ചെന്നൈ മലയാളികള്‍ ദുരിതത്തില്‍

കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ് നാട് മലയാളി അസോസിയേഷന്‍ ഭാരവാഹി ബിജു പറയുന്നത് ദയനീയാവസ്ഥ വിവരിച്ച് ദിവസവും നൂറില്‍ പരം ഫോണുകളാണ് തനിക്കു വരുന്നതെന്നാണ്. എല്ലാവരുടേയും ആവശ്യം നാട്ടില്‍ പോകാന്‍ സഹായിക്കണമെന്നാണ്. മുന്നൂറോളം പേരെ അവര്‍ നാട്ടിലെത്തിച്ചു. കൂടുതല്‍ പേരെ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പരമാവധി എത്ര പേരെ എത്തിക്കാനാവും – ചെന്നൈയില്‍ നിന്ന് ആനന്ദ് എഴുതുന്നു.

കോവിഡ് 19 ഇന്ത്യയുടെ ആരോഗ്യ – സാമ്പത്തിക മേഖലയില്‍ കനത്ത ആഘാതം ഉണ്ടാക്കി താണ്ഡവം ആടുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നത് മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത്, എന്നാലവിടെ സെറ്റില്‍ ചെയ്യാതെ ജീവിക്കുന്നവരാണ്. മലയാളികളുടെ കാര്യം പറയുകയാണെങ്കില്‍ ഡെല്‍ഹി, മുംബൈ, കല്‍ക്കട്ട, ചെന്നൈ പോലുള്ള നഗരങ്ങളില്‍ ജീവിക്കുന്നവരാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. ഇവരില്‍ വലിയൊരു വിഭാഗം നാട്ടില്‍ തിരിച്ചെത്താന്‍ ശ്രമിച്ചിട്ടും സാധീക്കാത്ത അവസ്ഥയിലാണ്. അക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ കാര്യമായ ഇടപെടല്‍ നടക്കുന്നില്ല എന്ന വിമര്‍ശനത്തില്‍ യാഥാര്‍ത്ഥ്യമുണ്ട്.

ചെന്നൈയുടെ കാര്യം തന്നെ നോക്കാം. തമിഴ്‌നാട് 5 പതിറ്റാണ്ടുകള്‍ക്കുമുമ്പ് കേരളത്തിന്റെ ഗള്‍ഫ് ആയിരുന്നു. പതിനായിരകണക്കിനു മലയാളികളാണ് ചെന്നൈയിലേക്ക് കുടിയേറിയത്. ഏകദേശം 25 ലക്ഷത്തോളം മലയാളികള്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലുമായി ജീവിക്കുന്നു എന്നാണ് കണക്ക്. ഇവരില്‍ വലിയൊരു വിഭാഗം ഇവിടെ സെറ്റില്‍ ചെയ്തവരല്ല. ഇവിടെ ജോലി ചെയ്യുന്നു എങ്കിലും ഫലത്തില്‍ അവര്‍ ജീവിക്കുന്നത് സ്വന്തം നാട്ടില്‍ തന്നെയാണ്. അവരുടെ ജീവിതത്തെയാണ് കൊവിഡ് കശക്കിയെറിയുന്നത്.

കൊവിഡ് 19ന്റെ വ്യാപനത്തില്‍ വളരെ പുറകിലായിരുന്നു ചെന്നൈ. മികച്ച രീതിയിലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും ആശ്വാസനടപടികളും ഇവിടെ നടന്നിരുന്നു. പിന്നീടാണ്‌ രോഗവ്യാപനം രൂക്ഷമായത്. ഇന്ത്യയില്‍ രോഗവ്യാപനത്തില്‍ മൂന്നാം സ്ഥാനത്താണ് തമിഴ് നാട്. അപ്പോഴും മരണസംഖ്യ അറുപതിനു താഴെയാണെന്നത് ആശ്വാസകരമാണ്. സംസ്ഥാനത്തെ രോഗബാധിതര്‍ കൂടുതലും ചെന്നൈയില്‍ തന്നെ. വരും ദിനങ്ങളില്‍ രോഗബാധിതരുടെ എണ്ണം കൂടുമെന്നും എന്നാല്‍ ജനങ്ങള്‍ പരിഭ്രമിക്കേണ്ടതില്ല എന്നുമാണ് സ്‌പെഷല്‍ നോഡല്‍ ഓഫീസര്‍ ജെ രാധാകൃഷ്ണന്‍ പറയുന്നത്.

ചെന്നൈയിലെ മലയാളികളില്‍ വലിയൊരു ഭാഗവും ഐടി, ബിപിഒ, കാള്‍ സെന്റര്‍, ചേട്ടന്‍ കടകള്‍ എന്ന ഓമനപേരിലറിയപ്പെടുന്ന ചെറിയ ചായക്കടകള്‍, ബേക്കറികള്‍, ലോഡ്ജുകള്‍ തുടങ്ങിയ മേഖലകളിലാണ് തൊഴില്‍ ചെയ്യുന്നത്. നഗരത്തിലെ ഏകദേശം 20000ത്തോളം വരുന്ന ചായക്കടകളില്‍ മിക്കതും മലയാളികളുടേതാണ്. ഒരു കടയില്‍ 6-8 വരെ തൊഴിലാളികളുണ്ടാകും. ബേക്കറി മേഖല ഏറെക്കുറെ മലയാളികളുടെ കുത്തകയാണ്. പതിനായിരകണക്കിനു പേരാണ് അവിടെ ജോലി ചെയ്യുന്നത്. ബി പി ഒകളില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്. 12 മണിക്കൂറോളം ജോലി ചെയ്തിട്ടും 10000ത്തിനു താഴെയാണ് അവരുടെ വേതനം. അതിനാല്‍ തന്നെ അവരുടെ കൈകളില്‍ സമ്പാദ്യമൊന്നുമില്ല. വീടുകളിലിരുന്നു ജോലി ചെയ്യാമെന്നതിനാല്‍ ഐ ടി മേഖല മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്. ബാക്കിയെല്ലാവരും പട്ടിണിയിലാണ്. ഇവരെല്ലാം നാട്ടില്‍ പോകാനാണ് ആഗ്രഹിക്കുന്നത്. എന്നാലതിനു കഴിയുന്നില്ല. സ്വന്തമായി വാഹനമുള്ളവര്‍ തല്‍ക്കാലം വന്നാല്‍ മതി എന്ന കേരള സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയാണിവര്‍.

കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ് നാട് മലയാളി അസോസിയേഷന്‍ ഭാരവാഹി ബിജു പറയുന്നത് ദയനീയാവസ്ഥ വിവരിച്ച് ദിവസവും നൂറില്‍ പരം ഫോണുകളാണ് തനിക്കു വരുന്നതെന്നാണ്. എല്ലാവരുടേയും ആവശ്യം നാട്ടില്‍ പോകാന്‍ സഹായിക്കണമെന്നാണ്. മുന്നൂറോളം പേരെ അവര്‍ നാട്ടിലെത്തിച്ചു. കൂടുതല്‍ പേരെ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പരമാവധി എത്ര പേരെ എത്തിക്കാനാവും. പ്രത്യേക തീവണ്ടിയായിരുന്നു വേണ്ടിയിരുന്നത്. അതിനിനിയും സാധ്യതയില്ല എന്നാണറിയുന്നത്. ഒന്നുകില്‍ കൊറോണ, അല്ലെങ്കില്‍ പട്ടിണി എന്ന അവസ്ഥയിലാണ് തങ്ങളെന്ന് മിക്ക മലയാളികളും പറയുന്നു. കേരളത്തിലെത്തിയാല്‍ എന്ത് എന്ന ചോദ്യം അവശേഷിക്കുന്നു എങ്കിലും  തല്‍ക്കാലം നാട്ടിലെത്താതെ മറ്റൊരു മാര്‍ഗ്ഗവും ഇവരുടെ മുന്നിലില്ല. മിക്ക സംസ്ഥാനങ്ങളും തങ്ങളുടെ നാട്ടുകാരെ ട്രെയിനുകളില്‍ തിരിച്ചു കൊണ്ടുപോകുന്നതാണ് ഇവര്‍ ചൂണ്ടികാണിക്കുന്നത്. കേരളത്തില്‍ നിന്ന് നിരവധി ട്രെിയിനുകള്‍ പോയതും അവര്‍ക്കറിയാം. അതിനാല്‍ കേരളത്തിനും അത് സാധ്യമാണെന്നും എന്നാല്‍ മനപൂര്‍വ്വം ചെയ്യാത്തതാണെന്നും അവരില്‍ വലിയൊരു വിഭാഗം ആരോപിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply