കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സംവരണം അട്ടിമറിക്കുന്നു

തെറ്റു തിരുത്തി ദലിത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ നിയമനം നല്കുവാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല നടപടി സ്വീകരിക്കമം. അല്ലാത്തപക്ഷം , സംവരണ അട്ടിമറിയെ നിയമപരമായി നേരിടുകയും, ദലിത് വിരുദ്ധ നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി സാമൂഹ്യ പ്രക്ഷോഭ പരിപാടികള്‍ക്ക് ദലിത് സമുദായ മുന്നണി നേതൃത്വം നല്കും

സുപ്രീംകോടതി വിധിയുടെയും പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡപ്രകാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി ദലിത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ നിയമനം നല്‍കുക.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2021 ല്‍ പുറപ്പെടുവിച്ച അസി. പ്രൊഫസര്‍ റാങ്ക് ലിസ്റ്റില്‍ യൂണിവേഴ്‌സിറ്റി സംവരണക്രമം (Reservation Roster) അട്ടിമറിച്ചത് മൂലം നിയമനം ലഭിക്കാതെ പുറത്തായവരാണ് ഡോ. ടി.എസ്. ശ്യാംകുമാര്‍, ഡോ. താര, ഡോ. സുരേഷ് പുത്തന്‍ പറമ്പില്‍ എന്നിവര്‍. സംവരണ മാനദണ്ഡ പ്രകാരവും KS and SSR റൂള്‍ അനുസരിച്ചും 4, 12, 32, 52 എന്ന ക്രമത്തിലാണ് എസ്.സി./എസ്.ടി. സംവരണം നടപ്പിലാക്കേണ്ടത്. എന്നാല്‍ യൂണിവേഴ്‌സിറ്റി ഈ സംവരണക്രമം സമ്പൂര്‍ണമായി അട്ടിമറിച്ചതിനാല്‍ മലയാളം വിഭാഗത്തില്‍ 4 മതായി വരേണ്ട ഡോ. താരക്കും 24 മതായി വരേണ്ട ഡോ. സുരേഷിനും സംസ്‌കൃത വിഭാഗത്തില്‍ 32 മതായി വരേണ്ട ഡോ. ശ്യാംകുമാറിനും നിയമനം ലഭിച്ചില്ല. യൂണിവേഴ്‌സിറ്റി SC/ST സംവരണം അട്ടിമറിച്ചതിലൂടെയാണ് ഇവരുടെ നിയമനം ഇല്ലാതായത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ഈ വിഷയം പരിശോധിക്കുകയും വിശദമായി പഠനം നടത്തുകയും യൂണിവേഴ്‌സിറ്റി സംവരണം അട്ടിമറിച്ചതായി കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ KS and SSR ന്റെ 14 മുതല്‍ 17 വരെയുള്ള റൂള്‍ പ്രകാരം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സംവരണ റൊട്ടേഷന്‍ പുന:ക്രമീകരിച്ച് ഒരു മാസത്തിനകം അസി. പ്രൊഫസര്‍ തസ്തികയില്‍ ഡോ. ശ്യാം കുമാര്‍, ഡോ. താര, ഡോ. സുരേഷ് എന്നിവരെ നിയമിക്കാന്‍ 2023 സെപ്റ്റംബര്‍ 9 നു കമ്മീഷന്‍ ഉത്തരവിട്ടിരിക്കുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ദലിത് ഉദ്യോഗാര്‍ഥികളുടെ സംവരണ മാനദണ്ഡപ്രകാരമുള്ള നിയമനത്തെ അട്ടിമറിച്ചത് കാലിക്കറ്റ് യൂണിവേഴ്സിറ്റി അവലംബിച്ച ‘Vertical Reservation’ മാനദണ്ഡമാണ്. ഈ മാനദണ്ഡം സുപ്രീം കോടതി തന്നെ അസാധുവാക്കി ഉത്തരവിറക്കിയിട്ടുള്ളതാണ്. ഇതേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംവരണ വിഭാഗക്കാരിയായ ഡോ. അനുപമയ്ക്ക് നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് ബഹു. ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും പരാതിക്കാരിക്ക് അനുകൂലമായി ഡിവിഷന്‍ ബഞ്ച് വിധി പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ ഡിവിഷന്‍ ബഞ്ച് വിധിയ്‌ക്കെതിരെ കാലിക്കറ്റ് സര്‍വ്വകലാശാല സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസ് തള്ളിക്കൊണ്ടും ബഹു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി അംഗീകരിച്ചു കൊണ്ടും സുപ്രീം കോടതി 2023 മെയ് 19 നു ഉത്തരവിറക്കി.

യൂണിവേഴ്സിറ്റി സംവരണം നടപ്പിലാക്കുന്നതിനായി Horizontal Reservation നു പകരം Vertical Reservation നടപ്പിലാക്കിയത് മൂലമാണ് നിയമന റൊട്ടേഷനില്‍ വ്യത്യാസം വന്നിട്ടുള്ളത്. ഇത്തരത്തില്‍ യൂണിവേഴ്‌സിറ്റി നടപ്പിലാക്കിയ സംവരണവും അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ Appointment Chart -ഉം നിയമപ്രകാരമല്ലെന്ന് സുപ്രീം കോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ബഹു. സുപ്രീംകോടതി ഇന്ദിരാ സാഹ്നി, അനില്‍കുമാര്‍ ഗുപ്ത, രാജേഷ്‌കുമാര്‍ ദരിയ എന്നീ കേസുകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് റൊട്ടേഷന്‍ ചാര്‍ട്ട് നോഷണലായി പുനഃക്രമീകരിക്കാനും ഇങ്ങനെ പുനഃക്രമീകരിക്കുമ്പോള്‍ സംവരണ മാനദണ്ഡപ്രകാരല്ലാതെ നിയമിക്കപ്പെട്ടവരെ സൂപ്പര്‍ ന്യുമറി തസ്തികകളില്‍ നിയമിക്കുവാനും അത്തരക്കാരെ ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് സ്ഥിരപ്പെടുത്തുന്നതിന് സര്‍വ്വകലാശാലക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാലിക്കറ്റ് യൂണിവേഴ്സിറ്റി അവലംബിച്ച ‘Vertical Reservation’ സുപ്രീം കോടതി അസാധുവാക്കിയത് കൊണ്ട് പഴയ സംവരണ മാനദണ്ഡപ്രകാരം ഡോ. അനുപമയ്ക്ക് നിയമനം നല്‍കിയിട്ടും സമാനമായ കേസില്‍ ഉള്‍പ്പെട്ട ഡോ. ടി.എസ്. ശ്യാംകുമാര്‍, ഡോ. താര, ഡോ. സുരേഷ് പുത്തന്‍ പറമ്പില്‍ എന്നീ ദലിത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ യൂണിവേഴ്സിറ്റി ഇനിയും തയ്യാറാകുന്നില്ല. ഇത് ഭരണഘടനാ വിരുദ്ധവും കോടതിയലക്ഷ്യ നടപടിയുമാണ്. കോളേജ് ഉദ്യോഗങ്ങളുടെ എഴുപത്തൊന്‍പത് ശതമാനവും നിലനില്‍ക്കുന്നത് എയിഡഡ് മേഖലയിലാണ്. സര്‍ക്കാര്‍ ശമ്പളവും ഗ്രാന്റും നല്‍കുന്ന ഇവിടെ സംവരണമില്ലാത്തത് കൊണ്ട് ആയിരക്കണക്കിന് ഉദ്യോഗങ്ങളാണ് ദലിത് ആദിവാസി വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. പരിമിതമായ നിയമനങ്ങള്‍ ലഭിക്കുന്ന യൂണിവേഴ്സിറ്റികളിലാകട്ടെ ഇത്തരത്തില്‍ സംവരണ അട്ടിമറികളുമാണ് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഇത് ജനാധിപത്യവിരുദ്ധവും ദലിത് വിരുദ്ധവുമായ സമീപനമാണ്. സുപ്രീംകോടതി വിധിയുടെയും പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡപ്രകാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി ദലിത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്നും, യൂണിവേഴ്സിറ്റി സംവരണ അട്ടിമറി അവസാനിപ്പിക്കണമെന്നും ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു. നിയമനം നല്‍കാതിരിക്കുന്നത് ഒരേസമയം കോടതിയലക്ഷ്യവും, പ്രിവന്‍ഷ്യല്‍ ഓഫ് SC/ST അട്രോസിറ്റീസ് ആക്ടിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്നും യൂണിവേഴ്സിറ്റി അധികൃതരെ ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്. ആയതിനാല്‍ ദലിത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ നിയമനം നല്കുവാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല

നടപടി സ്വീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം , സംവരണ അട്ടിമറിയെ നിയമപരമായി നേരിടുകയും, ദലിത് വിരുദ്ധ നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി സാമൂഹ്യ പ്രക്ഷോഭ പരിപാടികള്‍ക്ക് ദലിത് സമുദായ മുന്നണി നേതൃത്വം നല്കുമെന്നും അറിയിക്കുന്നു.

ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മറ്റിക്കു വേണ്ടി,

സണ്ണി എം. കപിക്കാട് ചെയര്‍മാന്‍

അഡ്വ. പി.എ. പ്രസാദ് ജനറല്‍ സെക്രട്ടറി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply