സാമ്പത്തിക സംവരണം – നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ദലിത് സമുദായ മുന്നണി.

ജാതി കേന്ദ്രീകൃതമായ അസമത്വത്തിന്റെ അടിസ്ഥാനത്തില്‍, സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്തള്ളപ്പെട്ടു പോയ സാമൂഹ്യ വിഭാഗങ്ങള്‍ക്കാണ് ഇന്ത്യന്‍ ഭരണഘടനാ സംവരണം വിഭാവന ചെയ്തിട്ടുള്ളത്. സംവരണത്തിന്റെ മാനദണ്ഡം ദാരിദ്രമാക്കി മാറ്റുമ്പോള്‍, എല്ലാ ദരിദ്രര്‍ക്കും അത് ഉറപ്പിക്കുകയാണ് കോടതികള്‍ ചെയ്യേണ്ടത്.

സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സാമൂഹ്യനീതിയുടെ തുടര്‍ലംഘനങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. സാമ്പത്തിക സംവരണത്തെ സാധൂകരിക്കുന്ന സുപ്രീം കോടതി വിധി പുന: പരിശോധിക്കപ്പെടേണ്ടതുണ്ട്.’ സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തിക പിന്നോക്കാവസ്ഥയാണെന്നും, സമുദായ സംവരണം നിര്‍ത്തിവെക്കപ്പെടണമെന്നുള്ള നിഗമനത്തോടെയുള്ള വിധി പ്രസ്താവം ഭരണഘടനാ തത്വങ്ങളോട് നീതി പുലര്‍ത്തുന്നതല്ല. നിലവില്‍ സംവരണീയരായ വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണത്തിന് അര്‍ഹതയില്ല എന്ന് പറഞ്ഞാല്‍, ഇപ്പോള്‍ നടപ്പാക്കുന്നത് സാമ്പത്തിക സംവരണമല്ല, സവര്‍ണ വിഭാഗങ്ങള്‍ക്ക് മാത്രമായുള്ള ഒരു രാഷ്ടീയ പദ്ധതിയായി വിലയിരുത്തേണ്ടി വരും. എല്ലാ വിഭാഗത്തിലും ഉള്‍പെട്ട സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്ക് നല്കാത്ത ഈ പദ്ധതി ഏതെങ്കിലും വിഭാഗത്തെ പ്രീണിപ്പിക്കുവാന്‍ മാത്രം ലക്ഷ്യമിട്ട് നടപ്പിലാക്കുന്നതാണ് എന്നതില്‍ സംശയമില്ല.

മുന്നോക്ക വിഭാഗങ്ങള്‍ക്ക് ഏതെങ്കിലും മേഖലയില്‍ പ്രാതിനിധ്യ കുറവുണ്ടോ എന്ന കണക്കെടുപ്പ് നടത്താതെ, അധികാരം, സമ്പത്ത്, പദവി, അവസരം, ഭൂമി, വിഭവങ്ങള്‍ എന്നിവയുടെ 80 % കൈവശം വെക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം നല്കുന്നതിനെ സാധൂകരിക്കുന്നത് സമ്മര്‍ദ്ദങ്ങളുടെ അടിസ്ഥാനത്തിലാണ്.

ജാതി കേന്ദ്രീകൃതമായ അസമത്വത്തിന്റെ അടിസ്ഥാനത്തില്‍, സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്തള്ളപ്പെട്ടു പോയ സാമൂഹ്യ വിഭാഗങ്ങള്‍ക്കാണ് ഇന്ത്യന്‍ ഭരണഘടനാ സംവരണം വിഭാവന ചെയ്തിട്ടുള്ളത്. സംവരണത്തിന്റെ മാനദണ്ഡം ദാരിദ്രമാക്കി മാറ്റുമ്പോള്‍, എല്ലാ ദരിദ്രര്‍ക്കും അത് ഉറപ്പിക്കുകയാണ് കോടതികള്‍ ചെയ്യേണ്ടത്. ഇന്ത്യയില്‍ ജാതിയ അസമത്വം നിലനില്ക്കുന്നില്ല എന്ന വ്യാജ അവകാശവാദത്തെ നിയമപരമാക്കുവാനുള്ള നീക്കവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഭരണഘടനാ തത്വങ്ങള്‍ക്കു , സാമൂഹ്യ നീതിക്കും വിരുദ്ധമായി മുന്നോക്ക സംവരണം നടപ്പാക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഈ നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കുവാന്‍ ദലിത്-പിന്നാക്ക – ന്യൂനപക്ഷ വിഭാഗങ്ങളടങ്ങുന്ന സംവരണീയ സമുദായങ്ങളുടെ ഐക്യം കെട്ടിപ്പടുക്കുമെന്ന് ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മറ്റി അറിയിച്ചു.

ദലിത് സമുദായ മുന്നണിയ്ക്കു വേണ്ടി,

സണ്ണി എം കപിക്കാട്
ചെയര്‍മാന്‍

അഡ്വ. PA. പ്രസാദ്
ജനറല്‍ സെക്രട്ടറി

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply