വനാവകാശനിയമം അട്ടിമറിക്കുന്നതിനെതിരെ ദളിത് – ആദിവാസി സംഘടനകള്‍ സമരരംഗത്ത്

ചെറുവള്ളി വിമാനത്താവള പദ്ധതി ഉപേക്ഷി്ക്കുക, സുഭിക്ഷം കാര്‍ഷിക പദ്ധതിയില്‍ എസ്സി/എസ്ടി ഘടകപദ്ധതി നടപ്പാക്കുക, സംവരണ സംരക്ഷണ പദ്ധതികളുടെ അട്ടിമറിയില്‍ നിന്നും പിന്‍മാറുക, ക്രീമിലെയര്‍ നയം റദ്ദാക്കുക, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ സാര്‍വ്വത്രിക വിദ്യാഭ്യാസം തകര്‍ക്കുന്ന നയത്തില്‍ നിന്നും പിന്‍മാറുകസാമ്പത്തികമായി തകര്‍ന്ന ദുര്‍ബ്ബലര്‍ക്ക് അതിജീവിക്കാന്‍ സാമ്പത്തിക പാക്കേജ് നടപ്പാക്കുക, എസ്സി/എസ്ടി ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ നിന്നും പരിരക്ഷ നല്‍കുക. തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ദളിത് – ആദിവാസി സംഘടനകള്‍ സമരരംഗത്തിറങ്ങുന്നത്.

ഒരു സമൂഹത്തിന്റെ ശാക്തീകരണം/വികസനം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ അളവുകോല്‍, അവിടുത്തെ ആദിവാസി ദലിതുകളടങ്ങുന്ന പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ ഭൂവധികാരം, ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച എത്രത്തോളം സാധ്യമായി എന്നതിനെ ആശ്രയിച്ചായിരിക്കും അടയാളപ്പെടുത്തുക, അഥവാ അടയാളപ്പെടുത്തേണ്ടത്. ഇക്കാര്യത്തില്‍ കേരളത്തിന്റെ അവസ്ഥ വളരെ മോശമാണ്. വികസന സൂചികയുടെ കാര്യത്തില്‍ കേരളം ലോകത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണെന്നു പയുമ്പോഴും പട്ടിക ജാതി – പട്ടികവിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയ സാമൂഹ്യ വിഭാഗങ്ങളുടെ ജീവിതാവസ്ഥ മുഖ്യധാരാ സൂചികകളില്‍ നിന്നും ഏറെ താഴെയാണ്. ഈ അവസ്ഥ പരിഹരിക്കാനായി നരവധി നടപടികളെടുക്കുന്നതായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവകാശപ്പെടാറുണ്ട്. എന്നാലവയെല്ലാം അട്ടിമറിക്കപ്പെടാറുമുണ്ട്. അതിനൊരു ഉദാഹരണമാണ് വനാവകാശനിയമം ആദിവാസികളോട് കാണിച്ച ചരിത്രപരമായ അനീതിക്കുള്ള പ്രായശ്ചിത്തമായാണ് വനാവകാശനിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്ന് നിയമത്തിന്റെ മുഖവുര തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യം കിട്ടി നാളിതുവരെയായിട്ടും പരമ്പരാഗതമായി െകെമാറിവന്ന ഭൂമി െകെവശം വയ്ക്കുന്നതിനും അതിലെ ചെറുകിട വിഭവങ്ങള്‍ ജീവസന്ധാരണത്തിനായി ശേഖരിക്കുന്നതിനും സ്വതന്ത്രമായി വിപണനം ചെയ്യുന്നതിനും അതിലൂടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള അധികാരം ആദിവാസി ജനതയ്ക്കും അവരുടെ ജനാധിപത്യ സംവിധാനമായ ഊരുസഭകള്‍/ ഊരുകൂട്ടങ്ങള്‍ക്ക് നല്‍കുന്നതാണ് ഈ നിയമം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സാമാന്യം ഭേദമായി ഈ നിയമം നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം വളരെ പുറകിലാണ്. നടപ്പാക്കിയ സ്ഥലങ്ങളില്‍ തന്നെ അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. അതിനെതിരെ ആദിവാസി സംഘടനകള്‍ നിരന്തരമായി പ്രക്ഷോഭം നടത്തുകയും ചെയ്യുന്നു. അതിപ്പോഴും തുടരുകയാണ്.

2006-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ആദിവാസിവനാവകാശ നിയമമനുസരിച്ച് ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ ആദിവാസികള്‍ക്കുള്ള വനാവകാശം റദ്ദാക്കിയതിനെതിരെ ജൂലൈ-1ന് ‘ദലിത്-ആദിവാസി-സ്ത്രീ-പൗരാവകാശ കൂട്ടായ്മ’ സമരരംഗത്തിറങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്. സംസ്ഥാനതലത്തില്‍ 35000-ത്തോളം വ്യക്തിഗത വനാവകാശ ക്ലെയിമുകളില്‍ 15,758 എണ്ണം ഈ ജില്ലകളിലാണ് (ഇടുക്കി-11,201, എറണാകുളം-1,553, കോട്ടയം- 1,704, പത്തനംതിട്ട-1,130). എന്നാല്‍ റവന്യൂ വകുപ്പിന്റെ ജൂണ്‍-2-ലെ ഉത്തരവിലൂടെ ഈ 4 ജില്ലകളില്‍ ആദിവാസികള്‍ക്കുള്ള വനാവകാശം റദ്ദാക്കുകയും കേരള ഭൂപതിവ് ചട്ടത്തിന്റെ 2(ഇ) വകുപ്പ് അനുസരിച്ച് ‘സര്‍ക്കാര്‍ ഭൂമി’യായി കണക്കാക്കി ആദിവാസികള്‍ക്കും മറ്റുള്ളവര്‍ക്കും പട്ടയം നല്‍കുകയും ചെയ്യാന്‍ പോകുന്നു.ആദിവാസികളുടെ വനാവകാശമുള്ള ഭൂമി റവന്യൂ ഭൂമിയാകുന്നതോടെ, ആദിവാസികള്‍ക്കുള്ള വനവിഭവങ്ങളുടെ മേലുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെടും. ആദിവാസി ഊരുകൂട്ടങ്ങള്‍ എന്ന നിലയില്‍ ഗ്രാമസഭകള്‍ക്ക്- വനത്തിലുള്ള എല്ലാ സാമൂഹികാവകാശങ്ങളും റദ്ദാക്കപ്പെടും.

20,000 ഏക്കര്‍ ഭൂമിയിലാണ് നാല് ജില്ലകളിലായി വനാവകാശ കമ്മിറ്റി വഴി ആദിവാസികള്‍ അവകാശവാദം ഉന്നയിച്ചിരുന്നത്. ഇതില്‍ 10,000 ഏക്കറോളം മാത്രമെ വനാവകാശ നിയമമനുസരിച്ച് നിലവില്‍ കൈവശാവകാശ രേഖ നല്‍കിയിട്ടുള്ളൂ. പകുതി വനം വകുപ്പ് തടഞ്ഞുവച്ചിരിക്കുകയാണ്. വനാവകാശ നിയമം റദ്ദാക്കുന്നതോടെ ഈ ഭൂമിക്ക് ഇനി അവകാശം ഉന്നയിക്കാനാകില്ല. കൈവശരേഖ നല്‍കുന്നതോടെ ഇപ്പോഴുള്ള ഭൂമി ആദിവാസികള്‍ക്കും കയ്യേറ്റക്കാരായ അനാദിവാസികള്‍ക്കും പതിച്ചു നല്‍കും. ആദിവാസി ഊര് ഭൂമിയില്‍ നിരവധി കയ്യേറ്റങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. പട്ടയം നല്‍കുമ്പോള്‍ കയ്യേറ്റക്കാര്‍ക്കും നല്‍കും. ഫലത്തില്‍. ഭൂമിയുടെ ക്രയവിക്രയം തീരുമാനിക്കുന്നത് ശക്തരായ റിയല്‍ എസ്റ്റേറ്റുകാരും, ക്വാറിമാഫിയകളും, കുടിയേറ്റക്കാരും, രാഷ്ട്രീയ പ്രമാണിമാരുമായിരിക്കുമെന്ന് ഈ സംഘടനകള്‍ ചൂണ്ടികാട്ടുന്നു. അതോടെ സാമൂഹിക വനാവകാശം നഷ്ടപ്പെടും.

ആദിവാസി വിഷയത്തില്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. എന്നിട്ടും സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടുപോകുകയാണ്. തുടക്കത്തില്‍ ഈ നാലുജില്ലകളില്‍ നടപ്പാക്കുന്ന ഈ നയം പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കമെന്നു വ്യക്തം. തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് തടസ്സം നില്‍ക്കുന്നത് ഊര് കൂട്ടമാണെന്നതിന്‍ ഊര് കൂട്ടത്തിന്റെ വനാവകാശം റദ്ദാക്കുന്നത് പദ്ധതി നടപ്പാക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്. കോവിഡ് മഹാമാരി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ദുരിതം കണക്കിലെടുത്തെങ്കിലും ദലിത്-ആദിവാസി-പാര്‍ശ്വവല്‍കൃതരോട് സഹാനുഭൂതിയുള്ള സമീപനം സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇതോടെ അട്ടിമറിക്കപ്പെടുന്നത്. പക്ഷെ കോവിഡ് കാലത്തെ പ്രതിസന്ധി മുതലാക്കി, ഭൂമാഫിയാരാഷ്ട്രീയം വിപുലീകരിക്കാനും ദലിത്-ആദിവാസി-പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ തുടച്ചുനീക്കാനുമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ഈ സംഘടനകള്‍ ആരോപിക്കുന്നു. ചെറുവള്ളി എസ്റ്റേറ്റ് നിയമവിരുദ്ധമായി പണം കെട്ടിവെച്ച് ഏറെറടുക്കാനുള്ള നീക്കം മറ്റൊരു ഉദാഹരണം. ചെറുവള്ളി വിമാനത്താവള പദ്ധതി ഉപേക്ഷി്ക്കുക, സുഭിക്ഷം കാര്‍ഷിക പദ്ധതിയില്‍ എസ്സി/എസ്ടി ഘടകപദ്ധതി നടപ്പാക്കുക, സംവരണ സംരക്ഷണ പദ്ധതികളുടെ അട്ടിമറിയില്‍ നിന്നും പിന്‍മാറുക, ക്രീമിലെയര്‍ നയം റദ്ദാക്കുക, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ സാര്‍വ്വത്രിക വിദ്യാഭ്യാസം തകര്‍ക്കുന്ന നയത്തില്‍ നിന്നും പിന്‍മാറുകസാമ്പത്തികമായി തകര്‍ന്ന ദുര്‍ബ്ബലര്‍ക്ക് അതിജീവിക്കാന്‍ സാമ്പത്തിക പാക്കേജ് നടപ്പാക്കുക, എസ്സി/എസ്ടി ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ നിന്നും പരിരക്ഷ നല്‍കുക. തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ദളിത് – ആദിവാസി സംഘടനകള്‍ സമരരംഗത്തിറങ്ങുന്നത്. ജൂലായ് ഒന്നിന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സമരപരിപാടികള്‍ നടക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply