താഹാഫസലിനെ ജയിലേക്കയക്കുന്നത് നീതിരഹിത നടപടി

താഹ ഫസലിനെ വീണ്ടും കാരാഗൃഹത്തിലേക്കയച്ച നടപടി നീതീകരിക്കാനാവാത്തതെന്നു അലന്‍ താഹ മനുഷ്യാവകാശ സമിതി പ്രസ്താവച്ചു. മാവോവാദി ബന്ധമാരോപിച്ചു 2019 നവംബര്‍ ഒന്നിനു കോഴിക്കോട്ടു നിന്ന് അറസ്റ്റ് ചെയ്യപ്പെടുകയും പത്തുമാസം ജയിലില്‍ കഴിയുകയും ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ ജാമ്യം തടയണമെന്ന എന്‍ഐഎയുടെ അപ്പീലില്‍ കേരളാ ഹൈക്കോടതിയുടെ വിധി നിരാശാജനകവും ജനാധിപത്യവാദികള്‍ക്ക് ഉത്കണ്ഠയുണ്ടാക്കുന്നതുമാണ്.

ജാമ്യഹര്‍ജില്‍ എറണാകുളം എന്‍ഐഎ കോടതി നല്‍കിയ വിധിയില്‍ ഈ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും എതിരായി എന്‍ഐഎ കൊണ്ടുവന്ന കേസിലെ വിവിധ വാദമുഖങ്ങളെ വിശദമായി പരിശോധിച്ചു അതു വസ്തുതകള്‍ക്കു നിരക്കുന്നതല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും ഉപാധികള്‍ പ്രകാരം ജാമ്യം അനുവദിച്ചത് എന്നു സമിതി ചൂണ്ടിക്കാട്ടി. എന്നാല്‍ കീഴ്ക്കോടതിയുടെ കണ്ടെത്തലുകള്‍ നല്‍കുന്ന സൂചനയനുസരിച്ചു യഥാര്‍ത്ഥത്തില്‍ അന്വേഷണ ഏജന്‍സികള്‍ യുഎപിഎ വകുപ്പുകള്‍ നിരന്തരം ദുരുപയോഗം ചെയ്യുന്നു എന്ന നിഗമനത്തിലേക്കു എത്തുന്നതിനു പകരം ഹൈക്കോടതി അത്തരം ദുരുപയോഗങ്ങള്‍ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചു കാണുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പൗരാവകാശങ്ങളുടെ നേരെ സര്‍ക്കാരും അതിന്റെ ഏജന്‍സികളും കയ്യേറ്റം നടത്തുന്ന അവസരത്തില്‍ ഭരണഘടനയുടെ അന്തസ്സത്തയെ ഉയര്‍ത്തിപ്പിടിക്കാനും പൗരന്മാരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ബാധ്യസ്ഥമായ കോടതികള്‍ രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന ദുരവസ്ഥയാണ് വിധിയില്‍ നിഴലിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രായവും ആരോഗ്യപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി അലന്‍ ശുഹൈബിനു ജാമ്യത്തില്‍ തുടരാന്‍ ഹൈക്കോടതി അനുവാദം നല്‍കിയത് സന്തോഷകരമാണ്. ഇരുവര്‍ക്കുമെതിരായുള്ള കേസ് ഒരു വര്‍ഷത്തിനകം വിചാരണ ചെയ്തു തീര്‍പ്പാക്കണം എന്ന നിര്‍ദേശവും സ്വാഗതാര്‍ഹമാണ്. എന്നാല്‍ 23കാരനായ വിദ്യാര്‍ത്ഥി താഹഫസലിനെ വീണ്ടും ജയിലിലേക്കയച്ച നടപടി ഞെട്ടിക്കുന്നതുമാണ്. നാലുമാസമായി ജാമ്യത്തിലുള്ള ഇരു വിദ്യാര്‍ത്ഥികളും കോടതിയുടെ വ്യവസ്ഥകള്‍ പൂര്‍ണമായും അനുസരിച്ചു കൊണ്ടാണ് കഴിഞ്ഞത്. അതില്‍ എന്തെങ്കിലും ലംഘനം നടത്തിയതായി ഒരാരോപണവും താതഹക്കെതിരെ ഉള്ളതായും കോടതി പറയുന്നില്ല. അത്തരം ഒരു സാഹചര്യത്തില്‍ ജാമ്യം നിഷേധിക്കുന്നതു നീതിനിഷേധമാണ്. അതു ജനാധ്യപത്യ മൂല്യങ്ങളുടെ ലംഘനമാണ്. താഹ ഫസലിന് നീതി ഉറപ്പാക്കാന്‍ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറ ങ്ങണമെന്നു ബിആര്‍പി ഭാസ്‌കര്‍ ചെയര്‍മാനും ഡോ. ആസാദ് കണ്‍വീനറുമായ സമിതി അഭ്യര്‍ത്ഥിച്ചു

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply