സാമൂഹ്യശാസ്ത്രവികാസമില്ലാതെ ഉണ്ടാകുന്ന ശാസ്ത്രബോധം അപകടകരം

.വിദ്യകൊണ്ട് വളരുകയെന്ന അംബേദ്കറുടെ ആശയത്തെ പ്രായോഗികമായി നടപ്പിലാക്കുകയായിരുന്നു കാന്‍ഷിറാം ചെയ്തത് . അറിവ് ആയുധമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു .അറിവ് അജ്ഞാനത്തെ ഇല്ലാതാക്കുക മാത്രമല്ല അത് സാമൂഹ്യ അധീശത്വത്തിന് ബലം പകരും എന്നും തിരിച്ചറിഞ്ഞ ദീര്‍ഘദര്‍ശി ആയിരുന്നു അദ്ദേഹം .അതുകൊണ്ട് തന്നെ ജാതി ഹിന്ദു ചരിത്ര നിര്‍മ്മിതികളെ കീഴാള ചരിത്ര നിര്‍മ്മിതികള്‍ കൊണ്ട് തകര്‍ക്കാനും പുതുക്കി പണിയാനുമാണ് അദ്ദേഹം ശ്രമിച്ചതും തന്റെ അനുയായികളെ പ്രേരിപ്പിച്ചതും .നിലവിലുള്ള രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക ഘടനകളില്‍ തങ്ങള്‍ക്ക് കൂടി ഇടമുണ്ടാക്കിയെടുക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതിനുള്ള ഉപാധി ആയിരുന്നു കാന്‍ഷി റാമിന് ചരിത്രനിര്‍മ്മാണം എന്നത് .അറിവ്. രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക ഇടങ്ങളിലുള്ള പങ്കാളിത്തം ഉറപ്പിക്കാന്‍ ആളുകളെ സഹായിക്കുമെന്ന വലിയ തിരിച്ചറിവാണ് അദ്ദേഹം മുന്നോട്ടുവച്ചത് .അറിവ് അധികാര പങ്കാളിത്തം ഉറപ്പിക്കുമെന്ന വലിയ പരിപ്രേക്ഷ്യത്തില്‍ വേണം നമ്മള്‍ അക്കാദമിക് തലങ്ങളിലെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളെ സമീപിക്കാന്‍.

ഇന്ത്യാ ചരിത്രത്തില്‍ ഇടപെടുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി കരുതിയ രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു കാന്‍ഷി റാമിന്റെ കാലത്ത് ബഹുജന്‍ സമാജ് പാര്‍ട്ടി. .ചരിത്രത്തില്‍ ഇടമില്ലാതെ ജാതി ഹിന്ദു ഗ്രാമങ്ങളുടെ വിഭവരഹിത പുറമ്പോക്കുകളില്‍ അസ്പ്രശ്യരും അയിത്തജാതികളും അടിമകളുമായി കഴിഞ്ഞിരുന്നവരാണ് ദലിതുകളെന്ന ദേശീയവാദ ചരിത്രനിര്‍മ്മിതികളെ മറികടന്ന് ദലിത് ആദിവാസി പിന്നോക്ക ന്യൂനപക്ഷ ജനതകളെ ചരിത്രത്തില്‍ അടയാളപ്പെടുത്തുക എന്ന വലിയ ദൗത്യമാണ് തന്റെ അനുയായികള്‍ക്ക് കാന്‍ഷി റാം ഏല്‍പ്പിച്ച് കൊടുത്തത്. ഓരോ പ്രദേശത്തേയും ഏറ്റവും സാധാരണക്കാരായ ആളുകളോട് അവരുടെ അനുഭവങ്ങളെ, അവരുടെ ഓര്‍മ്മകളെ പുത്തന്‍ ചരിത്രവിജ്ഞാനമാക്കി മാറ്റാനാണ് അദ്ദേഹം ഉദ്‌ബോധിപ്പിച്ചത് .