായി നമ്മടെ നെല്‍വയലുകളെല്ലാം ഏറെക്കുറെ നികത്തപ്പെട്ടു കഴിഞ്ഞു. അതൊന്നും ഇനി തിരിച്ചു പിടിക്കുക അസാധ്യമാണെന്ന ബോധ്യത്തില്‍ നിന്നാകാം അതെകുറിച്ചാരും മിണ്ടാത്തത്. ആകട്ടെ. എന്നാല്‍ അവശേഷിക്കുന്ന നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനെ നാം ഗൗരവമായി കാണുന്നുണ്ടോ? ഇല്ല എന്നതാണ് വസ്തുത. ഒരു പദ്ധതിയുടെ പേരിലും ഇനിയൊരു തുണ്ടു നെല്‍വയല്‍ നശിപ്പിക്കാനനുവദിക്കില്ല എന്നു പ്രഖ്യാപിക്കാന്‍ ഇനിയും കേരളം തയ്യാറില്ല എന്നതല്ലേ സത്യം? അപ്പോള്‍ പിന്നെ ഈ പറയുന്നതിലെല്ലാം എന്ത് ആത്മാര്‍ത്ഥതയാണുള്ളത്?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്തായാലും പ്രധാന ഭക്ഷണമായ അരിയുടെ കാര്യത്തില്‍ നാമൊരിക്കലും സ്വയംപര്യാപ്തമാകാന്‍ പോകുന്നില്ല എന്നുറപ്പ്. ആധുനികകാലത്ത് എല്ലാ ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും ഒരു സമൂഹത്തിനും സ്വയംപര്യാപ്തമാകാന്‍ കഴിയില്ല എന്നതും ശരി. പരസ്പരം കൊടുക്കലുകളിലൂടേയും വാങ്ങലുകളിലൂടേയുമാണ് ഇക്കാലത്ത് ഓരോ സമൂഹത്തിന്റേയും ആവശ്യങ്ങള്‍ നിറവേറ്റാനാകുക. പക്ഷെ ഒന്നും ഉല്‍പ്പാദിപ്പിക്കാതെതന്നെ ഒരു സമൂഹത്തിനു മുന്നോട്ടുപോകാമെന്നതിനു ഉദാഹരണമായിട്ടായിരുന്നു ഒരു കാലത്ത് കേരളമോഡല്‍ ലോകമെങ്ങും കൊട്ടിഘോഷിക്കപ്പെട്ടത്. അന്നെല്ലാം എന്തഹതയായിരുന്നു നമുക്ക്. പ്രധാനമായും ഗള്‍ഫ് പണമായിരുന്നു നമ്മുടെ സമ്പദ്ഘടനയെ പിടിച്ചു നിര്‍ത്തിയത് എന്നതുപോലും ഓര്‍ക്കാതെയായിരുന്നു ഈ അവകാശവാദം. ഉല്‍പ്പാദന മേഖലകള്‍ വികസിച്ചില്ലെങ്കിലും ഒരു സമൂഹത്തിന് മുന്നോട്ടുപോകാന്‍ കഴിയുമെന്നതിനു ഉദാഹരണമായി ലോകമെങ്ങും കൊട്ടി ഘോഷിക്കപ്പെട്ട ഒന്നായിരുന്നു കേരളമോഡല്‍. ബൂര്‍ഷ്വാസാമ്പത്തിക വിദ ഗ്ധരും കമ്യൂണിസ്റ്റുകാരും ഒരുപോലെ വിശ്വസിച്ചിരുന്നതില്‍ നിന്ന് വിരുദ്ധ മായിരുന്നു അത്. . കൊട്ടിഘോഷിച്ച് ഭൂപരിഷ്‌കരണനിയമമൊക്കെ നടപ്പാക്കിയെങ്കിലും കാര്‍ഷികമേഖല തകരുകയായിരുന്നു. ബിര്‍ളയേയും മറ്റും ക്ഷണിച്ചു കൊണ്ടുവന്ന വ്യവസായികവികസനം കേരളത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ക്കും പ്രകൃതിക്കും അനുയോജ്യമായിരുന്നില്ല. എന്നാല്‍ ഗള്‍ഫ് പണത്തിന്റഎ വരവോടെ പടിപടിയായ മുന്നേറ്റമായിരുന്നു നാം കണ്ടത്.. മിക്കവികസന സൂചികകളിലും സംസ്ഥാനം രാജ്യത്തുതന്നെ മുന്‍നിരയിലെത്തി. എന്നാല്‍. ഇക്കാലയളവില്‍ കേരളത്തിലേക്കൊഴുകിയ ഭീമമായ പണം യഥാര്‍ത്ഥ വികസന സംരംഭങ്ങളിലേക്ക് തിരിച്ചുവിടാനായില്ല. അതിനാല്‍ തന്നെ തുടര്‍ന്ന് ഈ മോഡലിന്റെ തകര്‍ച്ചക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്നതൊന്നും ഉപയോഗിക്കാതിരിക്കുകയും ഉപയോഗിക്കുന്നതൊന്നും ഉല്‍പ്പാദിപ്പിക്കുകയും ചെയ്യാത്ത ഒരു ജനത നേരിടുന്ന സ്വാഭാവിക അവസ്ഥയിലാണ് ഇന്നു നാം. അതാണ് നമ്മുടേത് ഉപഭോഗസംസ്ഥാനമാണെന്ന നിയമസഭയുടെ ഐക്യകണ്േഠനയുള്ള വിലാപത്തിന്റെ കാരണം. മാത്രമല്ല, ഈ മോഡലിന്റെ വിഹിതം ഒട്ടും ലഭിക്കാതിരുന്ന ആദിവാസികളും ദളിതരും മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും മറ്റും വളരെ ദയനീയമായ ജീവതമാണ് നയിക്കുന്നത്.

ഈ സാഹചര്യത്തില്‍ മറ്റൊരു ദുരന്തം കൂടി സംഭവിച്ചു. ഉല്‍പ്പാദനശക്തികള്‍ വികസിക്കാതിരുന്നതിനാല്‍ പ്രവാസികളയച്ച പണം മാര്‍ക്കറ്റുകളിലൂടെ പുറത്തേക്കൊഴുകി. ബാങ്കുകളും സ്റ്റോക് എക്‌സ്‌ചേഞ്ചും മറ്റും പണം പുറത്തേക്കൊഴുക്കുന്ന ഏജന്‍സികളായി. അതിനാല്‍ തന്നെ വികസനസൂചികകളിലെ കണക്കുകളെല്ലാം ഫലത്തില്‍ ഉപരിപ്ലവമായി. കേരളം തികച്ചും ആശ്രിതസമൂഹവുമായി മറി. രോജ്യത്ത് മാത്രമല്ല, ലോകത്തെവിടെ എന്തു സംഭവിച്ചാലും അതിന്റെ ദുരന്തങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത് നമ്മെയാണ്. കാര്‍ഷികനിയമങ്ങളുടെ കാര്യവും അങ്ങനെതന്നെ. കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍ പ്രവാസവും ടൂറിസവും മദ്യവും ഭാഗ്യക്കുറിയുമായി. ഒരു പ്രബുദ്ധ പ്രദേശത്തിനോ വികസിത നാടി നോ ഒരിക്കലും ഭൂഷണമല്ലാത്ത ഒന്ന്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റബ്ബരിന്റേയും നാളികേരത്തിന്റേയും കാര്യമെടുത്താല്‍ ഇക്കാര്യം കൃത്യമായി ബോധ്യമാകും. ഇത്രയധികം റബ്ബറുണ്ടായി്ട്ടും വാഹനങ്ങള്‍ ഓടിയിട്ടും കേരളത്തില്‍ മികച്ച ടയര്‍ കമ്പനികളില്ല. എന്തിന്, നല്ലൊരു ബലൂണ്‍ ഫാക്ടറിയില്ല. നാളികേരത്തിന്റെ കാര്യവും വ്യത്യസ്ഥമല്ല. പുറത്തു നിന്നുള്ള വെളിച്ചണ്ണയും സോപ്പുമൊക്കെയല്ലേ നമ്മുടെ മാര്‍ക്കറ്റില്‍ സുലഭമായി കാണുന്നത്. ചക്ക, മാങ്ങ, കശുമാങ്ങ തുടങ്ങിയ പഴവര്‍ഗ്ഗങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഇവിടെ ലഭ്യമായ കാര്‍ഷിക വിളകളെ മൂല്യവര്‍ദ്ധിതമാക്കുന്ന സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ കാര്‍ഷിക മേഖലയും വ്യവസായിക മേഖലയും പുരോഗമിക്കുമായിരുന്നു. നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. അസംസകൃതവസ്തുക്കള്‍ക്കു പകരം നമ്മള്‍ അവസാന ഉല്‍പ്പന്നങ്ങളായിരിക്കും മറ്റുള്ളവര്‍ക്ക കൈമാറുക. ഇവിടെ ലഭ്യമല്ലാത്തവ പുറത്തുനിന്നു വാങ്ങുകയും ചെയ്യും. അപ്പോള്‍ കേന്ദ്രത്തിനുമുന്നില്‍ യാചി ക്കേണ്ടിവരില്ല. ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ പാസ്സാക്കേണ്ടിവരില്ല.

വാസ്തവത്തില്‍ ഈ വിഷയം തികച്ചും പുതുതാണെന്ന് പറയാനാവില്ല. കേരളത്തിന്റെ സ്വാശ്രയത്വത്തിന്റെ വിഷയം പലരും പലപ്പോഴും ഉന്നയിച്ചിട്ടുണ്ട്. മത്തായി മാഞ്ഞൂരാനും സിആര്‍സി സിപിഐഎംഎല്‍ എന്ന നക്‌സല്‍ ഗ്രൂപ്പും വിരലിലെണ്ണാവുന്ന ചില സാമ്പത്തിക വിദഗ്ധരും ഉദാഹരണങ്ങള്‍. ഈ വിഷയമുന്നയിച്ച് കുത്തകകള്‍ക്കും കേന്ദ്രത്തിനും സ്റ്റോക് എക്‌സ്‌ചേഞ്ചിനും റിസര്‍വ്വ് ബാങ്കിനുമെതിരെ പല സമരങ്ങളും സിആര്‍സി നടത്തിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ മുഖ്യധാരാപ്രസ്ഥാനങ്ങള്‍ ഈ വിഷയത്തിന് അര്‍ഹമായ പ്രാധാന്യം ഒരിക്കലും കൊടുത്തില്ല. സമാനമായ വിഷയങ്ങളുന്നയിച്ച് പല സംസ്ഥാനങ്ങളിലും നടന്ന സമരങ്ങളെ വിഘടനവാദമായി ചിത്രീകരിക്കുകയാണ് അവര്‍ ചെയ്തത്. ഇടക്കിടെ കേന്ദ്രത്തിന്റെ അവഗണന്കകെതിരായ സമരമെങ്കിലും കേരളം നടത്തിയിരുന്നു. എന്നാലടുത്ത കാലത്ത് അതുപോലുമില്ല. പകരം നടക്കുന്നത് ഇപ്പോള്‍ നിയമസഭയില്‍ കേട്ടതുപോലുള്ള വിലാപമാണ്. ഐക്യകണ്‌ഠേന വിലപിച്ചല്ല, കൃത്യമായ രാഷ്ട്രീയതീരുമാനമെടുത്തും ഒന്നിച്ചുള്ള പോരാട്ടങ്ങള്‍ നടത്തിയുമാണ് ഇനി കേരളത്തിനു ഒരിടിപോലും മുന്നോട്ടുപോകാനാകുക എന്നാണ് മനസ്സിലാക്കാണ്ടേത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply