ഭൂവിനിയോഗവും പ്രീഫാബ്രിക്കേറ്റഡ് നിര്‍മാണരീതികളും പഠിക്കാന്‍ സമിതി

കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കൌണ്‍സില്‍ എക്‌സ്.വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീര്‍ ചെയര്‍മാന്‍ ആയുള്ള സമിതിയാണ് നിയമിതമായത്. 3 മാസത്തിനകം പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

സംസ്ഥാനത്തു നടന്ന പ്രളയ ദുരിതങ്ങളുടെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തില്‍ ഭൂവിനിയോഗത്തെക്കുറിച്ചും ദുരിതമേഖല പ്രദേശങ്ങളെ കുറിച്ചും അവിടെയുള്ള ഭൂവിനിയോഗത്തെക്കുറിച്ചും പഠിക്കുവാനായി സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളം സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കൌണ്‍സില്‍ എക്‌സ്.വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീര്‍ ചെയര്‍മാന്‍ ആയുള്ള സമിതിയാണ് നിയമിതമായത്. 3 മാസത്തിനകം പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഭൗശാസ്ത്ര പഠനകേന്ദ്രം, ഐഐടി ചെന്നൈ, കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി എന്നിവര്‍ സമയത്തില്‍ അംഗങ്ങളാകും. പ്രീഫാബ്രിക്കേറ്റഡ് രീതിയിലുള്ള പുതിയ നിര്‍മാണരീതികളെ പ്രോത്സാഹിപ്പിക്കും, മണലിന്റെയും കരിങ്കല്ലിന്റേയും മറ്റും ഉപയോഗം കുറക്കും, കെട്ടിടനിര്‍മ്മാണത്തിനിന് അനുയോജ്യമാണോ ഭൂമിയെന്ന് പരിശോധിക്കും. . ലൈഫ് മിഷന്‍ പദ്ധതിയിലടക്കം ഇതിന്റെ സാദ്ധ്യതകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ ആഴ്ച രക്ഷാപ്രവര്‍ത്തനത്തിനിടെ കടലില്‍ മുങ്ങി മരിച്ച ശംഖുമുഖത്തെ ലൈഫ് ഗാര്‍ഡ് ജോണ്‍സന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായ ധനം നല്‍കും. ഭാര്യക്ക് യോഗ്യതക്ക് അനുസരിച്ചു ഡി ടി പി സി യില്‍ ജോലി നല്‍കും. വിജെടി ഹാളിന് അയ്യങ്കാളി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്യും. പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയിക്കാനുള്ള സാധ്യതയുണ്ട്. അനുകൂലമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. എല്‍ഡിഎഫിന് ജനങ്ങള്‍ വോട്ട് ചെയ്യാതിരിക്കേണ്ട സാഹചര്യം ഇല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്നും സാഹചര്യം മാറിയിട്ടുണ്ട്. സര്‍ക്കാരിനെതിരായ പ്രചരണങ്ങളെ വേണ്ടരീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് സുപ്രീം കോടതി പറയുന്ന നിലപാടാണ് ഉള്ളത്. കോടതിവിധി മറിച്ചായാല്‍ അത് നടപ്പാക്കും. നവോത്ഥാനം വിശ്വാസത്തിനെതിരല്ല. അങ്ങനെ ചിലര്‍ പ്രചരിപ്പിച്ചു. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിലപാടുകളാണ് നവോത്ഥാനം. തുഷാര്‍ വെള്ളാപ്പള്ളിയുടെ വിഷയത്തിലിടപെട്ടതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply