കാലാവസ്ഥാവ്യതിയാനവും താളം തെറ്റുന്ന മഴയും

ആഗോള തലത്തില്‍ മഴ ലഭ്യമാകുന്ന ദിവസങ്ങളുടെ എണ്ണം കുറയുകയും, 10 മുതല്‍ 15 വരെ സെന്റി മീറ്റര്‍ മഴ ഒരു ദിവസം തന്നെ അധികമായി പെയ്യുന്ന സാഹചര്യവും കൂടുന്നു. 11 ദിവസത്തിനുള്ളില്‍ തന്നെ ആഗോളമായി ലഭിക്കുന്ന മഴയുടെ 55%മാണ് പെയ്തു തീര്‍ന്നത്. വരുംകാലങ്ങളില്‍ അതിരൂക്ഷമാകാന്‍ പോകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

അതിരൂക്ഷമായ മഴയിലും പ്രളയത്തിലും വടക്കുകിഴക്കന്‍ മേഖലയിലെ ജീവിതം ദുരിതമയമായിരിക്കുകയാണ്. കേരളത്തിലും വരുംദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. രൂക്ഷമാകുന്ന കാലാവസ്ഥാവ്യതിയാനത്തിലേക്കു തന്നെയാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 70 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. അസം, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ത്രിപുര, ഹിമാചല്‍ പ്രദേശ്, മിസോറം, മേഘാലയ പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പ്രളയം നാശം വിതച്ചു. ആസ്സാമിലും ബിഹാറിലുമായി 100ല്‍പരം പേര്‍ മരിച്ചു. നേപ്പാളില്‍ ശക്തമായി പെയ്യുന്ന മഴയാണ് ബീഹാര്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ശക്തമായ മഴക്ക് കാരണം. അസമിലെ ബ്രഹ്മപുത്ര ജിന്ജി റാം എന്നീ നദികള്‍ അപകടനിലക്കു വളരെ മുകളിലാണ് ഒഴുക്കി കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ കാലാവസ്ഥ വിഭാഗം ആസ്സാമില്‍ റെഡ് അലെര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാഗ്മതി, കമല ബാലന്‍, ലാല്ബാകേയ, അദ്ധ്വാര, മഹാനന്ദ എന്നീ നദികള്‍ നേപ്പാളിലെ പ്രളയത്തെ തുടര്‍ന്നു അപകടനിലക്ക് മുകളിലാണ് ഇപ്പോഴും ഒഴുകുന്നത്.
രാജ്യത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥ മാറ്റത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അടിക്കടിയുണ്ടാകുന്ന പ്രളയങ്ങള്‍ എന്നാണ് കാലാവസ്ഥ നിരീക്ഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും അഭിപ്രായം. പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ 2010 ലെ ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ഫോര്‍ ക്ലൈമറ്റിക് ചേഞ്ച് അസ്സസ്‌മെന്റ് റിപ്പോര്‍ട്ടില്‍ രാജ്യത്തു 2030 നകത്തു സംഭവിക്കാനിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചു വ്യക്തമാക്കുന്നുണ്ട്. അന്തരീക്ഷത്തില്‍ വര്‍ധിക്കുന്ന ഉഷമാവിന്റെ അളവ് മൂലം 2030 ആകുന്നതോടെ ഹിമാലയത്തിലെ താപനില 2.6 ഡിഗ്രി ആയി വര്‍ധിക്കുമെന്നത് വ്യക്തമാക്കുന്നു. രാജ്യത്തു ഏറ്റവും ശോഷിച്ചു ലഭിച്ച ആറാമത്തെ മണ്‍സൂണ്‍ ആണ് 2018 വര്‍ഷത്തില്‍ കടന്നുപോയത്. കാലാവസ്ഥ വ്യതിയാനത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചു 1901 നു ശേഷം ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2018. 12 വര്‍ഷകാലത്തിനിടക്ക് ശക്തമായത് ഈ വര്‍ഷത്തെ മണ്‍സൂണ്‍ മാത്രമാണ്. ജൂണ്‍ 1 മുതല്‍ ജൂലൈ 7 വരെയുള്ള സമയത്തു 20 സംസ്ഥാനങ്ങളില്‍ മഴയുടെ ലഭ്യതയില്‍ കുറവും മൂന്ന് ജില്ലകളില്‍ രൂക്ഷമായ കുറവുമുണ്ടായി. അതിനുശേഷമാണ് പ്രളയമുണ്ടാകത്തക്ക രീതിയില്‍ മഴയുണ്ടാകുന്നത്. ഇത് പ്രകൃതിയുടെ സ്വാഭാവികതയ്യില്‍ ഉണ്ടായ മാറ്റങ്ങള്‍കൊണ്ടാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
മഴയുടെ അളവില്‍ കാര്യമായ കുറവുണ്ടാകുകയും എന്നാല്‍ വളരെ പെട്ടെന്ന് അളവില്‍ കവിഞ്ഞ മഴപെയ്യുകയും ചെയുന്ന പ്രതിഭാസമാണ് രാജ്യത്തൊട്ടാകെ കാണാന്‍ കഴിയുന്നത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രളയത്തിന്റെ സ്വഭാവത്തിലും ഈ മാറ്റം പ്രകടമായിരുന്നു. ആസ്സാമില്‍ ബക്‌സ ജില്ലയില്‍ പ്രളയമുണ്ടാകുമ്പോള്‍ മറ്റു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴയുടെ അളവില്‍ 38 ശതമാനം കുറവുണ്ടായിരുന്നു. മുംബൈയില്‍ ഇത്തവണ വന്‍തോതില്‍ മഴയുടെ കുറവുണ്ടായിരുന്നു ആ സാഹചര്യത്തിലാണ് ജൂണ്‍ 20 മൂതല്‍ 26 അവിടെ പ്രളയം സംഭവിക്കുന്നത്. 2016 ലും മധ്യപ്രദേശിലും രാജസ്ഥാനിലും ഇതേ രീതിയില്‍ തന്നെയാണ് സംഭവിച്ചത്. 2018 ജൂലൈയില്‍ ഒറീസ്സയിലും പ്രളയം 3 ലക്ഷം ആളുകളെ ബാധിച്ചിരുന്നു. ആഗോള തലത്തില്‍ മഴ ലഭ്യമാകുന്ന ദിവസങ്ങളുടെ എണ്ണം കുറയുകയും, 10 മുതല്‍ 15 വരെ സെന്റി മീറ്റര്‍ മഴ ഒരു ദിവസം തന്നെ അധികമായി പെയ്യുന്ന സാഹചര്യവും കൂടുന്നു. 11 ദിവസത്തിനുള്ളില്‍ തന്നെ ആഗോളമായി ലഭിക്കുന്ന മഴയുടെ 55%മാണ് പെയ്തു തീര്‍ന്നത്. വരുംകാലങ്ങളില്‍ അതിരൂക്ഷമാകാന്‍ പോകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
പൊതുവില്‍ മണ്‍സൂണ്‍ ശോഷിച്ച കേരളത്തിലും കനത്ത മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ജൂലൈ 18 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലൈ 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും ‘റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. ജൂലൈ 17 ന് ഇടുക്കി, ജൂലൈ 18 ന് കോട്ടയം ജൂലൈ 19 ന് എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലും ജൂലൈ 20 ന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. റെഡ്, ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണമെന്നും മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തീകരിക്കാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ ഇത് വരെ നടത്തിത്തീര്‍ക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അതിനു തയ്യാറാവുകയും വേണം. ഇത്തരം ആളുകള്‍ക്ക് വേണ്ടി സ്ഥിതഗതികള്‍ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology, Latest news | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കാലാവസ്ഥാവ്യതിയാനവും താളം തെറ്റുന്ന മഴയും

  1. Avatar for Critic Editor

    ഡോ. വി. ശശി കുമാർ

    ഏതാണ്ടു് ഇതൊക്കെത്തന്നെയാണു് ഒരു വ്യാഴവട്ടക്കാലം മുമ്പു് ഐപിസിസി പ്രവചിച്ചിരുന്നതും. നമ്മളാരും ശ്രദ്ധിച്ചില്ല എന്നേയുള്ളൂ. കഴിഞ്ഞവർഷത്തെ പ്രളയത്തിനു കാരണം കാലാവസ്ഥാവ്യതിയാനമാണെന്നു് പലരും പറഞ്ഞപ്പോഴെങ്കിലും കാലാവസ്ഥാവ്യതിയാനവും അതുണ്ടാക്കാൻപോകുന്ന പ്രശ്നങ്ങളും മനസ്സിലാക്കാനും അവയെ നേരിടാനായി തയാറെടുക്കാനും ജനങ്ങളും സർക്കാരും എന്തെങ്കിലുമൊക്കെ ചെയ്യും എന്നു പ്രതീക്ഷിച്ചിരുന്നു. അതും ഉണ്ടായില്ല. ഇനി മറ്റൊരു പ്രളയവും കുറേ നാശനഷ്ടവും മരണവും ഉണ്ടായാലും ഇതുതന്നെയാവും നമ്മുടെ സ്ഥിതി എന്നാണു് ഇപ്പോൾ തോന്നുന്നതു്.

Leave a Reply