വിദ്യകൊണ്ട് വളരുകയെന്ന അംബേദ്കറുടെ ആശയത്തെ പ്രായോഗികമായി നടപ്പിലാക്കുകയായിരുന്നു കാന്‍ഷിറാം ചെയ്തത് . അറിവ് ആയുധമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു .അറിവ് അജ്ഞാനത്തെ ഇല്ലാതാക്കുക മാത്രമല്ല അത് സാമൂഹ്യ അധീശത്വത്തിന് ബലം പകരും എന്നും തിരിച്ചറിഞ്ഞ ദീര്‍ഘദര്‍ശി ആയിരുന്നു അദ്ദേഹം .അതുകൊണ്ട് തന്നെ ജാതി ഹിന്ദു ചരിത്ര നിര്‍മ്മിതികളെ കീഴാള ചരിത്ര നിര്‍മ്മിതികള്‍ കൊണ്ട് തകര്‍ക്കാനും പുതുക്കി പണിയാനുമാണ് അദ്ദേഹം ശ്രമിച്ചതും തന്റെ അനുയായികളെ പ്രേരിപ്പിച്ചതും .നിലവിലുള്ള രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക ഘടനകളില്‍ തങ്ങള്‍ക്ക് കൂടി ഇടമുണ്ടാക്കിയെടുക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതിനുള്ള ഉപാധി ആയിരുന്നു കാന്‍ഷി റാമിന് ചരിത്രനിര്‍മ്മാണം എന്നത് .അറിവ്. രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക ഇടങ്ങളിലുള്ള പങ്കാളിത്തം ഉറപ്പിക്കാന്‍ ആളുകളെ സഹായിക്കുമെന്ന വലിയ തിരിച്ചറിവാണ് അദ്ദേഹം മുന്നോട്ടുവച്ചത് .അറിവ് അധികാര പങ്കാളിത്തം ഉറപ്പിക്കുമെന്ന വലിയ പരിപ്രേക്ഷ്യത്തില്‍ വേണം നമ്മള്‍ അക്കാദമിക് തലങ്ങളിലെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളെ സമീപിക്കാന്‍. അറിവിന്റെ കുത്തക നേടുക എന്നതാണ് ആധുനീക സമൂഹത്തില്‍ അധികാരവും സമ്പത്തും അധീശത്വവും ഉണ്ടാക്കാനും തുടരാനുമുള്ള എളുപ്പവഴി എന്ന തിരിച്ചറിവ് നിലനില്ക്കുന്ന സാഹചര്യത്തിലാണ് നമ്മള്‍ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളുടെ ബോധനവും ഗവേഷണവും നേരിടുന്ന പ്രശ്‌നങ്ങളെ പറ്റി ദേശീയ വിദ്യാഭ്യാസ നയത്തിന്റൈ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്നത് എന്നത് പ്രാധാന്യമര്‍ഹി്ക്കുന്ന കാര്യമാണ് .

ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യശാസ്ത്ര ഗവേഷണം മുഖ്യമായ ഒരു പഠന പ്രവര്‍ത്തനമാണ് .ഗവേഷണം എന്നത് നിലവിലുള്ള ജ്ഞാനത്തെ ആഴത്തില്‍ മനസിലാക്കുക ,പുതിയ ജ്ഞാന പദ്ധതികള്‍ നിര്മ്മിക്കുക, ജ്ഞാനത്തിന്റെ പ്രയോഗവല്‍ക്കണം സാധ്യമാക്കുക തുടങ്ങിയ സാമൂഹ്യ ലക്ഷ്യങ്ങള്‍ മുന്‍നിര്‍്ത്തിയാണ് വികസിക്കുന്നത് .ലോകത്ത് പ്ലേഗ് പോലുള്ള മഹാമാരികള്‍ ഉണ്ടായപ്പോള്‍ ലോകം മുഴുവന്‍ ആളുകള്‍ മധ്യകാല മത ബോധത്തിന്റെു അടിത്തറയില്‍ രൂപപ്പെടുത്തിയ മന്ത്രങ്ങളേയും മരുന്നുകളേയും കൂടോത്രം തുടങ്ങിയ ആഭിചാര പ്രവര്‍ത്തി്കളെയുമാണ് ആശ്രയിച്ചത് .പാപം ചെയ്ത മനുഷ്യര്‍ക്ക് നേരെയുള്ള ദൈവത്തിന്റെ പ്രതികാരമാണ്, ശിക്ഷയാണ് മഹാമാരികളെന്ന മതബോധത്തെ മനുഷ്യര്‍ മറികടന്നത് ശാസ്ത്രീയ അറിവുകള്‍ വികസിപ്പിച്ചതിലൂടെ ആയിരുന്നു .പ്ലേഗിന്റെയും വസൂരിയുടേയും കാലത്ത് ദൈവത്തിലേക്കും പൂജാരിയിലേക്കും ദൈവാലയങ്ങളിലേക്കും ഓടിയ ആളുകളുടെ പിന്ഗാവമികള്‍ ഇന്ന് ക്ഷേത്രങ്ങളും പള്ളികളും മോസ്‌കുകളും അടച്ചിട്ട് കൊറോണയെ പ്രതിരോധിക്കുന്നത് അത്ര നിസ്സാരമായ ഒരു കാര്യമല്ല .കൊറോണയെ ”ഗോ കൊറോണ ഗോ കൊറോണ ”എന്നു പറഞ്ഞ് തുരത്താം എന്ന് പറഞ്ഞവരേയും ചാണകം കൊണ്ടുള്ള ചില പ്രയോഗത്തിലൂടെയും ചില വിശേഷ ഹോമങ്ങളിലൂടെയും കൊറോണയെ ഇല്ലാതാക്കാം എന്ന് പറഞ്ഞവരേയും ജനം പരിഹസിക്കുകയാണ് ഉണ്ടായതെന്നത് രാജ്യം നേടിയ ശാസ്ത്രീയബോധത്തിന്റെി ശാസ്ത്രീയ ബോധത്തിന്റെ അടയാളം തന്നെയാണ് . ദാരിദ്ര്യം ദൈവത്തിന്റെ ശിക്ഷയായോ കഴിഞ്ഞ ജന്മങ്ങളില്‍ ബ്രാഹ്മണ സേവ ചെയ്യാതിരുന്നതുകൊണ്ടോ ഒരാള്‍ക്ക് കിട്ടുന്ന ദൈവീക ശിക്ഷയാണെന്ന ജാതിജന്യ [അ]ജ്ഞാനബോധത്തെ ഇന്നാരും വകവെച്ച് കൊടുക്കുമെന്ന് തോന്നുന്നില്ല .കൊറോണ പോലുള്ള രോഗങ്ങളുടെ നിഗൂഢതകളെ ശാസ്ത്രം അനാവരണം ചെയ്യുമ്പോള്‍ ജാതി അയിത്തം അസ്പ്രശ്യത വിഭവ നിഷേധം തുടങ്ങിയ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക പ്രശ്‌നങ്ങളെ സാമൂഹ്യ ശാസ്ത്രങ്ങള്‍ നേരിടുന്നു . ശാസ്ത്രവും സാമൂഹ്യശാസ്ത്രവും ലോകത്തെ അനാവരണം ചെയ്യാനുള്ള രണ്ടു മാര്ഗ്ഗങ്ങളാണ് .അവ പരസ്പരപൂരകങ്ങളും പരസ്പര സഹായികളും ആണ് .സാമൂഹ്യ ശാസ്ത്ര ഗവേഷണങ്ങളും പഠനങ്ങളും ശാസ്ത്രത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം എന്തുകൊണ്ട് സാമൂഹ്യ ജീവിതവും വളരുന്നു അല്ലെങ്കില്‍ എന്തുകൊണ്ട് വളരുന്നില്ല എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങളാണ് .സാമൂഹ്യ ശാസ്ത്ര ബോധനത്തെ മാറ്റി നിര്ത്തി സമൂഹങ്ങള്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ല .സാമൂഹ്യ ശാസ്ത്ര പഠനവും ഗവേഷണവും സാമൂഹ്യ ജീവിതത്തെ ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ അത്യന്താപേക്ഷിതമായ കാര്യമാണ് .

സാമൂഹ്യമായ ലക്ഷ്യങ്ങളോടൊപ്പം തന്നെ സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥിയുടെയോ ഗവേഷകന്റെയോ ജീവിതത്തില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍ എന്തൊക്കെ എന്ന തലത്തിലും നമ്മള്‍ സാമൂഹ്യ ശാസ്ത്ര പഠന ഗവേഷണ പ്രവര്‍ത്തനങ്ങളെ വീക്ഷിക്കേണ്ടതുണ്ട് .അറിവ് നേടാനുള്ള വ്യക്തിയുടെ കഴിവ് , അര്ജ്ജി്ച്ച അറിവ് വ്യക്തി തലത്തിലും സാമൂഹ്യതലത്തിലും പ്രയോഗിക്കാനുള്ള ശേഷികളുടെ വര്‍ദ്ധനവ്, പ്രശ്‌നങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനുമുള്ള ശേഷികളുടെ വളര്‍ച്ച, പ്രശ്‌നങ്ങളെ ആഴത്തിലും പരപ്പിലും സമീപിക്കാനും അവയോട് ക്രീയാത്മകമായും വിമര്‍ശനാത്മകമായും സംവദിക്കാനുള്ള ശേഷി മുതലായവ വ്യക്തിതലത്തില്‍ വളര്‍ത്തിയെടുക്കാന്‍ സാമൂഹ്യശാസ്ത്ര പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആളുകളെ പ്രാപ്തരാക്കുന്നു .അധ്യാപനവും ഗവേഷണവും ബോധന പഠന പ്രവര്‍ത്ത്‌നങ്ങളിലെ ഒഴിച്ചുകൂട്ടാന്‍ കഴിയാത്ത കാര്യങ്ങളാണ് . സാമൂഹ്യ ജീവിതത്തില്‍ സക്രിയമായി ഇടപെടാനും അതിനകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രാപ്തിയുള്ള ഒരാളായി സ്വയം മാറുക എന്നതാണ് സാമൂഹ്യശാസ്ത്ര ഗവേഷകന്റെ വൈജ്ഞാനിക ലക്ഷ്യങ്ങളില്‍ ഒന്ന് കാര്യങ്ങളാണ് .അധ്യാപനം സമൂഹം അര്‍ജ്ജിച്ച ജ്ഞാനത്തെ നഷ്ടപ്പെടാതെ നിലനിര്‍ത്തുകയെന്ന മഹത്തായ കര്‍ത്തവ്യമാണ് നിര്‍വ്വഹിക്കുന്നത് .ഗവേഷണമാകട്ടെ അറിവിന്റെ ആഴങ്ങളിലേക്ക് പോകുകയും പുത്തന്‍ അറിവുകളെ ഉണ്ടാക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയാണ് .രണ്ടും പരസ്പരബന്ധിതവും പരസ്പര പൂരകവുമായ കാര്യമാണ് .അധ്യാപനം ക്രീയാത്മകമായ ഒരു സര്‍ഗ്ഗപ്രവര്‍ത്തിയാണ് . സ്വയമൊരു ഗവേഷകന്‍ ആകാതെ ഒരാള്‍ക്കും നല്ലൊരു അദ്ധ്യാപകനാകാന്‍ കഴിയുകയുമില്ല .സ്വതന്ത്രവും നീതിപൂര്‍വ്വവുമായ ഒരു സമൂഹത്തില്‍ മാത്രമേ ശാസ്ത്രവും സാമൂഹ്യശാസ്ത്രവും പുരോഗാമിയായി വളരുകയുള്ളൂ .

കലാലയങ്ങള്‍ അറിവിനെ നിലനിര്‍ത്തുന്ന ഇടങ്ങള്‍ മാത്രമല്ല .അറിവിനെ വിപുലീകരിക്കാനും സമൂഹത്തില്‍ പ്രയോഗവല്ക്കരിക്കാനും യുവാക്കളെ പ്രാപ്തരാക്കുന്ന ഇടങ്ങള്‍ കൂടിയാണ്. സമൂഹത്തെകുറിച്ച് അതിന്റെ ചലനാത്മകതയെ നിശ്ചയിക്കുന്ന മനുഷ്യ ഇടപെടലുകളെ പറ്റിയൊക്കെ യുവതയെ പഠിപ്പിക്കുന്ന സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍ പ്രസക്തമാകുന്നത് ഇവിടെയാണ് .സാമൂഹ്യ വിഷയങ്ങളില്‍ അവഗാഹമുള്ള ജനതയെ രൂപപ്പെടുത്തുക എന്നത് ജനാധിപത്യ വ്യവസ്ഥയുടെ തന്നെ നിലനില്പ്പിന് അത്യന്താപേക്ഷിതമാണ് .ജ്ഞാന സമ്പദ് വ്യവസ്ഥയുടെ വികാസത്തില്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുടെ മേലുള്ള മൂലധന നിക്ഷേപം മാത്രമേ ലാഭകരമാകൂ എന്നൊരു വികല വീക്ഷണത്തിന് കൂടുതല്‍ മേല്‌ക്കൈ ലഭിക്കുന്ന സാഹചര്യത്തില്‍ നമുക്ക് നല്ല സാമൂഹ്യശാസ്ത്ര അദ്ധ്യാപരും ഗവേഷകരും ഉണ്ടാകണം.

അറിവിന്റെ ഉയര്‍ന്ന മേഖലകളിലേക്ക് ഉയരാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് ശേഷിയുള്ള സാമൂഹ്യശാസ്ത്ര അദ്ധ്യാപകര്‍ രാജ്യത്തിനാവശ്യമുണ്ട്. അത്തരം അദ്ധ്യാപകന് സ്വതന്ത്രമായി പ്രവര്ത്തി്ക്കാന്‍ പറ്റുന്ന ഇടങ്ങളായി കോളേജുകള്‍ ഉണ്ടാകണം. നിലവിലുള്ള അറിവുകളെ സാമൂഹ്യ അറിവുകളാക്കി മാറ്റുകയെന്ന മഹത്തായ കര്‍ത്തവ്യമാണ് അദ്ധ്യാപകര്‍ ചെയ്യുന്നത് .എന്നാലത് യാന്ത്രികമായ ഒരു പ്രവര്‍ത്തനമല്ല . നിലവിലുള്ള അറിവുകളുടെ പുതിയ പ്രയോഗരീതികളെ പറ്റി ,പുതിയ അറിവുകളുടെ തന്നെ സാധ്യതകളിലേക്ക് യുവാക്കളെ നയിക്കുകയെന്നതും അധ്യാപനത്തിന്റെ ഉത്തരവാദിത്തമാണ് .ക്ലാസ് റൂമുകളിലെ സര്‍ഗ്ഗസംവാദങ്ങളാണ് അറിവിന്റെ പുതുലോകത്തെ പറ്റിയുള്ള നവഭാവുകത്വങ്ങള്‍ കുട്ടികളില്‍ അങ്കുരിപ്പിക്കുന്നത് .അത്തരം സര്‍ഗ്ഗാത്മക സംവാദങ്ങള്‍ തന്നെയാണ് അദ്ധ്യാപകരുടെ ഉള്ളിലെ ഗവേഷകനും ജീവന്‍ വെപ്പിക്കുന്നത്. ഈ യഥാര്ഥ്യത്തെ പരിഗണിക്കാതെ അഫിലിയേറ്റഡ് കോളേജ് സംവിധാനങ്ങള്‍ എടുത്ത് കളയാനും ,ഘട്ടംഘട്ടമായി സ്വകാര്യ സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മേല്‌ക്കൈ നല്കാനുമുള്ള ഭരണകൂട ശ്രമങ്ങളെ നിസ്സാരമായി ജനം കാണരുത് പ്രത്യേകിച്ചും ദേശീയ വിദ്യാഭ്യാസ നയംകൊണ്ട് കൂടുതല്‍ ബുദ്ധിമുട്ടാന്‍ പോകുന്ന പാവപ്പെട്ട ജനതകള്‍ .

ജ്ഞാന സമ്പദ് വ്യവസ്ഥ ശാസ്ത്ര സാങ്കേതിക വിഷയങ്ങള്ക്ക് ചുറ്റും മാത്രമായി കറങ്ങുമ്പോള്‍ സര്‍വ്വകലാശാലയും കോര്‍പ്പറേറ്റ് വ്യവസായങ്ങളും ഭരണകൂടവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്ത്തു വരുമെന്നത് എല്ലാവര്ക്കും അറിവുള്ള കാര്യമാണല്ലോ .ലാഭത്തിനായി മാത്രം നിലകൊള്ളുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ താല്പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഭരണകൂടവും സര്‍വ്വ്കലാശാലകളും വ്യവസായികമേഖലകളും കൈകോര്ക്കുമ്പോള്‍ സാമൂഹ്യ ശാസ്ത്ര വിഷയങ്ങള്‍ നഷ്ടകച്ചവടങ്ങളോ , അനാവശ്യ മൂലധന നിക്ഷേപങ്ങളോ ആയി കരുതപ്പെടും .സമൂഹത്തിലെ അധീശ വര്‍ഗ്ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ ജനകീയ താല്‍പ്പര്യങ്ങള്‍ക്ക് മുകളില്‍ പ്രതിഷ്ടിക്കപ്പെടുന്നതിലെ യുക്തി ഹീനതകളെ പ്രശ്‌നവല്ക്കരിക്കാന്‍ സമൂഹത്തിന് ശാസ്ത്രീയ അടിത്തറയുള്ള, ജീവിതഗന്ധിയായ സാമൂഹ്യശാസ്ത്ര അറിവുകളും അവയുടെ പ്രയോഗവും വിപുലീകരണവും ആവശ്യമാണെന്നും അതിന്റെ ഉത്തരവാദിത്തം സമൂഹത്തിലെ അധീശ വര്‍ഗ്ഗകങ്ങളുടെ കൈകളില്‍ ഏല്പ്പിക്കുന്നത് ആത്മഹത്യാപരമായ കാര്യമാണെന്ന തിരിച്ചറിവില്‍ നിന്നുമാണ് ചരിത്ര നിര്‍മ്മിതിയും ബോധനവും സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്നും തുടങ്ങണമെന്ന രാഷ്ട്രീയ യുക്തിയിലേക്ക് കാന്‍ഷിം റാം എത്തുന്നത് .പഠനം നിര്‍ത്താന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ,വിദ്യാഭ്യാസത്തെ ജാതിനിര്‍മ്മിതിയുടെ ആധുനീക മാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കുന്ന , ിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വാശ്രയത്വവും സ്വയംഭരണവും ലക്ഷ്യമിടുന്ന, വിദ്യാഭ്യാസത്തെ മുതലാളിത്ത കമ്പോള ഉല്പ്പന്നമാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ നേട്ടമായി ആഘോഷിക്കപ്പെടുന്ന കാലത്ത് സാമൂഹ്യ ശാസ്ത്ര ബോധനവും ഗവേഷണവും കൂടുതല്‍ കൂടുതല്‍ സക്രിയമായി തുടരേണ്ടതുണ്ട് . ഭരണകൂടത്തെ നിയന്ത്രിക്കാന്‍ പ്രതിപക്ഷം ഇല്ലാതാകുമ്പോള്‍ സാമൂഹ്യബോധമുള്ള ജനതയിലാണ് നമ്മള്‍ ക്രീയാത്മക പ്രതിപക്ഷത്തെ തിരയേണ്ടത് .

സാമൂഹ്യ ബോധമുള്ള പൌരന്മാരെ ഉല്പ്പാദിപ്പിക്കുന്ന ജ്ഞാന ഫാക്ടറികളാണ് കലാലയങ്ങള്‍ . ഭരണകൂടത്തിന്റെ് ചരിത്രബോധത്തെ , അതിന്റെ് സാമൂഹ്യ സാമ്പത്തിക വീക്ഷണങ്ങളെ , അത് മുന്നോട്ടുവയ്ക്കുന്ന ഏകശിലാത്മകമായ വൈവിധ്യനിരാസ സാംസ്‌കാരിക ദേശീയതയെ പരിപോഷിപ്പിക്കുന്ന സാമൂഹ്യ ശാസ്ത്ര ബോധനവും ഗവേഷണവും മാത്രം മതിയെന്ന് പറയുന്ന വര്‍ത്തിമാന ലോകത്തെ, ജനാധിപത്യ മാര്ഗ്ഗങ്ങളിലൂടെ കൂടുതല്‍ ബഹുസ്വരവും സ്വതന്ത്രവും സംവാദാത്മകവും ആക്കിമാറ്റുക എന്നത് സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരുടേയും വിദ്യാര്ഥികളടെയും ധാര്‍മ്മിക ബാധ്യതയാണ് .അത്തരം അദ്ധ്യാപകരേയും വിദ്യാര്‍ഥികളേയും ഉണ്ടാക്കുന്ന കലാലയങ്ങള്‍ നിലനില്ക്കുക എന്നത് സമൂഹത്തിന്റെ നിലനില്പ്പിന് ആവശ്യമായ കാര്യമാണെന്ന വലിയ തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത് .കിലുങ്ങുന്ന വാക്കുകളുടെ ശബ്ദഘോഷത്തില്‍ നമ്മുടെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ബുദ്ധിപൂര്‍വ്വം് മറച്ചു വച്ചിട്ടുള്ള ജനവിരുദ്ധതകളെ നമ്മള്‍ തിരിച്ചറിയുക തന്നെ വേണം . കൊറോണ ദൈവത്തിന്റെ് ഇംഗിതം ആണെന്ന ഭരണകൂട വ്യാഖ്യാനത്തെ ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും സ്വീകരിക്കാതിരിക്കണമെങ്കില്‍ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടം ഇടപെടുന്നത് നാം ചെറുത്തേ മതിയാവൂ .സാമൂഹ്യ ശാസ്ത്ര വികാസമില്ലാതെ ഉണ്ടാകുന്ന ശാസ്ത്രബോധം മദ്ധ്യകാല ജാതി മത ബോധത്തെ തിരികെ കൊണ്ടുവരുന്നതായാല്‍ അതിനെ ജനകീയമായി പ്രതിരോധിക്കാനുള്ള ഊര്ജ്ജം സമൂഹത്തിന് നല്കുന്നത് ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും , സമൂഹവിജ്ഞാനത്തിലും നരവംശശാസ്ത്രത്തിലും മനശാസ്ത്രത്തിലും നമുക്കുള്ള അറിവുകളാണ് . അറിവ് മനുഷ്യരെ കരുത്തുറ്റവര്‍ ആക്കുന്നു .സാമൂഹ്യബോധമുള്ള ശാസ്ത്രീയ ബോധമുള്ള പൗരസമൂഹമാണ് ജനാധിപത്യത്തിന്റെ അടിത്തറ . അത് തന്നെ ആയിരിക്കണം അതിന്റെ് മേല്ക്കൂരയും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply