സിറ്റിസണ്‍ ഫോര്‍ ഡെമോക്രസി പ്രഖ്യാപന സമ്മേളനം എപ്രില്‍ 5 ന്

ജാതി – മത – വര്‍ഗ്ഗ – വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കപ്പുറം സാമൂഹ്യനീതി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍ ഫോര്‍ ഡെമോക്രസി. എന്ന കൂട്ടായ്മയുടെ ലക്ഷ്യങ്ങളെ കുറിച്ച, പ്രഖ്യാപനത്തിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന പ്രസ്താവന…..

ഇന്ത്യയെന്ന മഹത്തായ ആശയം അതിവേഗം മായുകയാണ്. ഭരണഘടനയും ജനാധിപത്യവും മാത്രമല്ല മതനിരപേക്ഷത, ബഹുസ്വരത, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന രാഷ്ട്ര സങ്കല്‍പ്പം, നിഷ്പക്ഷമായ നീതി വാഴച, നിയമ വ്യവസ്ഥ എന്നിങ്ങനെ ജനാധിപത്യം വിഭാവനം ചെയ്യുന്ന മൂല്യ സങ്കല്‍പ്പങ്ങളെല്ലാം എക്കാലത്തേയും വലിയ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടുകൊണ്ടിരിക്കുന്നു. തീവ്ര വലത് – വര്‍ഗ്ഗീയ രാഷ്ട്രീയം രാജ്യത്തെ ഇനി തിരിച്ചെടുക്കാനാകാത്ത വിധം ജീര്‍ണ്ണതയിലേക്ക് എത്തിച്ചിരിക്കുന്നു എന്നത് ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്ക് പകരുന്നത് അപരിഹാര്യമായ ആശങ്കയാണ്. ദശാബ്ദങ്ങളിലൂടെ നാം ആര്‍ജ്ജിച്ചെടുത്ത വികസന മുന്നേറ്റത്തില്‍ നിന്നും രാജ്യം ബഹുദൂരം പിന്നാക്കം പോയിരിക്കുന്നു. പട്ടിണി മുതല്‍ മാധ്യമ സ്വാതന്ത്ര്യത്തില്‍ വരെ ലോക സ്ഥിതിവിവരക്കണക്കുകളില്‍ രാജ്യം നാണക്കേടിന്റെ പര്യായമായിരിക്കുന്നു. രാജ്യത്തെ ജനങ്ങളെ ഐക്യത്തിന്റെ ചരടില്‍ കോര്‍ക്കുന്ന സാഹോദര്യത്തിന്റെ നൂലുകളെല്ലാം പൊട്ടിച്ചെറിയപ്പെട്ടിരിക്കുന്നു. ഇന്ത്യ/ ഡെല്‍ഹി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തലസ്ഥാനമായിരിക്കുന്നു. ഹിന്ദുത്വ പ്രത്യയ ശാസ്ത്രവും വര്‍ഗ്ഗീയ ഫാഷിസവും ഛിന്നഭിന്നമാക്കിയ ഇന്ത്യയെ തിരിച്ചു പിടിക്കേണ്ടത് ചരിത്രം നിയോഗമാണ്, കാലത്തിന്റെ അനിവാര്യതയാണ്. അത്യന്തം ഭീഷണമായ ഈ കാലത്തെ നാം അതിജീവിച്ചേ തീരൂ….

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നിയമ നിര്‍മ്മാണ സഭകള്‍, നിര്‍വഹണ വിഭാഗം, നീതിന്യായവ്യവസ്ഥ, മാധ്യമങ്ങള്‍ എന്നീ ശക്തമായ സംവിധാനങ്ങള്‍ പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുകയും തിരുത്തുകയും അങ്ങിനെ നമ്മുടെ പാര്‍ലമെന്ററി വ്യവസ്ഥ മൊത്തത്തില്‍ സംരക്ഷിക്കുകയും ചെയ്യുമെന്ന് നാം കരുതിയിരുന്നു.ഏറെ ദൗര്‍ബല്യങ്ങളോടെയാണെങ്കിലും കാര്യങ്ങള്‍ ആ ദിശയില്‍ പുരോഗമിക്കുന്നുണ്ടെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു.

പക്ഷേ ഈ നാലു സംവിധാനങ്ങളും അഴിമതി, വിഭാഗീയത . കെടുകാര്യസ്ഥത തുടങ്ങിയ ദുഷ്പ്രവണതകള്‍ക്കൊപ്പം ഇന്ന് വര്‍ഗീയതയിലും മുങ്ങിത്താഴാന്‍ തുടങ്ങിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് സമീപകാല സംഭവവികാസങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

പാര്‍ലമെന്ററി ജനാധിപത്യ മല്ലാതെ മറ്റൊരു ബദല്‍ രാഷ്ട്രീയ സംവിധാനം നമുക്കു സ്വീകാര്യമായി ഇന്ന് നിലവിലില്ല . നമ്മുടെ ജനാധിപത്യം അതിന്റെ സങ്കീര്‍ണ്ണതയും ബ്യഹത് സ്വഭാവവും കൊണ്ടും ലോകശ്രദ്ധയില്‍ നിലനില്‍ക്കുന്ന ഒന്നാണ്. അതിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെ മറികടക്കാനും അതിനെ മുന്നോട്ടുള്ള പാതയിലേക്ക് തിരിച്ചു വിടാനും അടിയന്തരമായി ഇടപെടല്‍ ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനാധിപത്യ വ്യവസ്ഥയ്ക്ക് സംഭവിച്ചിട്ടുള്ള അപചയത്തെ രാഷ്ട്രീയമായി മറികടക്കാനും അതിനെ മുന്നോട്ടു കൊണ്ടുപോകാനും കഴിയുന്ന ഒരു പൗരസമൂഹ പ്രസ്ഥാനം അനിവാര്യമാണെന്ന ചിന്തയില്‍ നിന്നാണ് സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള സുഹൃത്തുക്കള്‍ ചേര്‍ന്ന് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി എന്ന മൂവ്‌മെന്റ് വിഭാവന ചെയ്തിരിക്കുന്നത് .

അധികാര രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ, ഒരു രാഷ്ട്രീയപാര്‍ട്ടിയാകാതെ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനം അതാണ് ‘ സിറ്റി സണ്‍സ് ഫോര്‍ ഡെമോക്രസി ‘ എന്ന പേരില്‍ രൂപീകരിച്ചു പ്രവര്‍ത്തിയ്ക്കാന്‍ ഉദ്ദേശിക്കുന്ന പൗരസമുഹ പ്രസ്ഥാനം. ജാതി – മത – വര്‍ഗ്ഗ – വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കപ്പുറം സാമൂഹ്യനീതി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയാണിത് .

പ്രസ്തുത കൂട്ടായ്മയുടെ പ്രഖ്യാപന സമ്മേളനം 2022 എപ്രില്‍ 5 ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് നടത്തുകയാണ് .പ്രസ്തുത പരിപാടിയില്‍ സാമൂഹ്യ നീതിക്ക് വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന താങ്കളുടെ സാന്നിധ്യം അനിവാര്യമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു ഇതൊരു ക്ഷണമായി സ്വീകരിച്ച് താങ്കള്‍ കൃത്യസമയത്ത് തന്നെ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

സ്‌നേഹാദരപൂര്‍വ്വം
ശ്രീജ നെയ്യാറ്റിന്‍കര
(ജനറല്‍ കണ്‍വീനര്‍ സ്വാഗത സംഘം )
Mob 813010009

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply