ജനാധിപത്യ രാഷ്ട്രീയ സമ്മേളനം ഫെബ്രു 28ന് വൈക്കത്ത്

പി ടി ജോണ്‍, സി കെ അബ്ദുല്‍ അസീസ്, കെ കെ കൊച്ച്, സണ്ണി എം കപിക്കാട്, കെ അംബുജാക്ഷന്‍, മഗ്‌ളിന്‍ ഫിലോമിന, ശ്രീജ നെയ്യാറ്റിന്‍കര, കെ പി സേതുനാഥ്, അഡ്വ. കെ വി ഭദ്ര കുമാരി തുടങ്ങിയവര്‍ പങ്കെടുക്കുന്നു

ഇന്ത്യയിലെ ഭരണാധികാരികള്‍ ഭരണ നടപടികളിലൂടെ നല്കുന്ന സൂചനകള്‍ ഒരു ജനാധിപത്യ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാവഹമല്ല. ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ ചരിത്രത്തില്‍ ജനാധിപത്യ സ്ഥാപനങ്ങളും മൂല്യങ്ങളും ഇത്രയും കനത്ത വെല്ലുവിളി നേരിട്ട സാഹചര്യം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഇന്ത്യന്‍ പാര്‍ലമെന്റ്, കോടതികള്‍, ഉദ്യോഗസ്ഥ സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളും ഭരണഘടനാ വാഴ്ചയെയും ജനാധിപത്യ മൂല്യങ്ങളെയും നിരന്തരം ലംഘിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. സങ്കുചിത ദേശീയ വാദവും വംശീയ ഭ്രാന്തും പിടിപെട്ട ആള്‍ക്കൂട്ടം ഇതെല്ലാം വലിയ വിജയങ്ങളായി ആഘോഷിക്കുന്നു എന്നത് ഭീതിജനകമാണ്. രാജ്യമെമ്പാടും മുസ്ലീം വംശഹത്യയും ദളിത് കൂട്ടക്കൊലകളും അരങ്ങേറുന്നു. രാജ്യത്തിന്റെ പൊതു വിഭവങ്ങള്‍ വന്‍കിട കുത്തകകള്‍ക്ക് തീറെഴുതുന്നു. സാധാരണക്കാരന് ജീവിതം അസാദ്ധ്യമാക്കുന്ന വിധം അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ധനയുണ്ടാകുന്നു.

രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ നടത്തുന്ന സമരത്തോട് നരേന്ദ്ര മോദി ഗവണ്‍മെന്റ് സ്വീകരിക്കുന്ന നിഷേധാത്മക സമീപനം അങ്ങേയറ്റം നിന്ദ്യമാണ്. സ്വകാര്യ കുത്തകകള്‍ക്ക് കാര്‍ഷിക മേഖലയും വിപണിയും തുറന്നുകൊടുക്കുന്നതിനാണ് ജനാധിപത്യ വിരുദ്ധമായി മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസാക്കി മോദി ഇന്ത്യന്‍ കര്‍ഷകരെ വെല്ലുവിളിക്കുന്നത്.. ഭരണാധികാരികളോട് വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടയ്ക്കുന്ന ഫാസിസ്റ്റ് ഭരണമാണ് ഇന്ത്യയിലുള്ളത്. ഇത്രയും ഗുരുതരമായ ഒരു സാഹചര്യത്തെ അഭിസംബോധന ചെയ്യാനോ ഭരണാധികാരികളോട് മുഖാമുഖം നില്ക്കുവാനോ പ്രാപ്തിയുള്ള പ്രതിപക്ഷ രാഷ്ട്രീയമോ നേതൃത്വമോ നമുക്കില്ല എന്നതാണ് ഇന്ത്യന്‍ ജനത നേരിടുന്ന ദുരന്തം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തിലാകട്ടെ കഴിഞ്ഞ അമ്പത് വര്‍ഷത്തെ ഇടത്- വലത് മുന്നണി ഭരണം മലയാളി സമൂഹത്തെ ഒരു പരാശ്രിത സമൂഹമാക്കി മാറ്റിയിരിക്കുന്നു. വികസനത്തിന്റെ പേരില്‍ വിദേശത്തുനിന്നും വാങ്ങിക്കൂട്ടിയ കോടികള്‍ കേരളത്തെ കടക്കെണിയിലാക്കിയിരിക്കുന്നു. സ്ത്രീകള്‍ക്കും ദലിത് ആദിവാസി വിഭാഗങ്ങള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ ഇന്നൊരു വാര്‍ത്ത പോലുമല്ല. കേരളത്തിന്റെ സമ്പത്തും അധികാരവും സംഘടിത സാമ്പത്തിക ശക്തികളും സമുദായങ്ങളും നിയന്ത്രിക്കുന്നതിനാല്‍ ദലിതര്‍, ആദിവാസികള്‍, മത്സ്യ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ നിരന്തരം പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. വികസനത്തിന്റെ മറവില്‍ നടക്കുന്ന അതിക്രമങ്ങള്‍ വലിയ പാരിസ്ഥിതിക തകര്‍ച്ചയാണ് കേരളത്തിലുണ്ടാക്കിയിരിക്കുന്നത്. ഈ വിഷയങ്ങളിലൊന്നും ഒരു മുന്നണിയും ഇടപെടുന്നില്ല. തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ഇടപാടുകളിലേ മുന്നണികള്‍ക്ക് താല്പര്യമുള്ളൂ. അതിനായി എല്ലാ മൂല്യങ്ങളെയും ബലികഴിച്ച കേരളത്തിലെ രാഷ്ട്രീയ കക്ഷികളാണ് ഈ തകര്‍ച്ചയ്ക്ക് വളം വച്ചു കൊടുക്കുന്നത്. സവര്‍ണ പ്രീണനത്തിന്റെ ഭാഗമായി മുന്നാക്ക സംവരണത്തിലൂടെ സാമൂഹിക നീതി അട്ടിമറിക്കാന്‍ മത്സരിക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഭരണ- പ്രതിപക്ഷ പാര്‍ട്ടികളും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തിലാണ് നമ്മുടെ രാജ്യത്ത് പുതിയ ജനാധിപത്യ മുന്നേറ്റങ്ങളും രാഷ്ട്രീയ അന്വേഷണങ്ങളും നടക്കുന്നത്. അതിന്റെ സമൂര്‍ത്തമായ രൂപങ്ങളാണ് കര്‍ഷക പ്രക്ഷോഭവും പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളും ദലിത്, ആദിവാസി മുന്നേറ്റങ്ങളും തൊഴിലാളി സമരങ്ങളും. വ്യവസ്ഥാപിതരാഷ്ടീയകക്ഷികളെ പുറത്തു നിര്‍ത്തി കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിന് വ്യക്തമായ രാഷ്ട്രീയ ദിശാ സൂചനകളുണ്ട്. പുതിയതായി ഉയര്‍ന്നുവരുന്ന ജന മുന്നേറ്റങ്ങളോടൊപ്പം നിലയുറപ്പിക്കാനും അതിന്റെ രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാനുമാണ് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം രണ്ട് വര്‍ഷമായി ശ്രമിക്കുന്നത്. കൂടുതല്‍ വിശാലവും സംഘടിതവുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാനും വ്യവസ്ഥാപിത മുന്നണികള്‍ക്കു വെളിയില്‍ പുതിയൊരു ജനാധിപത്യ രാഷ്ട്രീയ മുന്നേറ്റം സാദ്ധ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. ചരിത്രപരമായ ഈ ദൗത്യം നിറവേറ്റുന്നതിനുള്ള ആലോചനകള്‍ക്കും അഭിപ്രായ രൂപീകരണത്തിനുമായാണ് 2021 ഫെബ്രുവരി 28 ന് വൈക്കത്ത് ജനാധിപത്യ രാഷ്ട്രീയ സമ്മേളനം സംഘടിപ്പിക്കുന്നത്.

സണ്ണി എം കപിക്കാട്
ജനറല്‍ കണ്‍വീനര്‍
ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം,
ഫോണ്‍: 98470 36356

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply