കെ കെ ബാബുരാജിന്റെ ”മറ്റൊരു ജീവിതം സാധ്യമാണ്” രണ്ടാം പതിപ്പ് പുറത്തിറങ്ങി.

കേരളത്തിലെ ലെഫ്റ്റ് റാഡിക്കലിസത്തിന്റെ തകര്‍ച്ചക്കുശേഷം നവ മാര്‍ക്‌സിസത്തിന്റെയും നവ ഗാന്ധിസത്തിന്റെയും രണ്ടു ധാരകളാണ് സാംസ്‌കാരിക -ചിന്താരംഗത്തു പ്രബലമായി മാറിയത് .ഇവ രണ്ടില്‍നിന്നും നിന്നും വേറിട്ട പുതിയ അന്വേഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

ചിന്തകനും എഴുത്തുകാരനുമായ കെ കെ ബാബുരാജിന്റെ ”മറ്റൊരു ജീവിതം സാധ്യമാണ്” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി. 2008ലാണ് ഒന്നാം പതിപ്പ് പുറത്തിറങ്ങിയത്.
കേരളത്തിലെ ലെഫ്റ്റ് റാഡിക്കലിസത്തിന്റെ തകര്‍ച്ചക്കുശേഷം നവ മാര്‍ക്‌സിസത്തിന്റെയും നവ ഗാന്ധിസത്തിന്റെയും രണ്ടു ധാരകളാണ് സാംസ്‌കാരിക -ചിന്താരംഗത്തു പ്രബലമായി മാറിയത് .ഇവ രണ്ടില്‍നിന്നും നിന്നും വേറിട്ട പുതിയ അന്വേഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. .കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി ലോകത്തിലെ അപര / കീഴാള / അബ്രാഹ്മണിക സംവാദങ്ങളുടെ പരിക്രമത്തെ പറ്റിയുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണ് വേറിട്ട ഈ ചിന്ത രൂപപ്പെട്ടതെന്ന് ബാബുരാജ് പറയുന്നു. സാമ്പ്രദായിക ദലിത് വാദത്തോടും ലിബറല്‍ -സോഷ്യലിസ്റ്റ് ഫെമിനിസത്തോടും ഈ പുസ്തകം ചെറുതല്ലാത്ത വിധത്തില്‍ കലഹിക്കുന്നു. . ജെനി റൊവീന ചൂണ്ടിക്കാട്ടിയതുപോലെ കീഴാള സ്ത്രീവാദങ്ങള്‍ ചിന്താപരമായ സാന്നിധ്യം അടയാളപ്പെടുത്തിയ സമയ മണ്ഡലത്തിലാണ് ഈ വിമശനങ്ങളും വിലയിരുത്തലുകളും ഉയര്‍ന്നുവന്നത് .

 

 

 

 

 

 

 

 

കേരളത്തിലെ സവര്‍ണ ഭാവുകത്വം ”പിതാവിന്റെ വശീകരണം” പോലെ വിശ്വസിച്ചിരുന്ന സാഹിത്യ മെറ്റഫറുകളാണ് വി. കെ .എന്നിന്റെ ആരോഹണം, സി ആര്‍ പരമേശ്വരന്റെ പ്രകൃതിനിയമം, കെ .ജെ ബേബിയുടെ മാവേലി മന്‍ട്രം മുതലായ നോവലുകള്‍. അവയെ അപനിര്‍മിച്ചുകൊണ്ടുള്ള പഠനങ്ങള്‍ പുസ്തകത്തിലുണ്ട് .ലിബറല്‍- സോഷ്യലിസ്റ്റ് ഫെമിനിസങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലാത്ത ”സവര്‍ണ അപര സ്ത്രീകളുടെ സാന്നിധ്യം വെളിപ്പെടുത്തിക്കൊണ്ടാണ് ഈ അപനിര്‍മിതി നടത്തിയത് ..

ഡോ .ബി .ആര്‍ .അംബേദ്കറെ വൈരുധ്യവാദത്തിന്റെ വ്യക്താവായി മാറ്റുന്ന മധ്യവര്‍ഗ്ഗ ഭാവനകളോട് ഈ പുസ്തകം ഇടയുന്നു. പൊയ്കയില്‍ അപ്പച്ചനും സഹോദരന്‍ അയ്യപ്പനും ഇന്നത്തെ നിലയിലുള്ള പുതു വ്യാഖ്യാനം രൂപപ്പെടുത്തിയതില്‍ ഇതിലെ നിരീക്ഷണങ്ങള്‍ക്ക് പങ്കുണ്ട് .കോവിലന്‍ ,പട്ടത്തുവിള കരുണാകരന്‍ ,സി .അയ്യപ്പന്‍ മുതലായവരുടെ വീണ്ടെടുപ്പും വി സി ശ്രീജനെപ്പോലുള്ളവരോടുള്ള വിവാദങ്ങളും ആനന്ദിന്റെ യുക്തിയുടെ കാര്‍ക്കശ്യവും ഇതില്‍ ചര്‍ച്ച ചെയ്യുന്നു . കുമാരനാശാന്റെ കൃതികള്‍ക്ക് മേലുള്ള വിമര്‍ശനം ,നവോഥാനഘട്ടത്തിലെ ഹൈന്ദവവത്കരണത്തിനൊപ്പം ജാതിയും മതവും തമ്മിലുള്ള വ്യത്യാസത്തെ കണക്കിലെടുത്തുള്ളതാണ്. ചുരുക്കത്തില്‍ ഉത്തരാധുനിക ദിശയിലെ അറിവിന്റെ / അധികാരത്തിന്റെ കുത്തകകളോടുള്ള വിയോജിപ്പുകള്‍ക്കൊപ്പം ബഹുത്വങ്ങളെ, വ്യത്യാസങ്ങളെ, ആനന്ദങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമം ഈ പുസ്തകത്തിലുണ്ട് . ചിന്തയെ അപരിചിതമാക്കി മാറ്റുന്ന നിരവധി കാര്യങ്ങളെ ഇപ്പോഴും സംവഹിക്കുന്നതിനാല്‍ ഈ പുസ്തകത്തിന്റെ പുനര്‍വായനക്ക് ഇനിയും പ്രസക്തിയുണ്ട്. ബി. ആര്‍.പി ഭാസ്‌കറിന്റെ മുന്‍കുറിപ്പും ജെനി റൊവീനയുടെ പിന്‍കുറിപ്പും പ്രസാധകര്‍ പുതുതായി ചേര്‍ത്തിട്ടുണ്ട് . കോഴിക്കോട് അദര്‍ ബുക്‌സാണ് പ്രസാധകര്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കെ കെ ബാബുരാജിന്റെ ”മറ്റൊരു ജീവിതം സാധ്യമാണ്” രണ്ടാം പതിപ്പ് പുറത്തിറങ്ങി.

  1. //ബി.ആർ.അംബേദ്കറെ വൈരുദ്ധ്യ വാദത്തിന്റെ വക്താവായി മാറ്റുന്ന മദ്ധ്യവർഗ്ഗ ഭാവനകൾ //
    ആരാണ് ഈ ഭാവനയുടെ യഥാർത്ഥ ഉടമകൾ? ‘മദ്ധ്യവർഗ്ഗ ഭാവനകൾ’ എന്നല്ലാതെ, കൃത്യമായ പേരുകളിൽ ഉദാഹരണ സഹിതം അവരെ കുറിച്ച് സൂചിപ്പിക്കാമൊ?

Leave a Reply